2010, ഫെബ്രുവരി 27, ശനിയാഴ്‌ച

പ്രഥമ ദര്‍ശന൦ വരികള്‍

പ്രഥമദര്‍ശനം എന്ന താഴെ എംബെഡ്‌ ചെയ്ത വീഡിയോ നെറ്റ് ഉള്ള മല്ലൂസ് എല്ലാവരും കണ്ടിട്ടുണ്ടാകും എന്നെനിക്കറിയാം. വന്‍ ഹിറ്റായ ഈ പാട്ട് കഴിഞ്ഞ കമ്പനി ടൂറില്‍ വച്ച് പാടാന്‍ ശ്രമിച്ചപ്പോഴാണ് വേദനിപ്പിക്കുന്ന ആ സത്യം ഞാന്‍ തിരിച്ചറിഞ്ഞത്.ട്യൂണ്‍ മാത്രമേ അറിയൂ.വരികള്‍ഒന്നുമേ തെരിയാത്.
ഒരു ഗൂഗിള്‍ കൊടുത്തുനോക്കി.മലയാളത്തില്‍ ഒന്ന് കിട്ടിയില്ല.ഇംഗ്ലീഷ് ലിറിക്സ് കിടപ്പുണ്ട്.അതും പകുതി.പിന്നെ നമ്മുടെ മലയാള ചലച്ചിത്ര ഗാനങ്ങളുടെ വരികള്‍ എന്ന ബ്ലോഗിനെ മനസ്സില്‍ ധ്യാനിച്ച് ഒരു പിടി അങ്ങ് പിടിച്ചു.

 

നിന്‍റെത്തുളുമ്പുന്ന യൌവനം കണ്ടു
ഞാനിന്നലെയുറങ്ങീലയെന്നോമലേ
നിന്‍റെത്തുളുമ്പുന്ന യൌവനം കണ്ടു
ഞാനിന്നലെയുറങ്ങീലയെന്നോമലേ
ആദ്യത്തെ വര്‍ഷമാണല്ലേ
ആദ്യത്തെ വര്‍ഷമാണല്ലേ നീയ്യീ
കോളേജില്‍ ആദ്യമാണല്ലേ

 

പോകുന്ന വഴികളില്‍ പരിമളം വീശുന്ന
ഫോറിന്‍റെ മണമൊന്നു വേറെ തന്നെ
അഛന്‍ ഗള്‍ഫിലാണല്ലേ
അഛന്‍ ഗള്‍ഫിലാണല്ലേ നിന്‍റെ
ലക്ഷണം കണ്ടുഞാനൂഹിച്ചതാ

 

മിന്നുന്ന വെല്‍വെറ്റിനുള്ളിലെ കരളൊന്നു
കാണുവാനാശയുണ്ടേറെ മോളേ
ഇരുചക്ര ശകടമുണ്ടല്ലേ
ഇരുചക്ര ശകടമുണ്ടല്ലേ നിന്‍റെ
അന്നനട കണ്ടുഞാനൂഹിച്ചതാ

 

സുന്ദരീ  നിന്‍റെയി പാദുകത്തിന്‍ പുറം
പോത്തിന്‍ കുളമ്പുപോലെന്തിങ്ങനെ
തെന്നി വീഴുമ്പോള്‍ പിടിക്കുവാന്‍ ഞാനൊരു
തെന്നലായ് നിന്‍കൂടെ വന്നിടട്ടെ

 

സിനിമാ പരസ്യമൊട്ടിക്കുവാനൊരു പുറം
വലുതായ് തുറന്നിട്ടിരിക്കുന്നു നീ
കണ്ട്രോളുപോകുന്ന പയ്യന്സിനരികിലൂ
ടൊട്ടും നടക്കല്ലേ സുര സുന്ദരി.

 

നല്ലോരു കളസമെന്തിങ്ങനെ കീറി നീ
കഷ്ടമിതു മോഡലോ പറ്റിക്കല്ലോ
തുന്നുന്ന വിദ്വാനു ഷോട്ടപ്പുപറ്റിയാല്‍
പൊന്നിന്‍വിലക്കതു വാങ്ങിക്കാമോ

 

കഷ്ട്ടം കൊലപ്പുള്ളികള്‍പ്പോലെയെന്തിനീ
വളയം കഴുത്തില്‍ പിടിപ്പിച്ചൂ നീ
ചങ്ങലകളൂരിവച്ചോ മതില്‍ ചാടിയോ
വന്നതെന്നുനിരൂപിക്കട്ടെ ഞാന്‍

 

മനോഹരി നിന്‍കാര്‍കൂന്തലില്‍
നരവന്നതോ മഞ്ഞ തേപ്പിച്ചതോ
കരയേണ്ട നീ കാര്യമില്ലാതെയൊന്നുമേ
പറയാറതില്ല ഞാന്നിന്നേവരെ

 

മടിയാതെ ചാരത്തുവന്നീടുകില്‍ 
ചേട്ടനുപദേശമൊരുപാട്  ചൊല്ലിത്തരാം
നിലനില്‍പ്പുവേണമെന്നാത്മാര്‍ഥമായൊരു
നിലപാടെടുക്കാന്‍ വൈകിടേണ്ടാ

 

കാലത്തു നേരത്തേ വന്നീടണം
കയ്യിലൊരുപാടു ലേഖനം കരുതിടേണം
നോക്കുവോനൊക്കെ കൊടുത്തീടണം
കയറായവന്‍മാരലഞ്ഞിടേണം

 

കഞ്ഞിക്കുവകയതില്ലെങ്കിലും കഞ്ഞികള്‍
കത്തിയും വച്ചുകൊണ്ടരികില്‍വരും 
കണ്ടഭാവം നടിക്കാതെ നീ പോകുകില്‍
കഷ്ടകാലം നിനക്കൊപ്പം വരും

 

മണിയടിച്ചീടണം മാറ്റിനിട്ടിക്കറ്റി
നവന്മാരെയൂറ്റി പിഴിഞ്ഞീടണം
മാക്സിമം ചൂഷണം ചെയ്തിടേണം
നിന്‍റെ മാനം പോകാതെ സൂക്ഷിക്കണം

 

കാണേണ്ട രീതിയില്‍ കാണരുതൊരിക്കലും
കാശിന്‍റെ  കാര്യത്തിലും കനിവിലും
കാണ്ടാമൃഗത്തിന്‍ തൊലിക്കട്ടിയോര്‍ത്തിടില്‍
കാര്യങ്ങള്‍ ഈസിയായ് വന്നുകൊള്ളും

 

മിസ്സ്കോളടിക്കണം മിനിമമൊരുനാഴിക
കട്ടുചെയാതെ സംസാരിക്കണം
റീചാര്‍ജുചേച്ചി തെറിപറയുന്നിടംവരെ
പഞ്ചാരകാര്യങ്ങള്‍ ചൊല്ലിടേണം

 

പാര്‍ക്കിലും ബീച്ചിലും പോയിടേണം
പാരകളെ ദൂരെ കളഞ്ഞീടേണം
പശ്ചാത്തലം നീയ്യറിഞ്ഞീടണം
നീപാവമെന്നവര്‍ ചിന്തിക്കണം

 

എരിയുന്ന സിഗരറ്റിനാഷുപോലെ
കളയരുത് വെറുതെയീ കൌമാരം
ചെത്തിപ്പൊളിക്കണം കൂടെപ്പടിക്കണം
നാളത്തെ ജീവിതം ശോഭിക്കണം
ചെത്തിപ്പൊളിക്കണം കൂടെപ്പടിക്കണം
നാളത്തെ ജീവിതം ശോഭിക്കണം

4 അഭിപ്രായങ്ങൾ:

Joymon പറഞ്ഞു...

അങ്ങനെ ആദ്യമായി ഒരു കവിതയുടെ വരികളും ബ്ലോഗി

Rameez Salim പറഞ്ഞു...

its an awesome one which happens these days..

അജ്ഞാതന്‍ പറഞ്ഞു...

Joy ... thrown me back to those endless nights of orion .... remeber... u , me , back , srreraj , shaddi , shinu , jasim , nishad , achayan .... rocking nights :-)
US ilotte pazaya shaving set eduthitttundo :-)
thanks jerin ;-)


Joymon പറഞ്ഞു...

കടൂ..പിന്നെ എന്തൊക്കെയുണ്ടെണ്ടേ വിശേഷങ്ങള്‍...കാര്യങ്ങള്‍ ഒക്കെ എങ്ങിനെ പോകുന്നു...ഇപ്പൊഴും CTSഇല്‍ത്തന്നെ ?