2011, ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

വായില്‍ നോട്ടം v/s പെണ്ണുകാണല്‍


വായില്‍ നോട്ടം:
വീട്ടുകാരുടെ അനുവാദമില്ലാതെ ബസ് സ്റ്റോപ്പിലോ,പാര്‍ക്കിലോ,ഷോപ്പിങ് മാളിലോ ,കോളേജിലോ അതുപോലെ പെങ്കുട്ടികള്‍ ഉള്ള സ്ഥലങ്ങളില്‍ പോയി അവിടെയുള്ള പെങ്കുട്ടികള്‍ക്ക് ചില മാനദണ്ഡങ്ങള്‍ വച്ച് മാര്‍ക്കിടുകയും, തനിക്ക് പറ്റിയ പെണ്ണുണ്ടോ എന്നു നോക്കുകയും പറ്റിയാല്‍ അവള്‍ക്ക് ഒരു ആപ്ലികേഷന്‍ കൊടുക്കുകയും ചെയ്യുക.

പെണ്ണുകാണല്‍:
വീട്ടുകാരുടെ അനുവാദത്തോടെ ,അവരുടെ കൂടെ പെണ്ണിന്‍റെ വീട്ടില്‍ പോയി ,ചായയും കഴിച്ചു മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ വച്ച് മാര്‍ക്കിടുകയും തനിക്ക് പറ്റിയതാണെങ്കില്‍ അവളുടെ വീട്ടുകാര്‍ക്ക് ഒരു ആപ്ലികേഷന്‍ തന്‍റെ വീട്ടുകാര്‍ വഴി കൊടുക്കുകയും ചെയ്യുക.

സാമ്യങ്ങള്‍: 
ഉദ്ദേശം രണ്ടിലും ഏറെക്കുറെ ഒന്നാണ്.തനിക്ക് പറ്റിയ ഒരു ഇണയെ കണ്ടുപിടിക്കുക.(മാടപ്രാവിന്‍റെ ഹൃദയവും .ടി.ജി രവിയുടെ മനസുമുള്ളവര്‍ ക്ഷമിക്കുക.നിങ്ങളെ വായില്‍നോക്കികള്‍ എന്നു വിളിക്കാന്‍ പറ്റില്ല.)

രണ്ടിലും മാര്‍ക്കിടാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ ഏറെക്കുറെ ഒന്നായിരിക്കും.(ജാതിയൊഴിച്ച് ,വായില്‍ നോക്കുമ്പോള്‍ ഏത് ജാതിയാണെന്ന് നോക്കാന്‍ പറ്റില്ല).

വായില്‍ നോക്കുമ്പോള്‍ ,കൂട്ടുകാരുടെ അഭിപ്രായം കേട്ടിട്ടായിരിക്കും അടുത്ത സ്റ്റെപ്പ് എടുക്കുന്നത്.പെണ്ണ് കാണാന്‍ പോകുമ്പോള്‍ വീട്ടുകാരുടെയും.

തലയില്‍ ആയാല്‍ സോറി കല്യാണം കഴിഞ്ഞാല്‍,കൂടെയിരുന്നു വായില്‍ നോക്കിയവരെയും കാണില്ല,അതുപോലെ പെണ്ണുകാണാന്‍ കൂടെ വന്നവരെയും.പിന്നെ അവനവന്റെ വിധി.

പ്രോബബിലിറ്റി ഓഫ് ഡി ഡിവോര്‍സ് രണ്ടിലും ഏകദേശം തുല്യമാണ്.

വ്യത്യാസങ്ങള്‍:
വായില്‍ നോക്കാന്‍ പറ്റാത്ത അതായത് കല്യാണം കഴിഞ്ഞ നാട്ടുകാരും ബന്ധുക്കാരും വായില്‍ നോട്ടം ഒരു വലിയ തെറ്റായി കാണുന്നു.അതിനെ നിരുത്സാഹപ്പെടുത്തുന്നു.പക്ഷേ പെണ്ണുകാണല്‍ പ്രോത്സാഹിപ്പിക്കുന്നു.പെണ്ണ് കേട്ടാത്ത കൂട്ടുകാര്‍ നേരെ തിരിച്ചും.

വായില്‍ നോക്കാന്‍ പ്രത്യേക ചിലവൊന്നുമില്ല.ഫ്രീ ആയിട്ടുള്ള സമയമാണ് മിക്കവരും ഉപയോഗിക്കുന്നത്.(ചിലമണ്ടന്‍മാര്‍ ഉണ്ട്,പണിയെടുക്കാതെയും പഠിക്കാതെയും വായില്‍ നോക്കുന്നവര്‍)..പെണ്ണ് പക്ഷേ പെണ്ണുകാണാന്‍ നല്ല ചിലവുണ്ട്.മൂന്നാന്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് ,അല്ലെങ്കില്‍ ഇന്റെര്‍നെറ്റിലെ ഏറ്റെങ്കിലും ഒരു സൈറ്റിന് .പെണ്ണുകാണാന്‍ കാറില്‍ വേണം പോകാന്‍.സ്വന്തമാണെങ്കില്‍ അതിന്‍റെ പെട്രോള്‍ കാശ് അല്ലെങ്കില്‍ വാടക.

ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ വായില്‍ നോട്ടം നടത്താം.പക്ഷേ പെണ്ണ് കാണാന്‍  കുറെ അധികം ആളുകളുടെ തീരുമാനം വേണം.ജോലിക്കു പോകുന്ന പെണ്ണ്‍ ആണെങ്കില്‍ പെണ്ണിന് ഒഴിവുണ്ടായിരിക്കണം.പിന്നെ അവളുടെ വീട്ടുകാര്‍ക്ക്,ചെറുക്കന്‍റെ വീട്ടുകാര്‍ക്ക്, മൂന്നാന്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക്.

വായില്‍ നോക്കി (പ്രേമിച്ച്) കെട്ടിയാല്‍ സ്ത്രീധനം പ്രത്യേകിച്ചു പ്രതീക്ഷിക്കേണ്ട.പക്ഷേ പെണ്ണുകാണാന്‍  പോയാല്‍ ചെറുക്കന് വേണ്ടെങ്കിലും കൂടെയുള്ളവര്‍ സമ്മതിക്കില്ല.

കല്യാണം റെജിസ്ട്രാര്‍ ഓഫീസില്‍ വച്ച് നടത്തുന്നത് എന്തുകൊണ്ടും ദേവാലയത്തില്‍ പോയി നാട്ടുകാരെ വിളിച്ച് നടത്തുന്നതിലും ലാഭകരമാണ്.

കൂടെ പഠിച്ച അല്ലെങ്കില്‍ ഒരേ പ്രായക്കാരെ വായില്‍ നോക്കിയാല്‍ ഭാവിയില്‍ എടാ എന്ന വിളികേള്‍ക്കാന്‍ സാധ്യതയുണ്ട്.പെണ്ണ് കാണാന്‍ പോയാല്‍ സാധ്യത കൂടുതല്‍ ദേ,അതേ, ചേട്ടാ..എന്ന വിളികള്‍ക്കാണ്.

ഒടിവ് ,ചതവ്,മുറിവ് തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ വായില്‍നോട്ടത്തില്‍ പതിവാണ് പ്രത്യേകിച്ചും പെങ്കുട്ടിക്ക് ആങ്ങളമാര്‍ ഉണ്ടെങ്കില്‍ .പക്ഷേ പെണ്ണുകാണല്‍ അതില്‍ നിന്നും വിമുക്തമാണ്.ആങ്ങളമാര്‍ തന്നെ വന്നു ശരിക്കും കണ്ടോ ,ഇഷ്ടപ്പെട്ടോ എന്നൊക്കെ ചോദിക്കും.

കുറെ കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ട്..അതെല്ലാം സ്വന്തമായി ആലോചിച്ച് മനസിലാക്കുക.എല്ലാം പറഞ്ഞാല്‍ പിന്നെ അതില്‍ ഒരു ത്രില്‍ കാണില്ല. പിന്നെ മുകളില്‍ എഴുതിയത് എന്‍റെ ചില നിരീക്ഷണങ്ങള്‍ മാത്രം.എന്‍റെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ല.

2 അഭിപ്രായങ്ങൾ:

ചിരുതക്കുട്ടി പറഞ്ഞു...

"വായില്‍ നോക്കി (പ്രേമിച്ച്) കെട്ടിയാല്‍ സ്ത്രീധനം പ്രത്യേകിച്ചു പ്രതീക്ഷിക്കേണ്ട.പക്ഷേ പെണ്ണുകാണാന്‍ പോയാല്‍ ചെറുക്കന് വേണ്ടെങ്കിലും കൂടെയുള്ളവര്‍ സമ്മതിക്കില്ല."
യ്യോ എന്തൊരു വിനയം.

Joymon പറഞ്ഞു...

മോളെ ചിരുതകുട്ടി ഇത് ഇരുപതൊന്നാം നൂറ്റാണ്ടല്ലെ.വിനയം ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല :-)