2025, ജൂലൈ 1, ചൊവ്വാഴ്ച

📹 ഒരു വീഡിയോ ഉണ്ടാക്കാൻ നിങ്ങളത്രെ സമയം ചിലവഴിക്കുന്നുണ്ട്?

നമ്മളിൽ പലരും യൂട്യൂബർ അല്ലെങ്കിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയിരിക്കും. ഒരു വീഡിയോ ഉണ്ടാക്കാൻ വേണ്ടി നമ്മൾ ആ വീഡിയോ കാണാൻ വേണ്ട സമയത്തിന്റെ എത്ര ഇരട്ടി സമയം ചിലവാക്കുന്നുണ്ടെന്നു ആലോചിച്ചിട്ടുണ്ടോ?

8 മിനിറ്റ് വീഡിയോ ഉണ്ടാക്കാനുള്ള സമയം എനിക്ക് എത്രയെന്നു ആണ് ഈ വീഡിയോ പറയുന്നത്/

വീഡിയോ ഉണ്ടാക്കാൻ നിങ്ങൾക്കെത്ര സമയം വേണം? പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ കമന്റ് ആയി ഇടാം. അതുപോലെ സമയം ലഭിക്കാനുള്ള കുറുക്കുവഴികൾ ഉണ്ടെങ്കിൽ അതും.


2025, ജൂൺ 26, വ്യാഴാഴ്‌ച

[വീഡിയോ] ചീങ്കണ്ണിയുടെ ഇറച്ചി കഴിച്ചിട്ടുണ്ടോ?

ഇത് ഒരു ഫുഡ് വ്ലോഗ് ആണ്. പറക്കുന്നതും, ചാടുന്നതും, ഓടുന്നതും, ഇഴയുന്നതും ഒക്കെ തിന്നാൻ ആഗ്രഹം ഉണ്ടെങ്കിലും നടക്കാറില്ല. നമുക് കിട്ടുന്നത് ചിക്കൻ, ബീഫ് മീൻ അതുകക്ക് മേലെ പോയാൽ പോർക്ക്, ആട്. താറാവ് പോലും വല്ലപ്പോഴും. ന്യൂ ഓർലീൻസ് കണ്ടു തിരിച്ചു പോകേണ്ട ഞാൻ അവിടെന്നു കുറച്ചു തിരിഞ്ഞു പോയി ബ്ലാക്കൻഡ് അലിഗേറ്റർ മീറ്റ് അഥവാ  ചീങ്കണ്ണി ഇറച്ചി കഴിച്ച കഥയാണ് ഈ ഷോർട്ടിൽ



 

2025, ജൂൺ 19, വ്യാഴാഴ്‌ച

അമേരിക്കയിൽ പതിനായിരങ്ങൾ, കേരളത്തിലെ ഫ്രീ ഫിഷ് സ്പാ

അമേരിക്കയിലെ ഫിഷ് സ്‌പാ അല്ലെങ്കിൽ ഫിഷ് തെറാപ്പി എന്നും പറയുന്ന പരിപാടിക്ക് ഒരാൾക്ക് 25 മിനിറ്റിനു ചെലവ് മാത്രം 89 ഡോളർ ടിപ്പ് വേറെ… ഏകദേശം 7200 രൂപ!

ഞങ്ങളുടെ തൃശൂർ ഉള്ള തുമ്പൂർമുഴി അതുപോലെ നാട്ടിലെ കുളത്തിൽ ഒന്നു ഇറങ്ങിയാൽ മതി. എണ്ണമെങ്കിൽ എണ്ണിക്കോ, ലക്ഷം ലക്ഷം പിന്നാലെ എന്നുപറഞ്ഞപോലെയാണ് പിന്നെ മീനുകൾ വന്നു തെറാപ്പിചെയ്യുന്നത്.  അതിൻ്റെ വീഡിയോ ഒന്ന് കണ്ടു നോക്കാം.


2025, ജൂൺ 18, ബുധനാഴ്‌ച

[വീഡിയോ൦] ആമസോൺ തിരിച്ചെടുത്ത സാധനങ്ങൾ എന്ത് ചെയ്യുന്നു?

ആമസോൺ പോലുള്ള ഓൺലൈൻ വാണിജ്യ കമ്പനികൾ അവർ വിറ്റ സാധനങ്ങൾ തിരിച്ചെടുക്കാറുണ്ട്. നിശ്ചിതദിവസങ്ങൾക്കകം നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു കൊടുക്കാം. അങ്ങനെ അവർ തിരിച്ചെടുക്കുന്ന സാധനങ്ങൾ എവിടെ പോകുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ ?

അവരുടെ കൈയിൽ നിന്നും ഇങ്ങനെത്തെ സാധനങ്ങൾ വാങ്ങി കച്ചോടം ചെയ്യുന്ന കടയാണ് ഈ വീഡിയോയിൽ


2025, ജൂൺ 15, ഞായറാഴ്‌ച

[വീഡിയോ] സ്വർണ്ണം 2025 ഇൽ ഇപ്പോൾ വാങ്ങിക്കണോ? അതോ കുറയാൻ കാത്തു നിൽക്കണോ?

സ്വർണവില വളരെ അധികം ഉയർന്നു നിൽക്കുകയാണല്ലോ. ഇപ്പോൾ സ്വർണം വാങ്ങുന്നത് ബുദ്ധിയാണോ? ഇനിയും കൂടുമോ? സ്വർണവില ഇനിയും കൂടാനുള്ള കാരണങ്ങൾ ഒക്കെയാണ്‌ ഈ വീഡിയോയിൽ.

2025, ജൂൺ 8, ഞായറാഴ്‌ച

[വീഡിയോ] ഏജൻറ് AI ഞങ്ങളുടെ പണി കളയാൻ പോകുന്നതെങ്ങിനെ?

2022 അവസാനം ഓപ്പൺ എ.ഐ എന്ന കമ്പനി ചാറ്റ് ജിപിടി ഇറക്കിയപ്പോൾ മുതൽ കേൾക്കുന്നതാണ് ജോലികൾ ഇല്ലാതാകും എന്നത്. ജനറേറ്റീവ് എ.ഐ ഇപ്പോൾ തന്നെ ക്രീയേറ്റീവ് ആയ പല പണികളും കളഞ്ഞു. കണ്ടെന്റ് ഉണ്ടാക്കുന്നവർ, ലോഗോ, ഗ്രാഫിക്സ് ഡിസൈൻ പണികൾ അങ്ങനെ പലതും 

അടുത്തിടെ ആണ് Agent AI രംഗപ്രവേശനം ചെയ്തത്. അത് ഇനിയും പണി കളയും.അത് എങ്ങിനെയാണ് എന്ന് ഒരു ചെറിയ വിശകലനം ആണ് ഈ വീഡിയോയിൽ

2025, മേയ് 25, ഞായറാഴ്‌ച

[വീഡിയോ] റോഡ്ട്രിപ്പ് ടിപ്സ് & ട്രിക്സ്

സഞ്ചാരം ട്രിപ്പ് ,യാത്ര   
അമേരിക്കയിൽ റോഡ് ട്രിപ്പ് അടുത്തിടെ നടത്തിയിരുന്നു. അതിൽ നിന്നും ഉള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ കുറച്ചു ടിപ്സ് & ട്രിക്സ് ആണ്‌ ഈ വീഡിയോയിൽ



2025, മേയ് 19, തിങ്കളാഴ്‌ച

[വീഡിയോ] റോഡ്ട്രിപ്പ് - 17 🇺🇸 സംസ്ഥാനങ്ങൾ, 5417 KMs, 6 ദിവസങ്ങൾ

അമേരിക്കയിലെ താഴെ കാണുന്ന 17 സംസ്ഥാനങ്ങളിലൂടെ 6 കൊണ്ട് നടത്തിയ യാത്രയുടെ ചെറിയ വിവരണം ആണ്.

  1. Washington
  2. Oregon
  3. Idaho
  4. Montana
  5. Wyoming
  6. South Dakota
  7. North Dakota
  8. Minnesota
  9. Iowa
  10. Nebraska
  11. Missouri
  12. Kansas
  13. Arkansas
  14. Tennessee
  15. Mississippi
  16. Alabama
  17. Georgia



2025, മേയ് 6, ചൊവ്വാഴ്ച

ആലം ഗുഹയിലേക്ക് ഹൈക്കിങ്

ഫാമിലി വക്കേഷനാണ് നാട്ടിൽപോയതുകൊണ്ട് മാത്രം ബാച്ചിലറായവന് ഒരു വെളിപാടുണ്ടാകുന്നു, എന്താ മീറ്റുപ്പിലെ ദേശി ഗ്രുപ്പുകളുടെ കൂടെ ഹൈക്കിങ് പോകണം. എന്തിനാ ഹിന്ദി പഠിക്കണം.. ഹിന്ദി പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു പഴയ സിംഹത്തിൻ്റെ ഗ്രൂപ്പിൽ. ഉസ്താദ് "ദേശി ഔട്ട് ഡോർസ് നേച്ചർ അഡ്വെഞ്ചർ എക്സ്പീരിയൻസ്".  ആഗ്രഹം അറിയിച്ചപ്പോൾ പണ്ട് ഞാൻ ചെയ്ത ഹൈക്കുകളെ പാട്ടി പറയാൻ പറഞ്ഞു. കഴിഞ്ഞ രണ്ടു കൊല്ലം വീടും കുടുമ്പവുമായി മാത്രം നടന്നവൻ്റെ കൈയിൽ എന്തുണ്ട്. ഹിക്കിങ് ബാലപാഠം പഠിച്ച ന്യൂ ജേർസിയെ ധ്യാനിച്ചു ഒരു അവിടെചെയ്ത ഹൈക്കുകളെപ്പറ്റി ഒരു ക്യാച്ചങ്ങു കാച്ചി. പറഞ്ഞു മുഴുമിപ്പിക്കുംമുപ്പ മൂപ്പർ പറഞ്ഞു. आप हमारे साथ नहीं आ सकते തനിക്ക് ഞങ്ങളുടെ കൂടെ വരാൻ അനുവദല്യാ. വേണേൽ താനായിട്ട് എവെങ്കിലും താമസിച്ചു ഹൈക്കിങ് മാത്രം വരാം 

അങ്ങനെ ഞാൻ അവരുടെ കൂടെ ഹൈക്കിങ് ചെയ്യാൻ പോയ കഥയാണ്‌ 3 ഭാഗങ്ങൾ ആയി ചെയ്തിരിക്കുന്നത്. അവരുടെ പേര് കൊടുക്കാൻ പറ്റാത്തതുകൊണ്ട് തൂലിക നാമങ്ങൾ ആണ്. ആശാൻ, കത്തിച്ചേട്ടൻ, സർദാർജി, മിലിറ്ററി ചേച്ചി, പിങ്കി ചേച്ചി.






2025, മേയ് 5, തിങ്കളാഴ്‌ച

[വീഡിയോ] തടി കൊണ്ടുള്ള ഒരു ഗരാജ് ഷെൽഫ് നിർമാണം

ഗരാജ്‌ അഥവാ കാർ ഷെഡ് ഒതുക്കുന്നതിന്റെ ഭാഗമായി ഷെൽഫുകൾ തപ്പി നടന്നു ഒടുവിൽ വേറെ വഴി ഇല്ലതായപ്പോൾ സ്വന്തമായി മരംകൊണ്ട് ഒരു ഷെൽഫ് നിർമിക്കേണ്ടി വന്നു. അതിൻ്റെ വീഡിയോ ആണിത്.



2025, മേയ് 1, വ്യാഴാഴ്‌ച

[വീഡിയോ] ന്യൂജെൻ പിള്ളേർ എല്ലാവരും കുറ്റവാളികളാണോ?

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിജയകരമായി ഓടുന്ന കാര്യങ്ങളാണ് താഴെ
  • കുട്ടികളിൽ മയക്ക് മരുന്ന് ലഹരി ഉപയോഗങ്ങൾ കൂടുന്നു.
  • ഇപ്പോഴത്തെ പിള്ളേർ എല്ലാവരും ലഹരിക്ക് അടിമകളാണ്, അപകടകാരികളാണ്.
  • പണ്ട് കുട്ടികളുടെ ഉൾപ്പെടെ ക്രൈം റേറ്റ് കുറവായിരുന്നു. മാവേലി നാടുവാണപോലെയായിരുന്നു
ഡാറ്റ വെച്ച് ഇക്കാര്യങ്ങളുടെ വസ്തുത പരിശോധിക്കാൻ ഒരു ശ്രമമാണ് ഈ വീഡിയോയിൽ. 

നിങ്ങൾക്ക് വിയോജിപ്പുകൾ ഉണ്ടാകുമെന്നറിയാം. ഡാറ്റ വെച്ച് വിയോജിപ്പുകൾ കമന്റ് ആയി വീഡിയോയിൽ ഇടുകയാണെങ്കിൽ എൻ്റെ ഭാഗത്തു നിന്ന് തിരുത്താൻ തയ്യാറാണ്.

2025, ഏപ്രിൽ 29, ചൊവ്വാഴ്ച

[🩳 വീഡിയോ] ജോർജിയയിലെ പ്രൊവിഡൻസ് കാന്യോൺ

അരിസോണയിലെ ഗ്രാൻഡ് കാന്യോൺ ആയി താരതമ്യവും ഇല്ല. എന്നാലും ജോർജിയക്കാരുടെ അഹങ്കാരമായ കാന്യോൺ, പ്രൊവിഡൻസ് കാന്യോൺ. 

