2024, ഫെബ്രുവരി 14, ബുധനാഴ്‌ച

[വീഡിയോ] - നമ്മൾ തന്നെ അമേരിക്കൻ പമ്പിൽ നിന്നും പെട്രോൾ അടിച്ചാലോ?

നമ്മൾ നാട്ടില് നിന്നും അമേരിക്കയിലേക്ക് വരുമ്പോള് കുറെ കാര്യങ്ങള് മാറ്റമുണ്ടാകും. ഉദാഹരണമായി മക്ഡൊണാൾഡ് ഭക്ഷണം കഴിച്ചു നമ്മൾ തന്നെ പ്ലെയ്റ്റ് കൊണ്ട്പോയി വേസ്റ്റ് എല്ലാം കളഞ്ഞു വെക്കണം. ന്യൂ ജേർസെയില് ആണ് നമ്മൾ ആദ്യം വന്നു ചാടുന്നത് എങ്കില് പെട്രോൾ അടിക്കൽ നാട്ടിലെ പോലെയാണ്. പക്ഷേ നമ്മൾ ഒരു വീകെൻഡ് അടുത്തുള്ള ന്യൂയോർക്  പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ട്രിപ്പ് പോകുമ്പോള് സംഗതി മാറും. അവിടെ പമ്പിൽ പെട്രോൾ അടിക്കാൻ ഒരുത്താനും ഉണ്ടാവില്ല. നന്മ തന്നെ ചെയ്യാം. എന്നെപ്പോലെ തന്നെ ആദ്യം ച്ചെയ്യുമ്പോള് നമ്മൾ ഒന്നു പകയ്ക്കും. ഇത് ഇപ്പോ ഞങ്ങള് ന്യൂ ജേഴ്സിയില് നിന്നും വാഷിൻഗോൺ ഡിസി വന്നപ്പോള് ഒരു പമ്പിൽ കയറിയത് ആണ്. എങ്ങിനെയാണ് പെട്രോൾ അടിക്കുന്നത് എന്നു നോക്കാം. 

അഭിപ്രായങ്ങളൊന്നുമില്ല: