ബ്ലോഗനങ്ങുക അഥവാ ബ്ലോഗില്‍ എന്തെങ്കിലും പുതുതായ് വന്നാല്‍ എങ്ങിനെയറിയാം ??
ബ്ലോഗ്സ്പോട്ടില്‍ "അമ്മാ എന്തെങ്കിലും ഡോട്ട് നെറ്റ് പ്രോഗ്രാമിങ്ങ് സഹായം തരണേ" എന്നു പറഞ്ഞു തിരഞ്ഞുകൊണ്ടിരുന്ന എനിക്ക് ആദ്യത്തെ മലയാളം ബ്ലോഗ് കണ്ടപ്പോള്‍ മുതലുള്ള സംശയം.
അങ്ങനെയിരിക്കുമ്പോഴാണ് "തേടിയ സോഫ്റ്റ് വെയര്‍ മൌസില്‍ തടഞ്ഞത്" ."ഫീഡ് റീഡര്‍ ".അതും ഫ്രീ ആയി.
ഓരോ ബ്ലോഗിനും ഓരോ ഫീഡ് ഉണ്ടത്രെ.ആ ഫീഡ് നമ്മള്‍ ഫീഡ് റീഡറില്‍ കൊടുത്താല്‍ അവന്‍ നമുക്കുവേണ്ടി റീഡ് ചെയ്തോളുമത്രെ... നമുക്ക് പിന്നെ എപ്പോള്‍ വേണമെങ്കിലും വായിക്കം.
ഫീഡ് ഉണ്ടാക്കുന്ന വിധം
ഈ ഫീഡ് ഫീഡ് എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുകയൊന്നും വേണ്ടാ..ഇതൊരു വെബ് വിലാസമാണ്.URL എന്നു നമ്മള്‍ പറയുന്ന അതേ സാധനം.
ഉദ്ദാഹരണമായി കൊടകരപുരാണം തന്നെയെടുക്കാം.അതിന്‍റെ URL
http://kodakarapuranams.blogspot.com/ ആണ്.
അതിന്‍റെ കൂടെ feeds/posts/default ചേര്‍ത്താല്‍ ഫീഡ് ആയി.
കൊടകരപുരാണത്തിന്‍റെ ഫീഡ്:
http://kodakarapuranams.blogspot.com/feeds/posts/defaultഫീഡ് റീഡര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം1.അവനെ ആദ്യം
ഇവിടെ നിന്നും താഴെയിറക്കുക.
2.നമ്മുടെ കമ്പ്യൂട്ടറില്‍ പ്രതിഷ്ടിക്കുക.
3.അവനെ ഓടിക്കുക.(റണ്‍ ചെയ്യുക എന്നു മലയാളത്തില്‍ പറയും)
4.ഫീഡ് ചേര്‍ക്കുവാന്‍ ഫയല്‍ മെനുവില്‍ ക്ലിക്കുക.
5.അപ്പോള്‍ വരുന്ന മെനുവില്‍ നിന്നും ന്യു ക്ലിക്കി അതിനുശേഷം ഫീഡും കൂടി ക്ലിക്കുക.
6.ഇപ്പോള്‍ കാണുന്ന ചതുരത്തില്‍ ഫീഡ് (കുറച്ചു മുമ്പ് ഉണ്ടാക്കിയ അതേ സാധനം) കൊടുത്ത് ഒ കെ യില്‍ ക്ലിക്കുക.
സംഗതി ക്ലീന്‍.അവന്‍ ഫീഡ് വായിച്ചുതുടങ്ങും.അതുപോലെ പുതിയ പോസ്റ്റ് വന്നല്‍ നമ്മളെ അറിയിക്കുകയും ചെയ്യും.
ഏതൊക്കെ ബ്ലോഗുകളാണോ നമുക്കു വായിക്കേണ്ടത്,ഒക്കെ അവനെക്കൊണ്ട് വായിപ്പിച്ച് ആദ്യം തന്നെ കമന്‍റുക...
ഇത് ഫീഡ് റീഡറിന്‍റെ ഒരു പരസ്യമല്ല.ഇതുപോലെ വളരെയധികം റീഡറുകള്‍ ഇന്‍റര്‍നെറ്റില്‍ കാണാം.അതില്‍ ഏതുവേണമെങ്കിലും ഉപയോഗിക്കാം..ഗൂഗിളിന്‍റെ റീഡറും നിലവിലുണ്ട്.