2022, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

പത്താം വിവാഹവാർഷികം

വീണ്ടും ഒരു കുടുംബസംഗമം. ഞാൻ ഫെബ്രുവരി മാസത്തിൽ നാട്ടിൽപോയി മാർച്ചിൽ ധന്യയേയും പിള്ളേരെയും തിരിച്ചു കൂട്ടികൊണ്ടു വന്നു. ഈ കാലഘട്ടത്തിലെ നഷ്ടം അമ്മായിയുടെ വിയോഗം ആയിരുന്നു. സംഗതി ആൾക്ക് വയസായി, അതിന്റെതായ രോഗങ്ങളും ഉണ്ടായിരുന്നു. ഇടയ്ക്കിടെ തല്ലു കൂടുമെങ്കിലും ആള് ഇല്ലാതെ ആയപ്പോൾ ഒരു വിടവ്. 

ലൈനടിച്ചു കല്യാണം കഴിക്കാതെ ഇന്റർവ്യൂ ചെയ്തു കഴിച്ചത് വെറുതെ ആയില്ല എന്ന് തോന്നിയത് ഇക്കൊല്ലം ആണ്. നമുക്ക് പ്രശ്നം വന്നാൽ ആരെങ്കിലും ഒക്കെ ഉണ്ടാകും എന്ന് തോന്നുന്നു. നീയായി നിന്റെ പാടായി എന്ന് അവർക്ക് തിരിച്ചു പറയാൻ പറ്റില്ലല്ലോ. ഇത് കേട്ടാൽ തോന്നും, ഞാൻ എന്തോ പഠിക്കുന്ന കാലത്തു ലൈനടിച്ചു പെങ്കുട്ട്യോളെ വീഴ്ത്തിയിരുന്ന ആളായിരുന്നു എന്ന്. വർത്താനം പറയുന്നത് പോട്ട്,  ഇടങ്കാല് വെച്ച് വീഴ്ത്താനുള്ള ധൈര്യം ഉണ്ടായിരുന്നേൽ മതിയായിരുന്നു.

നാട്ടിൽ നിൽക്കേണ്ട അമേരിക്ക തന്നെയാണ് പിള്ളേർക്ക് നല്ലത് എന്ന് ഒരിക്കൽ കൂടി തോന്നിയ വര്ഷം ആയിരുന്നു ഇത്. ജോഹനെ നാട്ടിലെ പേര് കേട്ട സ്കൂളിൽ ചേർത്തിയിരുന്നു എന്ന് കഴിഞ്ഞ വാർഷിക പോസ്റ്റിൽ പറഞ്ഞിരുന്നല്ലോ. ഞാൻ ഇക്കൊല്ലം ഫെബ്രുവരിയിൽ നാട്ടിലെത്തുമ്പോൾ ഓൺലൈൻ ക്ലാസ് കേട്ടിരുന്നു. ടീച്ചർ ഇന്ത്യൻ നാണയ വ്യവസ്ഥയെപ്പറ്റി ക്ലാസ് എടുത്തു കത്തിക്കയറുകയാണ്. കുറച്ചു കഴിയുമ്പോൾ കേൾക്കുന്നു. ഇത് നിരോധിച്ച നോട്ട് ആണ്, സിലബസിൽ ഈ നോട്ടുകൾ ആയതുകൊണ്ട് ആണ് ഇത് പഠിപ്പിക്കുന്നത്. സത്യത്തിൽ ഈ നോട്ടു ഇപ്പോൾ എടുക്കില്ല. അപ്പോൾ ഞാൻ വിചാരിച്ചു, പുതിയ നോട്ടുകൾ പിള്ളേരെ കാണിക്കുമായിരിക്കും. അതില്ല, പഴയ നോട്ടുകൾ പരീക്ഷക്ക് ചോദിക്കും അത് കൊണ്ട് അത് മാത്രം പഠിപ്പിക്കുക. അടിപൊളി. വെറുതെ അല്ല ഗ്രൗണ്ടിൽ പശുവിനെ മേക്കാൻ പോയ ആള് വരെ SSLC പാസാകുന്നത്.

ജെറിനു കുറച്ചു ആഴ്ചകൾ എങ്കിൽ അത്ര അങ്കണവാടിയിൽ പോകാൻ പറ്റി. വേണേൽ അവനു വലുതാകുമ്പോൾ അവൻ്റെ പിള്ളേരോട് പറയാം, ഞാൻ ഇന്ത്യയിലെ അങ്കണവാടിയിൽ പഠിച്ചിട്ടുണ്ട് എന്നൊക്കെ. നാട്ടിലെ വാട്ട്സാപ്പ് കേശവൻമാമന്മാരുടെ ഒരു ട്രെൻഡ് ആണല്ലോ പഴയ ദാരിദ്രം പറഞ്ഞു എന്തോ കേമൻ എന്ന് കാണിക്കൽ. സംഗതി തുറന്നു പറയണമല്ലോ, എൻ്റെ കാലത്തു ഉണ്ടായിരുന്ന അങ്കണവാടി അല്ലാട്ടോ, സംഗതി കളറാണ്. പിള്ളേർക്ക് അവിടേക്ക് പോകാൻ തോന്നും.

ഇക്കൊല്ലം വീണ്ടും ഞാൻ ധന്യയെ ജോലിക്ക് വേണ്ടി പ്രോഗ്രാമിങ് പഠിപ്പിക്കുന്ന പണി ഏറ്റെടുത്തിരുന്നു. ഞങ്ങൾ പ്രോഗ്രാമ്മർമാർ ചെയ്യുന്ന ഏറ്റവും റിസ്കുള്ള പണിയാണ് ജീവിതപങ്കാളിയെ പ്രോഗ്രാമിങ് പഠിപ്പിക്കുന്ന എന്നത്. സംഗതി വലിയ തട്ടുകേടില്ലാതെ ചീറ്റിപോയതുകൊണ്ട് രക്ഷപ്പെട്ടു.

ഈ വാർഷിക പോസ്റ്റ് എഴുതുന്ന പരിപാടിയുടെ രീതി ഒന്ന് മാറ്റാൻ ആലോചനയുണ്ട്. എല്ലാ കൊല്ലവും എഴുതുന്നതിനു പകരം അഞ്ചു കൊല്ലങ്ങൾ കൂടുമ്പോൾ ആയാലോ?  

ഏറ്റവും പുതിയ വാർത്ത എന്താണെന്നു വെച്ചാൽ ഇവിടെ അമേരിക്കയിൽ ഒരു വീട് വാങ്ങാനുള്ള പ്ലാൻ ഉണ്ട്. എത്രയെന്നു വെച്ചിട്ടാണ് ഇവിടെ ഒറ്റ ബെഡ് റൂം അപ്പാർട്മെന്റിൽ താമസിക്കുക. എന്തെങ്കിലും വാങ്ങിക്കേണ്ട കാര്യം പറയുമ്പോൾ പിള്ളേർ ഇങ്ങോട്ട് പറഞ്ഞുതുടങ്ങി, നമ്മുടെ വീട്ടിൽ സ്ഥലം ഇല്ലല്ലോ അതുകൊണ്ട് വേണ്ട എന്ന്.വീടിൻ്റെ വിശേഷങ്ങൾ അടുത്ത വർഷം. അപ്പോൾ എല്ലാവർക്കും നന്ദി.

2022, മാർച്ച് 31, വ്യാഴാഴ്‌ച

[വീഡിയോ] 01 പെട്ടി പൊട്ടിക്കൽ - ഗെയിമിംഗ് കസേര ഘടിപ്പിക്കൽ

ഒരു പുതിയ ഗെയിമിംഗ് ചെയർ അൺബോക്‌സ് ചെയ്യുന്നതിന്റെയും അത് കൂട്ടി യോജിപ്പിക്കുന്നതിൻറെയും കാര്യങ്ങൾ ആണ് ഇവിടെ വിശദീകരിക്കുന്നത്.

അങ്ങനെ എൻ്റെ ആദ്യത്തെ മലയാളം unboxing വീഡിയോ.

മുകളിലെ വീഡിയോ കാണാത്തവർ ഇവിടെ ക്ലിക്കുക.

2022, മാർച്ച് 24, വ്യാഴാഴ്‌ച

[വീഡിയോ] 01 ദേശാടനം - സാൻഡിഹുക്ക് ബീച്ച് ന്യൂ ജേഴ്‌സി

ഇത് ഞങ്ങൾ അമേരിക്കയിലെ ന്യൂ ജേഴ്‌സി സംസ്ഥാനത്തുള്ള സാൻഡി ഹുക്ക് ബീച്ചിൽ പോയതിന്റെ ഒരു യാത്ര വിവരണം ആണ്.
എൻ്റെ ആദ്യത്തെ മലയാളം യാത്ര വിവരണ വീഡിയോ ആണിത്.  

