2011, ജനുവരി 22, ശനിയാഴ്‌ച

ഡ്രിപ്പ് ഇറിഗേഷന്‍ ഓഫ് ദ ജാതിക്ക

ഞാന്‍ ജാതിക്ക തൈ വാങ്ങി വച്ചപ്പോള്‍ മുതലുള്ള ഒരു പ്രശ്നമാണ് ഇതെങ്ങിനെ നനയ്ക്കും എന്നുള്ളത്.പരമ്പരാഗതമായ രീതി എന്നുവച്ചാല്‍ മണ്ണില്‍ തോടെടുത്ത് അതിലൂടെ വെള്ളം വിടുക എന്നതാണ്.പക്ഷെ അതിനു അദ്ധ്വാനം വളരെ കൂടുതലാണ്.പിന്നെ ഇടക്കിടെ തോടു വൃത്തിയാക്കണം.തോടു പൊട്ടി വെള്ളം പോകുന്നുണ്ടോ എന്നു നോക്കണം.കിട്ടുന്ന ശനിയും ഞായറും ദിവസങ്ങളില്‍ മാത്രം കൃഷി ചെയ്യുന്ന എന്നെപ്പോലെയുള്ളവര്‍ക്ക് ഇതൊന്നും നടപ്പില്ല.

പിന്നെയുള്ളത്.പൈപ്പ് വാങ്ങി അത് ഓരോന്നിന്‍റെയും കടയ്ക്കല്‍ മാറി മാറി വച്ച് നനക്കുക എന്നതാണ്.ശനിയും ഞായറും നമുക്ക് നനയ്ക്കാം.പക്ഷെ വീക് ഡേയ്സ് എന്തുചെയ്യും.പ്രായമായ വീട്ടുകാരെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ലല്ലോ.അങ്ങനെയാണ് ശാസ്ത്രീയമായി എങ്ങിനെ ജലസേചനം നടത്താം എന്നന്വേഷിച്ചിറങ്ങിയത്.കിട്ടിയതോ സ്പ്രിംഗ്ലര്‍ ഇറിഗേഷന്‍ എന്നും ഡ്രിപ്പ് ഇറിഗേഷന്‍ എന്നും പേരുള്ള രണ്ടു പരിപാടികള്‍.

സ്പ്രിംഗ്ലര്‍ ഇറിഗേഷന്‍

ഇതില്‍ വെള്ളം ചില പ്രത്യേക രീതികളില്‍ സ്പ്രേ ചെയ്യുകയാണ്.വെള്ളം ചീറ്റുന്ന ഭാഗത്തിന് ഹെഡ് എന്നു പറയുന്നു.ഇത് ഒരു മെയിന്‍ പൈപ്പില്‍ പിടിപ്പിച്ചു കഴിഞ്ഞാല്‍ അതിലൂടെ വരുന്ന വെള്ളം ചുറ്റുമുള്ള സ്ഥലത്തെല്ലാം സ്പ്രേ ചെയ്യുന്നു.

ഇതിന്‍റെ ഒരു പ്രശ്നം എന്നു പറഞ്ഞാല്‍ ഇതൊരിക്കലും ഒരു ചെടിക്ക് അല്ലെങ്കില്‍ ഒരു മരത്തിന് വേണ്ടി മാത്രം വെക്കാന്‍ പറ്റില്ല.ചുറ്റും വീഴുന്ന വെള്ളം വേസ്റ്റ് ആകുകയും ചെയ്യുന്നു.ഈ വെള്ളം സ്പ്രേ ചെയ്യുന്ന ഭാഗങ്ങളിലെല്ലാം പുല്ലു വളരാനുള്ള സാധ്യതയുണ്ട്.പിന്നെ ആ പുല്ല് മാറ്റാന്‍ കൊടുക്കേണ്ടി വരും വേറെ കാശ്.അതുകൊണ്ടു ജാതിക്കയ്ക്ക് ഇത് നല്ലതല്ല.

ഡ്രിപ്പ് ഇറിഗേഷന്‍

ഇതില്‍ വെള്ളം ഒരു ചെടിയുടെ കടയ്ക്കലോ അല്ലെങ്കില്‍ മരത്തിന്‍റെ ചുറ്റുമോ വീഴുന്നു.വെള്ളം ഒരിക്കലും വേസ്റ്റ് ആകുന്നില്ല.അടുത്ത പ്രത്യേകത ഇതില്‍ വെള്ളത്തിന്‍റെ അളവ് നിയന്ത്രിക്കാം എന്നുള്ളതാണ്.അതായത് ഒരു ചെടി ആണെങ്കില്‍ ഓരോ തുള്ളി വീതം മതിയാകും.ഒരു വലിയ മരമാണെങ്കില്‍ ചെറിയ തോതില്‍ ഫ്ലോ ആകാം.സാധാരണയായി ഒരു ടാങ്കില്‍ സംഭരിച്ച വെള്ളമാണ് ഇങ്ങനെ നനക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്.

