രംഗം : ഒരുത്തന്‍ മറ്റൊരു കമ്പനിയെകൊണ്ട് അവന്റെ സ്കില്‍ പരിശോദിപ്പിച്ചു ആ റിസള്‍ട്ട് സ്വന്തം കമ്പനിയില്‍ കാണിച്ചിരിക്കുന്നു.ഐ ടി ഭാഷയില്‍ പറഞ്ഞാല്‍ പേപ്പര്‍ ഇട്ടു.
മാനേജര്‍ വിളിപ്പിക്കുന്നു.നീയാണെടാ ഈ കമ്പനിയിലെ നെടുംതൂണ്.നീയില്ലാതെ ഈ കമ്പനിക്ക് ഒരു അടി മുന്നോട്ട് പോകാന്‍ പറ്റില്ല.വ്യത്യസ്തനായൊരു പ്രോഗ്രാമര്‍ ആയ നിന്നെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.അയ്യോ മോനെ പോകല്ലേ.
പക്ഷെ ലവന്‍ ഒരു ഭയങ്കരന്‍ ആയതുകൊണ്ട് ഓഫര്‍ ചെയ്യപ്പെട്ട കമ്പനിയുടെ വി.പി സ്ഥാനം പോലും വലിച്ചെറിഞ്ഞു.ഗതികെട്ട മാനേജര്‍ ട്രാക്ക് മാറ്റി.ഇവനെ ഒന്ന് സോപ്പ് ഇട്ടു വച്ചേക്കാം.ഇവന്‍ പോകുന്ന കമ്പനിയില്‍ എനിക്ക് പറ്റിയ വല്ല വേക്കന്‍സി ഉണ്ടെങ്കിലോ?
ഓക്കേ. To which LOCAL COMPANY you are going ?
ഏത് ലോക്കല്‍ കമ്പനിയിലെക്കാടാ പോകുന്നത് ?
അതോ
കൊച്ചി ലോക്കലില്‍ ഉള്ള ഇതു കമ്പനിയിലേക്കാണ് പോകുന്നത്?
ചോദിച്ചതിന്റെ അര്‍ഥം ഇതുവരേക്കും ആര്‍ക്കും കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല.