അതുപോലെ ഞങ്ങള്‍ ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്ട് റിവ്യൂ ചെയ്യുക എന്ന് പറഞ്ഞാലും ഒരു വന്‍ പരിപാടിയാണ്.നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കാലത്ത് കള്ളുചെത്തുന്ന കുമാരന്‍ താന്‍ കൊടുക്കുന്ന ഷാപ്പിലെ കള്ളിന് ക്വാളിറ്റി പോര എന്ന് വൈകീട്ട് അതെ ഷാപ്പുകാരോട് പറയുന്ന പോലെ.നമ്മള്‍ സമയമില്ലാത്ത സമയത്ത് ചെയ്ത സകല ഉടായിപ്പ് വേലകളും മൈക്രോസോഫ്ട് പൊക്കും.സമയമില്ലാത്തത് കൊണ്ടാണ് ചേട്ടാ എങ്ങനെ ചെയ്യാതിരുന്നത് ക്ലയന്റ് സമയത്തിന്റെ കാര്യത്തില്‍ വളരെ കണിശക്കാരനാണ് എന്നൊന്നും പറയനോക്കുകേല.അവിടെ ഇരുന്നു അവര് പറയുന്നപോലെ മാറ്റിയെഴുതി അതുകൊണ്ട് യാതൊരു ഉപകാരവുമില്ല എന്ന് തെളിയിക്കേണ്ടി വരും. അതുപോലെ നിങ്ങളുടെ ഡോട്ട്.നെറ്റ് കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്നും.
2011, ജൂൺ 30, വ്യാഴാഴ്‌ച
അമേരിക്കന്‍ രണ്ടാമൂഴം - 1 പോകണോ..വേണ്ടയോ..പോകണൊവേണ്ടയോ...
അതുപോലെ ഞങ്ങള്‍ ഉണ്ടാക്കിയ സോഫ്റ്റ്‌വെയര്‍ മൈക്രോസോഫ്ട് റിവ്യൂ ചെയ്യുക എന്ന് പറഞ്ഞാലും ഒരു വന്‍ പരിപാടിയാണ്.നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ കാലത്ത് കള്ളുചെത്തുന്ന കുമാരന്‍ താന്‍ കൊടുക്കുന്ന ഷാപ്പിലെ കള്ളിന് ക്വാളിറ്റി പോര എന്ന് വൈകീട്ട് അതെ ഷാപ്പുകാരോട് പറയുന്ന പോലെ.നമ്മള്‍ സമയമില്ലാത്ത സമയത്ത് ചെയ്ത സകല ഉടായിപ്പ് വേലകളും മൈക്രോസോഫ്ട് പൊക്കും.സമയമില്ലാത്തത് കൊണ്ടാണ് ചേട്ടാ എങ്ങനെ ചെയ്യാതിരുന്നത് ക്ലയന്റ് സമയത്തിന്റെ കാര്യത്തില്‍ വളരെ കണിശക്കാരനാണ് എന്നൊന്നും പറയനോക്കുകേല.അവിടെ ഇരുന്നു അവര് പറയുന്നപോലെ മാറ്റിയെഴുതി അതുകൊണ്ട് യാതൊരു ഉപകാരവുമില്ല എന്ന് തെളിയിക്കേണ്ടി വരും. അതുപോലെ നിങ്ങളുടെ ഡോട്ട്.നെറ്റ് കൊണ്ട് ഇത്രയൊക്കെയേ പറ്റൂ എന്നും.
2011, ജൂൺ 16, വ്യാഴാഴ്‌ച
കുടുംബകൂട്ടായ്മ വര്‍ഷത്തിലെ ദിവ്യജ്യോതി
ഇനി കാര്യത്തിലേക്ക് വരാം .എല്ലാ വര്‍ഷവും ആ വര്‍ഷം ഒരു പ്രത്യേക കാര്യത്തിന് വേണ്ടി നീക്കിവക്കുന്ന ഒരു ഏര്‍പ്പാട് ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഉണ്ട്.ഒരു വര്‍ഷം ദാരിദ്രനിര്‍മ്മാര്‍ജനം ,അടുത്ത വര്‍ഷം മദ്യനിരോധനം അങ്ങനെ നീളും ആ പട്ടിക. ലതായത് 1997 ഇന്‍ഡ്യന്‍ ജനത സ്വതന്ത്രമായതിന്‍റെ 50ആം വര്‍ഷം ആഘോഷിച്ചതുപോലെ.ഇന്‍ഡ്യന്‍ ജനത എല്ലാവരും ഒരേ കാര്യത്തിന് വേണ്ടി മാത്രമാണു ആ കൊല്ലം നീക്കി വച്ചത് കേരളവും തമിഴ്നാടും ,തൃശ്ശൂരും എല്ലാം ഒരേ പോലെ ആഘോഷിച്ചു, 50ആം വാര്‍ഷികം.പക്ഷേ ഇവിടെ സ്ഥിതി മറ്റൊന്നാണ് അങ്ങ് റോമില്‍ മാര്‍പ്പാപ്പ പറയും ഈവര്‍ഷം ദാരിദ്രനിര്‍മ്മാര്‍ജനമാണെന്ന്.കുറച്ചു കഴിയുമ്പോള്‍ ഇങ്ങ് മെത്രാന്‍ പറയും ഈ വര്‍ഷം മദ്യനിരോധനമാണെന്ന്.കുറച്ചു കാര്യപ്രാപ്തിയും കഴിവുമുള്ള ഒരു വികാരിയാണ് നമ്മുടെ ഇടവകയിലെങ്കില്‍ അങ്ങേരും കേറി ഒന്നു പ്രഖ്യാപിച്ചു കളയും.പിന്നെ നമുക്ക് പ്രത്യേകിച്ചു കുഴപ്പമൊന്നും ഇല്ലാത്തതുകൊണ്ട് നമ്മള്‍ കുഞ്ഞാടുകളെല്ലാം എല്ലാം തല കുലുക്കി സമ്മതിക്കും.
അങ്ങനെ ഇരിഞ്ഞാലകുട രൂപത ഈ വര്‍ഷം കുടുംബകൂട്ടായ്മ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചു.ദാരിദ്രനിര്‍മ്മാര്‍ജനമോ ,മദ്യവിരുദ്ധമോ ആയിരുന്നെങ്കില്‍ നമ്മളൊന്നും അറിയേണ്ട കാര്യം തന്നെയില്ല.സംഘടനക്കാര്‍ കുറച്ചു വീടുകള്‍ വച്ചു കൊടുക്കുകയോ,ഒരു റാലി നടത്തുകയോ ചെയ്തോളും.പക്ഷേ ഇത് കുടുംബത്തെ ബാധിക്കുന്ന കാര്യമല്ലേ നമ്മളറിഞ്ഞേ പറ്റൂ എന്ന നിലയിലായി കാര്യങ്ങള്‍.അച്ചന്‍ പള്ളിയില്‍ വിളിച്ച് പറഞ്ഞതനുസരിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെയാണ്.
1.അടുത്തടുത്ത മൂന്നു വീട്ടുകാര്‍ക്ക് കൂടി ഒരു ജ്യോതി തരും.അത് കെടാതെ 9 ദിവസം സൂക്ഷിക്കണം.(ജ്യോതി എന്നു പറഞ്ഞാല്‍ ഒരു എണ്ണയൊഴിച്ച് കത്തിക്കുന്ന വിളക്ക്)
2.ഈ ജ്യോതി ഒരു വീട്ടില്‍ 3 ദിവസം വയ്ക്കണം.
3.ജ്യോതി വച്ചിട്ടുള്ള വീട്ടിലാണ് ഈ മൂന്നു വീട്ടുകാരും ചേര്‍ന്ന് സന്ധ്യപ്രാര്‍ഥന ചൊല്ലേണ്ടത്.
പണി പാളി.കുടുംബകൂട്ടായ്മ കുടുംബങ്ങളുടെ കൂട്ടായ്മയായി.ഒരു വീടെടുത്താലേ അതിനുള്ളില്‍ കൂട്ടായ്മയില്ല.പിന്നല്ലേ മൂന്നു കുടുംബങ്ങള്‍.പക്ഷേ അതിനുള്ളിലെ മാനേജ്മെന്‍റ് തന്ത്രം എനിക്കിഷ്ടപ്പെട്ടു.അതായത് ഇപ്പോഴത്തെ തലമുറ പഴയ തലമുറ പോലെയല്ല.ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയില്ല.പരസ്പരം അറിഞ്ഞാലെ നസ്രാണികള്‍ക്ക് ഒത്തൊരുമ ഉണ്ടാകൂ.അടിവേരു പൊളിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ കത്തോലിക്കാ സഭക്ക് നിലനില്‍ക്കാന്‍ പാടുപെടും.പിന്നെ പള്ളിപ്പെരുന്നാളും മറ്റും നടക്കണമെങ്കില്‍ നമ്മുടെ എന്നൊരു വികാരം വേണമല്ലോ.അതിനു ആള്‍ക്കാര്‍ തമ്മില്‍ നല്ല സഹവര്‍ത്തിത്വത്തില്‍ ആയിരിക്കുകയും വേണം.ഈ ഐഡിയ ഉണ്ടാക്കിയവനെ കിട്ടിയിരുന്നെങ്കില്‍ പുള്ളിയെ HR മാനേജരാക്കി ഒരു ഐടി കമ്പനി തുടങ്ങമായിരുന്നു.
അങ്ങനെ ഒരു പള്ളിയില്‍ നടപ്പിലാക്കിയപ്പോള്‍ സംഭവിച്ച അല്ലെങ്കില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന കുറച്ചു കാര്യങ്ങള്‍..
അച്ചന്‍ ഇത് പറഞ്ഞതിന് ശേഷം ആണുങ്ങളുടെ ഭാഗത്ത് :
എടാ ജോസെ ,വര്‍ഗീസേ കോളടിചെടാ ,ഇനി 9 ദിവസം അടിച്ചുപൊളിക്കാം..
എന്തൂട്ടണ്ടാ,കുടുംബകൂട്ടായ്മ വര്‍ഷം ആചാരിച്ചാല്‍ നമുക്കെന്താടാ കാര്യം.ഓഹോ അപ്പോള്‍ ഒന്നും മനസിലായില്ലേ? നമ്മുടെ കെട്ട്യോളുമാരും,പിള്ളേരും ഇനി 9 ദിവസം ഒരു വീട്ടില്‍ 1 മണിക്കൂര്‍ കൂടില്ലെ.അപ്പോള്‍ മറ്റേ വീട്ടില്‍ നമുക്ക് കൂടി ഒരു ഫുള്ള് അങ്ങട് തീര്‍ക്കാം എന്ത്യേ?
പെണ്ണുങ്ങളും വെറുതെ ഇരുന്നില്ല എന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ..
എടീ ലില്ലീ നമുക്ക് ആലീസിനെയും വിളിച്ചങ്ങ് കൂടിയാല്‍ പോരേ? അതെങ്ങിനാ ചേച്ചി അവളുടെ വീട് കുറച്ചപ്പുറമല്ലേ.അടുത്ത വീട്ടുകാര്‍ തമ്മിലല്ലേ കൂടേണ്ടത്?
oഓ അതൊന്നും കുഴപ്പമില്ലന്നെ .നമ്മുടെ അടുത്തുള്ള മറിയാമ്മ മുടിഞ്ഞ പൊങ്ങച്ചമാ..അവളുടെ വീട്ടില്‍ പോയാല്‍ അവളത്ത് കാണിക്കും,അതൊന്നും കാണാന്‍ എന്നെക്കൊണ്ടു പറ്റില്ല.
അങ്ങനെ സന്ധ്യാ പ്രാര്‍ഥനയുടെ നേരമായി അതായത് 7 മണി.
eഎന്നാലും എന്‍റെ ചേടത്തി തെക്കേതിലെ ക്ലാരയോട് അവളുടെ മരുമോള് കാണിച്ചത് ഒട്ടും ശരിയായില്ല.എന്തൊക്കെ പറഞ്ഞാലും അവള്‍ടെ കെട്ട്യോന്‍റെ തള്ളയല്ലേ?പെണ്ണിന്ജോലിയുള്ളത്തിന്‍റെ ഹുങ്കാ...അവളത്തിന്നൊക്കെ എണ്ണം പറഞ്ഞു അനുഭവിക്കും..
രംഗത്ത്ഇപ്പോള്‍ അമ്മായിഅമ്മമാരുടെ എണ്ണം കൂടുതല്‍ ഉള്ളതുകൊണ്ടു മാത്രം ആ കമന്‍റ് പാസ്സായി.അപ്പോഴേക്കും കൂട്ടത്തില്‍ പ്രായമുള്ള മരുമകള്‍ഫോണെടുത്ത് വിളിച്ചു .എടീ നിങ്ങളൊക്കെ എവിടെ കെടക്കാ..ഞങ്ങള്‍ തുടങ്ങാന്‍ പുവ്വാ..വരുന്നെങ്ങേ വാ...
5 മിനിറ്റിനകം ഇപ്പോഴത്തെ കേരള നിയമസഭ പോലെ രണ്ടു ഭാഗത്തും തുല്യം ആള്‍ക്കാരായി .
"അതേ ജോലിയുള്ളവരാകുമ്പോള്‍ കുറച്ചു ഹുങ്ക് ഒക്കെ ഉണ്ടാകും.പകല് മുഴുവന്‍ പണിയെടുത്ത് വീട്ടില്‍ വരുമ്പോള്‍ പെട്ടെന്നു ദേഷ്യം വന്നെന്നൊക്കെയിരിക്കും.അമ്മായമ്മമാര്‍ അതിനോത്ത് നില്‍ക്കണം.മാസമാസം ശംബളം കൊണ്ടുതരുന്നതല്ലേ.അപ്പോള്‍ അമ്മായമ്മമാര്‍ക്ക്കുറച്ചു പണിയൊക്കെ എടുക്കാം.പിന്നെ അവളുടെ തള്ള തള്ളേടെ അമ്മായമ്മയോട് ചെയ്തതൊക്കെ എല്ലാവര്‍ക്കും അറിയാം."
അങ്ങനെ ഇഞ്ചോടിഞ്ച് പോരാട്ടം...കോളേജിലെ ഫസ്റ്റ് ഇയര്‍ ബാച്ചുകാരും സെക്കണ്ട് ഇയര്‍ പിള്ളേരും റാഗിങ്ങിനെ ചൊല്ലി അടിക്കുന്നപോലെ..കേന്ദ്രത്തിലെ എണ്ണകമ്പനികള്‍ വില കൂട്ടുമ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന പ്രതീതി.ഒരു കാര്യവുമില്ലാതെ മൂന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ക്രിക്കേറ്റ് കളിക്കിടയിലെ പരസ്യം പോലെ ടിന്‍റുമോന്‍ വിളിച്ച് പറഞ്ഞു
"അമ്മേ,,,അമ്മാമേ,,, ദിവ്യജ്യോതി കേട്ടുപോയി"
ഈ പോസ്റ്റ് ഇട്ടതുകൊണ്ട് എന്‍റെ കല്യാണം പള്ളിയില്‍ നടത്താന്‍ പറ്റില്ല എന്നു പറഞ്ഞാല്‍ കല്യാണത്തിന്‍റെ അന്ന് കാലത്ത് തന്നെ ഞാനിതു മായ്ക്കും.. അല്ല പിന്നെ നമ്മളോടാ കളി, എനിക്കൊന്നും പറ്റില്ല ഇനി റജിസ്ട്രാര്‍ ഓഫീസില്‍ പോയി കെട്ടാന്‍.റെജിസ്ട്രാര്‍ ഓഫീസില്‍ വച്ച് കെട്ടാനായിരുന്നെങ്കില്‍ പണ്ടേ ആവാമായിരുന്നില്ലേ??
2011, ജൂൺ 11, ശനിയാഴ്‌ച
ഡയറിയെഴുത്ത്
ഒരുമാതിരി എല്ലാ സിനിമകളിലും കാണുന്നത് പോലെ അതായത് വില്ലനെ കൊല്ലാന്‍ ശപഥമെടുത്ത നായകന്‍ നായികയുടെ കൂടെ ആടിപ്പാടി നടക്കുകയും അങ്ങനെ നടക്കുമ്പോള്‍ ഒരു ദിവസം ആരെങ്കിലും വന്നു നായകനെ ശപഥം ഓര്‍മിപ്പിക്കുകയും ചെയ്യുന്നത് പോലെ പെട്ടെന്നു ഒരു ദിവസം ഞാനും ഈ ബ്ലോഗിന്‍റെ അവതാരോദേശ്യം ഓര്‍ത്തെടുത്തു.അതെന്നെ ഓര്‍മിപ്പിച്ചത് കൊടകരപുരാണം ബ്ലോഗിലെ ഒരു പോസ്റ്റ് ആയിരുന്നു.പുള്ളി ഡെയ്ലി നടക്കുന്ന കാര്യങ്ങള്‍ അതില്‍ എഴുതികൊണ്ടിരിക്കുന്നു.
സിനിമയിലെ നായകനെ അച്ഛന്‍റെ കൂട്ടുകാരന്‍ വന്നു വില്ലനെ കൊല്ലുമെന്നുള്ള ശപഥം ഓര്‍മിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു ഇത് എനിക്കും ഉണ്ടായി.പിന്നെ കൂലങ്കഷമായ ആലോചനയിലായിരുന്നു.ആദ്യമേ പറഞ്ഞതുപോലെ ഇന്നെഴുതിയത് ഇന്ന് തന്നെ വായിച്ചാല്‍ ഒരു സുഖമില്ല.ഫേസ്ബുക്കില്‍ അപ്പോള്‍ തന്നെ ലിങ്ക് വരും എന്നുള്ളതുകൊണ്ടു എല്ലാ അവന്മാരും വായിച്ചു കളിയാക്കി ഒരു പരുവമാക്കും.അതുപോലെ എല്ലാ ദിവസവും ഡയറി എഴുതാന്‍ സമയം കിട്ടണം എന്നുമില്ല.അങ്ങനെ പ്രാക്റ്റികല്‍ ആയി ആലോചിച്ചാലോചിച്ച് ,പിന്നേയും ആലോചിച്ച് ഒരു തീരുമാനത്തിലെത്തി.
- ആഴ്ചയില്‍ ഒരു പോസ്റ്റ് .ആ ആഴ്ച നടന്ന അല്ലെങ്കില്‍ ആലോചിച്ച എല്ലാ കാര്യങ്ങളും.
- ബ്ലോഗു പോസ്റ്റിന്‍റെ തലക്കെട്ട് ഇങ്ങനെ.ഡയറി തിയ്യതി-തിയ്യതി.ഉദാഹരണമായി ഡയറി 5ജൂണ്‍ 2011-11ജൂണ്‍2011.ഞായര്‍-ശനി.
- ഒരു കൊല്ലം കഴിഞ്ഞിട്ട് മാത്രമേ ആ പോസ്റ്റ് വെളിച്ചം കാണുകയുള്ളൂ.അതായത് ഇന്നെഴുതിയ ഡയറി 5ജൂണ്‍ 2011-11ജൂണ്‍2011 വെളിച്ചം കാണുന്നത് 11ജൂണ്‍2012നു മാത്രം.
- ലേബല്‍ തീര്‍ച്ചയായും ഡയറി എന്നു തന്നെ.
2011, ജൂൺ 2, വ്യാഴാഴ്‌ച
ഈയ്യപ്പന്‍ ദി ഗ്രേറ്റ്
മുന്നറിയിപ്പ്:ഈ കഥക്കോ കഥാപാത്രങ്ങള്‍ക്കോ മരിച്ചവരോ,ജീവിച്ചിരിക്കുന്നവരോ ആയി യാതൊരു ബന്ധവുമില്ല.എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്.
ഇങ്ങനെ ഒരു മുന്നറിയിപ്പ് കൊടുക്കണം എന്നു വിചാരിച്ചതാണ്.പക്ഷേ ഞങ്ങളുടെ ഓഫീസിലെ ഒരുത്തനും അത് സമ്മതിക്കില്ല എന്നുറപ്പുള്ളതുകൊണ്ടു അത് കൊടുക്കുന്നില്ല.കാരണം എല്ലാവര്‍ക്കും ഇയ്യപ്പനെ അറിയാം.ഇയ്യപ്പന്‍ അറിയാതെ ഒരു സോഫ്റ്റ്വെയര്‍ പോലും ഞങ്ങളുടെ ഓഫീസില്‍ നിന്നും പുറത്തിറങ്ങില്ല.യൂസര്‍ ഇന്‍റര്‍ഫേസ് ഇല്ലാതെ എന്തോന്നു സോഫ്റ്റ്വെയര്‍ അല്ല പിന്നെ?
ഇനി ഇയ്യപ്പനെ പറ്റി പറയുകയാണെങ്കില്‍ ,പ്രാഞ്ചിയേട്ടന്‍ സിനിമയിലെ ഇയ്യപ്പന്‍റെ അതേ മുഖം.അതേ വയര്‍.നടത്തവും ,നില്‍പ്പും അതേപ്പോലെ.പക്ഷേ സിനിമയിലെ ഇയ്യപ്പന്‍റെ അത്രേം മീശയില്ല.ക്ലീന്‍ ഷേവാണ്.മീശ കളഞ്ഞതിന്‍റെ പിന്നിലെ ശക്തി TCSഇലെ ഏതോ പെങ്കൊച്ചാണെന്നാ. അസൂയക്കാര് പറയുന്നത്.മീശയുള്ള ,ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട ഒരുത്തന്‍ വലിയ ശല്യക്കാരനാണെന്ന് ആ പെങ്കൊച്ച് കുറച്ചു മസിലുള്ളവനോടു പറയുന്നത് ഈയ്യപ്പന്‍ കേട്ടെന്നോ,അതിനു ശേഷമാണ് ഇയ്യപ്പന്‍ ഹാഫ് സ്ലീവ് ഷര്‍ട്ടുകള്‍ സ്ഥിരമായി ഇട്ടു തുടങ്ങിയതെന്നോ ഒക്കെ കഥകളുണ്ട്.
സിനിമയിലെ ഈയ്യപ്പനില്ലാത്ത രണ്ടു ഗുണങ്ങളാണ് നമ്മുടെ നായകന്‍ ഈയ്യപ്പനുള്ളത്.ഒന്നു ഡീസന്‍റ് ആണെന്ന് ഭാവിച്ചുള്ള വായില്‍ നോട്ടം.അതൊരു ഉച്ചക്ക് പണ്ട്രണ്ടേകാല്‍ മുതല്‍ 2മണിവരെ എല്ലാ ദിവസവും ഉണ്ട്.പിന്നോന്ന് പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവ് വിത്ത് കഥയുണ്ടാക്കല്‍.എന്തു സംഭവവും ഇയ്യപ്പന്‍ വിവരിക്കുമ്പോള്‍ ഒരു ഇയ്യപ്പന്‍ ടച്ച് കാണും.ഒരുമിച്ചിരുന്നു വായില്‍ നോക്കുന്ന റോയിക്കുണ്ടായ ഒരനുഭവമാണ്. ഈയ്യപ്പന്‍റെ കണ്ണിലൂടെ ഇവിടെ വിവരിക്കുന്നത്.
ഉച്ചക്കിരുന്നു TCSഇലെ പെമ്പിള്ളാരെ വായില്‍ നോക്കിയിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല എന്നറിയാമെങ്കിലും വായില്‍ നോക്കുന്നവര്‍ തമ്മില്‍ ചില എഗ്രിമെന്‍റ്സ് ഒക്കെയുണ്ട്.ഒരുത്തന്‍ കുറച്ചു സീരിയസ് ആയി നോക്കുന്നയാളെ വേറെ ഒരുത്തന്‍ സാധാരണ നോക്കാറില്ല.കരടിക്കു അഹങ്കാരി,കടയാടിക്ക് കോക്കാമ്പി,അങ്ങനെ റോയിയുടെ കൂടെ ചേര്‍ത്ത് പറയുന്ന ഒരു പേരാണ് വാണി.
ഇനി ശരിക്കും ഉണ്ടായ സംഭവം.ഒരു തിങ്കളാഴ്ച ദിവസം.യാദൃശ്ചികമായി രണ്ടു പേരും ഒരേ ലിഫ്റ്റില്‍ കയറി.വാണി ലിഫ്റ്റിന്‍റെ സ്വിച്ചിന്‍റെ അടുത്തു നില്‍ക്കുന്നു.റോയ് കുറച്ചു മാറിയാണ്.ലിഫ്റ്റ് മുകളിലേക്കു ഉയര്‍ന്നപ്പോഴാണ് തനിക്ക് ഇറങ്ങേണ്ട സെക്കന്‍ഡ് ഫ്ലോറിന്‍റെ ബട്ടന്‍ പ്രെസ്സ് ചെയ്തിട്ടില്ല എന്നു റോയിക്ക് മനസ്സിലായത്.സെക്കന്‍ഡ് സെക്കന്‍റ് എന്നു പറയാന്‍ ശ്രമിച്ചെങ്കിലും തലേ ദിവസത്തെ പാര്‍ട്ടിയിലും ഗാനമേളയിലും ഒത്തിരി ഒച്ച വച്ചു ശബ്ദം അടഞ്ഞതുകൊണ്ട് ശബ്ദം പുറത്തു വന്നില്ല.സ്വയം സെക്കന്‍ഡ് ഫ്ലോര്‍ ബട്ടന്‍ അമര്‍ത്തി റോയ് ലിഫ്റ്റ് നിറുത്തി പോകുകയും ചെയ്തു.
ഇനി ഇത് ഇയ്യപ്പന്‍ പറയുന്നത് എങ്ങിനെ എന്നു നോക്കാം...
സ്ഥലം ഇന്‍ഫോ പാര്‍ക്കിനു പുറത്തുള്ള ചായക്കട.
"എടെ നിങ്ങളറിഞ്ഞോ.റോയ് പണി പറ്റിച്ചു"..അയ്യോ ഇല്ല ഒന്നും അറിഞ്ഞില്ല...ഓഹോ എന്നാ കേട്ടോ..എടാ നമ്മുടെ റോയ് ഇല്ലേ ? അവനും വാണിയും കൂടി ഒരുദിവസം ലിഫ്റ്റില്‍ കയറി.
"അവര് മാത്രമേയുള്ളൂ? എന്നിട്ട് റോയ് എന്തെങ്കിലും പറഞ്ഞോ? "ഒരു അപ്പ്രെന്‍റിസ് തുടങ്ങിയപ്പോഴേ തോക്കില്‍ കയറി വെടിവച്ചു.ഇതാണ് അപ്പ്രെന്‍റിസുമാരെ കൂടെ ഇരുത്തിയാലുള്ള കുഴപ്പം.
തോക്കില്‍ കയറി വെടിവച്ചെങ്കിലും ആ ദേഷ്യം കാണിക്കാതെ ഇയ്യപ്പന്‍ തുടര്‍ന്നു."തന്നെടെ അവര് മാത്രം.ആദ്യം അവനൊന്നു നോക്കി.പിന്നെ അവളൊന്നു നോക്കി.പിന്നെ ഒന്നു ചിരിച്ചു..ആദ്യം അവന്‍ മിണ്ടുമെന്നാ അവളു വിചാരിച്ചത്.പക്ഷേ ഒന്നും മിണ്ടാതായപ്പോള്‍ അവള്‍ ചോദിച്ചു.എന്താ പേര്?"
റോ...റോ...റോ... പിന്നെ തൊണ്ടയൊന്നു ശരിയാക്കി.പക്ഷേ തഥൈവ...വീണ്ടും റോ... റോ..റോറോ...ഛേ...
അപ്പോഴേക്കും ലിഫ്റ്റ് 2nd ഫ്ലോറില്‍ എത്തി.ലിഫ്റ്റിന് പുറത്തിറങ്ങി അവന്‍ പറഞ്ഞു.
"റോ..റോ..റോയ്...റോയ്.."ഹാവൂ..
പക്ഷേ അപ്പോഴേക്കും ലിഫ്റ്റിന്‍റെ വാതിലടഞ്ഞിരുന്നു...
ഇക്കഥ റോയിയോടു പറഞ്ഞാല്‍ അവന്‍ പറയും.ഓ ഇയ്യപ്പനെകൊണ്ട് തോറ്റു.ഇവന്‍ നാട്ടുകാരോട് മുഴുവന്‍ പറഞ്ഞു നടക്കാണല്ലേ..അവളുടെ എന്തോരം ഫ്രെന്‍ഡ്സ് നമ്മുടെ ഓഫീസിലുണ്ട്.അവരോടൊക്കെ അവന്‍ ഇക്കഥ പറഞ്ഞിരുന്നെങ്കില്‍ അവര് അവളെ കളിയാക്കിയെങ്കിലും അവളു ഇക്കാര്യം അറിഞ്ഞേനെ...
ഈയ്യാഴ്ചയോ ,അടുത്ത ആഴ്ചയോ ഇയ്യപ്പന്‍ ഫസ്റ്റ് ഫ്ലോറില്‍ നിന്നും ഞങ്ങളുടെ സെക്കന്‍ഡ് ഫ്ലോറിലേക്ക് മാറുന്നുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു.വന്നാല്‍ എന്തൊക്കെ പുകിലാണോ ഉണ്ടാകാന്‍ പോകുന്നത്.
ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകളെല്ലാം തന്നെ വ്യാജമാണെന്ന് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ...ആരുപറഞ്ഞാലും പേരുകള്‍ മാറ്റുന്ന പ്രശ്നമില്ല.പക്ഷേ ഒരാളൊഴികെ...