ഈ ബ്ലോഗ് എന്തിനാണോ തുടങ്ങിയത് അതിലേക്കായുള്ള ആദ്യ പോസ്റ്റ്.ഡയറിയെഴുത്ത് തുടങ്ങണം തുടങ്ങണം എന്നു വിചാരിച്ചിട്ടു കുറെ നാളായിരുന്നു.പക്ഷേ എഴുതി വയ്ക്കുന്നത് അപ്പോള്‍ തന്നെ വായിക്കുമ്പോള്‍ ഒരു സുഖമില്ല.ബുക്ക് ആണെങ്കില്‍ കൂടെ താമസിക്കുന്നവര്‍ ആരെങ്കിലും എടുത്ത് വായിക്കും.അവന്മാര്‍ കളിയാക്കി കൊല്ലും.അതുകൊണ്ടാണ് ഡയറി എഴുതാന്‍ വേണ്ടി ഒരു ബ്ലോഗ് തുടങ്ങാം എന്നു കരുതി 2007 ജനുവരിയില്‍ ഈ ബ്ലോഗ് തുടങ്ങുന്നത്.പക്ഷേ തമ്പുരാനേ വിചാരിച്ച് ഡയറി എഴുത്ത് മാത്രം നടന്നില്ല.ചുമ്മാ കുറെ കളിയാക്കുന്ന അല്ലെങ്കില്‍ ചവറു കൊമേഡി എഴുതി കൂട്ടി.
ഒരുമാതിരി എല്ലാ സിനിമകളിലും കാണുന്നത് പോലെ അതായത് വില്ലനെ കൊല്ലാന്‍ ശപഥമെടുത്ത നായകന്‍ നായികയുടെ കൂടെ ആടിപ്പാടി നടക്കുകയും അങ്ങനെ നടക്കുമ്പോള്‍ ഒരു ദിവസം ആരെങ്കിലും വന്നു നായകനെ ശപഥം ഓര്‍മിപ്പിക്കുകയും ചെയ്യുന്നത് പോലെ പെട്ടെന്നു ഒരു ദിവസം ഞാനും ഈ ബ്ലോഗിന്‍റെ അവതാരോദേശ്യം ഓര്‍ത്തെടുത്തു.അതെന്നെ ഓര്‍മിപ്പിച്ചത് കൊടകരപുരാണം ബ്ലോഗിലെ ഒരു പോസ്റ്റ് ആയിരുന്നു.പുള്ളി ഡെയ്ലി നടക്കുന്ന കാര്യങ്ങള്‍ അതില്‍ എഴുതികൊണ്ടിരിക്കുന്നു.
സിനിമയിലെ നായകനെ അച്ഛന്‍റെ കൂട്ടുകാരന്‍ വന്നു വില്ലനെ കൊല്ലുമെന്നുള്ള ശപഥം ഓര്‍മിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു ഇത് എനിക്കും ഉണ്ടായി.പിന്നെ കൂലങ്കഷമായ ആലോചനയിലായിരുന്നു.ആദ്യമേ പറഞ്ഞതുപോലെ ഇന്നെഴുതിയത് ഇന്ന് തന്നെ വായിച്ചാല്‍ ഒരു സുഖമില്ല.ഫേസ്ബുക്കില്‍ അപ്പോള്‍ തന്നെ ലിങ്ക് വരും എന്നുള്ളതുകൊണ്ടു എല്ലാ അവന്മാരും വായിച്ചു കളിയാക്കി ഒരു പരുവമാക്കും.അതുപോലെ എല്ലാ ദിവസവും ഡയറി എഴുതാന്‍ സമയം കിട്ടണം എന്നുമില്ല.അങ്ങനെ പ്രാക്റ്റികല്‍ ആയി ആലോചിച്ചാലോചിച്ച് ,പിന്നേയും ആലോചിച്ച് ഒരു തീരുമാനത്തിലെത്തി.

- ആഴ്ചയില്‍ ഒരു പോസ്റ്റ് .ആ ആഴ്ച നടന്ന അല്ലെങ്കില്‍ ആലോചിച്ച എല്ലാ കാര്യങ്ങളും.
- ബ്ലോഗു പോസ്റ്റിന്‍റെ തലക്കെട്ട് ഇങ്ങനെ.ഡയറി തിയ്യതി-തിയ്യതി.ഉദാഹരണമായി ഡയറി 5ജൂണ്‍ 2011-11ജൂണ്‍2011.ഞായര്‍-ശനി.
- ഒരു കൊല്ലം കഴിഞ്ഞിട്ട് മാത്രമേ ആ പോസ്റ്റ് വെളിച്ചം കാണുകയുള്ളൂ.അതായത് ഇന്നെഴുതിയ ഡയറി 5ജൂണ്‍ 2011-11ജൂണ്‍2011 വെളിച്ചം കാണുന്നത് 11ജൂണ്‍2012നു മാത്രം.
- ലേബല്‍ തീര്‍ച്ചയായും ഡയറി എന്നു തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