ചില മുജ്ജന്‍മപാപങ്ങള്‍ നിമിത്തം ഇപ്പൊഴും മൈക്രോസാഫ്ട് വിന്‍ഡോസ് വിസ്ത (Microsoft Windows Vista)എന്ന ഓപ്പറേറ്റിങ് സിസ്റ്റെം ഉപയോഗിക്കേണ്ടി വരുന്ന ഹതഭാഗ്യര്‍ക്കുള്ളതാണ് ഈ പോസ്റ്റ്.ഇപ്പോള്‍ ഡിവിഡി ,സിഡി -കോംപാക്റ്റ് ഡിസ്ക് (CD - Compact Disk)എന്ന വട്ടത്തിലുള്ള സാധനം അധികം ആരും ഉപയോഗിക്കുന്നില്ലെങ്കിലും, പഴയ കാര്യങ്ങള്‍ എല്ലാം അതിലാണല്ലോ സ്റ്റോര്‍ ചെയ്തിരിക്കുന്നത്.പണ്ട് ഒരു കുഴപ്പവുമില്ലാതെ ഓടിക്കൊണ്ടിരുന്ന അതായത് വിന്‍ഡോസ് എക്സ്പി (Windows XP),ലിനക്സ് (Linux) എന്നിവയില്‍ മര്യാദക്ക് റീഡ് ആയിക്കൊണ്ടിരുന്ന,അല്ലെങ്കില്‍ റീഡ് ആകുന്ന ഡി.വി.ഡി യോ,സി.ഡിയോ വിസ്റ്റയില്‍ ഇട്ടാല്‍ ചിലപ്പോള്‍ വിസ്ത അത് ഫോര്‍മാറ്റ് ചെയ്യാന്‍ പറയും.ഒരു പുതിയ സിഡി ഇടുമ്പോ പറയുന്ന അതേ ഡയലോഗ്.താഴെ കൊടുത്ത പടത്തില്‍ കാണുന്നപോലെ.
പണി പാളി അല്ലേ.ഇത് വിസ്റ്റയുടെ ചെറിയ തമാശകളില്‍ ഒന്നാണ്.ചെറിയ ഒരടി കൊടുത്താല്‍ ശരിയാകും.നേരെ ഡിവൈസ് മാനേജറില്‍ (Device Manager)പോയി സിഡി ഡ്രൈവ് അങ്ങേടുത്തുകളയുക(Uninstall).അപ്പോള്‍ വിസ്ത തന്നത്താന്‍ വീണ്ടും സിഡി ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യും.പിന്നെ പഴയ സിഡി ഇട്ടാല്‍ ഒരു പ്രശ്നവും ഉണ്ടാകില്ല.പുട്ട് പോലെ റീഡ് ചെയ്യും.
ഡിവൈസ് മാനേജര്‍ എടുക്കാന്‍ അറിയില്ലെങ്കില്‍ നേരെ സ്റ്റാര്‍ട്ട് മെനു ഞെക്കി കണ്‍ട്രോള്‍ പാനലില്‍ (Control Panel)പോകുക.അവിടെ നിന്നു അഡ്മിനിസ്ട്രേടിവ് ടൂള്‍സ് Administrative tools)->കമ്പ്യൂട്ടര്‍ മാനേജ്മെന്‍റ് (Computer മാനേജ്മെന്‍റ്).
ഇനി തന്നത്താന്‍ വിസ്ത സിഡി ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യുന്നില്ലെങ്കില്‍ കണ്‍ട്രോള്‍ പാനലില്‍ പോയി ആഡ് ഹാര്‍ഡ്വെയര്‍ (Add Hardware)എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.നിങ്ങള്‍ ഒരു ചെറിയ പുലിയാണെങ്കില്‍ തോന്നും ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഡ്രൈവര്‍ സിഡി വേണമല്ലോ എന്നു.പക്ഷേ ഇവിടെ സിഡി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വിന്‍ഡോസ് വിസ്റ്റയുടെ സിഡി വേണമെന്നില്ല.
അപ്പോള്‍ എല്ലാം പറഞ്ഞപോലെ പറ്റുമെങ്കില്‍ വിസ്ത കളഞ്ഞു പെട്ടെന്നു തന്നെ വിന്‍ഡോസ് 7 ആക്കുക അല്ലെങ്കില്‍ കുറച്ചു കൂടി വെയിറ്റ് ചെയ്തു വിന്‍ഡോസ് 8 ആക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