2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

മണി ട്രാൻസ്ഫർ - Money transfer

മണി ട്രാൻസ്ഫർ

ഇത് പ്രവാസികൾ ഉണ്ടായകാലം മുതലേ ഉള്ള പ്രശ്നം ആണെന്ന് തോന്നുന്നു. പ്രവാസികൾ എന്ന് പറയുമ്പോൾ ഗൾഫുകാർ മാത്രമല്ല. കേരളത്തിൽ നിന്നും ബോംബെയിലും മദ്രാസിലും പോയി ജോലി ചെയ്തവരും ഇതിൽ ഉൾപ്പെടും. ഇന്ത്യയിൽ തന്നെ ജോലി ചെയ്തിരുന്നവർക്ക് രൂപ തന്നെ ആയതുകൊണ്ട് വലിയ പ്രശ്നം ഉണ്ടായിക്കാണില്ല. പക്ഷെ അപ്പോഴും പോസ്റ്റ്‌ ഓഫീസിൽ മണിഓർഡർ അയക്കുമ്പോൾ കൊടുക്കേണ്ട സംഖ്യ എങ്ങിനെ ഒഴിവാക്കാം എന്ന് ആളുകൾ ചിന്തിച്ചിരിക്കാം. ഗൾഫുകാർക്ക് ആ സംഖ്യ കുറച്ചു കൂടുതൽ പ്ലസ്‌ വിനിമയനിരക്കിൽ കുറവ് കൂടെ ചേർന്നപ്പോൾ കുഴൽ എന്നാ ബദൽ മാർഗം വിജയിച്ചു. കുറച്ചു റിസ്ക് ഉണ്ടെങ്കിലും. പിന്നെയാണ് westernunion എത്തുന്നത് ഗംഭീരപരസ്യങ്ങളും ഒക്കെയായി. അതിനു മുന്പ് ഈ മേഘലയിൽ പരസ്യം എന്നൊരു ഏർപ്പാടെ ഉണ്ടായിരുന്നില്ല.

സംഗതി ഇത് ഇപ്പോൾ ഈ ഇന്റർനെറ്റ്‌ കാലത്ത് ഒരു വലിയ പ്രശ്നം ഒന്നും അല്ല. കാരണം ഇപ്പോൾ കുറെ പേർ പുറത്ത് ജോലി ചെയ്യുന്നു അവർ ഒക്കെ പൈസ അയക്കുന്നുമുണ്ട്. പക്ഷെ ഞാൻ ആദ്യമായി പുറത്ത് അമേരിക്കയിൽ ജോലി കിട്ടി വന്നപ്പോൾ അത് എനിക്ക് ഒരു പ്രശ്നം ആയിരുന്നു. കുറെ വഴികളുണ്ട്. എതെടുക്കണം.

ഗൾഫിൽ ഉള്ള ബന്ധുക്കളോട് ചോദിച്ചാൽ പറയും NRI അക്കൗണ്ട്‌ എടുക്കണം. അതിലേക്ക് ഇട്ടാൽ മതി. നാട്ടിൽ നിന്നും പോരുമ്പോൾ അത് എടുക്കാൻ മറന്നു. ഒരു പക്ഷെ എനിക്ക് എടുക്കാൻ പറ്റുമായിരുന്നു എന്നും തോന്നുന്നില്ല. കാരണം പുറത്ത് മിനിമം കാലമെങ്കിലും താമസിക്കാതെ അക്കൗണ്ട്‌ എടുക്കാൻ പറ്റും എന്ന് തോന്നുന്നില്ല.

ഇവിടെ അമേരിക്കയിൽ ഉള്ളവരോട് ചോദിച്ചാൽ ഒരുമാതിരി പേരും അങ്ങനെ കാര്യമായി അയക്കുന്നവരല്ല. ഒക്കെ ഇവിടെ വന്നു കൂടി ഗ്രീൻ കാർഡ്‌ കാത്തിരിക്കുന്ന വേഴാമ്പലുകൾ ആണ്. പിന്നെ വല്ലപ്പോഴും അയക്കേണ്ടി വന്നാതന്നെ, ഓണ്‍ലൈൻ സൈറ്റുകൾ വഴി അയക്കുമത്രെ. 4 മണിക്കൂർ മാത്രമേ എടുക്കു. മെയിൻ സൈറ്റ് ഞാൻ കേട്ടത് Xoom.com ആണ്. പക്ഷെ ഡോളറിനു 1 രൂപ വച്ച് അവന്മാർ എക്സ്ചേഞ്ച് റേറ്റ് കുറയ്ക്കും. ഇവിടെ ഉള്ളവന്മാർക്ക് അതൊന്നും പ്രശ്നമല്ല പെട്ടെന്ന് കാശ് എത്തുമല്ലോ എന്നതാണ് ചിന്ത. എനിക്ക് അവിടേക്ക് കാശ് പെട്ടെന്ന് എത്തിയിട്ട് ഒന്നും ചെയ്യാനില്ല. മാസാമാസം വീട്ടിലേക്ക് അയക്കുന്ന പൈസയാണ് .നമുക്ക് കറക്റ്റ് ആയിട്ട് അറിയാം എന്ന് എത്തണമെന്ന്. അതുകൊണ്ട് കുറച്ചു മുൻപേ വേണമെങ്കിൽ അയക്കാനും കുഴപ്പമില്ല. ഒരു തവണ മാത്രം ഞാൻ Xoom വഴി അയച്ചു. പിന്നെ ആ ഭാഗത്തേക്ക് പോകാൻ തോന്നിയില്ല.

പിന്നെ ആരോടും ചോദിക്കാതെ ഓണ്‍ലൈൻ തപ്പി.അങ്ങനെയാണ് താഴെ കൊടുത്തിരിക്കുന്ന രണ്ടു കൊളുത്തുകൾ കിട്ടിയത്

http://www.compareremit.com/compare-money-transfer-services-to-india/
http://www.entryindia.com/exchange_rates

ഈ രണ്ടു സൈറ്റുകളും വിവിധ സൈറ്റുകൾ അപ്പപ്പോൾ കൊടുക്കുന്ന ട്രാൻസ്ഫർ റേറ്റ് കാണിച്ചു തരും. അവിടെ നിന്നാണ് ആ പഴയ WesternUnion വീണ്ടും കിട്ടുന്നത്. അവിടം തൊട്ട് ഇന്നുവരെ അതാണ് ഉപയോഗിക്കുന്നത്. ഞാൻ നോക്കുമ്പോൾ എനിക്കുവേണ്ട താഴെക്കാണുന്ന ഗുണങ്ങൾ ഒക്കെ  അതിനുണ്ട്.
  • ഏറ്റവും കൂടുതൽ എക്സ്ചേഞ്ച് റേറ്റ് ഇല്ലെങ്കിലും അത്യാവശ്യം കുഴപ്പമില്ലാത്ത റേറ്റ് ഉണ്ട്.
  • അമേരിക്കൻ ബാങ്ക് to ഇന്ത്യൻ ബാങ്ക് ആണെങ്കിൽ വേറെ ഫീസ്‌ ഒന്നും ഇല്ല.
  • SBI യുടെ NRI അക്കൗണ്ട്‌ ആണ് ഞാൻ ഉപയോഗിക്കുന്നത്. അതിൽ നേരെ ചെന്ന് വീഴുന്നുണ്ട്. 
  • ഓണ്‍ലൈൻ വഴി കാര്യങ്ങൾ സിമ്പിൾ ആയി ചെയ്യാം.
സംഗതി ഇവിടെ നിന്നും നാട്ടിൽ എത്താൻ 3-4 ദിവസങ്ങൾ പിടിക്കും എന്നൊരു പ്രശ്നം മാത്രമേ ഉള്ളൂ. ആർക്കെങ്കിലും വേറെ വഴികൾ അറിയുമെങ്കിൽ കമന്റ്‌ ഇടാൻ മറക്കരുത്. 

3 അഭിപ്രായങ്ങൾ:

Rajesh പറഞ്ഞു...

If you use debit card, it will be credited the bank next working day(1day), and there is no transaction fee. But at a time you can transfer $2500 only.

Santhosh പറഞ്ഞു...

ഒരു ചെറിയ അഭിപ്രായം

NRI അക്കൗണ്ട്‌ മതി എന്ന് ഗള്‍ഫുകാര്‍ പറഞ്ഞു എന്ന് മുകളില്‍ എഴുതിയല്ലോ. അപ്പോഴും ട്രാന്‍സ്ഫര്‍ എങ്ങനെ ചെയ്യും എന്ന ചോദ്യം ഉണ്ടല്ലോ.

NRI അക്കൗണ്ട്‌ എടുക്കാന്‍ മറന്നു എന്ന് എഴുതിയിട്ട് താഴെ NRI അക്കൗണ്ട്‌ ആണ് ഉപയോഗിക്കുന്നത് എന്നെഴുതിയത്? -- അടുത്ത അവധിയില്‍ പോയപോള്‍ എടുത്തതാരിക്കും.

Joymon പറഞ്ഞു...

ആദ്യത്തെ പ്രാവശ്യം നാട്ടിൽ പോയപ്പോൾ ജെറ്റ് ലാഗ് മാറുന്നതിനു മുൻപ് തന്നെ NRI അക്കൗണ്ട്‌ എടുത്തു