അങ്ങനെ വീണ്ടും എംബിഎ പരീക്ഷക്ക് പഠിച്ചുതുടങ്ങി.ഇത്തവണയെങ്കിലും എന്‍റെ കര്‍ത്താവേ, ഒന്നു കടത്തി വിടണേ? അധികം ആഗ്രഹങ്ങള്‍ ഒന്നും ഇല്ലല്ലോ പാസ്സ് മാര്‍ക്ക് മാത്രം...2008 മുതല്‍ എഴുതാന്‍ തുടങ്ങിയതാണ് ചേട്ടന്‍ അല്ലേ? എന്നു ചോദിക്കുമ്പോള്‍ ബാക്കിയുള്ളവരുടെ മനസിലുള്ള ബഹുമാനം ഇനിയെനിക്ക് വേണ്ട.അത് പിന്നേയും സഹിക്കാം.എത്ര പ്രാവശ്യം ഇങ്ങനെ എക്സാം എഴുതാന്‍ പറ്റും? ഇതിന് ലിമിറ്റ് ഒന്നുമില്ലെ?സിലബസ് മാറിയാലും ഇങ്ങനെ എഴുതാന്‍ പറ്റുമോ? ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേട്ടാല്‍ തോന്നും ഞാനേതോ യൂണിവേഴ്സിറ്റി പ്രൊഫെസര്‍ ആണെന്ന്‍.പിന്നേ,ഞാനാണല്ലോ ഇതൊക്കെ തീരുമാനിക്കുന്നത്.ഞാന്‍ എന്തൊക്കെയായാലും ക്വാന്‍ടിറ്റേറ്റീവ് ടെക്നിക്സ്(Quantitative Techniques for Management ie QT) എന്ന പേപ്പര്‍ ശരിക്കും പഠിച്ചിട്ടെ പാസ്സാകുന്നുള്ളൂ... നിങ്ങളെപ്പോലെ സ്ത്രീധനം കൂടുതല്‍ കിട്ടാനൊന്നുമല്ലട ഞാന്‍ എംബിഎ പഠിക്കുന്നത്.
അപ്പോള്‍ പറഞ്ഞുവന്നത് ക്യു.ടി എന്ന പേപ്പറിലെ സ്റ്റാറ്റിസ്റ്റിക്സ് എന്ന ആദ്യപാടം.പണ്ടേ എനിക്കു ഒരു പ്രശ്നമുണ്ട് .കാണാപ്പാടം പഠിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.പക്ഷേ മനസിലായാല്‍ അതിങ്ങനെ ലാപ്ടോപ്പ് സ്ക്രീനിലെ സ്ക്രാച്ച് പോലെ കിടന്നോളും.സ്കൂളില്‍ പഠിക്കുമ്പോള്‍ പദ്യത്തിന്‍റെ അര്‍ത്ഥം മനസിലാക്കി പരീക്ഷക്കത് തൃശ്ശൂര്‍ ഭാഷയിലെഴുതി കുറെ സമ്മാനങ്ങള്‍ വാങ്ങിച്ചിട്ടുള്ളതാണെ...അതുപോലെ വളരെ കുറച്ചു നേരം മാത്രമേ ഏകാഗ്രമായി പഠിക്കാന്‍ പറ്റൂ.
കുറച്ചു വായിച്ചുകഴിഞ്ഞപ്പോള്‍ മനസിലായി ക്യു.ടി യിലുള്ള സ്റ്റാറ്റിസ്റ്റിക്സ് തന്നെയാണ് പുറത്തുള്ള സ്റ്റാറ്റിസ്റ്റിക്സ്.അതായത് സെന്‍സസ് എടുക്കുമ്പോള്‍ ഉള്ള സ്റ്റാറ്റിസ്റ്റിക്സ് തന്നെ.സ്വതന്ത്രമായി നില്‍ക്കുന്ന വിവരങ്ങള്‍ ഇതിന്‍റെ പരിധിയില്‍ വരുന്നില്ല.എന്‍റെ ഇപ്പോഴത്തെ ഒരു മാസത്തെ ചിലവ് 12000 എന്നത് മാത്രമായി ഇതില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല.നാലുകൊല്ലം മുമ്പത്തെ ചിലവിന്‍റെ കാര്യങ്ങള്‍ കൂടിയുണ്ടെങ്കില്‍ സ്റ്റാറ്റിസ്റ്റിക്സ് എന്ന വിഭാഗതില്‍ പ്പെടുത്താം.ഒരു താരതമ്യം എപ്പോഴും വേണം.അതുപോലെ വിവരങ്ങള്‍ക്ക് പരസ്പര ബന്ധവും വേണം.
