2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

അദ്ധ്യാപകന്‍ v/s അധ്യാപകൻ

കാണുമ്പൊൾ സംഗതി പറയുന്നപോലെ എഴുതുന്ന ഭാഷയാണ് മലയാളം. പക്ഷെ മലയാളത്തിലെ ചില വാക്കുകളുടെ  സ്പെല്ലിങ് എന്നും ഒരു കീറാമുട്ടിയാണ്. ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ ആക്കുകയാണെങ്കിൽ പറയുകയും വേണ്ട. Sachin Tendulkar മാതൃഭൂമിയും മനോരമയും തന്നെ വേറെ വേറെ രീതികളിൽ ആണ് എഴുതുക.

വിക്കിപീഡിയ - സച്ചിൻ തെൻഡുൽക്കർ
ഏഷ്യാനെറ്റ് - സച്ചിൻ ടെണ്ടുൽക്കർ 

അങ്ങനെ ഇരിക്കുമ്പോൾ ആണ് അത്ര വലിയ ബുദ്ധിമുട്ടില്ല എന്ന് കരുതിയ ഒരു വാക്ക് കേറി വന്നത്.Teacher എന്ന ഇംഗ്ലീഷ് വാക്ക് ഗുരു എന്ന് സിമ്പിൾ ആയി മൊഴിമാറ്റം നടത്തം എങ്കിലും നമ്മൾ സാധാരണ ഉപയോഗിക്കുന്നത് അദ്ധ്യാപകൻ എന്നാണ്. അദ്ധ്യായങ്ങൾ അദ്ധ്യയനം നടത്തുന്ന ആൾ അദ്ധ്യാപകൻ. എന്നാൽ ചിലർക്ക് അധ്യായങ്ങൾ അധ്യയനം നടത്തുന്ന ആൾ ആണ് അധ്യാപകൻ. ഇടയ്ക്ക് മലയാളം തലക്ക് പിടിക്കുമ്പോൾ ഇങ്ങനെ ഒന്നിന് പുറകെ പോകുന്ന സ്വഭാവമുണ്ട്. ഇപ്പൊ ശരിയാക്കിക്കൊടുക്കാം എന്ന് വിചാരിക്കും. പക്ഷെ എട്ടിന്റെ പണികിട്ടും. അങ്ങനത്തെ ഒരു വാക്കാണ്. ഇങ്ങനെ സംശയങ്ങൾ വരുമ്പോൾ പെട്ടെന്ന് എടുത്തു നോക്കുന്ന ഒന്നാണ് വിക്കിപീഡിയ. പക്ഷെ 


ഇവിടെ അതും പണി തന്നു. രണ്ടും കൂടി അങ്ങട് കലക്കി അവിയൽ ആക്കിയിട്ടുണ്ട്. വിക്കിയിൽ. 
അത് കഴിഞ്ഞു നോക്കുന്ന മറ്റു സ്ഥലങ്ങൾ ആണ്. മലയാളത്തിലെ പത്രങ്ങൾ. സംഗതി അവര് തന്നെ വെവ്വേറെ രീതികളിൽ കൊടുക്കും എങ്കിലും ഒരു ചായ്‌വ് മാതൃഭൂമിയോട് ആണ്. പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. കുറെ കാലമായി വായിക്കുന്ന പത്രം അത്രതന്നെ. അങ്ങനെ ഒരുലിങ്ക് നോക്കിയപ്പോൾ അവിടെയും അത്പോലെ തന്നെ മൊത്തം മിക്സ്.

ആ സംശയം അങ്ങനെ കിടന്നു. പിന്നെ അത് വീണ്ടും ഉയർത്തു എഴുന്നേറ്റത് അധ്യാപകക്കൂട്ടം എന്ന ഒരു ബ്ലോഗ് കണ്ടപ്പോൾ ആണ്. അതിൽ എല്ലായിടത്തും അധ്യാപകൻ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. അപ്പോൾ പിന്നെയും സംശയം. അങ്ങനെ അവസാനം വിക്കി തന്നെ രക്ഷക്കെത്തി. 

വിക്കി പ്രകാരം അല്ല അവിടെ നടന്ന ഒരു സംവാദം പ്രകാരം, രണ്ടും ഉപയോഗിക്കാമത്രെ. ഒന്ന് സംസ്കൃതം വേരുകൾ ഉള്ളതും മറ്റേത് മലയാളവും. മലയാളത്തിൽ ഒന്നുള്ളപ്പോൾ പിന്നെ എന്തിനാണ് സംസ്കൃതം എന്ന് എനിക്ക് മനസിലായില്ല. എന്തായാലും ഒരു തീരുമാനം ആയി.
ജോഹന് ഇംഗ്ലീഷ് പഠിപ്പിക്കുമ്പോൾ അവൻ്റെ ടീച്ചർ പറഞ്ഞു കൊടുക്കുന്നത് ഇംഗ്ലീഷിൽ ട്രിക്ക് വേർഡ്‌സ് ഉണ്ട് അതുകൊണ്ട് അതൊക്കെ മനഃപാഠം പഠിക്കണം എന്നാണ്. ഉദാഹരണമായി know എന്ന വാക്ക്. അവൻ ക്‌നൗ എന്ന് വായിക്കാൻ തോന്നും. അത് കാണുമ്പോൾ ഞാൻ പറയും മലയാളത്തിൽ അങ്ങനെ ഒന്നുമില്ല മോനെ. ചുമ്മാ നമ്മുടെ ഭാഷ എന്തോ വലിയ സംഭവമാണ് എന്ന് കാണിക്കാനുള്ള ഒരു തറപ്പണി. പക്ഷെ മലയാളവും സ്പ്ലിലിംഗ് കാര്യത്തിൽ മോശമല്ല. നമുക്കും ഉണ്ട് കുറച്ചു ട്രിക്ക് വേർഡ്‌സ്.

അഭിപ്രായങ്ങളൊന്നുമില്ല: