സ്വസ്തി നന്മ പൂരിതേ നിന്നോടുകൂടെ നാഥനും
സ്ത്രീകളിൽ അനുഗ്രഹീത നിൻകുമാരനേശുവും
പാപരഹിതയയ മേരി തമ്പുരാൻറെ അമ്മ നീ
പാപികൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമെപ്പൊഴും
സ്ത്രീകളിൽ അനുഗ്രഹീത നിൻകുമാരനേശുവും
പാപരഹിതയയ മേരി തമ്പുരാൻറെ അമ്മ നീ
പാപികൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമെപ്പൊഴും
ഇത് ഇപ്പോൾ ആറേഴു കൊല്ലമായി തൃശൂർ ജില്ലയിൽ ഓരു മാതിരിപെട്ട പള്ളികളിൽ ഒക്കെ പാടുന്ന പാട്ടാണ്. നന്മ നിറഞ്ഞ മറിയമേ എന്നാ പ്രാർത്ഥനയുടെ ഗാനരൂപം. എന്റെ ആന്റിയുടെ (അപ്പന്റെ ചേച്ചി)ഓർമ്മ ശരിയാണെങ്കിൽ പുള്ളിക്കാരി പണ്ട് ലീജിയൻ ഓഫ് മേരി സംഘടനയിൽ പ്രവർത്തിച്ചപ്പോൾ ഉണ്ടാക്കിയ പാട്ടാണ്. പിന്നെ അത് ഹോളി ഫാമിലി സിസ്റ്റെർസ് വഴി പുറത്തു പോയതാവാമത്രേ. സിസ്റ്റർമാരും അപ്പോൾ ആ സംഘടനയിൽ ഉണ്ടായിരുന്നു. അവർ ഇടക്കിടെ മാറുകയും ചെയ്യും. അന്ന് അവിടെയുണ്ടായിരുന്ന മിക്കവാറും സിസ്റ്റർമാരും ഇന്ന് ജീവിച്ചിരിപ്പില്ല.
പുള്ളിക്കാരിക്ക് ഇപ്പോൾ പത്തെണ്‍പതു വയസ്സായി. ഇരുപത് ഇരുപത്തഞ്ചു കൊല്ലങ്ങൾ മുന്പായിരിക്കാം പാട്ട് ഉണ്ടാക്കിയത്. അന്ന് പള്ളികളിൽ പരിപാടികൾ വരുമ്പോൾ സംഘടന വഴി നാടകങ്ങളും ഡാൻസും ഒക്കെ ഉണ്ടാക്കുന്ന കൂട്ടത്തിൽ ഇതും ചെയ്തിരിക്കാം. വലിയ കാര്യമായി എടുത്തിട്ടുണ്ടാകില്ല. "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.." എന്നാ പ്രാർത്ഥനയുടെ പാട്ട് അന്ന് ഉണ്ടായിരുന്നത്രേ അതുകൊണ്ട് അത് ഉണ്ടാക്കിയില്ല.
ഞാൻ പാട്ട് പുസ്തകങ്ങളിൽ ഒന്നും ഈ പാട്ട് കണ്ടിട്ടില്ല. ചിലപ്പോൾ പുള്ളിക്കാരിയുടെ ഓർമ്മ ശരിയായിരിക്കാം. എന്തായാലും പാട്ട് കൊള്ളാം.