ഘടകങ്ങള്‍

വെള്ളം സംഭരിക്കാന്‍ ഒരു ടാങ്ക്.

ഒരു ഒന്നര രണ്ടു ഇഞ്ചിന്‍റെ മെയിന്‍ പി‌വി‌സി പൈപ്പ്.ഇത് പറമ്പിന്‍റെ / കൃഷി സ്ഥലത്തിന്റെ നടുവിലൂടെ ഇടുന്നു.വലിയ കൃഷിയിടമാണെങ്കില്‍ ശാഖകള്‍ വേണ്ടിവരും.

മെയിന്‍ പി‌വി‌സി പൈപ്പില്‍ നിന്നും ചെടികളുടെയും മരങ്ങളുടെയും അടുത്തേക്ക് പോളിത്തീന്‍ പൈപ്പുകള്‍.പോളിത്തീന്‍ പൈപ്പുകള്‍ അടക്കുന്നതിന് വേണ്ടി അതിന്‍റെ സ്റ്റോപ്പറുകള്‍

പോളിത്തീന്‍ പൈപ്പുകളില്‍ നിന്നും ചെടികള്‍ക്ക് ഡ്രിപ്പ് കൊടുക്കുന്നതിനുവേണ്ടി ഡ്രിപ്പര്‍ അഥവാ ഹെഡ്.ഡ്രിപ്പര്‍ ആണ് വീഴുന്ന വെള്ളത്തിന്‍റെ അളവ് നിയന്ത്രിക്കുന്നത്.

ഈ പറഞ്ഞതെല്ലാം സായിപ്പിന്‍റെ ബുദ്ധി.ഇതുപോലെ ചെയ്താല്‍ ട്രൌസ്സര്‍ കീറും.ഒരു മലയാളിയുടെ ബുദ്ധിയില്‍ നിന്നും ചിന്തിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ.

ഡ്രിപ്പര്‍ എന്നൊരു സാധനമേ വാങ്ങുന്നില്ല.അതിനു പകരം ആശുപത്രികളില്‍ നിന്നും ഉപയോഗമില്ലാതെ കളയുന്ന ഗ്ലൂക്കോസ് ട്യൂബുകള്‍ സംഘടിപ്പിക്കുന്നു.ഇതുപയോഗിച്ച് വെള്ളം എങ്ങിനെ വേണമെങ്കിലും നിയന്ത്രിക്കാം.പിന്നെ ഇത് പോളിത്തീന്‍ പൈപ്പില്‍ പിടിപ്പിക്കാനും എളുപ്പമാണ്.

പിന്നെ പോളിത്തീന്‍ പൈപ്പുകള്‍ അടക്കുന്നതിനുള്ള സ്റ്റോപ്പറുകള്‍.അത് വെറും ഒരു ആര്‍ഭാടമാണ്.ചുമ്മാ മടക്കി ഒരു കേട്ട് അങ്ങ് കെട്ടിയാല്‍ മതി.

പോളിത്തീന്‍ പൈപ്പുകള്‍ പരമാവധി കൂടുതല്‍ മരങ്ങള്‍ക്കടുത്തുകൂടി പോകാവുന്ന വിധത്തില്‍ ക്രമീകരിക്കുക.ഓരോ മരത്തിനും ഓരോ പോളിത്തീന്‍ പൈപ്പുകള്‍ ഇടരുത്.

പി‌വി‌സി വാങ്ങുക തന്നെ ചെയ്യണം.ടാങ്കിനു പകരം വേണമെങ്കില്‍ കിണറു കുഴിക്കുമ്പോള്‍ ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് റിങ്ങുകള്‍ ഉപയോഗിക്കാം.ഒരു രണ്ടെണ്ണമുണ്ടെങ്കില്‍ ധാരാളം വെള്ളം സംഭരിക്കാം.

നിര്‍മ്മിക്കുന്ന വിധം

ആദ്യം തന്നെ കൊള്ളാവുന്ന ഒരു പ്ലംബര്‍ വേണം.കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ നമുക്ക് ഒറ്റക്ക് തന്നെ ചെയ്യാവുന്ന കാര്യമേ ഉള്ളൂ.പ്ലംബര്‍ ഉപയോഗിക്കുന്ന സാധനങ്ങളായ ഡ്രില്‍,പൈപ് മുറിക്കുന്ന ബ്ലേയ്ഡ് എന്നിവയൊക്കെ ഉണ്ടെങ്കില്‍ നമുക്ക് തുടങ്ങാം.

ഇതില്‍ 3 ഘട്ടങ്ങളാണ് ഉള്ളത്.

  1. മെയില്‍ പി‌വി‌സി പൈപ്പ് കുഴിച്ചിടല്‍.
    കുഴിച്ചിടണോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ താല്‍പര്യമാണ്.കന്നുകാലികള്‍ ഒന്നു ഇല്ല,അതുപോലെ പൈപ്പ് പോകുന്ന സ്ഥലത്തു ഭാവിയില്‍ നിങ്ങള്‍ വേറെ ഒന്നും നടാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ പൈപ്പ് കുഴിച്ചിടേണ്ട കാര്യമില്ല.പക്ഷെ നല്ലത് ഒരു ഒന്നര രണ്ടു അടി താഴ്ചയില്‍ ഒരു തോടെടുത്ത് അതില്‍ കുഴിച്ചു മൂടുകയാണ്.കുഴിച്ചിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രത്യേക കാര്യം ഒരു നിശ്ചിത അകലം ഇടവിട്ട് ഒരു പൈപ്പ് കണക്ഷന്‍ .താഴെ കാണിച്ചപ്പോലെ മുകളിലോട്ടു നിറുത്തണം.അല്ലെങ്കില്‍ പോളിത്തീന്‍ പൈപ്പ് ഘടിപ്പിക്കാന്‍ പറ്റാതെ വരും.
  2. പി‌വി‌സി പൈപ്പില്‍ നിന്നും പോളിത്തീന്‍ പൈപ്പുകള്‍ ഘടിപ്പിക്കല്‍
    മുകളിലോട്ടു നിറുത്തിയ പി‌വി‌സി പൈപ്പില്‍ ഒരു സ്റ്റോപ്പര്‍ ഇട്ടു അതില്‍ പോളിത്തീന്‍ പൈപ്പ് പിടിപ്പിക്കാം.ഇവിടെ ചെറിയ കണ്‍ഫ്യൂഷന്‍ വരാന്‍ ചാന്‍സുണ്ട് .സ്റ്റോപ്പര്‍ ഡ്രില്‍ ഉപയോഗിച്ച് തുളക്കുക.എന്നിട്ട് അതില്‍ ഒരു റബര്‍ വാഷ് വച്ച് അതില്‍ പോളിത്തീന്‍ പൈപ്പ് പിടിപ്പിക്കാം.റബര്‍ വാഷ് ഇല്ലെങ്കില്‍ വെള്ളം ലീക് ചെയ്യും.ഈ പോളിത്തീന്‍ പൈപ്പ് കിട്ടാവുന്ന അത്രയും മരങ്ങള്‍ക്കടുത്തുകൂടെ ചുറ്റി എടുക്കുക.എന്നിട്ട് അതിന്‍റെ അറ്റം മടക്കി അടച്ചു വക്കുക
  3. പോളിത്തീന്‍ പൈപ്പില്‍ ഡ്രിപ്പര്‍ അഥവാ ഗ്ലൂക്കോസ് ട്യൂബ് ഘടിപ്പിക്കല്‍.
    ഇതാണ് ഏറ്റവും എളുപ്പമുള്ള പരിപാടി.മരങ്ങളുടെ അടുത്തുകൂടെ പോകുന്ന പോളിത്തീന്‍ പൈപ്പില്‍ ചുമ്മാ ഗ്ലൂക്കോസ് ട്യൂബിന്‍റെ കൂര്‍ത്ത അഗ്രം കയറ്റി വക്കുക.

സംഗതി ക്ലീന്‍.ഇനി ടാങ്കില്‍ വെള്ളം നിറക്കുക.ഗ്ലൂക്കോസ് ട്യൂബില്‍കണ്‍ട്രോള്‍ ചെയ്തു വെള്ളം വിടുക.ഇരുപതു ജാതി മരങ്ങള്‍ക്ക് വേണ്ടി ഇത് ചെയ്തപ്പോള്‍ വന്ന ചിലവ് ഏകദേശം Rs:6000 .ചിലവ് കൂടാനുണ്ടായ ഒരു കാരണം ടാങ്കില്‍ നിന്നും കൃഷി സ്ഥലത്തേക്ക് ഉള്ള ദൂരക്കൂടുതല്‍ ആയിരുന്നു. ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്.

