2011, മേയ് 30, തിങ്കളാഴ്‌ച

വാഹന രജിസ്ട്രേഷന്‍ വിവരങ്ങള്‍

നമ്മുടെ നാട്ടില്‍ ചില ജാഡ ഗഡികളുണ്ട്.ഓരോ ദിവസം അവര് ഓരോ വണ്ടിയുമായിട്ടങ്ങനെ വരും.അടുപ്പം വച്ച് ചിലരോടൊക്കെ നമുക്ക് ചോദിക്കാം.നീയാ വര്‍ക്ക് ഷോപ്പിലെ പണി ഇനിയും വിട്ടില്ലേ?ഈ വണ്ടി എപ്പോഴാ തിരിച്ചുകൊടുക്കേണ്ടത് എന്ന്.പക്ഷേ ചില അവന്മാരുണ്ട് നമുക്ക് എന്തെങ്കിലും ഉപയോഗമുള്ളവര്‍.അവരോടു ഇങ്ങനെ ചോദിക്കാന്‍ പറ്റില്ല.ഫിനാന്‍ഷ്യലി കട്ട ടീംസ് ആണെങ്കില്‍ ചിലപ്പോള്‍ അവന്‍റെ തന്നെ വണ്ടിയായിരിക്കും.അങ്ങനെയാകുമ്പോള്‍ അതൊന്നു കണ്‍ഫേം ചെയ്യുന്നതിനുള്ള കേരള ഗവണ്‍മെന്‍റിന്റെ സൈറ്റ് അഡ്രെസ്സ് ആണ് താഴെ കൊടുത്തിട്ടുള്ളത്.

http://smartweb.keralamvd.gov.in/kmvdnew/services/registration/Dereg_details.php

പണ്ടായിരുന്നെങ്കില്‍ ആലപ്പുഴയിലുള്ള ഒരുത്തന്‍ തൃശ്ശൂര്‍ ഉള്ള ഒരുത്തിയെ കെട്ടി അതിനുശേഷം KL-8 റജിസ്ട്രേഷന്‍ വണ്ടിയെടുത്താല്‍ അപ്പോഴേ പറയമായിരുന്നു. അത് അമ്മായപ്പനെ ഓസിയതാണെന്ന്.പക്ഷേ ഇപ്പോള്‍ 1 മുതല്‍ 60 വരെ റജിസ്ട്രേഷന്‍ ഉള്ളപ്പോള്‍ ഇത്തിരി ബുദ്ധിമുട്ടാ.പക്ഷേ ഈ സൈറ്റില്‍ പോയി നോക്കിയാല്‍ RTO ഓഫീസ് ഏതാണെന്ന് കൂടി അറിയാം.

എനിക്ക് ഈ സൈറ്റ് ഉപകാരപ്പെട്ടത് നമ്മള്‍ സ്ഥിരമായി വായില്‍ നോക്കുന്ന TCSസിലെ ഒരുത്തി ഒരു വെള്ള ഷെവര്‍ലെ ബീറ്റിനടുത്ത് കീയുമായി നില്‍ക്കുന്നത് കണ്ടപ്പോഴാണ്.ഇനി മാരുതി ഓള്‍ട്ടോയില്‍ എങ്ങിനെ വരും?ഇന്നോവ പ്ലാന്‍ വിചാരിച്ചതിലും വേഗം പൂര്‍ത്തിയാക്കേണ്ടി വരുമോ എന്നുപോലും സംശയിച്ചു.എന്നാലും TCS ഇല്‍ കയറി ഒരു വര്‍ഷത്തിനുള്ളില്‍ ഷെവര്‍ലെ ബീറ്റ് ഒക്കെ വാങ്ങാന്‍ പറ്റുമോ എന്ന് കരുതി ഈ സൈറ്റില്‍ നോക്കിയപ്പോഴാണ് മനസിലായത് വേറെ ഒരുത്തന്‍റെ പേരിലാണ് വണ്ടി.പക്ഷേ അവന്‍റെ ലാസ്റ്റ് നെയിമും ഇവളുടെ ലാസ്റ്റ് നെയിമും ഒന്നു തന്നെ.ചേട്ടനാണെങ്കില്‍ ഇടി കൊള്ളാനുള്ള വകുപ്പുണ്ട്.  എന്തായാലും ഫേസ്ബുക്കില്‍ ഒരു റിക്വെസ്റ്റ് കൊടുത്തിട്ടുണ്ട്.മിക്കവാറും അവളുടെ കല്യാണം പെട്ടെന്നു തന്നെ കഴിയും.നമ്മളെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.

2011, മേയ് 15, ഞായറാഴ്‌ച

ഒരു കൊച്ചു കണ്ടുപിടുത്തം

ജാതിക്കക്കുവേണ്ടി  പറമ്പില്‍ ഡ്രിപ് ഇറിഗേഷന്‍ തുടങ്ങിയപ്പോള്‍ മുതലുള്ള ഒരു പ്രശ്നമാണ് ഇടയ്ക്കിടെ ഗ്ലുക്കോസ് പൈപ്പിലൂടെ വെള്ളം വരാതിരിക്കല്‍.ഇടയ്ക്കിടെ അത് അഴിച്ചു ക്ലീന്‍ ചെയ്യണം. പിന്നെപ്പിന്നെ ക്ലീന്‍ ചെയ്തിട്ടും വെള്ളം വരാതായി.ട്യുബില്‍ ആകെ ബ്ലോക്ക്‌.ചിലവാക്കിയ ആറായിരം കട്ടപ്പുക എന്ന് തന്നെ കരുതി.കൃഷി തുടരണമോ അതോ വേണ്ടയോ എന്നുള്ള ഒരു അവസ്ഥ.അങ്ങനെ ലൈനൊന്ന് മാറ്റിപ്പിടിച്ചു.മീന്‍ വളര്‍ത്തലിലേക്ക് .

പക്ഷെ ഇത്തവണ എംബിഎ  രക്ഷക്കെത്തി.എങ്ങിനെയാണെന്ന് മനസിലാകാത്തവര്‍ക്കായി...കഴിഞ്ഞ തവണ എഴുതിയ പരീക്ഷ വളരെ അന്തസായി തോറ്റു തൊപ്പിയിട്ടു.പണ്ടേ  പരീക്ഷ നമുക്ക് താല്‍പര്യമില്ലല്ലോ.പരീക്ഷയുടെ സമയത്താണ് എല്ലാ തരത്തിലുമുള്ള കുരുത്തക്കേടുകളും ചെയ്യുന്നത്.റേഡിയോ അഴിച്ചു പണിയല്‍,ബാറ്ററിയും വയറും ഉപയോഗിച്ച് വെള്ളത്തില്‍ നിന്നും ഒക്സിജനെയും ഹൈഡ്രജനെയും രക്ഷപ്പെടുത്തല്‍, ഫോട്ടോഷോപ്പില്‍ തലവെട്ടി വയ്ക്കല്‍ ,വായില്‍ നോട്ടം അപ്പ്ഗ്രേട്‌ ചെയ്തു  അപ്പ്ളി വയ്ക്കല്‍ etc ..ബ്ലോഗിങ്ങ് ഉള്‍പ്പെടെ.അങ്ങനെ ഇത്തവണ പരീക്ഷക്ക്‌ പഠിക്കാന്‍ വന്നപ്പോഴാണ് ഗ്ലുക്കോസ് പൈപ്പിലൂടെ വെള്ളം വരാത്ത കാര്യം വീണ്ടും മനസിലേക്ക് വന്നത്.ഒരു കാര്യം അപ്പോഴേ തീരുമാനിച്ചു.ഈ പൈപ്പിലൂടെ വെള്ളം വരുത്തിയിട്ട് മതി ഇനി പഠിപ്പ്.ഓഹോ അത്രക്കായോ ...

പക്ഷെ അധികം സമയം അത് പറഞ്ഞുപഠിക്കാതെയിരിക്കാന്‍ പറ്റിയില്ല.സംഗതി വെറും ചള്ള്കേസായിരുന്നു.ഈ ഗ്ലൂകോസ് ട്യുബിനകത്ത്   ഒരു അരിപ്പയുണ്ട്.വളരെ നേര്‍ത്ത ഒരു അരിപ്പ.ഈ പൈപ്പിലൂടെ മരുന്ന്  മനുഷ്യന്മാരുടെ ദേഹത്ത് കയറുന്നതല്ലേ .കൂട്ടത്തില്‍ കല്ലോ കട്ടയോ ഒന്നും കയറേണ്ട എന്ന് വിചാരിച്ചു അതിന്റെ നിര്‍മ്മാതാക്കള്‍ വച്ചതായിരിക്കും.ഓപ്പറേഷന്‍ കഴിഞ്ഞരോഗിയുടെ വയറ്റില്‍ കത്രിക മറന്നു വയ്ക്കുന്ന ഡോക്റ്റര്‍മാരെ ഗ്ലൂകോസ് ട്യുബ് ഉണ്ടാക്കുന്നവര്‍ക്ക് അത്ര വിശ്വാസം പോരായിരിക്കും.

മേല്‍പ്പറഞ്ഞ അരിപ്പയാണ് ഈ കഥയിലെ വില്ലന്‍.അവനെ അങ്ങ് എടുത്തു മാറ്റിയതോടുകൂടി വെള്ളം സറസറ എന്നുപറഞ്ഞു വന്നു തുടങ്ങി.എങ്ങിനെ ഇലക്കുംമുള്ളിനും ഓ സോറി ട്യുബിനും നമുക്കും കേടില്ലാതെ അരിപ്പ മാറ്റാം എന്നുള്ളത് ട്രേഡ് സീക്രെട്ട് ആണ്.ആരെങ്കിലും ചോദിച്ചാല്‍ മാത്രം പറഞ്ഞുതരുന്നതായിരിക്കും.