അങ്ങനെ രണ്ടാമത്തെ കൊല്ലവും കഴിഞ്ഞു. കഴിഞ്ഞ തവണ എന്തൊക്കെ ജാഡയായിരുന്നു. കേക്ക് മുറിക്കുന്നു. അത് അങ്ങോടും ഇങ്ങോടും കൊടുക്കുന്നു. ഇപ്പ്രാവശ്യം സ്കൈപ്പ് വഴി "Happy Wedding Anniversary" എന്നു അങ്ങോടും "Same to you" എന്ന് ഇങ്ങോടും മാത്രം. അപ്പോഴത്തേക്കും ജോഹന്‍ കരഞ്ഞു.
ബൈ തേ ബൈ ഇത്തവണ ഒരാള്‍ക്കൂടി ഞങ്ങളോടുകൂടിയുണ്ട്. ഞങ്ങളുടെ ആദ്യത്തെ സന്താനം ജോഹന്‍. ഇപ്പോള്‍ 4 മാസം പ്രായം. ആശാന് വളരെ ഉഷാറാണ്. ധന്യക്കിട്ട് എട്ടിന്റെ പണി കൊടുക്കുന്നുണ്ട്. ഞാന്‍ അവിടെയില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു.
അത് പറഞ്ഞപ്പോഴാണ് എന്റെ കാര്യം എനിക്കു ഓര്‍മ്മ വന്നത്. ഞാന്‍ ഇപ്പോള്‍ അമേരിക്കയിലും ധന്യയും മോനും നാട്ടിലും ആണ്. വിസ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഉണ്ടായിരുന്നെങ്കിലും കമ്മറ്റിയുടെ തീരുമാനം അന്തിമമാണ് എന്നു പറയുമ്പോലെ കമ്പനിയുടെ അന്തിമമായ തീരുമാനം വന്നപ്പോള്‍ വൈകി. അങ്ങനെ വൈകി വൈകി ധന്യയുടെ പ്രസവത്തിന്റെ ഡേറ്റിനോട് അടുത്താണ് എനിക്കു പോകേണ്ട ടികെറ്റ് വന്നത്. 2013 ഒക്ടോബറില്‍ തന്നെ വരാന്‍ പറ്റിയിരുന്നെങ്കില്‍ ജോഹന്‍ അമേരിക്കക്കാരന് ആയേനെ. അങ്ങനെ എന്റെ മോനേ ഇന്ഡ്യക്കാരന് ആയി ജനിക്കാന്‍ സഹായിച്ച കമ്പനിയോടുള്ള നന്ദി ഇവിടെ എടുത്തുപറയേണ്ടതാണ്.
പ്രേമിച്ചു ഒളിച്ചോടി കല്യാണം കഴിക്കാത്തതുകൊണ്ട് പ്രസവസമയത്ത് ഓടിനടക്കാന്‍ വീട്ടുകാരും ബന്ധുക്കാരും ഉണ്ടായി. പ്രസവം എന്നു പറഞ്ഞാല്‍ വല്ലാത്തൊരു സംഭവം തന്നെ. എസ്എസ്എല്‍സി റിസല്‍റ്റ് പോലും ഇന്ന സമയത്ത് വരും എന്നൊരു ഉറപ്പുണ്ട്. പക്ഷേ ഇത് സമയം ഒരു പിടിയും ഇല്ല. അതുപോലെ ജോഹന്‍ രാത്രി കിടന്ന് കരയുമ്പോഴും ഉറക്കം കളയാനും വീട്ടുകാരുണ്ട്.പാവം ധന്യ. മിക്കവാറും രാത്രിയില്‍ ഉറക്കമില്ല.
