2024, ഫെബ്രുവരി 26, തിങ്കളാഴ്‌ച

സാങ്കേതികം - പാസ്സ്‌വേർഡുകൾ ഓർമ്മിക്കാനുള്ള കുറുക്കുവഴി

കുറച്ചു വയസായവർക്ക് പുതിയ IT സംവിധാനങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത പാസ്സ്‌വേർഡ് ഉണ്ടാക്കലും ഓർമിച്ചു വെക്കലും കുറച്ചു ബുദ്ധിമുട്ടാണ്. ചിലർ അപ്പാടെ പാസ്സ്‌വേർഡ് ബുക്കിൽ എഴുതി വെക്കുന്നത് കണ്ടിട്ടുണ്ട്. ചിലർ ഒരേ പാസ്‌വേഡ് ആയിരിക്കും ബാങ്ക് അക്കൗണ്ടിനും, ലോക്കൽ സൈറ്റുകൾക്കും.

അവർക്ക് എങ്ങിനെ പാസ്സ് വേർഡ് ഉണ്ടാക്കി സംരക്ഷിക്കാം എന്നുള്ള ഒരു കുറുക്കു വഴിയാണ് ഈ വീഡിയോ.

ലിങ്കുകൾ


2024, ഫെബ്രുവരി 14, ബുധനാഴ്‌ച

[വീഡിയോ] - നമ്മൾ തന്നെ അമേരിക്കൻ പമ്പിൽ നിന്നും പെട്രോൾ അടിച്ചാലോ?

നമ്മൾ നാട്ടില് നിന്നും അമേരിക്കയിലേക്ക് വരുമ്പോള് കുറെ കാര്യങ്ങള് മാറ്റമുണ്ടാകും. ഉദാഹരണമായി മക്ഡൊണാൾഡ് ഭക്ഷണം കഴിച്ചു നമ്മൾ തന്നെ പ്ലെയ്റ്റ് കൊണ്ട്പോയി വേസ്റ്റ് എല്ലാം കളഞ്ഞു വെക്കണം. ന്യൂ ജേർസെയില് ആണ് നമ്മൾ ആദ്യം വന്നു ചാടുന്നത് എങ്കില് പെട്രോൾ അടിക്കൽ നാട്ടിലെ പോലെയാണ്. പക്ഷേ നമ്മൾ ഒരു വീകെൻഡ് അടുത്തുള്ള ന്യൂയോർക്  പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ട്രിപ്പ് പോകുമ്പോള് സംഗതി മാറും. അവിടെ പമ്പിൽ പെട്രോൾ അടിക്കാൻ ഒരുത്താനും ഉണ്ടാവില്ല. നന്മ തന്നെ ചെയ്യാം. എന്നെപ്പോലെ തന്നെ ആദ്യം ച്ചെയ്യുമ്പോള് നമ്മൾ ഒന്നു പകയ്ക്കും. ഇത് ഇപ്പോ ഞങ്ങള് ന്യൂ ജേഴ്സിയില് നിന്നും വാഷിൻഗോൺ ഡിസി വന്നപ്പോള് ഒരു പമ്പിൽ കയറിയത് ആണ്. എങ്ങിനെയാണ് പെട്രോൾ അടിക്കുന്നത് എന്നു നോക്കാം. 

2024, ഫെബ്രുവരി 8, വ്യാഴാഴ്‌ച

[വീഡിയോ]ജീവൻ പണയം വെച്ചുള്ള പതംഗപറത്തൽ

കഴിഞ്ഞ മകരസംക്രാന്തി ദിവസം അതിൻ്റെ ആചാരത്തിന്റെ ഭാഗമായി അറ്റ്ലാന്റയിലെ രണ്ടു സ്ഥലങ്ങളിൽ ആയി നടന്ന പട്ടം പറത്തൽ മേളയിൽ ഞങ്ങൾ പങ്കെടുത്തതിന്റെ വീഡിയോ ആണ് ഈ പോസ്റ്റിൽ.

മകര സംക്രാന്തിയും പട്ടം പറത്തലും തമ്മിലുള്ള ബന്ധത്തിന്റെ വിവരിക്കുന്ന കണ്ണികൾ ആണ് താഴെ.

https://timesofindia.indiatimes.com/etimes/trending/the-story-of-how-kite-flying-became-associated-with-sankranti/photostory/106722731.cms?picid=106722765

https://nripulse.com/makar-sankranti-utsav-celebrated-with-fanfare-in-alpharetta/