അമ്മ വന്നപ്പോൾ അവിടേക്ക് ഞങ്ങൾ പോയതിന്റെ ഷോർട് വീഡിയോകൾ ആണിത്.
ഒരു ഉറവയുടെ ഉത്ഭവം 

2025, ഏപ്രിൽ 28, തിങ്കളാഴ്‌ച

അമേരിക്കയിലെ ഫ്രീ സ്കൂൾ സിസ്റ്റം

അമേരിക്കയിലെ സ്കൂൾ സിസ്റ്റം ഇന്ത്യയിലേതിൽ നിന്നും കുറച്ചു വ്യത്യാസം ഉണ്ട്. മിക്കവർക്കും സർക്കാർ സ്കൂളുകൾ ഫ്രീ ആണെന്ന് അറിയുമായിരിക്കും. പക്ഷെ ഡീറ്റെയിൽസ് അറിയുന്നുണ്ടാവില്ല.
അങ്ങനെയുള്ളവർക്ക് ആണ് ഈ വീഡിയോ. ഞങ്ങൾ കുറച്ചു കഷ്ടപ്പെട്ട് അറിഞ്ഞ കാര്യങ്ങൾ ബാക്കിയുള്ളവർക്ക് എളുപ്പത്തിൽ പറഞ്ഞു മനസിലാക്കാനുള്ള ശ്രമം.

താഴെ പറയുന്ന കാര്യങ്ങൾ ആണ് പ്രധാനമായും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
  • പ്രൈവറ്റ് / സർക്കാർ പബ്ലിക്
  • പബ്ലിക് സ്കൂളിൽ ഫീസുണ്ടോ?
  • പബ്ലിക് സ്കൂൾ നടത്തുന്നതാര്
  • പബ്ലിക് സ്കൂൾ അഡ്മിഷൻ
  • ഏത് പബ്ലിക് സ്കൂളുകൾ ആണ് നല്ലത് റേറ്റിംഗ്
  • പബ്ലിക് സ്കൂൾ ട്രാൻസ്ഫർ
  • K-12 എലിമെന്ററി, മിഡിൽ ഹൈ സ്കൂളുകൾ 
  • പ്രീസ്‌കൂൾ ഫ്രീ ആണോ?
  • സ്കൂളിലെ ഉച്ചഭക്ഷണം
  • സ്കൂൾ സമയം
  • സ്കൂൾ ബസ്  
  • വെക്കേഷൻ 

2025, മാർച്ച് 10, തിങ്കളാഴ്‌ച

[🩳വീഡിയോ] Lakawana coal mine tour

ഇന്ന് കൽക്കരി ഖനിതാത്കാലികമായി അടച്ചിട്ടിരിക്കുകയാണ് എന്നാണ് ഗൂഗിൾ മാപ്‌സ് പറയുന്നത്. പണ്ട് ഇത് മുഴുവൻ പ്രതാപത്തിലും പ്രവർത്തിച്ചിരുന്ന കാലത്തു കാലത്തു ഞങ്ങൾ അവിടെ പോയിട്ടുണ്ട്. ഇത്രയും താഴ്ചയിലേക്ക് ഒരു റെയിൽ യാത്ര, ഒരു ഒന്നൊന്നര അനുഭവം ആണ്. 


2025, മാർച്ച് 9, ഞായറാഴ്‌ച

അമേരിക്കയിൽ വീട് വാങ്ങിച്ചപ്പോൾ കിട്ടിയ പണികൾ

ഇതിൽ പ്രധാനമായി രണ്ടു വീഡിയോകൾ ആണ്. എങ്ങിനെയാണ് അമേരിക്കയിൽ വീട് വാങ്ങിക്കുന്നതിന്റെ നടപടിക്രമങ്ങൾ 


പിന്നെ രണ്ടാമത്തെ ഞങ്ങൾ വീട് വാങ്ങിയപ്പോൾ കിട്ടിയ പണികൾ 
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി യൂട്യൂബിൽ ഇടുമല്ലോ. ..
 

2025, ഫെബ്രുവരി 3, തിങ്കളാഴ്‌ച

[വീഡിയോ] അമേരിക്കയുടെ AI കുത്തക ചൈനീസ് ഡീപ്പ് സീക്ക് തകർക്കുമോ?

നിർമ്മിതബുദ്ധി മേഖലയിൽ അമേരിക്കൻ കമ്പനികൾ ആയിരുന്നു കുത്തക. പക്ഷെ കുറച്ചു ദിവസങ്ങളായി ഒരു ചൈനീസ് കമ്പനി ഈ മേഖലയിൽ പുതിയ ഒരു ഓളം ഉണ്ടാക്കുന്നുണ്ട്. മുൻകിട അമേരിക്കൻ കമ്പനികളുടെ സ്റ്റോക്ക് വില താഴുന്നു. AI എന്താണെന്നു ഒരു ചെറിയ ആമുഖവും chatgpt എന്താണെന്നും പുതുതായി വന്ന ഡീപ് സീക് എങ്ങിനെയാണ് കളി മാറ്റിയതെന്നും ആണ് ഇന്നത്തെ വീഡിയോ.

2025, ജനുവരി 26, ഞായറാഴ്‌ച

ട്രംപ് ഇറക്കിയ പൗരാവകാശം സംബന്ധിച്ച ഓർഡർ എങ്ങിനെ H-1B വിസക്കാരെ ബാധിക്കുന്നു?

എന്താണ് ഈ ആഴ്ച ട്രംപ് ഇറക്കിയ ജന്മാവകാശ പൗരത്വ ഓർഡർ
PROTECTING THE MEANING AND VALUE OF AMERICAN CITIZENSHIP എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. 

അതിനു വേണ്ടി chatgpt ഉപയോഗിച്ചിട്ടുണ്ട്. താഴെ പറയുന്ന ചോദ്യങ്ങൾ ആണ് പ്രധാനമായും എടുത്തിരിക്കുന്നത്.  

ഈ ഓഡർ അനുസരിച്ചു H1 ഉള്ള പിതാവും ഡിപെൻഡന്റ് മാതാവിനും ജനിക്കുന്ന കുട്ടിക്ക് പൗരത്വം കിട്ടുമോ
ഈ ഓഡർ അനുസരിച്ചു H1 ഉള്ള മതവും ഡിപെൻഡന്റ് പിതാവും ജനിക്കുന്ന കുട്ടിക്ക് പൗരത്വം കിട്ടുമോ
ആർക്കെങ്കിൽ ഒരാൾക്ക് മാത്രം ഗ്രീൻ കാർഡ് ഉണ്ടെങ്കിൽ കുട്ടിക്ക് പൗരത്വം കിട്ടുമോ?


ഓർഡർ ലിങ്ക് താഴെ
https://www.whitehouse.gov/presidential-actions/2025/01/protecting-the-meaning-and-value-of-american-citizenship/

2025, ജനുവരി 22, ബുധനാഴ്‌ച

ട്രംപ് വന്നാൽ ഞങ്ങൾ H1b വിസക്കാരുടെ അവസ്ഥ

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നാൽ ഞങ്ങൾ H1 വിസക്കാർക്ക് എന്ത് സംഭവിക്കാം എന്നുള്ളതിന്റെ ഒരു അവലോകനം ആണീ വീഡിയോയിൽ. കഴിഞ്ഞ പ്രാവശ്യം അധികാരത്തിൽ ഇരുന്നപ്പോൾ ചെയ്തത് ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതിൽ പറഞ്ഞത് എല്ലാം പുള്ളി ഇപ്പ്രാവശ്യം ചെയ്യുമോ എന്നറിയില്ല. എന്തായാലും അധികാരത്തിൽ കയറിയിട്ട് പുള്ളി ചെയ്യുന്നത് നേരിട്ട് കാണുകതന്നെ.


അവലംബം


[🩳 വീഡിയോ] അമേരിക്കയിലെ കഴുത വളർത്തൽ

അമേരിക്കയിൽ വന്നതിനു ശേഷം പലതരം ജീവികളെ വളർത്തുന്ന കണ്ടിട്ടുണ്ട്. ഹാംസ്റ്റെർ എന്ന് പറയുന്ന ഏലി, അരണ, ഓന്ത് പല്ലി പോലുള്ള ജീവികൾ, പാമ്പ് വർഗ്ഗത്തിൽ പെട്ടവ പ്രധാനമായും മലമ്പാമ്പ്. അലിഗേറ്റർ അഥവാ ചീങ്കണി. ആദ്യമായിട്ട് ആണ് കഴുതയെ വളർത്തുന്നത് കാണുന്നെ. രണ്ടെണ്ണത്തിനെ പുറത്തു കണ്ടു വേറെ എത്രെയെണ്ണം ഉണ്ടോ ആവോ?