പക്ഷേ സ്കൈപ്പ് ഉള്ളതുകൊണ്ടു പ്രവാസത്തില്‍ ആണെന്ന ഒരു ഫീലിങ് ഇല്ല. നാട്ടില്‍ BSNL അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് നല്ല കിടിലന്‍ സ്പീഡ് ആണ്. നേര്‍ക്ക് നേര് സംസാരിക്കുന്ന ഒരു പ്രതീതി കിട്ടും. ആദ്യം ദിവസവും 2 നേരം വിളിച്ചിരുന്നതാണ്. ഇപ്പോള്‍ അങ്ങനെ വിളിക്കാന്‍ പറ്റുന്നില്ല. കാരണം കമ്പനി എനിക്കു അമേരിക്കയിലേക്ക് വന്നപ്പോള്‍ തന്ന അണ്‍ലിമിറ്റഡ് 3G ഉള്ള ഫോണ്‍ അവര്‍ തിരിച്ചു ചോദിച്ചു. സ്വന്തമായി അണ്‍ലിമിറ്റഡ് 3G കണക്ഷന് അമേരിക്കയില്‍ എടുക്കണമെങ്കില്‍ അപ്പന് നാട്ടില്‍ നിന്നും കാഷ് അയച്ചുതരേണ്ടിവരും എന്നുള്ളതുകൊണ്ട് അത് വേണ്ടെന്ന് വച്ചു. പിന്നെ ധന്യയും ബിസി ആയി.. അങ്ങനെ ഫ്ലാറ്റില്‍ ഉള്ള ബ്രോഡ് ബാന്ഡ്കൊണ്ട് അമേരിക്കയില്‍ നിന്നു ദിവസവും രാത്രി മാത്രം വിളി.
ജോഹനെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും, ഒന്ന് എടുത്തിട്ടില്ലെങ്കിലും ഒന്നും മിസ്സ് ആകുന്നതായി ഇതുവരെ ഫീല്‍ ചെയ്തിട്ടില്ല. കാരണം അവന്റെ ഓരോ കാര്യങ്ങളും ഞാന്‍ ദിവസേന കാണുന്നുണ്ട്. ആദ്യമായി ചിരിച്ചതും,ശബ്ദം ഉണ്ടാക്കിയതും, കഴുത്ത് ഉറച്ചതും, അവന്റെ കൈ അവന് തന്നെ അനക്കി അല്ലെങ്കില്‍ കറക്കി അത് നോക്കി അവന് കൈ അനക്കാം എന്നു അവന് തന്നെ മനസിലാക്കുന്നതും ഒക്കെ കണ്ടു. ഇനി കമിഴ്ന്നു തുടങ്ങും, നിലത്തു നീന്തും അങ്ങനെ പലതും കാണാന്‍ പറ്റും. മാര്‍ച്ചില്‍ നാട്ടില്‍ പോകുമ്പോള്‍ എന്നെ മാമോദീസ മുക്കി ക്രിസ്ത്യാനി ആക്കിയതുപോലെ, മാമ്മോദീസ മുക്കി അവനെയും ക്രിസ്ത്യാനി ആക്കണം. വലുതാകുമ്പോള്‍ അവന് എന്നാ വേണമെങ്കിലും കാണിച്ചോട്ടെ......നമ്മളെക്കൊണ്ട് പറ്റിയത് അവന്റെ സ്വപ്നങ്ങള്‍ നേടാന്‍ അവനെ സഹായിക്കുക മാത്രം...
ധന്യയെ നേരിട്ടു കാണാത്തതുകൊണ്ട് അങ്ങനെ കാര്യമായി പിണക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇത് കേള്‍ക്കുമ്പോള്‍ മുന്‍പ് ദിവസവും പിണക്കമായിരുന്നു എന്നു വിചാരിക്കരുത്. ഒരു ഓളത്തിന് അങ്ങനെ എഴുതി എന്നു മാത്രം. വിവാഹവാര്‍ഷികം ആയിട്ട് സമ്മാനമൊന്നും കൊടുത്തില്ല. അത് ആവശ്യമില്ലാത്ത ഓരോ ഫോര്മാലിറ്റി അല്ലേ? വിവാഹവാര്‍ഷികത്തിന് മാത്രമാണോ ഭാര്യ ഭര്‍ത്താവിനെയും ,ഭര്‍ത്താവ് ഭാര്യയെയും ഓര്‍ക്കേണ്ടത്? അങ്ങനെ നോക്കുമ്പോള്‍ ശരിക്ക് അങ്ങനെ കൊടുക്കേണ്ട കാര്യമുണ്ടോ? ആ..

1 അഭിപ്രായം:
Addyatheyum randamatheyum varshikam vaayichu
Njangale pole kalyanam kazhikkan pokunnavarkku oru prachodanam aanu
Thank you.
iniyum oru 100 varsham ithu pole thanne thudaratte
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