ചിലരെല്ലാം പറയുന്നു ജാതിക്കയ്ക്ക് ഇത് പറ്റില്ലെന്ന് ..തോടിലൂടെ വെള്ളം വിട്ടു ജാതിക്കയുടെ തടത്തില്‍ നിന്നും തവളയുടെ കരച്ചില്‍ കേള്‍ക്കണം പോലും.കമ്പ്യൂട്ടര്‍ ഗോ ബാക്ക് എന്ന്‍ ആദ്യം പിന്നെ സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങുകയും ചെയ്യുന്ന ആളുകളുടെ നാടാണെ,എന്തിനെയും ആദ്യം എതിര്‍ക്കും.കാത്തിരുന്ന് കാണാം

8 അഭിപ്രായങ്ങൾ:

Kichu പറഞ്ഞു...

Shrothakkalee ... Ningal ithu vare keettau, Joymon - iringalakuda yude karshika mandatharangal !! ..

3 , 4 jathi thaykku veendi 6000/- rupa enginee chelavakkam ennu manassilayallooo ....

Ee paripadi ella shani yum njayarum, Aakashavani karshika rangam , Thrissur !!

Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் പറഞ്ഞു...

ശരിക്കും വായിച്ചില്ലെങ്കിലും,കമെന്‍റ് ഇട്ടതിന് നന്ദി.
6000 എന്നതില്‍ ഭൂരിഭാഗവും ചിലവായത് മൈയിന്‍ പി‌വി‌സി പൈപ്പ് ഇടുന്നതിന് വേണ്ടിയാണ്. 100 മീറ്റര്‍ വേണ്ടിവന്നു.
20 തൈകള്‍ എന്നു പറഞ്ഞത് ഇപ്പോഴുള്ള കണക്കാണ്.ഇനി തൈകള്‍ കൂടില്ല എന്ന്‍ ഞാന്‍ പറഞ്ഞില്ല.ഒരു തൈ വയ്ക്കാനുള്ള ചിലവ് എന്‍റെ ഒരു പഴയ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.ലിങ്ക് ഇവിടെ
http://joy-mon.blogspot.com/2010/03/blog-post_30.html

വേറെ എവിടെ എങ്കിലും ഇതിലും കുറവില്‍ തൈ കിട്ടുമെങ്കില്‍ സുഹൃത്തെ അറിയിക്കുക..

അജ്ഞാതന്‍ പറഞ്ഞു...

very good my friend.... india is lacking of these kind of persons.... yes.... we r with u... we can do better in agriculture industry....

manimanakody പറഞ്ഞു...

can i get your phone number for more details collection?

Joymon | ജോയ് മോന്‍ | जोय मोन | ஜோய் மோன் പറഞ്ഞു...

Happy to see that there are some more people like me.Agriculture will became prestige profession again as the population is growing and the land to cultivate is shrinking .Also it will be days where people will rush for food which is organic.

Cell number is there in my profile. But for your reference I am posting again.

9544400706

manoj.k.mohan പറഞ്ഞു...

ഗ്ലൂക്കൊസിന്റെ ട്യൂബ് ഘടിപ്പിക്കുന്ന ഭാഗത്ത് ലീക്ക് വരാന്‍ സാധ്യതയില്ലേ? എന്തായാലും പോസ്റ്റ് ഉപകാരപ്പെട്ടു. പച്ചക്കറികള്‍ക്കൊക്കെ ഈ വിധം നനയ്ക്കാനുള്ള ഒരു വഴി അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നന്ദി.

മലയാളം വിക്കിയില്‍ ഇതേക്കുറിച്ച് ലേഖനം ഉണ്ടാക്കിയിട്ടിട്ടുണ്ട്. http://ml.wikipedia.org/wiki/Drip_irrigation

Joy George പറഞ്ഞു...

പോളിത്തീന്‍ പൈപ്പ് പോളിത്തീന്‍ പൈപ്പ് എന്നു ഞാന്‍ ഇടക്കിടെ പറഞ്ഞിട്ടില്ലേ..അത് ഒരു പ്രത്യേകതരം പൈപ്പാണ് .ഗ്ലൂക്കോസ് ട്യൂബ് അതില്‍ കുത്തിവച്ചാലും അതില്‍ നിന്നും ലീക് ഉണ്ടാകില്ല...ഒരു പ്ലാസ്റ്റിക് ഷീറ്റില്‍ സൂചി കുത്തിയപ്പോലെ കറെക്റ്റ് ആയി ഇരിക്കും.

വിക്കിയില്‍ തുള്ളിനനയെ പറ്റി എഴുതിയതിന് വളരെ നന്ദി.എനിക്കു ആ രീതിയില്‍ എഴുതാന്‍ അറിയാത്തതുകൊണ്ടാണ് ബ്ലോഗ്ഗിയത് .

shafi peruvayal പറഞ്ഞു...

ഇതില്‍പോസ്റ്റിൽ നിന്നും കൂടുതലായി പലതും മനസിലക്കാൻ പറ്റി നന്ദി