ഇത്രയൊക്കെയായപ്പോള്‍ ചുമ്മാ ഒരു മോഹം.എന്‍റെ പഴയ കാലത്തെ ചിലവുകളും ഇപ്പോഴത്തെ ചിലവുകളും ഒന്നു സ്റ്റാറ്റിയാലോ എന്നു.പ്രത്യേകിച്ചു ചിലവില്ലാത്ത കാര്യമായതുകൊണ്ട് അപ്പോഴേ സ്റ്റാറ്റി.
2011
ഒറ്റക്ക് താമസിക്കുന്നതുകൊണ്ട് വാടക 3500.പിന്നേ ഒരു മെച്ചം ഇതില്‍ തന്നെ കറന്‍റ് ബില്ല്,വെള്ളം,ക്ലീനിങ്,കാര്‍ പാര്‍ക്കിങ് ചാര്‍ജ് ,പത്രം ഒക്കെ പെടും.മാസത്തില്‍ നാലുതവണ കാറില്‍ നാട്ടില്‍ പോക്ക്, പിന്നേ നാട്ടില്‍ കാറിലുള്ള കറക്കം ,മഴയുള്ളപ്പോള്‍ കാറില്‍ ഓഫീസിലേക്കുള്ള യാത്ര എല്ലാം കൂടി പെട്രോള്‍ 2000.ഓള്‍ട്ടോ ആയതുകൊണ്ടും,നല്ലവണ്ണം ഓടിക്കുന്നതുകൊണ്ട് 18-19 Km/L മൈലേജ് ഉള്ളതുകൊണ്ടും കിലോമീറ്ററിന് 3.5 വരുന്നുള്ളൂ. സാധാരണ ഓഫീസില്‍ പോകാന്‍ ബൈക്കിനു പെട്രോള്‍ 400.
പ്രാഥമികആവശ്യങ്ങളുടെ പട്ടികയിലേക്ക് അടുത്തെടെ കയറിയ ഇന്‍റര്‍നെറ്റ് കണക്ഷന്‍ വകയില്‍ രൂപ 900.വയര്‍ലെസ്സ് ആയതുകൊണ്ടാണ് ഇത്രക്ക് വന്നത്.അല്ലെങ്കില്‍ ശകലം കുറഞ്ഞേനെ.മൊബൈല്‍ പിന്നേ 300 ഇല്‍ നില്ക്കും
ഭക്ഷണം കാലത്ത് അധികം വേണ്ട,ഉച്ചക്കും ,രാത്രിയിലും വിഭവസമൃദ്ധമായ ഭക്ഷണം തട്ടുകടയില്‍ നിന്നും,പിന്നേ ഉച്ചെമുക്കാലിനുള്ള ചായകുടി.ദിവസം 150.പിന്നേ കുടിവെള്ളം വാങ്ങിക്കണം മാസം 100.22 ദിവസം വച്ച് കൂട്ടിയാല്‍ 3400 ആ വഴിക്കു .ഒരു മാസം ഒരു സിനിമയെങ്കിലും കണ്ടില്ലെങ്കില്‍ ബാച്ചിലര്‍ എന്നു പറഞ്ഞിട്ടെന്ത് കാര്യം എന്നതുകൊണ്ടു മാത്രം മാസം മിനിമം രണ്ട് സിനിമകള്‍ ഇടപ്പള്ളി ഓബേറോണിലോ മറ്റോ.സിനിമ മാത്രമല്ലല്ലോ കുറച്ചു ഹൈ-ടെക് ഫുഡും ചെര്‍ത്ത് അങ്ങനെ എന്‍റര്‍ടെയ്ന്‍മെന്‍റ് വഴിയില്‍ 500.
ഇനി അല്ലറ ചില്ലറ ഐറ്റംസുകള്‍ ആയ സോപ്പ് ,ചീപ്പ്,കണ്ണാടി ഷോപ്പിങ് വഴിയില്‍ മാസം ശരാശരി 200. സീസറിനുള്ളത് സീസറിനും ,ദൈവത്തിനുള്ളത് ദൈവത്തിനും എന്നാണല്ലോ.നാലു ഞായറാഴ്ച പള്ളിയില്‍ പോകുമ്പോള്‍ 400.വെള്ളം,സിഗരറ്റ് ,പാന്‍ തുടങ്ങിയ കലാപരിപാടികള്‍ ഇല്ലാത്തതുകൊണ്ടു ആ വഴിക്കു ഒരു എന്‍ട്രി ഇല്ല.പിന്നേയുള്ള പരിപാടികള്‍ ബുക്കുകള്‍ വാങ്ങുക,ട്രിപ്പ് പോകുക.ശരാശരി മാസം 400 ആ വഴിയില്‍ പൊട്ടും.ഷര്‍ട്ട് വാങ്ങലും മറ്റും ഇതിന്‍റെ കൂടെ കൂട്ടുന്നില്ല..
