അങ്ങനെ കല്യാണം എന്ന മഹാസംഭവം കഴിഞ്ഞിട്ട് 4 കൊല്ലങ്ങള്‍ ആയി.ഇപ്പ്രാവശ്യം നമ്മള്‍ ചെറുതായിട്ടെങ്കിലും ആഘോഷിക്കും.
കഴിഞ്ഞ ഒരു കൊല്ലം അക്കരെയും ഇക്കരെയും ആയിട്ടായിരുന്നു കടന്നു പോയത്. മഞ്ഞു കാലത്ത് ധന്യയും മോനും നാട്ടിലായിരുന്നു. മേയ് മാസത്തിലാണ് വന്നത്. അങ്ങനെ എനിക്ക് ആദ്യം ആയി പേയിംഗ് ഗസ്റ്റ് ആയിട്ട് താമസിക്കുന്ന അനുഭവം കിട്ടി. മുന്‍പ് വീടിനു പുറത്തു കുറെ താമസിച്ചിട്ടുണ്ട്ഒ എങ്കിലും പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിട്ടില്ല.
എന്തെങ്കിലും മിസ്സ് ആയോ എന്ന് ചോദിച്ചാല്‍ ആയി. ജോഹന്‍ കളിച്ചു വളരുന്നത്, അവന്‍റെ ആദ്യത്തെ കാലടികള്‍, വാക്കുകള്‍, ധന്യയുടെ പാചകം അങ്ങനെ പലതും. എന്തെങ്കിലും കിട്ടിയോ എന്നുചോദിച്ചാല്‍ കിട്ടി. ധന്യക്ക് ഒരു കോഴ്സ് ചെയ്യാന്‍ പറ്റി, ജോഹന് കുറച്ചു വലിയ വീട്ടിലും, പറമ്പിലും ഓടിക്കളിക്കാന്‍ പറ്റി.അമേരിക്കയില്‍ ഫ്ലാറ്റില്‍ അവനു ഓടാന്‍ പോയിട്ട് ഞങ്ങളെ മുട്ടാതെ നടക്കാനുള്ള സ്ഥലമില്ല. വീട്ടുകാര്‍ക്ക് (ധന്യയുടെയും എന്റെയും)അവരുടെ ആദ്യത്തെ പേരക്കിടാവിന്റെ കുസൃതികള്‍ കാണാന്‍ പറ്റി, എനിക്ക് ജോലി സംബന്ധമായ കുറച്ചുകൂടി കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി, അതുവഴി ഒരു പുതിയ കുറച്ചുകൂടി സാലറി കിട്ടുന്ന ജോലിയും.
സംഗതി എന്തായാലും സുഖത്തിലും ദുഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും,സമ്പത്തിലും ദാരിദ്രത്തിലും നമ്മള്‍ ഒരുമിച്ചു നില്‍ക്കും എന്ന് കല്യാണസമയത്ത് പള്ളിയില്‍ വച്ച്എ എടുത്ത പ്രതിജ്ഞയില്‍ ഒരു കണ്ടിഷന്‍ കൂടി ചേര്‍ത്തു, തണുപ്പിലും ചൂടിലും.
6 കൊല്ലങ്ങള്‍ ആയി വര്‍ക്ക് ചെയ്ത കമ്പനി മാറാനുള്ള തീരുമാനം എടുത്തപ്പോള്‍ ധന്യ തന്ന സപ്പോര്‍ട്ട് അത് ഒരു ഒന്നൊന്നര സപ്പോര്‍ട്ട് തന്നെയായിരുന്നു. കുറച്ചധികം വര്‍ഷങ്ങള്‍ ആയതുകൊണ്ട് രാജാവായി ഇരിക്കുന്ന കമ്പനി ആണ്. അവര്‍ ഗ്രീന്‍ കാര്‍ഡ് എടുക്കാന്‍ സഹായിക്കും. സാലറി (ഒപ്പം പണിയും) സമയത്ത് തരും. എവിടെനിന്നെങ്കിലും ഒക്കെയായി അവിടെ പണിയുണ്ടാകും. പുതിയ സ്ഥലത്ത് എന്താകും എന്ന് ഒരു ഉറപ്പും ഇല്ല. ഗ്രീന്‍ കാര്‍ഡ് എടുക്കാന്‍ അവര്‍ സഹായിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തരാം തരംതിരിക്കാം. തന്നില്ലെങ്കില്‍ 6 വര്‍ഷത്തിനു ശേഷം തിരിച്ചു നാട്ടിലേക്ക് പോകേണ്ടി വരും. സാലറി സമയത്ത് തരാതിരിക്കാം. അതുപോലെ എപ്പോഴും പണി ഉണ്ടായിരിക്കും എന്ന് യാതൊരു ഉറപ്പുമില്ല. അങ്ങനെ അത്യാവശ്യം നല്ല റിസ്ക് എടുക്കേണ്ട ഒരു തീരുമാനം സിമ്പിള്‍ ആയി എടുക്കാന്‍ പറ്റിയത് ധന്യയുടെ സപ്പോര്‍ട്ട് ഉള്ളതുകൊണ്ട് മാത്രമാണ്.
എനിക്ക് തോന്നുന്നത് എല്ലാവരും പറയുന്നപോലെ ഇപ്പോഴത്തെ കുട്ടികള്‍ ബുദ്ധിപരമായും, അതുപോലെ മറ്റുള്ളവരോട് ഇടപെടാനും പണ്ടത്തെ കുട്ടികളെക്കാള്‍ മിടുക്കരാണ് എന്നാണ്. കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഭയങ്കര ഒരു കഴിവാണ്. പറ്റില്ല എന്ന് നമുക്ക് പറയാന്‍ കഴിയാത്ത ഒരു അവസ്ഥയില്‍ കൊണ്ട് ചെന്നെത്തിക്കും. ഒരു ദിവസം ജോഹന്‍ ഞങ്ങളുടെ ഡൈനിങ്ങ് ടേബിളിന്റെ 4 കസേരകള്‍ എടുത്തു നിരത്തിയിട്ടു. ഞങ്ങളെ ഇരുത്തി അതിനു ശേഷം അവനും ഇരുന്നു. എന്നിട്ട് ഒരു ചോദ്യം. ഒഴിഞ്ഞു കിടക്കുന്ന കസേരയില്‍ ആര് ഇരിക്കുമെന്ന്? പകച്ചുപോയ് ഞങ്ങളുടെ പിതൃത്വവും മാതൃത്വവും.