പതിവുപോലെ ക്രിസ്തുമസ് ആയപ്പോള്‍ ജോസഫ് ആണ്ടുകുമ്പസാരം നടത്താന്‍ പള്ളിയിലെത്തി.നല്ല തിരക്കുണ്ട്.ഒരു സ്ഥലത്തു വികാരിയച്ചന്‍ ഇരുന്നു കുമ്പസാരിപ്പിക്കുന്നു. പിന്നെ വേറെ പള്ളികളില്‍ നിന്നും വന്നിട്ടുള്ള അച്ഛന്‍മാരും ഇരിക്കുന്നുണ്ട്.വികാരിയച്ചന്‍റെ അടുത്ത് കുമ്പസാരിക്കുന്നതിനേക്കാള്‍ സാധാരണ കുഞ്ഞാടുകള്‍ക്ക് ഇഷ്ടം പുറത്തു നിന്നുള്ളവരോടു പാപങ്ങള്‍ പറയാനാണ്. വികാരിയച്ചന്‍ എല്ലാം അറിഞ്ഞിട്ടു പുറത്തു വച്ച് കാണുമ്പോള്‍ ബ്ലാക്ക്മെയില്‍ ചെയ്തിട്ടൊന്നുമല്ല .ചുമ്മാ... അതുകൊണ്ടു തന്നെ വികാരിയച്ചന് കുമ്പസാരിപ്പിക്കാനുള്ള വരിക്ക് നീളം കുറവാണ്.
ജോസഫ് എന്തായാലും വികാരിയച്ചന്‍റെ അടുത്തു തന്നെ പോയി. സത്യക്രിസ്ത്യാനിക്ക് എന്തൊന്നു പേടിക്കാന്‍.. ? അങ്ങനെ പുള്ളി പാപങ്ങള്‍ പറഞ്ഞു തുടങ്ങി.
ജോസഫ് : കുമ്പസാരിച്ചിട്ട് 2 മാസമായി അച്ചോ?
വികാരി : ഏത് പള്ളിയിലാടാ നീ 2 മാസം മുമ്പ് കുമ്പസാരിചത്?
ജോസഫ് : നുണ പറയാറുണ്ടച്ചാ..
വികാരി : ഉം..
ജോസഫ്: പിന്നെ ഒരു വലിയ പാപം ചെയ്തച്ചോ..ഒരു പെണ്ണുമായി...അത്...
വികാരി : ഏത് പെണ്ണ്?
ജോസഫ് : അത് ഞാന്‍ പറയില്ലച്ചോ?
വികാരി : അതെന്താടാ പറയാത്തെ ? ആ പിള്ളേരെ തയ്പ്പ് പഠിപ്പിക്കാന്‍ വരുന്ന മേരിയാണോ?
ജോസഫ് : ഇല്ലച്ചോ .ഞാന്‍ അങ്ങനെ പറഞ്ഞാല്‍ ആ പെണ്‍കുട്ടിയുടെ ഭാവി പോകും? പിന്നെ എനിക്കു ബിസിനെസ് ആണല്ലോ പിടിച്ച് നില്ക്കാന്‍ വേണ്ടി കുറച്ചു മായം ചേര്‍ക്കാറുണ്ട്..
വികാരി : മായമല്ലേ ചേര്‍ത്തോള്ളോ,വിഷമൊന്നും അല്ലല്ലോ. വാങ്ങാന്‍ വരുന്നവന് നോക്കി വാങ്ങിക്കാന്‍ അറിയില്ലെങ്കില്‍ അത് അവന്‍റെ കുഴപ്പം. പെണ്‍കുട്ടി എന്നു പറയുമ്പോള്‍ ആ വളവില്‍ ചായക്കട നടത്തുന്ന ശാന്തയുടെ ഡിഗ്രി സെക്കന്‍ഡ് ഇയര്‍ പഠിക്കുന്ന രണ്ടാമത്തെ മോളാണോ?
ജോസഫ് : അതൊന്നും ഞാന്‍ പറയില്ലച്ചോ. ഒരുമിച്ച് കളിച്ചു വളര്‍ന്ന ഒരു പെണ്ണിനെ ഞാന്‍ ചതിക്കില്ലച്ചോ.പിന്നെ ടാക്സ് കൊടുക്കാതെ ഞാന്‍ ഗവണ്‍മെന്‍റിനെ പറ്റിച്ചിട്ടുണ്ട്..
വികാരി : എടാ ദൈവത്തിനുള്ളത് ദൈവത്തിനും, സീസറിനുള്ളത് സീസറിനും കൊടുക്കാനെ പറഞ്ഞിട്ടുള്ളൂ.ദൈവത്തിനുള്ളത് എത്രയെന്ന് ദൈവമല്ലല്ലോ നീയല്ലേ തീരുമാനിക്കുന്നത് .അതുപോലെ സീസറിനുള്ളത് നീയങ് തീരുമാനിച്ചു കൊടുത്താല്‍ മതി.സീസര്‍ തീരുമാനിക്കേണ്ട കാര്യമില്ല.
നിന്‍റെ കൂടെ കളിച്ചു വളര്‍ന്ന പെണെന്ന് പറയുമ്പോള്‍ ??? നിന്‍റെ അതേ പ്രായത്തിലുള്ള ഇപ്പോള്‍ ക്രിസ്തുമസിന് ലീവിന് വന്നിട്ടുള്ള നഴ്സ് ലിസിയാണോ?
ജോസഫ് : ഇല്ലച്ചോ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പറയില്ല.ഇനി വേറെ പാപങ്ങള്‍ ഒന്നുമില്ലച്ചോ.
വികാരി : ശരി.നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. ഒരു പത്തു സ്വര്‍ഗസ്ഥനായയും,10 നന്മ നിറഞ്ഞ മറിയവും,10 ത്രിത്വസ്തുതിയും ചെല്ലിയെരു..
പാപപരിഹാരം ചൊല്ലുമ്പോ ജോസഫിന്‍റെ ശ്രദ്ധ മുഴുവനും വഴിയിലേക്കായിരുന്നു. ബൈക്കില്‍ സുമേഷ് വന്നപ്പോള്‍ ഒമ്പതാമത്തെ നന്മ നിറഞ്ഞ മറിയത്തില്‍ നിറുത്തി ജോസഫ് പുറത്തേക്കോടി. ജോസഫിനെ കണ്ട മാത്രയില്‍ സുമേഷ് ചോദിച്ചു.
എടാ പോയ കാര്യം എന്തായി ?
"കിട്ടിയെടാ കിട്ടി .മൂന്നെണ്ണത്തിന്‍റെ ഡീറ്റൈല്‍സ് കിട്ടി. ഒരുത്തി ക്രിസ്മസ് ലീവിന് വന്നതാ.പെട്ടെന്നു അങ്ങോട്ട് വിട്ടോ."