2010, മേയ് 12, ബുധനാഴ്‌ച

സെന്‍സസ് 2010

ഹലോ മേരിക്കുട്ടിയല്ലേ?...

അതേ മേരിക്കുട്ടി തന്നെയല്ല ചേട്ടന്‍ ലീവിന് വന്നിട്ടുമുണ്ട്.

ഇത് ലൂസി ടീച്ചറാ.പിന്നെ എന്തൊക്കെയുണ്ട്  വിശേഷങ്ങള്‍?

എന്തു പറയാനാ.പിള്ളേര് രണ്ടും ജയിച്ചു.മൂത്തത് 7ലും രണ്ടാമത്തേത് 3നിലും.

അല്ല മേരിക്കുട്ടി നിന്റെ അമ്മായി അമ്മ ഇപ്പോഴും നിന്റെ കൂടെ ആണോ? അതോ അനിയത്യാരുടെ കൂട്യാ?

ഓ തള്ള കഴിഞ്ഞ മാസം അവരുടെ വീട്ടിലേക്ക്  പോയി.

.................

.................

നിന്റെ വീടിന്‍റെ അപ്പുറത്ത് താമസിക്കുന്നവര്‍ ഇപ്പോഴും ഉണ്ടോ? അവിടെ എത്രയാ ആള്‍ക്കാര്? അവര്‍ക്ക് എത്ര പിള്ളാരുണ്ട്?

............................

...............

അതെ നിന്റെ വീടിന്‍റെ കിഴക്കേന്‍റെ കിഴക്കേല് താമസിക്കുന്ന രമണിയുടെ ഫോണ്‍ നമ്പര്‍ ഒന്ന് തരാവോ? സെന്‍സസ് എടുക്കാനാണെ...നിന്റെ എല്ലാം ഞാന്‍ എഴുതി വച്ചേക്കാം .പള്ളിയില്‍ വച്ച് കാണുമ്പോള്‍ ഒന്ന് ഒപ്പിട്ട് തന്നാല്‍ മതി....അനിയത്യാരും പള്ളിയില്‍ കാലത്തെ കുര്‍ബാനക്ക് തന്നെ വരുമല്ലോ അല്ലേ?

3 അഭിപ്രായങ്ങൾ:

NinethSense പറഞ്ഞു...

bhavana?

Joymon പറഞ്ഞു...

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ അമ്മ ഒരു കോള്‍ വിളിക്കുന്ന കേട്ടായിരുന്നു. അതിന്റെ കൂടേ ഞാന്‍ കുറച്ചു എന്‍റെതായും കൂട്ടി. മൊത്തം ഭാവനയല്ല :-)

Daison പറഞ്ഞു...

hi man u r rocking...!!!