വാടക-3500
കാര്‍ /നാട്ടില്‍ പോക്ക്-2000
ബൈക്ക്-400
ഇന്‍റര്‍നെറ്റ്-900
മൊബൈല്‍ - 300
ഭക്ഷണം-3400
എന്‍റര്‍ടെയ്ന്‍മെന്‍റ് -500
ഷോപ്പിങ്- 200
ചര്‍ച്ച്-400
ബുക്സ്/ട്രിപ്പ് -400
2011ഇല്‍ മാസം ആകെ -12000
2007
2007ഇല്‍ ആണ് കൊച്ചിയില്‍ കാല്കുത്തുന്നത്. വന്നപ്പാടെ ഒരു ഫ്ലാറ്റില്‍ കയറി.കൂടെ വേറെ 10 പേരും.സ്വന്തമായി കുക്കിങ്, കാലത്തേക്കും രാത്രിയിലേക്കും ..സോപ്പ് ,ചീപ്പ്,കണ്ണാടി തുടങ്ങിയവയും കോമണ്‍ അക്കൌണ്ട്.അന്ന് അവിടെ ആകെ ചിലവ് 1000.
നാട്ടില്‍ പോകാന്‍ കാറില്ലാതിരുന്നതുകൊണ്ടും,പെട്രോളിന് വിലകുറവായതുകൊണ്ടും ബൈക്കിനു പെട്രോള്‍ ചിലവ്200 .നാട്ടില്‍ പോകാന്‍ നമ്മുടെ സ്വന്തം പാസ്സഞ്ചര്‍ ട്രയിന്‍.10 രൂപക്ക് എറണാകുളം - ഇരിഞ്ഞാലകുട പോകാം.പിന്നേ കുറച്ചു ബസില്‍ പോയാലും ആകെ 100ഇല്‍ കൂടില്ല.
ചില എസ്‌ടിഡി പഞ്ചാരയടികള്‍ ഉണ്ടായിരുന്നെങ്കിലും മൊബൈല്‍ ബില്ല് 200 തന്നെ.ഓഫീസില്‍ വച്ചുള്ള ഇന്‍റര്‍നെറ്റ് മാത്രം.ഉച്ചഭക്ഷണം എന്ന വകുപ്പില്‍ 550.10 പേരുള്ളതുകൊണ്ടു എന്‍റര്‍ടെയ്ന്‍മെന്‍റ് ഇത്തിരി കൂടുതലായിരുന്നു. അതുകൊണ്ടു തന്നെ 500. എല്ലാവരും ഒരുമിക്കാന്‍ സാധ്യത കുറവായിരുന്നതുകൊണ്ടു ട്രിപ്പുകള്‍ വളരെ കുറവു.200 മതിയായിരുന്നു.10 പേരുള്ളതുകൊണ്ടു ബുക്ക് വാങ്ങി റൂമില്‍ വച്ച് വായിക്കുക എന്നു പറഞ്ഞാല്‍ നടക്കാത്ത ഒരു കാര്യമായിരുന്നു. സാലറി കുറവുള്ളതുകൊണ്ടു ദൈവത്തിന്നു കുറവായിരുന്നു. 300.
വാടക -1000
നാട്ടില്‍ പോക്ക്- 100
ബൈക്ക്-200
മൊബൈല്‍ - 200
ഭക്ഷണം - 550
എന്‍റര്‍ടെയ്ന്‍മെന്‍റ്-500
ചര്‍ച്ച്-300
ട്രിപ്പ്-200
2007ഇല്‍ മാസം ആകെ-3050
Statistical analysis/ സ്ഥിതിവിവരകണക്കുകളുടെ വിശകലനം
ചുമ്മാ കുറെ സംഖ്യകള്‍ എഴുതി അതും നോക്കിയിരുന്നിട്ട് കാര്യമില്ല.അതിനെ വിശകലനം ചെയ്താല്‍ മാത്രമേ വല്ല കാര്യവും കിട്ടൂ.എന്നിട്ട് അതില്‍ നിന്നും തീരുമാനങ്ങള്‍ എടുക്കണം അല്ലെങ്കില്‍ ഇപ്പോഴത്തെ തീരുമാനങ്ങള്‍ മാറ്റണം. എന്നാലേ വല്ല ഗുണവും ഉണ്ടാകൂ.പൈസയെ ഏത്?
എംബിഎ(MBA) എന്നു പറഞ്ഞാലെ 'മുണ്ടുമുറുക്കിയുടുത്ത് ബിസിനസുചെയ്യുന്ന ആള്‍' അഥവാ പിശുക്കന്‍ എന്നാണല്ലോ അര്‍ത്ഥം. അതായത് ഏറ്റവും ചിലവ് കുറഞ്ഞ രീതിയില്‍ ഒരു കമ്പനി എങ്ങിനെ നടത്തികൊണ്ട് പോകാം.ലാഭമൊട്ടും കുറയാതെ.എന്നൊലോട്ട് ആരും റിസൈന്‍ ചെയ്യാനും പാടില്ല.റിസൈന്‍ ചെയ്താല്‍ പിന്നെ ട്രെയിനിങ് കോസ്റ്റ് വരും.ട്രെയിനികള്‍ക്ക് ശംബളം കുറവല്ലേ എന്നു വാദിക്കുന്നത് മണ്ടത്തരമാണ്.കാരണം നിങ്ങളുടെ കമ്പനി വളരുകയാണ്.അതുകൊണ്ടു ജോലിക്കാരും വളരണം.100 പേരെ വച്ച് നടത്തുന്ന അല്ലെങ്കില്‍ എനിക്കു ഇതില്‍ കൂടുതല്‍ വളരേണ്ട എന്നു വിചാരിക്കുന്ന കമ്പനി ആണെങ്കില്‍ ഓകെ.കുഴലിലൂടെ വെള്ളം പോകുന്നതുപോലെ ആവാം.അല്ലെങ്കില്‍ കടലാകാന്‍ കൊതിക്കുന്ന തടാകത്തെപ്പോലെയായിരിക്കണം.വരുന്ന ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണ്.
ഇതേ കാര്യം ഏതെങ്കിലും ഇംഗ്ലീഷില്‍ പല്ലുത്തേക്കുകയും,കുളിക്കുകയും ചെയ്യുന്ന എംബിഎ ക്കാരനോടു ചോദിച്ചു നോക്കൂ.അവന്‍ രണ്ടു മൂന്നു കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ പറയും .അതായത് എക്കണോമി, അകൌണ്ടെന്‍സി, ഗ്ലോബല്‍ മാര്‍ക്കറ്റ് ,ഡിങ്കോള്‍ഫിക്കാ സുഡാള്‍ഫി, എന്നിങ്ങനെ .ഒരിക്കലും പിശുക്ക് എന്ന വാക്ക് അവന്‍ പറയില്ല.അപ്പോള്‍ പറഞ്ഞു വന്നത് മുകളിലെ വിവരങ്ങള്‍ എങ്ങിനെ വിശകലനം ചെയ്യാം എന്നതാണു?
1)വാടക കൂടിയിട്ടുണ്ടെങ്കിലും,ഭക്ഷണ സാധനങ്ങളുടെ വില കൂടിയിട്ടുണ്ടെങ്കിലും കുറച്ചു അധികം പേര്‍ ചേര്‍ന്ന് താമസിക്കുകയാണെങ്കില്‍ വാടക,ഫുഡ് ഇനത്തില്‍ ചിലവ് ചുരുക്കാം.ബാച്ചിലേഴ്സിന് മാത്രം.അല്ലെങ്കില്‍ അച്ഛനെയും അമ്മയെയും കൂടെ കൊണ്ട് വന്നു താമസിപ്പിക്കുക.രണ്ടു വീട്ടിലെ ചിലവ് നോക്കേണ്ട.
2)പെട്രോളിന് വിലകൂടി എന്നത് ഒരു സത്യമാണ്.പക്ഷേ ട്രെയിന്‍ വിട്ടു കാറിലുള്ള യാത്ര അല്‍പം കടന്ന കൈയ്യാണ്.
3) ഇന്‍റര്‍നെറ്റ് ഒന്നും ചെയ്യാന്‍ പറ്റില്ല.ആവശ്യവസ്തുവായി മാറികൊണ്ടിരിക്കുന്നു.
4) വളരെ ക്രിറ്റിക്കല്‍ ആയിട്ടുള്ള വസ്തുത,2007ലെചിലവ് സാലറിയുടെ പത്തിലൊന്ന് ആയിരുന്നെങ്കില്‍, 2011ലെ ചിലവ് ആറിലൊന്നാണ്.
ഓ ആലോചിക്കുമ്പോള്‍തന്നെ ടെന്‍ഷന്‍ ആകുന്നു.ഇന്നിനി എന്തായാലും പഠിക്കുന്നില്ല.പണ്ടത്തെ ലൈനുകളെ ഏതിനെയെങ്കിലും കെട്ടിയിരുന്നെങ്കിലോ, അല്ലെങ്കില്‍ ഇപ്പോള്‍ ഒരു ലൈനുണ്ടായിരുന്നെങ്കിലോ ഇതെവിടെചെന്നു നിന്നെന്നേ???

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