2015, ഒക്‌ടോബർ 10, ശനിയാഴ്‌ച

ഓണ്‍ലൈൻ പ്രാർത്ഥന പുസ്തകം - ഫേസ് ബുക്ക് കമന്റ്‌

കുറച്ചു കാലം മുന്പ് ഒരു ഓണ്‍ലൈൻ പ്രാർത്ഥന പുസ്തക അപ്ലിക്കേഷൻ ഉണ്ടാക്കി എന്ന് പറഞ്ഞു പോസ്റ്റ്‌ ഇട്ടിരുന്നു. അത് അങ്ങനെ തന്നെ പിന്നെ ഉപേക്ഷിച്ചു എന്ന് ആരും കരുതരുത്. സമയം ഇല്ലാത്തതുകൊണ്ടാണ്. ഇപ്പോൾ കുറച്ചു സമയം കിട്ടി. അപ്പോൾ തന്നെ കുറച്ചു ഫീച്ചറുകൾ കയറ്റി  

ഒന്നാമത്തേത് ഇപ്പോൾ ഫേസ് ബുക്ക് വഴി കമന്റ്‌ ഇടാൻ പറ്റും എന്നതാണ്. പ്രാർത്ഥന പുസ്തകം താഴെ കൊടുത്തിരിക്കുന്ന കൊളുത്തിൽ ക്ലിക്കി തുറന്നാൽ കമന്റ്‌ ഇടാം.
http://joymononline.in/apps/prayerbook/index.html

രണ്ടാമത്തെ ഫീച്ചർ അതിൽ വന്നുപോയവരുടെ എണ്ണം കാണിക്കുന്നതാണ്. എണ്ണംപിടിക്കുന്നത് ഗൂഗിൾ ആണ്. പുസ്തകം അവരോടു എല്ലാ ദിവസവും ഒരു പ്രാവശ്യം എണ്ണം ചോദിച്ചു അതിന്റെ കൈയ്യിൽ വയ്ക്കും എന്നിട്ട് ആ എണ്ണം കാണിക്കും. വെറുതെ എന്തിനാ എപ്പോഴും ചോദിച്ച്‌ ഗൂഗിളിന്റെ എണ്ണം തെറ്റിക്കുന്നത്? പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ, ഇപ്പോൾ നിങ്ങൾ വന്നു നോക്കുമ്പോൾ തന്നെ ആ എണ്ണം കൂടില്ല. പിറ്റേ ദിവസം മാത്രമേ കൂടൂ.

അപ്പോൾ മറക്കേണ്ട മൊബൈൽ നോക്കി പ്രാർത്ഥന ചൊല്ലാൻ താൽപര്യം ഉള്ളവർക്ക് സൈറ്റിൽ നോക്കാം. അല്ലാത്തവർക്കും പോകാം കുഴപ്പമൊന്നുമില്ല.

അടുത്ത പ്ലാൻ പാട്ടുകൾ ആണ്. എല്ലാ പാട്ടുകളും ഇല്ല. പറ്റാവുന്ന അത്രയും. അതുകഴിഞ്ഞ് വണക്കമാസം ഒരു പിടിയുണ്ട്. അത് എപ്പോൾ തീരുമോ എന്തോ?


അഭിപ്രായങ്ങളൊന്നുമില്ല: