ഇതൊരു മണിരത്നം സിനിമയല്ല...അല്ലാ...
ഇതിന്റെ പ്രൊഡക്ഷന്‍ അമീര്‍ ഖാന് പ്രൊഡക്ഷന്സല്ല...അല്ലാ...
ഇതില്‍ പാട്ടെഴുതിയിരിക്കുന്നത് ഒ.എന്‍.വി കുറുപ്പല്ല...അല്ലാ...
ഇതിന്റെ സംഗീതസംവിധാനം എ ആര് റഹ്മാനുമല്ല...അല്ലാ...
ഇതിലഭിനയിച്ചിരിക്കുന്നത് കമല്‍ ഹാസനും,ഐശ്വര്യാറായിയുമല്ല...അല്ലാ...
അപ്പോള്‍പ്പിന്നെ അധികം പ്രതീക്ഷിച്ചിട്ടു തിയേറ്ററില്‍ പോയി തെറിപറഞ്ഞിട്ടു ഒരു കാര്യവുമില്ല....ഇല്ലാ...
നമുക്കെല്ലാം ഒരു പ്രശ്നമുണ്ട്.മറ്റുള്ളവരില്‍ നിന്നും നമ്മള് അവര്‍ക്ക് തരാവുന്നതിനെക്കാള് വളരെ കൂടുതല്‍ ആഗ്രഹിക്കും.എന്നിട്ട് അത്രക്കും കിട്ടാത്തകുമ്പോള് വിഷമമാകും.അതുപോലെ ഒട്ടും കിട്ടില്ല എന്നുവിചരിച്ചിരിക്കുന്നവന്റെയടുത്ത് നിന്നും എന്തെങ്കിലും കിട്ടിയാല്‍ ഭയങ്കര സന്തോഷവുമാകും.അവിടെനിന്നും ഇവിടെനിന്നും എല്ലാം ക്യാമറയിലേക്ക് നോക്കാതെ തട്ടിമുട്ടി അഭിനയിക്കാനറിയാവുന്നവരെ വച്ച് കല്യാണത്തിന് ഉപയോഗിക്കുന്നതിനെക്കാള്‍ മോശമായ ക്യാമറ ഉപയോഗിച്ച്, ആ ക്യാമറ ശരിക്ക് ഫോക്കസ്സ് പോലും ചെയ്യാന്‍ അറിയാത്തവനെ വച്ച് ഒരു പടം എടുക്കുമ്പോള്‍ ഇത്രയൊക്കെയേ കാണൂ.50 രൂപ മുടക്കി ഈ പടം കണ്ടാല്‍ 30രൂപക്കു മുതലായി എന്നു ഞാന്‍ പറയും.ക്യാമറ മര്യാദക്ക് ഫോക്കസ് ചെയ്യാത്തതുകൊണ്ടു 10 രൂപയും,വായില്‍ നോക്കാന്‍ പാകത്തിലുള്ള പെണ്ണുങ്ങള് തിയേറ്ററില്‍ കയറാത്തതുകൊണ്ടു ആ വഴിക്കു 10 രൂപയും നഷ്ടം.തുടങ്ങിയപ്പോള്‍ ഒരു കപ്പിള്സുണ്ടായിരുന്നു തെറിവിളി കൂടിയതുകൊണ്ടോ എന്തോ ഇന്റെര്‍വെല്‍ സമയത്ത് ഇറങ്ങിപ്പോയി.
അങ്ങനെ ഞാന്‍ ബുധനാഴ്ച Krishnanum Radhayum /കൃഷ്ണനും രാധയുംഎന്ന സിനിമ തിയേറ്ററില്‍ പോയികണ്ടു.കൂടെ എന്റെ കൂടെ ഓഫീസില്‍ ജോലിചെയ്യുന്ന വേറെ ഒരുത്തനും ഉണ്ടായിരുന്നു.അവന് പ്രത്യേകിച്ചു പറഞ്ഞിട്ടുണ്ട് പേര് വയ്ക്കരുതെന്ന്.പക്ഷേ ഓഫീസില്‍ ഉള്ളവര്‍ക്ക് അവനെ പെട്ടെന്നു മനസിലാകും.കാരണം അവന് ഫേസ്ബുക്കില്‍, സന്തോഷ് പണ്ഡിറ്റ് ഞങ്ങളുടെ കമ്പനി ലോഗോയുള്ള ബാഗിന്റെ അരികത്ത് ഇരിക്കുന്ന ഫോട്ടോ ഇട്ടിരുന്നു.താഴെ കൊടുത്തത് മുഴുവന്‍ ആ സിനിമയെക്കുറിച്ചുള്ള സിനിമ കണ്ടതിനുശേഷമുള്ളഎന്റെ അഭിപ്രായങ്ങളാണ്.താല്പര്യമില്ലാത്തവര് ഇവിടെ വച്ച് വായന നിറുത്തുക.തെറി പറയാന്‍ വേണ്ടി ആരും താഴോട്ട് വായിക്കരുത്.പ്ലീസ്...
കഥ / സംഭാഷണം
നമുക്കോ ,നമ്മുടെ ചുറ്റുപാടിലോ ഉള്ളവര്‍ക്ക് സംഭവിക്കാവുന്ന ഒരു അനുഭവം..മനുഷ്യന്റെ ബുദ്ധിക്ക് നിരക്കാത്തതായി അമാനുഷികമായി യാതൊന്നും കണ്ടില്ല.കഥയെവിടെയും മുറിഞ്ഞു പോകുന്നില്ല അതുകൊണ്ടു തന്നെ കാര്യം മനസിലാകും.കഥാസന്ദര്ഭമല്ലാത്ത രംഗങ്ങള്‍ വളരെ കുറവ്.
ക്രിസ്ത്യാനിയായ ജോണും ,ഹിന്ദുവായ രാധയും പ്രേമിച്ചു വിവാഹം കഴിക്കുന്നു.എന്നിട്ട് ജോണ്‍ ഹിന്ദുമതത്തിലേക്കൊ ,രാധ ക്രിസ്തു മതത്തിലെക്കൊ മാറാതെ മതമില്ലാതെ ജീവിക്കുന്നു.അപ്പോള്‍ പിന്നെ എന്തു സംഭവിക്കും എന്നു പറയാതെ തന്നെ ഊഹിക്കാം.ഭാര്യ മരിക്കുമ്പോള്‍ സെമിത്തേരിയില്‍ അടക്കാനോ,ദഹിപ്പിക്കാനോ പറ്റാതെ ഒരു രാത്രി ശവംവച്ചോണ്ടിരിക്കുന്ന അവസ്ഥ മതം മാറാതെ ഇന്റെര്‍കാസ്റ്റ് കല്യാണം കഴിക്കുന്ന സാധാരണക്കാരനായ ആര്‍ക്കും ഉണ്ടാകാം.
അതുപോലെ പടം ഇറങ്ങുന്നതിന് മുന്‍പെ കുറെ ഡയലോഗുകള്‍ കേട്ടിരുന്നു.അതൊക്കെ എങ്ങിനെ സിനിമയില്‍ പറയുന്നു എന്നൊരു സംശയം ഉണ്ടായിരുന്നെങ്കിലും കണ്ടപ്പോള്‍ അതൊക്കെ മാറി.കഥാസന്ദര്ഭത്തിനനുസരിച്ചല്ലാതെ ഒരു ഡയലോഗുകളും ഇല്ല. ഉദാഹരണമായി
"സൂര്യനുണ്ടോ എന്നറിയാണ് ആകാശത്തേക്ക് ടോര്‍ച്ചടിച്ചു നോക്കേണ്ട കാര്യമില്ല" എന്ന ഡയലോഗ് പറയുന്നതു, അമ്മയെപ്പോലെ നായകന് കാണുന്ന വാടകവീടിന്റെ ഉടമസ്ഥ "നിനക്കെന്നോട് സ്നേഹമില്ലാത്തതുകൊണ്ടല്ലേ നീ വീടൊഴിയുന്നത്" എന്നു ചോദിക്കുമ്പോഴാണു.
പതിനാല് കൊല്ലം പുറകിലോട്ട് പോകുന്ന ഫ്ലാഷ് ബാക്കില്‍ എല്ലാവരുടെയും അടുത്ത് മൊബൈല്‍ ഫോണ്‍ ,പുത്തന്‍ കാറുകള്‍,പുത്തന്‍ ഫാഷന്‍ വസ്ത്രങ്ങള്‍.അപ്പോള്‍ നമ്മള് മനസിലാക്കേണ്ടത് സിനിമ തുടങ്ങുന്നത് 2025ഇല് ആണ്.പാവം...പുള്ളി ബാലചന്ദ്രമേനോനെ കടത്തി വെട്ടാനുള്ള തിരക്കിനിടയില്‍ അതുപറയാന്‍ വിട്ടുപോയി.ക്ഷമിച്ചേക്കാം.
കാസ്റ്റിങ്/കഥാപാത്രങ്ങള്‍
സന്തോഷ് പണ്ഡിറ്റ് എന്ന അഭിനേതാവിനെ പറ്റി ഞാനൊന്നും പറയുന്നില്ല.ഇന്‍ഹരിഹര്‍നഗറിലെ ജഗദീഷിനോ, മാമൂക്കോയക്കോ പാരയെക്കാവുന്ന ഒരു വളിച്ച ചിരി എപ്പോഴും കാണാം.ഭാര്യ മരിച്ചു കിടക്കുമ്പോഴും ,കാമുകിയുമൊത്ത് പാട്ടുപാടുമ്പോഴും ,ഇടി കൂടുന്ന രംഗങ്ങളിലും എപ്പോഴും ഒരേ ഭാവം.പച്ചാളം ഭാസിക്കുപോലും ഒന്നും പഠിപ്പിക്കാന്‍ പറ്റൂല.സിനിമയില്‍ മൊത്തം ഡബ്ബിംഗ് മോശം എന്നുതന്നെ പറയേണ്ടി വരും.ശബ്ദവും വായയൂം രണ്ടും രണ്ടു വഴിക്കാണ്.
ബാക്കിയുള്ളവരെ എവിടെനിന്നൊക്കെയോ തപ്പിയെടുത്തതാണെന്ന് തോന്നുന്നു.കടം വാങ്ങിയവരാണോ,അതോ ഓടിച്ചിട്ടു പിടിച്ചതാണോ എന്നും സംശയമുണ്ട്.ഒരേ നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നുന്നു. ആണുങ്ങള്‍ക്കെല്ലാം ഒരു ഗുണ്ടാ ലുക്ക്.പെണ്ണുങ്ങള്‍ക്കെല്ലാം ഒരു ബസ് സ്റ്റാന്റ് ലുക്ക്.
പിന്നെ അവന്റെ ഭാര്യയായി അഭിനയിച്ച പെണ്ണ് വേണമെങ്കില്‍ അഭിനയത്തിന്റെ കാര്യത്തില്‍ രക്ഷപ്പെടും.അത് മാത്രമാണ് മര്യാദക്ക് ഒന്നഭിനയിച്ചു കണ്ടത്.
വസ്ത്രാലങ്കാരം
പടത്തിനുവേണ്ടി പ്രൊഡ്യൂസര്‍ എന്തെങ്കിലും തുണി വാങ്ങിയിട്ടുണ്ടെന്ന് തോന്നുന്നില്ല.എല്ലാവരും അവരവരുടെ തുണി.അല്ലെങ്കില്‍ കടം വാങ്ങിയ കോട്ട്.അടുത്തു പ്രദേശത്ത് നടന്ന കല്യാണ വീടുകളില്‍ പോയി അവരുടെ ഡ്രസ് ഒക്കെ കടംവാങ്ങിയിട്ടുണ്ട്.പല കഥാപാത്രങ്ങള്‍ക്കും വ്യതസ്ഥ കാലത്ത് നടക്കുന്ന പല സീനുകളിലും ഒരേ ഡ്രസ് തന്നെ.റിയല്‍ ലൈഫ് എന്നു വേണമെങ്കില്‍ പറയാം .കാരണം ഒരിക്കല്‍ ഇട്ട ഡ്രസ് പിന്നീട് നമ്മള് ഇടില്ല എന്നൊന്നുമില്ലല്ലോ. പിന്നെ പെണ്ണുങ്ങള് എല്ലാവരും തന്നെ ടൈറ്റ് ആയ ഡ്രസ് ഇടണം എന്നതും ഈ സിനിമയിലെ നിയമമായി തോന്നി.
മോഹന്‍ലാല്‍ മരുഭൂമിയില്‍ റെയിന്‍ കോട്ടിട്ടു നിന്നപ്പോള്‍ അത് സ്റ്റൈല്‍. പക്ഷേ ഇങ്ങേര് വീട്ടില്‍ കോട്ടിട്ടു നിന്നപ്പോള്‍ അത് ഷൂട്ടിങ്ങ് നടത്തിയ വീടിന് ചോര്ച്ചയുള്ളതുകൊണ്ടാണത്രേ.
പാട്ടുകള്‍ ,സംഗീതം
ഈ മേഖലയില്‍ പുള്ളിക്ക് ശരിക്കും കഴിവുണ്ട്.സിനിമയില്‍ ഉള്ള ഒരു കൃഷ്ണഭക്തിഗാനം ഏത് ക്ഷേത്രത്തിലും പാടാവുന്ന പാട്ടാണ്.ഈ പടത്തിനെപ്പറ്റി അറിയാത്ത ഒരു അമ്മൂമ്മക്ക് കേള്‍പ്പിച്ചു കൊടുത്താല്‍ 'എന്റെ കൃഷ്ണാ' എന്നു അവരറിയാതെ വിളിച്ചുപോകും.
പാടിയത് നന്നായിരിക്കുന്നു.ജാസി ഗിഫ്റ്റിന്റെ സ്വരം കൊള്ളാമെങ്കില്‍ സന്തോഷ് പണ്ഡിറ്റിന്റെ സ്വരവും കൊള്ളാം.കുറച്ചു പാട്ടുകള്‍ പാടിയത് പിന്നെ വലിയ ടീമുകള്‍ ആണല്ലോ.അവിടെ നമ്മള് പ്രത്യേകിച്ചു അഭിപ്രായം പറയേണ്ട കാര്യമില്ല.
ആദ്യം ഗാനങ്ങള്‍ ചിത്രീകരിച്ചു അതിനനുസരിച്ച് സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിയതുപോലെയാണ് "അംഗനവാടിയിലെ ടീച്ചറേ.." എന്ന ഗാനം.പക്ഷേ എനിക്കേറ്റവും ഇഷ്ടപ്പെട്ടതു ഈ ഗാനമാണ്.ഇതില്‍ പിള്ളേര് "ABCD...Z" ചൊല്ലുന്നത് കേട്ടാല്‍ ഏതൊരാളും ചിരിച്ചുപോകും.
സംഗീതരംഗങ്ങള്‍ എന്നുപറഞ്ഞാല്‍ ലോ ക്ലാസ് അല്‍ബം മോഡല്‍. മെയിനായി ഒരാണും ,പെണ്ണും .പിന്നെ കുറച്ചു കുട്ടികളോ അല്ലെങ്കില്‍ പെണ്ണുങ്ങളോ സൈഡില്‍ ഡാന്‍സ് ചെയ്യാന്‍ അത്രയേയുള്ളൂ.സ്റ്റെപ്പുകള്‍, എന്നുവച്ചാല്‍ മറ്റു സിനിമകളില്‍ നിന്നും അടിച്ചു മാറ്റിയതോ,അല്ലെങ്കില്‍ നാട്ടിന്‍പുറത്ത് വെള്ളമടിച്ചു ഗാനമേളക്ക് കളിക്കുന്ന സ്റ്റെപ്പുകളോ. ഉള്ളതുപറയാലോ, മലയാളത്തിലെ മെഗാസ്റ്റാര്‍ കളിക്കുന്നതിലും നന്നായിട്ടുണ്ടു. പിന്നെയുള്ളത് പണ്ട് ബെര്‍ലിച്ചായന്റെ പോസ്റ്റുകളില്‍ പൂട്ടിന് പീരപ്പോലെ ഉണ്ടായിരുന്ന ,കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഞെരമ്പുരോഗികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഞെരമ്പത്തം. ഞെരമ്പത്തം കൂടുമ്പോ ഞെരമ്പന്മാര് വിളിച്ച് പറയും ,മതിയെടാ കൈയ്യെടുക്കേടാ എന്നു.
സംഘട്ടനം
പറന്നടി,അടിച്ചുപറത്തുക ,വെടികൊണ്ടു അരിപ്പപോലെയായിട്ടും തിരിച്ചു വന്നിടിക്കുക തുടങ്ങിയ അഭ്യാസങ്ങളൊന്നുമില്ല.അവനെക്കൊണ്ടു പറ്റിയത് അവന് ചെയ്തു.ഒരു ഭാഗത്ത് ഭാര്യയോട് അപമര്യാദയായി പെരുമാറിയവനെ പുള്ളി ഒളിച്ചിരുന്നു വടികൊണ്ട് അടിക്കുന്നുപോലുമുണ്ട്. സാധാരണക്കാരനെക്കൊണ്ടു പറ്റുന്ന ഫൈറ്റ്..
അവസാനത്തെ വെടിവെപ്പ് ,അതിത്തിരി കടന്ന കൈയ്യായിപ്പോയി..നമ്മള് നാടകം കളിക്കുമ്പോള്‍ പോലും ചോരയെന്ന് തോന്നിപ്പിക്കുന്ന ചുവന്ന ദ്രാവകം ഉണ്ടാക്കാറുണ്ട്.പിന്നെ സ്റ്റന്‍ഡ് സംവിധാനം മാഫിയശശിയോന്നും അല്ലല്ലോ.അപ്പോള്‍ അതിന്റെതായ കുറവുകള്‍ ഉണ്ട്.
ക്യാമറ
കല്യാണത്തിന്നുപോലും ഉപയോഗിക്കുന്നത് ഇതിലും നല്ല ക്യാമറയാണ്. ഹോളിവുഡില്‍ ഉപയോഗിക്കുന്ന ക്യാമറയൊന്നും നമുക്ക് പറ്റില്ലെങ്കിലും ലൈറ്റിങ്ങും ,റിഫ്ലെക്ഷനും ഒക്കെ വച്ച് അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. അറ്റ്ലീസ്റ്റ് ലോക്കല്‍ ലൈറ്റ് അടിക്കുമ്പോള്‍ ഉണ്ടാകുന്ന വിയര്‍പ്പെങ്കിലും തുടച്ചുകളയാമായിരുന്നു.
ക്യാമറക്കു ഫോക്കസ് എന്നൊരു സാധനമുണ്ട് എന്നറിയാത്തവനാണ് ക്യാമറ പിടിച്ചിരുന്നത്.ക്യാമറ എന്തുതന്നെ മോശമായലും അവന് ഒന്നു മര്യാദക്ക് ഫോകസ് ചെയ്തിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേന്നെ.പിന്നെ അവന്റെ ഒരുമാതിരി മുകളില്‍ നിന്നുള്ള ഞെരമ്പ് അങ്കിളുകളും.
ക്ലൈമാക്സ്
സാധാരണ സിനിമയിലെ നായകന് ചെയ്യുന്നതുപോലെ വില്ലന്‍ ചെയ്തതെല്ലാം എണ്ണിയെണിപ്പറഞ്ഞുള്ള കുറ്റപത്രം വായിച്ചുകേള്പ്പിക്കലൊന്നുമില്ല .കാരണം ഈ കണ്ടു കൊണ്ടിരിക്കുന്നവര്‍ അത്രക്ക് പൊട്ടന്മാരോന്നുമല്ലല്ലോ.. നേരെയങ്ങു ഇടി പിന്നെ വെടി. അത്രക്കെയുള്ളൂ..സാധാരണ എല്ലാം കഴിയുമ്പോള്‍ വരുന്ന പോലീസുകാരും ഉണ്ടായില്ല. ക്ലൈമാക്സ് അങ്ങനെ വലിയ കുഴപ്പമില്ലാതെ മൊത്തത്തില്‍ കൊള്ളാം.
ചുരുക്കിപ്പറഞ്ഞാല്‍

- മലയാളത്തില്‍ ഇതിലും മോശപ്പെട്ട സിനിമകള്‍ ഉണ്ടായിട്ടുണ്ട്
- സന്തോഷ് പണ്ഡിറ്റ് എന്തൊക്കെയോ കഴിവുകള്‍ ഉള്ള വ്യക്തിയാണ്.എനിക്കു തോന്നിയത് കഥ,ഗാനരചന,സംഗീതം എന്നീ മേഖലകളിലാണ്.അഭിനയിക്കാനാണെങ്കില്‍ ഹാസ്യനടന്.
- മുന്‍വിധികള്‍ വച്ച് ഇത് കാണാതെയിരിക്കരുത്, അല്ലെങ്കില്‍ കാണാന്‍ പോകരുതു.ഒരു പ്രാവശ്യം കാണാന്‍ പറ്റിയ സിനിമയാണ്.
- വേറെവല്ല താരങ്ങളെയും വച്ച് ഈ കഥ നന്നായി എടുത്തിരുന്നെങ്കില്‍ എല്ലാവരും കാണാന്‍ പോയെന്നെ.അതുപോലെ മറ്റ് ഭാഷകളിലേക്ക് ഈ കഥ മര്യാദക്ക് റീമേക്ക് ചെയ്താല്‍ ഒരു അമ്പതു ദിവസമെങ്കിലും മിനിമം ഓടും.
- എന്തെങ്കിലും വികാരങ്ങള്‍ നിങ്ങളുടെ മുഖത്ത് വരാതെ ഈ സിനിമ കണ്ടുകൊണ്ടിരിക്കാന്‍ പറ്റില്ല.മിക്കപ്പോഴും ചിരി,അല്ലെങ്കില്‍ ഇവനെ കയ്യില്‍ കിട്ടിയാല്‍ കൊല്ലാനുള്ള ദേഷ്യം,അതുമല്ലെങ്കില്‍ ഇവനാള് കൊള്ളാമല്ലോ, ഇവനെക്കൊണ്ടു ഇതെങ്ങിനെ സാധിക്കുന്നു എന്ന അത്ഭുതം അല്ലെങ്കില്‍ ആശ്ചര്യം.(വെറുതെ മസിലുപിടിച്ച് ഇരിക്കാനാണെങ്കില്‍ വീട്ടിലിരുന്നാല്‍ പോരേ.വെറുതെ എന്തിനാ കാശു കൊടുത്ത് തീയേറ്ററില്‍ ഇരിക്കുന്നെ?)
- ഇന്റര്‍നെറ്റ് എന്ന മാധ്യമത്തിന് കേരളത്തില്‍ വിചാരിക്കുന്നതില്‍ കൂടുതല്‍ പ്രചാരമുണ്ട്.അല്ലെങ്കില്‍ ഒരാഴ്ചയായിട്ടും ഇത്രക്ക് തിരക്ക് കാണില്ല.
- ഇത് ഡൌണ്‍ലോഡ് ചെയ്തു വീട്ടിലിരുന്ന് കാണുകയാണെങ്കില്‍ കുറച്ചു അയല്‍വാസികളെ കൂടി വിളിക്കുക.അല്ലെങ്കില്‍ ഒരു ഇത് കാണാന്‍ ഒരു ഓളവും ഉണ്ടാകില്ല.അല്ലേല്‍ ഡീസന്റ് ആയി തിയേറ്ററില്‍ പോകുക.
- നിങ്ങള്‍ക്കു സിനിമയെടുക്കാന്‍ കഴിവുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുകയും, ഇതൊക്കെ വലിയ പാടാണ് ,'അമ്മ' സമ്മതിക്കുമോ, റിലീസ് ചെയ്യാന്‍ പറ്റുമോ,അഭിനയിക്കാന്‍ ആളെ കിട്ടുമോ, കുറെ പണം വേണമല്ലോ എന്നൊക്കെ വിചാരിച്ചു നിങ്ങളുടെ കഴിവുകള്‍ തടവറയില്‍ അടച്ചിരിക്കുകയും ചെയ്തിരിക്കുകയാണെങ്കില്‍ ഈ സിനിമ കാണല്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക ധൈര്യം തരും.
ഇതെന്തെങ്കിലും ആകട്ടെ.പക്ഷേ ഇനിയും നല്ല സിനിമയെടുക്കാന്‍ കഴിവുള്ളവര്‍ പേടിച്ചുമാളത്തില് ഒളിച്ചിരിക്കുന്നുണ്ടെങ്കില്‍ അവരെല്ലാം പുറത്തുവരട്ടെ എന്നാശംസിച്ചുകൊണ്ടു പടം കണ്ടു എന്ന തെളിവിനായി ക്യൂവില്‍ നില്ക്കുന്ന ഒരു പടം.വളരെ ബുദ്ധിമുട്ടി എടുത്തതാ...
വിശദവിവരങ്ങള്‍ക്കു http://en.wikipedia.org/wiki/Krishnanum_Radhayum

അങ്ങനെ സിനിമ റിവ്യു ഒരെണ്ണം എഴുതി.എനിക്കീ റിവ്യു എഴുതിയതുകൊണ്ടു ഗൂഗിള്‍ ആഡ്സെന്‍സ് വഴിമാത്രമേ വരുമാനമുള്ളൂ എന്ന കാര്യം പ്രത്യേകിച്ചു പറയേണ്ടല്ലോ.
7 അഭിപ്രായങ്ങൾ:
Mr.Joy,,,More than a programer,,,ur realy a good writer,,,,Why u r not trying in film,,as a script writer,,,Even in tat i see a future in uu,,,
I don't know whether you are making fun on me.Anyway thanks and will consider it during the next recession time.
Joy
Joy namakku KD ye vechu ethu polae oru padam edukam
എടാ നമ്മുടെ കൂടെ താമസിച്ച ജിതേഷിനെ അറിയില്ലേ? അവനും ഇതുപോലെ ഒരുത്തനല്ലയിരുന്നോ? എത്ര വട്ടമാ നമ്മള് അവനെകൊണ്ടു സ്ക്രിപ്റ്റ് എഴുതിക്കാന്‍ നോക്കിയത്..പക്ഷേ അവനു യോഗമില്ല...
കെ.ഡി നായകനാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ തന്നെ...അവനെ കാണുമ്പോഴേ ആളുകള്‍ ചിരിച്ചു തുടങ്ങും...
Thakarppan review.. Cinema rangathu jaadayum ahangaaravum super/mega star value olla motham aalkkareyum mandanmaarakkikondu kodikal ondakkiya chuna kuttanaanivan.. He is very very intelligent and smart.
Thanne... Now a days people want publicity mostly -ve and makes money..During the cricket WC actress to show her nudity .In Kerala assembly its fights and a MLA crying etcc...
Krishna was right...The destination is the important.Not the way,
ജോയ്.. റിവ്യു ഇഷ്ട്ടമായി. വളരെ ലളിതമായി ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ എഴുതിയിരിക്കുന്നു.. എല്ലാ ഭാവുകങ്ങളും...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