2009, നവംബർ 1, ഞായറാഴ്‌ച

അങ്ങിനെ ഞാനും IT@School Linux ഇന്‍സ്റ്റാള്‍ ചെയ്തു

ഇന്നലെ ഞാന്‍ എന്‍റെ ഒരു ബന്ധുവീട്ടില്‍ പോയി.ലക്‌ഷ്യം ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുക.അവിടെയുള്ള ഒരു കുട്ടി ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്നുണ്ട്.അവനു ലിനക്സ് ഇല്ലാതെ പറ്റില്ലത്രേ.ഞാന്‍ ഒരു .Net  സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍ ആണെന്നും എനിക്ക് ലിനക്സ് അറിയാന്‍ പാടില്ലെന്നും പറയാന്‍ പറ്റില്ലല്ലോ.പഴയ അനുഭവങ്ങള്‍ വച്ചു നോക്കിയാല്‍ കുറച്ച് വിവരം വച്ച് ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുനതും അത് കൊണ്ടുനടക്കുനതും ഒരു മെനക്കെട്ട പണിയാണ്. എന്തായാലും വരുന്നത് വരട്ടെ എന്ന് വച്ച് അങ്ങ് ഇറങ്ങി.
IT@School 
ഇതിനെപറ്റി മലയാളികളോടുപറയേണ്ട കാര്യമില്ല .എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് .അടുത്ത തലമുറയോട് എനിക്കെന്തെങ്കിലും കമ്പ്യൂട്ടര് ഭാഷയില്‍ പറയണമെങ്കില്‍ ലിനക്സ് പഠിക്കേണ്ടിവരും .ഒരു നിഗമനം ശരിയാണെങ്കില്‍ ഐടി നിയമങ്ങള്‍ ശക്തി പ്രാപിക്കുമ്പോള്‍ എല്ലാവരും ലിനക്സില്‍ വരും .വ്യാപാരവും വാണിജ്യവും എല്ലാം .അല്ലാതെ മലയാളികള്‍ ആരും തന്നെ പണം മുടക്കി ഒരു OS വാങ്ങും എന്ന് ഞാന്‍ വിചാരിക്കുന്നില്ല .ലിനക്സ് ഫ്രീ ആയിരിക്കുന്നവരെ.

എങ്ങിനെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം 

കോളേജില്‍ പഠിക്കുന്ന സമയത്ത് RedHat Linux ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് .പക്ഷെ അന്ന് രണ്ടെണ്ണം വേണം .സിലബസിലുള്ള ചില വിഷയങ്ങള്‍ കാരണം  വിന്ഡോസ് കളയാന്‍ പാടില്ലായിരുന്നു .ഇന്ന് എല്ലാ കോളേജിലും ലിനക്സ് മാത്രം മതിയെന്നുതോന്നുന്നു .രണ്ടും കൂടി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വിന്‍ഡോസ്‌ ആദ്യവും ലിനക്സ് പിന്നെയും ഇന്‍സ്റ്റാള്‍ ചെയ്യണം .ലിനക്സില്‍ ഒന്ന് ശരിക്ക് പണിയുമ്പോള്‍ അത് പണി തരും.വീണ്ടും തഥൈവ.സിസ്റ്റമോ ഒരു 10GB,500MHz & 64MB RAM.

പക്ഷെ ഇപ്പോള്‍ കഥ മാറി .എല്ലാ പുതിയ സിസ്റ്റത്തിലും ആവശ്യത്തില്‍ കൂടുതല്‍ സംഗതികള്‍.ഒരു Virtual PC  ഓടിക്കുകയെന്നത് ഒരു ചീള് കേസ് ആയി മാറി .

ഇപ്പോള്‍ ഒരു വിധം ധാരണകള്‍ കിട്ടിയിട്ടുണ്ടാകുമല്ലേ?.  ഒരു Virtual PC അങ്ങോട്ട്‌ ഓടിക്ക്യ.. അതിലോട്ടു ലിനക്സും കയറ്റുക  .Dual boot & MBR changes ഒന്നും വേണ്ട.പിന്നെ ഒരു virtual machine backup എടുക്കാന്‍ മറക്കരുത്‌ കാരണം ഇത് ലിനക്സ് ആണ് .എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം .അപ്പോള്‍ Restore ചെയ്യാം . 

ഐടി ലിനക്സില്‍ നല്ല ഒന്നാന്തരം കുറിപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം വിവരിക്കുന്നുണ്ട് .സ്ക്രീന്‍ തിരിച്ചുള്ള ചിത്രങ്ങള്‍ സഹിതം. പക്ഷെ അതൊക്കെ നോക്കിയിട്ടും എനിക്ക് രണ്ടു പ്രാവശ്യം ചെയ്യേണ്ടിവന്നു .എന്നാലും ലിനക്സ് അടിപൊളി തന്നെ ..

2009, ഏപ്രിൽ 7, ചൊവ്വാഴ്ച

ലോകസഭ തിരഞ്ഞെടുപ്പ് ഗൂഗിളില്‍

ഗൂഗിള്‍ തരുന്ന പുതിയ സേവനം.

സ്ഥാനാര്‍ഥികളെ അടുത്തറിയാനും മണ്ഡലത്തിലെ സ്ഥിതിവിവരകണക്കുകള്‍ മനസ്സിലാക്കാനും കഴിഞ്ഞ ലോകസഭയിലെ എം പി മാര്‍ എന്തു ചെയ്തു എന്നോക്കെയറിയാനും സഹായിക്കുന്ന ഒരു പോര്‍ട്ടല്‍ .
http://www.google.co.in/intl/en/landing/loksabha2009/

മുമ്പത്തേപോലെ സ്ഥാനാര്‍ഥികളുടെ വാചകകസര്‍ത്തുകളില്‍ മയങ്ങാതെ കാര്യങ്ങള്‍ മനസ്സിലാക്കി നിങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കും എന്നു വിശ്വസിക്കുന്നു.

2009, മാർച്ച് 30, തിങ്കളാഴ്‌ച

Earth hour-ചില ഊര്‍ജ്ജ സംരക്ഷണ ചിന്തകള്‍

അങ്ങനെ ഞങ്ങളും എര്‍ത്ത് അവര്‍ വിജയകരമായി കൊണ്ടാടി.സാധാരണയായി ഉപയോഗിക്കുന്ന 3 റ്റ്യുബ് ലൈറ്റുകള്‍,2 ഫാനുകള്‍ ഒരു ഡെസ്ക്ടോപ്പ്,ഒരു ലാപ്പ്ടോപ്പ് എന്നിവ ഓഫ് ചെയ്തുകൊണ്ടാണ്‌ ഞങ്ങള്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്.

പറയാന്‍ വന്നത് അതല്ല.ഒരു ഊര്‍ജ സംരക്ഷണോപാധിയെ പറ്റിയാണ്.കുറച്ച് എണ്ണയെടുത്ത് അതില്‍ ഒരു തിരിയിട്ട് കത്തിച്ചാല്‍ കത്തുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.നമ്മുടെയെല്ലാം വീടുകളില്‍ പാചകത്തിനുശേഷം വളരെയധികം എണ്ണ മിച്ചം വരുന്നുണ്ട്.അതെല്ലാം കൊളസ്ട്രോള്‍ ഉള്ളവര്‍ അതു പേടിച്ച് കളയുന്നു.അല്ലാത്തവര്‍ അതു വീണ്ടും വീണ്ടും ഉപയോഗിച്ച് കൊളസ്ട്രോള്‍  വരുത്തുന്നു.


ഈ രണ്ട് പരിപാടികളും നല്ലതല്ല.ഈ സന്ദര്‍ഭത്തിലാണ്‌ തിരിയിട്ടു കത്തിക്കുന്ന വിളക്കിന്‍റെ പ്രസക്തി.സര്‍ക്കാരിന്‍റെ കനിവുകൊണ്ട് കറണ്ട് കട്ടുണ്ട് അതുകൊണ്ട് നമുക്കെല്ലാം ഈ രീതിയില്‍ ഊര്‍ജ്ജം സംരക്ഷിക്കാനുള്ള അവസരവുമുണ്ട്.റീച്ചാര്‍ജബിള്‍ ബാറ്ററികളുടെ കാര്യമെടുത്താല്‍ അവയൊന്നും തന്നെ നമ്മള്‍ അങ്ങോട്ടു കൊടുത്ത ഊര്‍ജ്ജം മുഴുവനായി മടക്കിത്തരുന്നില്ല.വിളക്കാകുമ്പോള്‍ അങ്ങിനെ ഒരു പ്രശ്നമേ വരുന്നില്ല.കളയുന്ന എണ്ണ,തിരിക്കുവേണ്ടി ഉപയോഗശൂന്യമായ തുണി എന്നിവ മാത്രമാണ്‌ മുതല്‍മുടക്ക്.

അപ്പോള്‍ ഞാന്‍ പറഞ്ഞുവന്ന കാര്യം എല്ലാവര്‍ക്കും മനസ്സിലായിക്കാണും എന്നു വിശ്വസിക്കുന്നു.അതുകൊണ്ട് ഇന്നു തന്നെ വിളക്കെല്ലാം പൊടിതട്ടിയെടുക്കുക ഇല്ലാത്തവര്‍ ഒന്നുണ്ടാക്കുക.എണ്ണ വിളക്കുണ്ടാക്കുക എന്നു പറഞ്ഞാല്‍ ഒരു പണിയേയല്ല.ഉദ്ദാഹരണമായി  ദാ താഴെക്കാണുന്ന ഞങ്ങളുപയോഗിക്കുന്ന വിളക്കു നോക്കുക.എല്ലാം മനസ്സിലായല്ലോ..വളരെ സിംപിള്‍…

എര്‍ത്ത് അവര്‍ എന്ന ആശയം കൊണ്ടുവന്ന് ജനങ്ങളില്‍ ഊര്‍ജ്ജസംരക്ഷണാവബോധം ഉണ്ടാക്കിയവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് കൊളസ്ട്രോളില്ലാത്ത ഊര്‍ജ്ജസ്വയംപര്യാപ്തമായ ഒരു നല്ല നാളെക്കായ് കാത്തിരിക്കാം.

ഇതിനെയാണെന്നു തോന്നുന്നു പണ്ടുള്ളവര്‍ ഒരു വെടിക്ക് രണ്ട് പക്ഷി..അല്ലെങ്കില്‍ അങ്കവും കാണാം താളിയുമൊടിക്കാം എന്നൊക്കെ പറഞ്ഞിരുന്നത്.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്.

  • ഇഡ്ഡലിത്തട്ടെടുത്ത് വിളക്കുണ്ടാക്കി അമ്മയുടേയോ ഭാര്യയുടേയോ കയ്യില്‍ നിന്നും തല്ലു കിട്ടിയാല്‍ ഞാന്‍ ഉത്തരവാദിയല്ല.
  • പഠിക്കുന്ന പിള്ളാരുള്ള വീട്ടില്‍ ഇന്‍വെര്‍ട്ടര്‍ മാറ്റി വിളക്കുമാത്രം വച്ച് അവരുടെ മാര്‍ക്ക് കുറഞ്ഞാല്‍ അവരെ ചീത്തപറയരുത്.
  • രാത്രിയില്‍ എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ടോര്‍ച്ചിനു പകരം വിളക്കുപിടിച്ച് അതു കാറ്റത്തണഞ്ഞു പോയി വല്ല പാമ്പും കടിച്ചാല്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ പോകുക.

