2015, ഡിസംബർ 12, ശനിയാഴ്‌ച

ഓണ്‍ലൈൻ പ്രാർത്ഥന പുസ്തകം - ഓപ്പണ്‍ സോഴ്സ്

ഓണ്‍ലൈൻ പ്രാർത്ഥന പുസ്തകം എന്ന ഒരു പ്രൊജക്റ്റ്‌ ഉണ്ടെന്നു മുൻപത്തെ പല പോസ്റ്റുകളിലും പറഞ്ഞിരുന്നു. ഈ ആഴ്ച അത് ഓപ്പണ്‍ സോഴ്സ് ആക്കി. സോഴ്സ് കോഡ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://github.com/joymon/prayerbook

സംഗതി ജാവ സ്ക്രിപ്റ്റ് ആയതുകൊണ്ട് ആർക്ക് വേണമെങ്കിലും മുൻപും കോഡ് കാണാമായിരുന്നു. പക്ഷെ അവർക്ക് എന്തെങ്കിലും അതിൽ മാറ്റം വരുത്തിയാൽ എളുപ്പത്തിൽ ഒറിജിനൽ അപ്ലിക്കേഷനിൽ ഉൾപ്പെടുത്താൻ പറ്റില്ല. അവർ അത് എനിക്ക് അയച്ചുതന്നു ഞാൻ ചേർക്കണം. ഇവിടെ ഗിറ്റ്ഹബ് എന്ന സോഴ്സ് കോഡ് വയ്ക്കുന്ന സെർവർ ആകുമ്പോൾ, ആർക്കു വേണമെങ്കിലും അതിന്റെ ഒരു കോപ്പിയെടുത്ത് അഥവാ ഫോർക്ക് ചെയ്യുക എന്ന് സാങ്കേതികമായി പറയും അതിൽ മാറ്റം വരുത്തി സെർവറിൽ തന്നെ വയ്ക്കാൻ പറ്റും. എനിക്ക് അന്നേരം ഒരു ബട്ടണ്‍ ക്ലിക്ക് മതി അത് മെർജ് ചെയ്യാൻ.

കേട്ടാൽ തോന്നും ആളുകൾ ഈ അപ്ലിക്കേഷനു വേണ്ടി വർക്ക്‌ ചെയ്യാൻ വരി നിൽക്കുകയാണ് എന്ന്. ഇതുവരെ ആരും അങ്ങനെ വന്നിട്ടില്ല. ആരെങ്കിലും വന്നാൽ ഉപയോഗപ്പെടും.

വീണ്ടും അപ്ലിക്കേഷൻ ലിങ്ക് താഴെ കൊടുക്കുന്നു. ക്ലിക്കിയാൽ അപ്ലിക്കേഷൻ കാണാൻ പറ്റും.

http://joymononline.in/apps/prayerbook/index.html