കോവിഡ് കാലത്തു ആയിരുന്നെങ്കിൽ പൊളിച്ചേനെ, ഇപ്പോൾ എന്തിനാണ് വീഡിയോ ഉണ്ടാക്കുന്നത്? ട്രെൻഡ് കഴിഞ്ഞു. വേറെ പണിയില്ലാതെ സാരി വിസയിൽ ഇരിക്കുന്നത് കൊണ്ടാണോ വീഡിയോ ചെയ്യാൻ സമയം കിട്ടുന്നത്? ഈ ചാനെൽ ഒന്നും monetize ആകില്ല. വീഡിയോ ഉണ്ടാക്കി നടക്കാതെ വേറെ പണിയില്ലേ? ഇങ്ങനെ ഒരു ചോദ്യം മിക്കവാറും യൂട്യൂബർസ് അതുപോലെ സോഷ്യൽ മീഡിയ കൊണ്ടെന്റ് ക്രീയേറ്റർമാർ കേട്ടിട്ടുണ്ടാകും. ഞാൻ എന്തായാലും കേട്ടിട്ടുണ്ട്. അവർക്കുള്ള എൻ്റെ ചെറിയ മറുപടിയാണ് ഈ വീഡിയോ.
ഇപ്പോൾ ഓരോ വീഡിയോ ചെയ്യുമ്പോഴും സ്ക്രിപ്റ്റ് ഉണ്ടാക്കാൻ സമയം എടുക്കുന്നുണ്ട്. കുറെ എഡിറ്റിംഗ് സമയം പോകുന്നുണ്ട്.വോയിസ് ഓവർ ചെയ്യാൻ സമയം. അതുകുറച്ചു കൊണ്ട് വരണം. ഇങ്ങനെ ഇരുന്നിട്ടുള്ള വീഡിയോ, സ്ട്രീമിംഗ് ആക്കണം, ട്രിപ്പ് വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ തന്നെ കാര്യങ്ങൾ പറഞ്ഞു വോയിസ് ഓവർ തന്നെ ഒഴിവാക്കണം എന്നതാണ് അടുത്ത ലക്‌ഷ്യം.