ആദ്യമേ തന്നെ നല്ല ആറു കൊല്ലങ്ങൾ ഉണ്ടാകാൻ സഹായിച്ച ധന്യക്കും, ജോഹനും, പുതിയ ചങ്ങാതി ജെറിനും ഞങ്ങളുടെ വീട്ടുകാർക്കും കേരള ഫയർ ഫോഴ്സിനും ജോയ് ആൻഡ് സൺസിന്റെ പേരിലും എൻ്റെ വ്യക്തിപരമായ പേരിലും ഞാൻ നന്ദി രേഖപ്പെടുത്തികൊള്ളുന്നു. ഇപ്പോൾ എന്താണെന്നു അറിയില്ല, ഇപ്പോൾ ദൈവത്തിനു നന്ദി പറഞ്ഞു അധികം പുള്ളിയെ ബുദ്ധിമുട്ടിക്കാറില്ല. എന്തായാലും ഫയർ ഫോഴ്സിന് പറഞ്ഞല്ലോ.കേരളത്തിലെ വെള്ളപ്പൊക്കം കണ്ടു കഴിഞ്ഞപ്പോൾ പ്രത്യേകിച്ച്.
ഈ അമേരിക്കക്കാർ അധികം കുട്ടികളെ ഉണ്ടാക്കാത്തത് എന്താണെന്നു ഇപ്പോൾ മനസിലായി. ഒന്ന് ലേബർ റൂമിൽ അല്ല സിസേറിയൻ പ്രസവത്തിനു തീയേറ്ററിൽ കയറിയതേയുള്ളു. സായിപ്പന്മാർ പണ്ട് മുതലേ പ്രസവത്തിനു ലേബർ റൂമിൽ കയറാറുണ്ട്. സത്യം പറഞ്ഞാൽ ഒരിക്കൽ ഒന്ന് കയറി കണ്ടുകഴിഞ്ഞാൽ, മനുഷ്യത്വം ഉള്ളവർ ആരും പിന്നെ ഭാര്യക്ക് ഒരു പണി കൊടുക്കില്ല. ചോരക്കളിയാണ്. നാട്ടിലെ ഷാഫിചേട്ടൻ പോത്തിനെ അറക്കുന്നപോലെയല്ലേ ഇട്ടു മുറിക്കുന്നത്.
ശരിക്കു പറഞ്ഞാൽ നാട്ടിൽ കുടുംബാസൂത്രണം എന്ന് പറഞ്ഞു വെറുതെ പൈസ കളയുന്നതിനു പകരം ഗര്ഭത്തിന് ഉത്തരവാദികളായ രണ്ടു പേരെയും ലേബർ റൂമിൽ കയറ്റണം എന്ന് ഒരു നിയമം ഉണ്ടാക്കിയാൽ മതി. എന്റമ്മോ ഇപ്പോഴും ഓർക്കാൻ പറ്റുന്നില്ല...
ധന്യയുടെ മമ്മി തക്കസമയത് ഇവിടെ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് നന്നായി ഉറങ്ങാൻ പറ്റി. ഒരു സ്പെഷ്യൽ നന്ദി മമ്മിക്കും മമ്മിക്ക് ഇവിടെ വരാൻ സാധിപ്പിച്ച എല്ലാവർക്കും.
ജെറിൻ അങ്ങനെ അമേരിക്കക്കാരൻ ആയി. അതുവഴി ഞങ്ങൾ ഇന്റർനാഷണൽ ഫാമിലിയും. ആശാൻ ആദ്യം അത്രക്ക് ഭാരം ഉണ്ടായില്ലെങ്കിലും, പിന്നെ പാരമ്പര്യമായി കിട്ടുന്നതോ എന്തോ വിശപ്പിന്റെ അസുഖം വന്നതുകൊണ്ട് ഇപ്പോൾ നല്ല തക്കുടു ആയിട്ടിരിക്കുന്നു. പിന്നെ എടുത്തു പറയേണ്ട കാര്യം നാട്ടിൽ ശാസ്ത്രീയമായ (ഗൗളി ശാസ്ത്രം പോലെ, സയൻസ് അല്ലാട്ട ) കണ്ണ് തട്ടാതിരിക്കാൻ ചെയ്യുന്ന കുട്ടികളെ വികൃതമാക്കൽ പരിപാടി അമേരിക്കയിൽ ബാധകം അല്ലാത്തതുകൊണ്ട് കാണാനും നല്ല ചന്ദമാണ്. നാട്ടിൽ എങ്ങാനും ആയിരുന്നെങ്കിൽ മുഖത്ത് കരി തേച്ചു, വീടുപണിയുന്ന സ്ഥലത്തു വയ്ക്കുന്ന ബൊമ്മയുടെ പോലെ ആക്കിയേനെ.
പിന്നെ അമേരിക്കയിൽ ആയതുകൊണ്ട് ധന്യക്കും പ്രസവാനന്തരം നടക്കുന്ന 'അമ്മച്ചിയാക്കൽ' ചടങ്ങിൽ നിന്നും മോചനം കിട്ടി. ഞാൻ തക്കസമയത് ഇടപെട്ടിട്ടുപോലും എന്തൊക്കെയോ ലേഹ്യങ്ങളും ഒക്കെ കഴിക്കേണ്ടി വന്നു. പണ്ട് പട്ടിണിയുടെ കാലത്തു സ്ത്രീകൾക്ക് സാധാരണ ദിവസങ്ങളിൽ അത്യാവശ്യത്തിനു പോലും പോഷണം ഉള്ള ഭക്ഷണം കിട്ടാൻ സാധ്യതയില്ല അതുകൊണ്ട് പ്രസവത്തോടു ചേർത്ത് എന്തെങ്കിലും കൊഴുപ്പും ഒക്കെ അടങ്ങിയ ഭക്ഷണം സമൃദ്ധമായി കൊടുക്കുന്നത് മനസിലാക്കാം. പക്ഷെ സമൃദ്ധമായി ഭക്ഷണം കിട്ടുന്ന ഈ കാലത്തും എന്തിനാണാവോ അതെ കലാപരിപാടി? അത് കഴിക്കാണ്ടാണോ എന്തോ ധന്യയെ കണ്ടാൽ ഇപ്പോഴും കുറച്ചു വെള്ളിവരകൾ വീണതൊഴിച്ചാൽ, പഴയത് പോലെത്തന്നെയുണ്ട്. ബാക്കിയുള്ള അമ്മച്ചീസ് ആൻഡ് ആന്റിമാർക്ക് അവരുടെ കൂട്ടത്തിലേക്ക് കൂട്ടാൻ ഇതുവരെ പറ്റിയിട്ടില്ല. അതിൻ്റെ ഒരു വിഷമം അവർക്ക് ഉണ്ടെന്നാണ് മനസിലാകുന്നത്.
ധന്യക്കും മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് തോന്നുന്നു. പണ്ട് 'എല്ലാം ചേട്ടന്റെ ഇഷ്ടം പോലെ' എന്ന മട്ടിൽ നിന്നും സ്വന്തമായി കാര്യങ്ങൾ ചെയ്തു തുടങ്ങി. അമേരിക്കയിൽ വന്നതുകൊണ്ടാണോ അതോ എല്ലാവരും ഇങ്ങനെയാകുമോ എന്തോ? ഒളിംപിക്സിന് പോകാറായിട്ടില്ലെങ്കിലും, നീന്തൽ പഠിച്ചു. ജിമ്മിൽ പോകുന്നു. ജോഹനെ സ്‌കൂളിൽ കാറോടിച്ചു കൊണ്ട് പോകുന്നു. ഇക്കൊല്ലം പോകുമ്പോൾ രണ്ടാളെയും കൊണ്ട് പോകണം. H4 EAD എന്ന വർക്ക് പെർമിറ്റ് ഇക്കൊല്ലം കിട്ടിയാൽ ഒരു ജ്വാലിക്ക് പോകാൻ തോന്നുമായിരിക്കുമായിരിക്കാനും ഇല്ലാതിരിക്കാനും ഉള്ള സാധ്യത വരെയുണ്ട്.
ജോഹൻ ഒരു വര്ഷം സ്‌കൂളിൽ പൂർത്തിയാക്കി, ഇടക്ക് പോകാൻ മടി ഉണ്ടായിരുന്നെങ്കിലും. വിചാരിച്ചപോലെ അങ്ങോട്ട് കട്ട ഇംഗ്ലീഷ് ആയിട്ടില്ല. ഇപ്പോഴും ഞങ്ങൾക്ക് മനസിലാകുന്ന ഇംഗ്ലീഷ് ആണ് പറയുന്നത്. ഇക്കൊല്ലം കഴിഞ്ഞാൽ ഞങ്ങൾക്ക് മിക്കവാറും ആംഗ്യഭാഷ പഠിക്കേണ്ടി വരും. ജെറിനും കൂടി വർത്താനം പറഞ്ഞുതുടങ്ങി കഴിഞ്ഞാൽ ഇവിടെയുള്ള പല ഇന്ത്യൻ ഫാമിലിയിലെയും പോലെ പിള്ളേർ തമ്മിൽ തമ്മിൽ സംസാരിക്കുമ്പോൾ Wow.. എന്ന് മാത്രമേ നമുക്ക് പറയാൻ പറ്റു എന്ന് തോന്നുന്നു. ഇവിടെത്തെ സ്‌കൂൾ പരിപാടി അത്യാവശ്യം കോമൺ സെൻസ് ഉണ്ടാക്കുന്നതു ആയതുകൊണ്ട്, ഞങ്ങളുടെ ചെറുപ്പത്തിലേ കാണാപ്പാഠം പോലെയാവില്ല ജോഹന്റെ ചെറുപ്പം. എന്തെങ്കിലും പഠിച്ചാൽ അത് പഠിച്ചപോലെ ഇരിക്കും എന്ന് തോന്നുന്നു. അതിനെ പറ്റി കൂടുതൽ എന്തെങ്കിലും പറയാൻ ആയിട്ടുണ്ടോ എന്നറിയില്ല.
അതിന്റെ കൂട്ടത്തിൽ പറയേണ്ട ഒന്നാണ് ഇന്ത്യയിലേക്കുള്ള മടക്കം. എന്റെ അറിവിൽ രണ്ടേ രണ്ടു പേരാണ് ശരിക്കും സ്വന്തം തീരുമാനപ്രകാരം അമേരിക്കയിൽ നല്ല നിലയിൽ നിൽക്കുമ്പോൾ മടങ്ങിയിട്ടുള്ളത്. രണ്ടു പേരും ഗ്രീൻകാർഡും ഒക്കെ വാങ്ങി അഞ്ചാറ് തലമുറകൾക്ക് ജീവിക്കാനുള്ളത് ഉണ്ടാക്കി ഒരുമാതിരി റിട്ടയർ ആവാൻ തീരുമാനിച്ചവർ. പിന്നെ ഒക്കെ ഇവിടെത്തന്നെ. ഇവിടത്തെ ഒരു ജീവിതരീതി കുറച്ചു കാലം പിന്തുടർന്നാൽ പിന്നെ തിരികെ പോകൽ ഒരു ദുഃസ്വപ്നം പോലെയാണ്, ജോലി പോയി തിരികെ വരുന്നത് ഒഴിച്ചാൽ.
ഒരു ഉദാഹരണം പറയുകയാണെങ്കിൽ, നമ്മളുടെ കാർ ചെറുതായി മറ്റൊരു കാറിൽ മുട്ടി എന്ന് കരുതുക. നാട്ടിൽ ആണെങ്കിൽ കൈയൂക്കുള്ളവൻ, അല്ലെങ്കിൽ നാട്ടുകാർ വട്ടം കൂടി അവർ ആരുടെ ഭാഗത്താണോ ചേരുന്നത് അവനു കുഴപ്പമില്ല. നമ്മൾ മര്യാദക്ക് വണ്ടി ഓടിച്ചിരുന്നെങ്കിലും നമുക്ക് നമ്മുടെ ഭാഗം പറയാൻ പോലും അവസരം കിട്ടി എന്ന് വരില്ല. പോലീസ് എന്ന് പറയുന്നത് പേടി സ്വപ്നം മാത്രം. അവർ പറയുന്ന പൈസ കൊടുത്തു തലയൂരണം. ഇനി കട്ടക്ക് നിന്ന് പോലീസ് കേസ് ആക്കിയാൽ തന്നെ അതിനു പുറകെ നടക്കണം. ഓഫീസിൽ പോകാൻ പറ്റി എന്ന് വരില്ല.മൊത്തത്തിൽ നഷ്ടക്കച്ചവടം. പക്ഷെ ഇവിടെ മൂന്ന് അപകടം ഇതുവരെ കഴിഞ്ഞു. ഒരു ദിവസം പോലും, ലീവ് എടുക്കാതെ അതിനെ കാര്യങ്ങൾ ഒക്കെ നടന്നു.
നാട്ടിൽ ആയിരുന്നെങ്കിൽ ധന്യക്ക് ഒരിക്കലും നീന്തൽ പഠിക്കാൻ പറ്റുമായിരുന്നു എന്ന് തോന്നുന്നില്ല. പെണ്ണുങ്ങളെ മാത്രം പഠിപ്പിക്കുന്ന നീന്തൽ കുളങ്ങൾ നാട്ടിൽ ഇല്ല എന്നല്ല അതുപോലെ വീട്ടിൽ സ്വിമ്മിങ് പൂള് പണിയാൻ പറ്റില്ല എന്നല്ല, സാധാരണക്കാർക്ക് അപ്രാപ്യമാണ്. ഇവിടെ എല്ലാവരും ഒരേ സ്വിമ്മിങ് പൂളിൽ. കമന്റടിയില്ല, ഇല്ല, ഒളിഞ്ഞു നോട്ടം ഇല്ല.
അതുപോലെ ആശുപത്രി, നാട്ടിൽ എന്തെങ്കിലും ആവശ്യത്തിന് പോയാൽ തിരിച്ചു വരുമ്പോൾ കിഡ്‌നി ഉണ്ടെങ്കിൽ നന്ന്. പൈസ മുഴുവൻ അടക്കാതെ അവിടെ നിന്നും ഇറങ്ങാൻ പറ്റില്ല. ഇവിടെ ആശുപത്രിയിൽ പോയാൽ കാര്യങ്ങൾ നല്ലതുപോലെ നടക്കും എന്നൊരു ഉറപ്പുണ്ട്. അതുപോലെ 3-4 ദിവസങ്ങൾ ആശുപത്രിയിൽ പ്രസവത്തിനു കിടന്നിട്ടു ചുമ്മാ അങ്ങ് ഇറങ്ങി പോരുകയായിരുന്നു. നാട്ടിലെ പൈസ വച്ച് നോക്കിയാൽ കട്ടക്ക് ബിൽ പിന്നെ അവർ അയച്ചുതന്നു അത് വേറെ കാര്യം. പക്ഷെ സാലറിയുമായി തട്ടിച്ചു നോക്കുമ്പോൾ അത് നാട്ടിലെ അത്രക്ക് നട്ടെല്ലിന് അടിക്കുന്ന അടിപോലെയല്ല. ഇല്ല. നാട്ടിൽ അത്യാവശ്യം നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ (അതായത് കൊച്ചിന് കിട്ടും എന്ന് ഉറപ്പുള്ള) പോയി സിസേറിയൻ നടത്തിയാൽ ചുരുങ്ങിയത് 50000 -75000 ആകുന്നെന്നാണ് അതൊന്നുന്നത്. അത് ഒരിക്കലും സാധാരണക്കാരന് ഒരു മാസത്തെ ശമ്പളം കൊണ്ട് അടക്കാൻ പറ്റില്ല. പക്ഷെ ഇവിടെ ഇതേ കാര്യത്തിന് ഇവിടത്തെ ഏറ്റവും കുറവ് ശമ്പളം വാങ്ങുന്നവന് ഒരു മാസത്തെ ശമ്പളം കൊണ്ട് അടയ്ക്കാം.
ഇപ്പോൾ തോന്നാം ഇവനെന്താടാ പിറന്ന നാടിനെ കുറ്റം പറയുകയാണോ എന്ന്? ഇത് എനിക്ക് തോന്നിയ ചില കാര്യങ്ങൾ മാത്രം. ഇതുവരെ അമേരിക്കയിൽ സ്ഥിരതാമസം ആക്കണം എന്ന് കട്ടക്ക് ഒരു തീരുമാനം ആയിട്ടില്ല. പക്ഷെ ഇതുവരെ കണ്ടിടത്തോളം, നമ്മൾ കട്ടക്ക് പണിയെടുക്കുകയാണെങ്കിൽ, നമ്മൾ വേറെ ആരുടേയും ദേഹത്ത് കയറിയില്ലെങ്കിൽ, ആരും നമ്മുടെ ദേഹത്ത് കയറാൻ വരാതെ നന്നായി ജീവിക്കാവുന്ന ഒരു സ്ഥലം ആണെന്ന് മാത്രം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