2009, മാർച്ച് 27, വെള്ളിയാഴ്‌ച

Inflation-എന്താണ്‌ പണപ്പെരുപ്പം

ലളിതമായി പറഞ്ഞാല്‍ സാധനങ്ങളുടെ വില ക്രമമായി ഉയരുന്ന ഒരു പ്രതിഭാസമാണ്‌ പണപ്പെരുപ്പം.എങ്ങിനെയായാലും സാധനങ്ങളുടേയും സേവനങ്ങളുടേയും വില വര്‍ധിക്കുമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം.എന്നു വച്ചാല്‍ പണപ്പെരുപ്പം ഇപ്പോഴുള്ള ഒന്നാണ്.എന്നുവച്ച് ഏല്ലാക്കാലവും പണപ്പെരുപ്പമുണ്ടാകും എന്നു ധരിക്കരുത്.ചരിത്രത്തില്‍ നാമമാത്രമായിട്ടാണെങ്കിലും പണച്ചുരുക്കം ഉണ്ടായിട്ടുണ്ട്.

പണപ്പെരുപ്പം സാധാരണയായി ശതമാനത്തിലാണ്‌ പറയുന്നത്.ഓരോ ആഴ്ചയിലും ഇതു വീണ്ടും പുനര്‍നിര്‍ണ്ണയം ചെയ്തുകൊണ്ടിരുക്കും.പണപ്പെരുപ്പം 10% എന്നു പറഞ്ഞാല്‍ ഇന്നു 100 രൂപ വിലയുള്ള ഒരു ഒരു സാധനത്തിന്‍റെ വില ഒരു വര്‍ഷം കഴിഞ്ഞാല്‍ 110 രൂപയാകും.മറ്റോരുതരത്തില്‍ പറഞ്ഞാല്‍ രൂപയുടെ മൂല്യം ഒരു കൊല്ലത്തിനുശേഷം കുറയുന്നു. അതുകൊണ്ടാണല്ലോ 110 രൂപ കൊടുക്കേണ്ടി വരുന്നത്.

ഇത്രയേയുള്ളു.ഇതൊക്കെ നമ്മുക്കറിയണ കാര്യമല്ലെ...തന്നെ.പക്ഷെ ഈ പണപ്പെരുപ്പം ചില്ലറ സംഭവമല്ല.ഇവനാണ്‌ പല കാര്യങ്ങളും തീരുമാനിക്കുന്നത്...ഇവനെ എങ്ങിനെയാണ്‌ കണ്ടുപിടിക്കുന്നത്? ഇവന്‍ എന്തൊക്കെയാണ്‌ തീരുമാനിക്കുന്നത്?  തുടങ്ങിയ കാര്യങ്ങള്‍ പുറകെ വരുന്നുണ്ട്...

ഇപ്പോഴേ എല്ലാം അറിയണമെന്നുള്ളവര്‍ ഗൂഗിളിനോട് ചോദിക്കുക...

2009, മാർച്ച് 24, ചൊവ്വാഴ്ച

കെ.എസ്.ആര്‍.ടി.സി പുറകിലോട്ട്

കുറെ നാളായി പോസ്റ്റണം പോസ്റ്റണം എന്ന് വിചാരിച്ചതാ നമ്മുടെ കെ.എസ്.ആര്‍.ടി.സി യുടെ കലാ-വര്‍ണ്ണ ബോധത്തെപ്പറ്റി.പക്ഷെ ഇപ്പോഴാ സമയം കിട്ടിയത്.


വലിയ കുഴപ്പമില്ലതിരുന്ന ഈ ബസ്സുകളെ വീണ്ടും പഴയതുപോലെയാക്കി.

ലോകത്തെല്ലായിടത്തും പുതിയ ഡിസൈനുകള്‍ വരുമ്പോള്‍ നമ്മുടെ കെ.എസ്.ആര്‍.ടി.സി മാത്രം പുറകിലോട്ട്.