മുകളിലെ വീഡിയോ കാണാത്തവർ ഇവിടെ ക്ലിക്കുക

2022, മാർച്ച് 17, വ്യാഴാഴ്‌ച

[വീഡിയോ] 03 സാമ്പത്തികം - 500 രൂപയുടെ നോട്ടിൽ നിന്നും എങ്ങിനെ ഒരു ലക്ഷം രൂപ നേടാം

പഴയ നോട്ടുകളിൽ നിന്നും ലക്ഷങ്ങൾ ഉണ്ടാക്കുന്നവരെ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ നിലവിലുള്ള നോട്ടുകളിൽ നിന്നും തന്നെ ലക്ഷം ഉണ്ടാക്കാൻ ഉള്ള ഒരു വഴിയാണ് ഈ വീഡിയോയിൽ. ഒരു പ്രത്യേക നമ്പറിൽ ആളുകൾക്ക് ഉള്ള വിശ്വാസമാണ് ഇത്രക്ക് വില കൊടുത്തു ആ സീരിയൽ നമ്പർ ഉള്ള നോട്ട് വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.



മുകളിലെ വീഡിയോ കാണാത്തവർ ഇവിടെ ക്ലിക്കുക

അവലംബം 


2022, മാർച്ച് 10, വ്യാഴാഴ്‌ച

[വീഡിയോ] അമേരിക്കൻ മെട്രോ ട്രെയിൻ ഓടിക്കുന്നത് കണ്ടിട്ടുണ്ടോ?

അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ഡീഗോ നഗരത്തിലെ മെട്രോ ട്രെയിനിലെ ഡ്രൈവർ ക്യാബിനു തൊട്ടു പുറകിൽ ഇരുന്നുള്ള കാഴ്ചകൾ ആണ് ഈ വീഡിയോയിൽ.

മുകളിലെ വീഡിയോ കാണാത്തവർ ഇവിടെ ക്ലിക്കുക 

2022, മാർച്ച് 3, വ്യാഴാഴ്‌ച

[വീഡിയോ] 01 സാങ്കേതികം - എൻ്റെ സ്റ്റുഡിയോ 2021

വീഡിയോകൾ ഇട്ടു തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു പുള്ളി ചോദിച്ചു, എന്താണ് വീഡിയോ എടുക്കാനുപയോഗിക്കുന്ന സംഗതികൾ എന്ന്. ഞാൻ ആദ്യം വിചാരിച്ചത് എൻ്റെ സെറ്റപ്പ് വളരെ ലോക്കൽ ആണ് ഇടയ്ക്കിടെ ഫോക്കസ് പോകുന്നൊക്കെയുണ്ട്. പക്ഷെ ഒരാൾ ചോദിച്ച നിലക്ക് സ്റ്റുഡിയോ സെറ്റപ്പ് വീഡിയോ ആക്കി ഇടാം എന്ന് തീരുമാനിച്ചു. 

ഇതിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്താഴെ കാണുന്ന വിഷയങ്ങൾ ആണ്.

  • സ്ക്രിപ്റ്റ് / നോട്ട്സ് തയ്യാറാക്കൽ
  • ക്യാമറ, ലെൻസ്
  • Tripod
  • മൈക്ക്
  • ലൈറ്റ് 
  • സ്റ്റോറേജ്
  • കമ്പ്യൂട്ടർ, എഡിറ്റിംഗ് സോഫ്റ്റ്‌വെയർ
  • ബഡ്ജറ്റ്
  • പബ്ലിഷിംഗ്സോഷ്യൽ മീഡിയ, മാർക്കറ്റിംഗ്

 മുകളിലെ വീഡിയോ കാണാത്തവർ ഇവിടെ ക്ലിക്കുക 

2022, ഫെബ്രുവരി 24, വ്യാഴാഴ്‌ച

[വീഡിയോ] 02 സാമ്പത്തികം - കുടുംബ ബഡ്ജറ്റ്. ഇതുവല്ലോം നടക്കുവോടെ?50-30-20 നിയമം

ഇത് കഴിഞ്ഞ വീഡിയോയുടെ രണ്ടാം ഭാഗം ആണ്. ഒരു വീഡിയോ 5 മിനുട്ടിൽ തീർക്കാൻ ആണ് പരമാവധി പ്രേമിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ കുടുംബ ബഡ്ജറ്റ് ഇട്ടു അത് കൊണ്ട് പോകുന്നതിന്റെ പ്രായോഗികവശങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. 

മുകളിലെ വീഡിയോ കാണാത്തവർ ഇവിടെ ക്ലിക്കുക. 

2022, ഫെബ്രുവരി 17, വ്യാഴാഴ്‌ച

[വീഡിയോ] 01സാമ്പത്തികം - നാളെ 10 കോടി ലോട്ടറി അടിച്ചാൽ എന്ത് ചെയ്യും?

മലയാളം കോറയിൽ എഴുതിതുടങ്ങിയപ്പോൾ കണ്ട ഒരു ചോദ്യത്തെ അടിസ്ഥാനമാക്കി എൻ്റെ വ്യക്തിഗത സാമ്പത്തിക വീക്ഷണങ്ങൾ പറയുന്ന ഒരു വീഡിയോ ആണിത്.



2022, ഫെബ്രുവരി 10, വ്യാഴാഴ്‌ച

[വീഡിയോ] 01 നാട്ടുവിശേഷം - വീൽ ചെയറിൽ ഇരുന്നും ബസിൽ കയറി യാത്ര ചെയ്യാം

മലയാളത്തിൽ യൂട്യൂബ് ചാനൽ തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ വീഡിയോ ആണിത്. ഇവിടെ അമേരിക്കയിലെ ലാസ് വേഗാസ് നഗരത്തിലെ സിറ്റി ബസിൽ എങ്ങിനെയാണ് വീൽ ചെയർ കയറ്റുന്നത് എന്നാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. 

മുകളിലെ വീഡിയോ കാണാത്തവർ ഇവിടെ ക്ലിക്കുക


2022, ഫെബ്രുവരി 5, ശനിയാഴ്‌ച

[വീഡിയോ] 01 സയൻസ് - ആർസെനിക്കം ആൽബം 30C ഹോമിയോ മരുന്നിൽ മരുന്നുണ്ടോ?

കേരള സർക്കാർ സ്കൂൾ കുട്ടികൾക്ക് ഹോമിയോ മരുന്ന് കൊടുക്കാൻ തീരുമാനിച്ചതിനെ തുടർന്ന് എന്താണ് ഈ ഹോമിയോ മരുന്ന് എന്ന് ഒരു അന്വേഷണം ആണ് ഈ വീഡിയോ. ഇതൊരു കപടചികിത്സആണെന്ന് വയസായവരോടും ഒക്കെ പറയുമ്പോൾ അവർ അത് സമ്മതിക്കാത്തത് പോട്ടെ എന്ന് വെക്കാം. പക്ഷെ എൻ്റെ അതെ പ്രായത്തിലുള്ള പത്തു നാല്പത് വയസു പ്രായമുള്ള ചെറുപ്പം പിള്ളേർ വരെ ഹോമിയോ ഒരു നല്ല ചികിത്സ ആണെന്ന് വാദിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇടേണ്ടി വന്നത്.

ഹോമിയോ കപട ചികിത്സ ആണെന്ന് വേറെയും കുറെ വീഡിയോകൾ എനിക്ക് മുൻപേ ചെയ്തിട്ടുണ്ട്. അത് ഷെയർ ചെയ്തു കൊടുത്താൽ പറയുന്നു അത് യുക്തിവാദികളുടെ ആണെന്ന്. അങ്ങനെ അവസാനം എനിക്ക് ഈ പാതകം ചെയ്യേണ്ടി വന്നു. വീഡിയോ താഴെ കൊടുക്കുന്നു.

മുകളിലെ വീഡിയോ കാണാത്തവർ ഇവിടെ ക്ലിക്കുക  https://youtu.be/HIAD8eG9SkI

അവലംബം

  1. https://ahims.kerala.gov.in/ 
  2. https://www.manoramaonline.com/news/latest-news/2021/10/25/homeo-medicine-effective-against-covid-19-cm-pinarayi-vijayan.html
  3. https://www.prd.kerala.gov.in/ml/node/94621 name of medicine
  4. https://www.manoramanews.com/news/spotlight/2020/07/24/what-is-arsenicum-album-30-uses-homeo-medicine-do-not-prevent-covid-19.html
  5. https://prdlive.kerala.gov.in/news/202860
  6. https://en.wikipedia.org/wiki/Arsenic_oxide
  7. https://en.wikipedia.org/wiki/Periodic_table
  8. https://www.youtube.com/watch?v=RllD82mZJX8 - Victors
  9. https://www.wolframalpha.com/input/?i=%7B6.02%C3%9710%5E-37%7D&assumption=%22ClashPrefs%22+-%3E+%7B%22Math%22%7D
  10. https://mppsc.nic.in/ATTACHMENTS_FILES/SYLLABUS/Syllabus_2020/09-HOMEOPATH%20%20MEDICAL%20OFFICER%20EXAM/SYLLABUS%20HOMEOPATHY%20-HMO%20EXAM.pdf
  11.  http://www.ghmck.org/images/pdf/ug_bhms_new_scheme_mailed.pdf

  12. https://www.homeobook.com/pdf/kuhs-bhms-syllabus.pdf