"എല്ലാവരും പാസ്പോര്‍ട്ട് പെട്ടെന്നുതന്നെ എടുത്തു എച്.ആറിനെ ഏല്പിക്കണം.എപ്പോഴാ ഓണ്‍സൈറ്റ് പോകേണ്ടി വരിക എന്നറിയില്ല.അന്നേരം പറ്റില്ല എന്നൊന്നും പറഞ്ഞേക്കരുത്."*ഒരുത്തന് റിസൈന്‍ ചെയ്തു പോയപ്പോള്‍ വല്യമാനേജര് പറഞ്ഞ ഈ വാക്കുകള്‍ ചുമ്മാ ഒരു തമാശയായേ ഞങ്ങള്‍ എടുത്തുള്ളൂ.ഇതൊക്കെ ഞാന്‍ കുറെ കണ്ടിട്ടുള്ളതാ.ഒരു സോഫ്റ്റ് വയറന്‍ അദേഹത്തിന്റെ കമന്റ് പാസാക്കി.എന്നോട് പഴയ കമ്പനിക്കാര് കാല് പിടിച്ചു പറഞ്ഞതാ.ഞാന്‍ പോയില്ല.ഇത്തവണ കമന്റ് പാസാക്കിയത് ഒരു ഹാര്‍ഡ് വയറന്‍.
പക്ഷെ പുള്ളി പറഞ്ഞത് കാര്യമാണെന്ന് മനസിലാക്കാന്‍ ഒരു നാലു മാസമെടുത്തു.ജനുവരിയില്‍ ദാണ്ടേ വരുന്നു അഡ്മിന്, വിസക്കുള്ള എച് .ഡി.എഫ്.സി റെസീപ്റ്റ് എടുക്കാന്‍ പറഞ്ഞുകൊണ്ട്.ഞാനുള്‍പ്പെടെ നാലു പേര്.ഇതെങ്ങിനെ എടുക്കും എന്നറിയാതെ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ ഇതൊക്കെ ഒരു ചീള് കേസെന്ന മട്ടില്‍ പറഞ്ഞു 'ആ തിരക്കൊക്കെ കഴിഞ്ഞിട്ട് പോയേക്കാം'.
പിന്നെ ഇന്റര്‍നെറ്റില്‍ ഒരു ഒന്നൊന്നര സെര്‍ച്ച് ആയിരുന്നു.ഇതിന്റെ നടപടി ക്രമങ്ങള്‍ മാത്രം.എന്റെ അറിവില്‍ ബിസിനസ് വിസയില്‍ പോയവരോടൊക്കെ ചോദിച്ചു.ഇതെന്നെടെ പരിപാടി?
ആദ്യം എച്.ഡി. എഫ്.സി ബാങ്കില്‍ പാസ്പോര്‍ട്ട് കൊണ്ടുപോയി പൈസ അടച്ചു റെസീപ്റ്റ് വാങ്ങണം.അത് രണ്ടു കോപ്പി ഉണ്ടാകും.ഒന്ന് നമുക്കും, മറ്റേതു ചെന്നൈയിലെ അമേരിക്കന്‍ കോണ്സുലെറ്റില് കൊടുക്കാനും.അത് കഴിഞ്ഞു ഒരു സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യണം.അതില്‍ DS156 എന്നും DS157 എന്നും പറഞ്ഞു രണ്ടു പേജുകളിലായി നമ്മുടെ നമുക്കറിയാത്ത വിവരങ്ങള്‍ വരെ കൊടുക്കേണ്ടി വരും.പിന്നെ അതില്‍ നിന്നും കിട്ടുന്ന ഒരു പ്രിന്റ് ഔട്ട് എടുത്തുകൊണ്ടു ചെന്നൈയില്‍ പോകണം.നമ്മുടെ കയ്യിലുള്ള നമ്മുടെതായ കിട്ടാവുന്നിടത്തോളം രേഖകള്‍ വിത്ത് കമ്പനി രേഖകള്‍ കൊണ്ടുപോണം.അവിടെ വച്ചു ഒരു സായ്പ്പ് അല്ലെങ്കില്‍ ഒരു മദ്ദാമ്മ നമ്മളെ ഇന്റര്‍വ്യൂ ചെയ്യും.നമ്മുടെ തലവര,സായ്പ്പിന്റെ മൂഡ്,നമ്മുടെ രേഖകള്‍ തുടങ്ങിയവയ്ക്ക് ശനിയുടെ അപഹാരമില്ലെങ്കില് നമ്മുക്ക് വിസ കിട്ടും.
ചീള് കേസ്.ബാങ്കിലേക്ക് ഒരുച്ചക്കൊരു യാത്ര.വട്ടം കൂടിയിരുന്നുള്ള രജിസ്റ്റര്‍ ചെയ്യുന്ന പരിപാടി വിത്ത് ആ സൈറ്റിലെ ബഗ് കണ്ടുപിടിക്കല്.കിട്ടി ഡേറ്റ് കിട്ടി!!!!19 ജനുവരി.അങ്ങനെ ഞങ്ങള്‍ രണ്ടു പേര് ചേര്‍ന്നുപോകാനുള്ള തീരുമാനമായി.മറ്റു രണ്ടു പേര്‍ക്ക് ഇതിലും മുന്‍പാണ് ഡേറ്റ് കിട്ടിയത്.ത്രില്ലും ടെന്‍ഷനും അരുമിച്ചടിച്ച ഒരു ആഴ്ച.ഹോട്ടല്‍ ബുക്കിംഗ് കഴിഞ്ഞു.ഒരു കിടിലന്‍ എ സി ഹോട്ടല്‍ അതും കോണ്‍സുലെറ്റിന്റെ തൊട്ടടുത്ത്.അങ്ങനെ പോകാനിരുന്ന ഞായറാഴ്ച്ചയുടെ തലേ ദിവസം.അതായതു ശനിയാഴ്ച രാവിലെ.
മൊബൈലില്‍ ഒരു അമേരിക്കന്‍ കാള്‍.സൂക്ഷിച്ചു നോക്കിയപ്പോള്‍ മനസിലായി നമ്മുടെ സ്വന്തം ഓണ്‍സൈറ്റ് ലീഡ്.എന്നെ ഒന്ന് കണ്‍ഗ്രാട്ട്സ് ചെയ്യാനും വിസ ഇന്റര്‍വ്യൂ അടവുകള്‍ പറഞ്ഞു തരാനും വിളിക്കുന്നതാകും.എന്താ ചെയ്ക പുള്ളിയുടെ ഒരു സ്നേഹമേ .
പക്ഷെ ഫോണെടുത്തപ്പോള്‍ മനസിലായി ഓണ്‍ സൈറ്റ് മാനേജര്‍ കൂടി ആ കാളിലുണ്ട്.പണി പാളാന്‍ ചാന്‍സുണ്ട്.ഏയ് ഹോട്ടല്‍ ഒക്കെ ബുക്ക് ചെയ്തതല്ലേ.സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യലും കഴിഞ്ഞു.പണി പിന്നെ പിള്ളാരു നോക്കിക്കോളും.
ആദ്യത്തെ സോപ്പിക്കലിനുശേഷം പുള്ളി കാര്യം അവതരിപ്പിച്ചു.
As the project is in critical stage, we need you to be in the office for the next week.
ചുരുക്കി പറഞ്ഞാല്‍ എന്റെ വിസ ഇന്റര്‍വ്യൂ ഇപ്പോള്‍ നടക്കില്ല......ഠിം!!!!
* ഈ ഡയലോഗ് ഇംഗ്ലീഷില്‍ നിന്നും തര്‍ജിമ ചെയ്തപ്പോള്‍ ഒന്ന് മിനുക്കിയിട്ടുണ്ട്.
2 അഭിപ്രായങ്ങൾ:
അങ്ങനെ ഒരു യാത്ര വിവരണം ഭാഗം 1.കമ്പനിയിലുള്ളവര്‍ ആരെങ്കിലും കണ്ടു നിറുത്താന്‍ പറഞ്ഞാല്‍ പണി പാളും.
ഹേയ്.. അങ്ങനെ ഒന്നും ഉണ്ടാകില്ല.. ഉണ്ടായാല്‍ അവര്‍ അറിഞ്ഞു കൊട്ണ്ട് എന്തോ തെറ്റ് ചെയ്യുന്നു എന്ന് വരില്ലേ... സമീപനം നന്നായിട്ടുണ്ട്. ലളിതം..സമഗ്രം... ആശംസകള്‍..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