2024, ഏപ്രിൽ 5, വെള്ളിയാഴ്‌ച

[വീഡിയോ] കേരളത്തിൽ നിന്നുള്ള മൂന്ന് പോസിറ്റീവ് വാർത്തകൾ

ഒരു പ്രവാസിയെന്ന നിലയിൽ നാട്ടിൽ നിന്നും അടുത്തിടെ കേൾക്കുന്നത് മൊത്തം നെഗറ്റീവ് വാർത്തകളാണ്. സർക്കാർ കടമെടുത്തു കൂട്ടുന്നു, +2 കഴിഞ്ഞ പിള്ളേർ സർവ്വതും വിറ്റും ലോൺ എടുത്തും,  ഒരിക്കലും തിരിച്ചുവരാൻ ആഗ്രഹിക്കാതെ പാശ്ചാത്യനാടുകളിലേക്ക് പഠിക്കാൻ പോയി കുടിയേറുന്ന, സ്ഥലം വില്പന അധികം നടക്കുന്നില്ല, അടുത്ത് തന്നെ സ്ഥലവില കൂപ്പു കുത്തും, ഇപ്പോഴും സദാചാര പൊലീസിങ് നടക്കുന്നു, അങ്ങനെ  

അതിനിടയിൽ കണ്ട എനിക്ക് പോസിറ്റീവ് ആയ മൂന്ന് വാർത്തകൾ കാണാം.

സ്വകാര്യ വിദേശ സർവ്വകലാശാലകൾ



ഞാൻ പണ്ട് തമിഴ്‌നാട്ടിൽ ഒരു നിലവാരവും ഇല്ലാത്ത പ്രൈവറ്റ് കോളേജിൽ  പോയി പഠിക്കാൻ കാരണം ഞാൻ കൂടി പിൻതുണച്ചിരുന്ന വിദ്യാർത്ഥി പ്രസ്ഥാനം ആയിരുന്നു. ഈക്കാലത്തും അവരുടെ നിലപാട് മാറിയിട്ടില്ല, പക്ഷെ അവരുടെഅമ്മാവൻ അത് കാര്യമാക്കാതെ മുന്നോട്ട് പോകും എന്നാണ് പറയുന്നത്. ഇതുവരെയുള്ള അനുഭവത്തിൽ നിന്നും ഇന്ന് ഞാൻ സ്വകാര്യ, വിദേശ പൂർണമായും പിന്തുണക്കുന്നു. ഓരോ കോളേജുകൾക്കും, സര്വകലാശാലകൾക്കും മികവിന്റെ റേറ്റിംഗ് ഉണ്ടാകണം, മികവ് ഇല്ലാതെ അധ്യാപകർക്ക് ജോലി ഉണ്ടാകരുത്, മികവ് ഇല്ലാത്ത സ്ഥാപനങ്ങൾ പൂട്ടിപോകണം. അങ്ങനെ വന്നാൽ കുറച്ചു കുട്ടികൾ എങ്കിലും നാട്ടിൽ മിച്ചം കാണും. പഠിച്ചു കഴിഞ്ഞു ജോലി കിട്ടിയിട്ടാകും അവർ നാട് വിട്ടു പോകുക. അങ്ങനെ കുറച്ചെങ്കിലും നമ്മുടെ നാട് പുഷ്പിക്കും.

https://www.onmanorama.com/content/mm/en/kerala/top-news/2024/02/07/cpm-throws-weight-behind-budget-plan-to-invite-pvt-foreign-varsities.html

തോറിയം ഇൽ നിന്നും വൈദ്യുതി

ഒരു നാട് വികസിക്കാൻ വേണ്ട അത്യാവശ്യം ഒന്നാണ് താങ്ങാവുന്ന വിലയിൽ എപ്പോഴും ലഭിക്കുന്ന വൈധ്യുതി. എൻ്റെ ചെറുപ്പത്തിൽ നാട്ടിൽ പവർ കട്ട് , ലോഡ് ഷെഡിങ് എന്ന ഓമനപ്പേരിൽ ദിവസം കുറച്ചു സമയം കറന്റ് ഉണ്ടാവില്ലായിരുന്നു. അതിൽ നിന്നും നമ്മൾ മെച്ചപ്പെട്ടു, പക്ഷെ ഇപ്പോൾ കൂടുതൽ പൈസ കൊടുത്തു വാങ്ങി കുറച്ചു പൈസക്ക് കൊടുക്കുമ്പോൾ KSEB നഷ്ട്ടത്തിൽ. എത്രകാലം ഇങ്ങനെ നഷ്ടത്തിൽ പോകാൻ പാട്ടും? ആണവഊർജം ആണെങ്കിൽ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു എതിർക്കും. എൻ്റെ അഭിപ്രായത്തിൽ അതാണ് ഇന്നേക്ക് പറ്റിയ ഏറ്റവും നല്ല ഊർജ ശ്രോതസ്. അങ്ങനെ നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന തോറിയം വെച്ച് വൈധ്യുതി ഉണ്ടാക്കാനുള്ള ഒരു പ്രൊപോസൽ ഇപ്പോൾ വെച്ചിട്ടുണ്ട്. കേന്ദ്ര അനുമതി കിട്ടി സംഗതി നടന്നാൽ കേരളത്തിലെ വൈധ്യുതി പ്രശ്ങ്ങൾ തീരും എന്ന് പ്രതീക്ഷിക്കാം. അങ്ങനെ വന്നാൽ ഇവിടെ വ്യവസായങ്ങൾ വീണ്ടും വരാം, എല്ലാരും ഇല്ലെങ്കിലും കുറച്ചു പേരെങ്കിലും നാട്ടിൽ താമസിക്കാൻ ഇഷ്ടപ്പെടും.


https://timesofindia.indiatimes.com/city/thiruvananthapuram/kseb-to-decide-on-power-purchase-at-rs-6-88-per-unit/articleshow/103372230.cms

https://www.thehindu.com/news/national/kerala/thorium-deposits-power-department-officials-visit-barc/article67638520.ece

ഗണേഷിന്റെ മന്ത്രിസ്ഥാനം

ഗണേഷ് പുള്ളിക്ക് മാജിക് വശമില്ലെന്ന് തുറന്നു പറഞ്ഞാണ് ഗതാഗത മന്തിയായി ചാർജെടുക്കുന്നത്. പണ്ടത്തെ പുള്ളിയുടെ ഭരണം നമ്മൾ കണ്ടതാണ്. കുട്ടിബസ് ഉൾപ്പെടെ കുറെ കാര്യങ്ങൾ ചെയ്തു. ഇനിയുള്ള കുറഞ്ഞ കാലം കൊണ്ട് KSRTC യെ രക്ഷപ്പെടുത്താൻ ഒന്നും കഴിയില്ലെങ്കിലും പുള്ളി പറഞ്ഞ ലോകോത്തര നിലവാരത്തിൽ ഉള്ള ഡ്രൈവിംഗ് ടെസ്റ്റ് അങ്ങനെ എന്തെങ്കിലും ചെയ്യാൻ പുള്ളിക്ക് കഴിയും എന്ന് പ്രതീക്ഷിക്കാം. ചുരുങ്ങിയപക്ഷം ഇനിയും കടമെടുക്കാതെ ചിലവ് ചുരുക്കി എങ്ങിനെ വരവ് കൂട്ടാം എന്നെങ്കിലും പുള്ളി ആലോചിക്കുന്നുണ്ട്. അതുപോലെ പുള്ളിയുടെ നാട്ടുകാരോട് സോഷ്യൽ മീഡിയ വഴി സംവദിച്ചു അവരെ വിശ്വാസത്തിലെടുക്കാനുള്ള കഴിവും കിടു ആണ്.


https://english.mathrubhumi.com/news/kerala/have-some-ideas-not-saying-i-will-create-miracles-ganesh-kumar-on-plans-to-revive-ksrtc-1.9194312

 ഈ വീഡിയോ ഉണ്ടാക്കുന്ന സമയം കൊണ്ട് ഇതിൽ എത്ര എണ്ണത്തിൽ നിന്നും പിന്നോട്ടു പോയി എന്നറിയില്ല. എന്തായാലും ഇത്രയും നല്ല ഐഡിയകൾ കൊടുത്ത ആരായാലും അവർക്ക് ഒരായിരം നന്ദി. 

ഇതുപോലെ വേറെ പോസിറ്റീവ് വാർത്തകൾ ഉണ്ടെങ്കിൽ കംമെന്റിൽ ഇടുക.

അഭിപ്രായങ്ങളൊന്നുമില്ല: