"പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും". ഇത് നമ്മള്‍ നാട്ടിന്‍പുറത്ത് ക്ലബ് നടത്തുന്ന എല്ലാ പരിപാടികളിലും കേട്ടിട്ടുള്ളതാണ്. ചുമ്മാ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കാനാണ് ഇത് പറയുന്നതു. ഈ ബ്ലോഗിലെ കമ്മിറ്റി ഞാനും പിന്നെ ഞാനും ആയതുകൊണ്ട് പരിപാടികളില്‍ ചില മാറ്റം വരുത്തുന്നു.എന്താണെന്ന് വച്ചാല്‍??
ഏകദേശം ഒരു കൊല്ലം മുന്പ് വളരെ കൊട്ടിഘോഷിച്ചു ഞാന്‍ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഞാന്‍ ഡയറി എഴുത്തുമെന്നും എന്‍റെ ഡയറി ഒരു കൊല്ലത്തിന് ശേഷം ബ്ലോഗില്‍ പബ്ലിഷ് ആകുമെന്നും. തെളിവ് വേണേല്‍ ലിങ്കില്‍ ക്ലിക്കിയാല്‍ മതി.ഡയറി എഴുത്ത് മുറക്ക് നടക്കുന്നുണ്ടു.പക്ഷേ ഇപ്പോള്‍ പറയാന്‍ പറ്റാത്ത ചില സാങ്കേതികകാരണങ്ങളാല്‍ ആ ഒരു കൊല്ലം എന്നുളളത് 2 കൊല്ലം എന്നാക്കേണ്ടി വന്നതില്‍ ക്ഷമ ചോദിക്കുന്നു.അതായത് 2012 ജൂണ്‍ 11നു പബ്ലിഷ് ആകേണ്ട പോസ്റ്റ് 2013 ജൂണ്‍ 11ലേക്ക് മാറ്റി.
പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യാന്‍ പറ്റാത്ത !@$#%$%^$മോനേ, നീയൊക്കെ എന്തിനാടാ ഒരു ബ്ലോഗും കൊണ്ട് നടക്കുന്നതു എന്നൊന്നും ചോദിക്കരുത് പ്ലീസ്സ്.അതുപോലെ നട്ടെല്ലിന് വളവുണ്ടോ എന്നു പരിശോടിക്കാനും ആരും വരരുതു. വളരെ ആലോചിച്ചെടുത്ത ഒരു തീരുമാനമാണ്.
ഒരു കാര്യം കൂടി ഓര്‍ക്കുക രണ്ടു കൊല്ലം കഴിഞ്ഞാലും "പരിപാടിയില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്". :-)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