2025, ഓഗസ്റ്റ് 16, ശനിയാഴ്‌ച
🎦 തുടക്കക്കാർക്ക് അമേരിക്കൻ വനാന്തരങ്ങളിലെ ടെന്റ് ക്യാമ്പിംഗ് ഐഡിയകൾ
2025, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച
ടെമു.കോം - ഡയറക്റ്റ് ഫ്രം ചൈന - റിവ്യൂ
കുറച്ചുനാൾ മുൻപ് ടെമു.കോം സൈറ്റിൽ നിന്നും വാങ്ങിയ കുറച്ചു സാധനങ്ങൾ വാങ്ങിയതിന്റെ റിവ്യൂ ആണ്
പാർട്ട് 1 ടെലെസ്കോപ്പ് , തെർമോമീറ്റർ, മൂർച്ച കൂട്ടുന്ന ഉപകരണം
പാർട്ട് 2 ഡെക്കർ ഫോട്ടോസ്, GPS കാർ പമ്പ്,
പാർട്ട് 3 ഐഫോൺ wireless ചാർജർ, കാര് കാമറ, Drone
നിങ്ങളുടെ ടെമു അനുഭങ്ങൾ വീഡിയോയിൽ കമന്റ് ചെയ്യാം. പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും.2025, ഓഗസ്റ്റ് 13, ബുധനാഴ്‌ച
🩳 നന്നായി പഠിച്ചിട്ടും അമേരിക്കൻ വീട്ടുപണി
2025, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച
നിറതോക്കുകൾക്ക് നടുവിലെ ഞങ്ങളുടെ US ജീവിതം
ഞങ്ങൾക്ക് ഒരു ആശ്വാസം ഉണ്ടായിരുന്നു. ഇടക്കിടെ അറ്റ്ലാന്റ സിറ്റിയിലും, ഷോപ്പിംഗ് മാളിലും അല്ലെ വെടിവെപ്പ് ഉണ്ടാകുന്നത്. നമ്മൾ അങ്ങോട്ട് പോകാതിരുന്നാൽ മതിയല്ലോ. അങ്ങനെ ഇരിക്കുമ്പോഴാണ് ധന്യ പഠിപ്പിക്കാൻ പോയിരുന്ന സ്കൂളിൽ വെടിവെപ്പ് ഉണ്ടായത്. പുള്ളിക്കാരിപഠിച്ചുകൊണ്ടിരുന്ന ക്‌ളാസിനു അടുത്തതന്നെ. അന്ന് ഹൈ സ്കൂൾ കുട്ടി നടത്തിയ വെടിവെപ്പിൽ, അവിടെ കുട്ടികളും ടീച്ചർമാരും കൊല്ലപ്പെട്ടു. അപ്പോൾ വിചാരിച്ചു പുറത്തിറങ്ങാതെ ഇരുന്നാൽ ഒരു പ്രശ്നവും ഇല്ലെന്നു. പക്ഷെ ഇപ്പോൾ അതും രക്ഷയില്ല ഗുയ്സ്.
അപ്പോൾ ഇതാണ് ഗുയ്സ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ അവസ്ഥ. നിങ്ങൾ അമേരിക്കയിൽ താമസിക്കുന്നത് ഇതുപോലത്തെ സ്ഥലത്താണെങ്കിൽ കമന്റ് ചെയ്യാൻ മറക്കരുത്. ഒന്നുല്ലെങ്കിലും നമ്മൾ ഒരേ തൂവല്പക്ഷികളല്ലെ?
ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും ചോദിക്കും. എന്തിനാണ് അവിടെ തന്നെ കടിച്ചുതൂങ്ങി നിൽക്കുന്നത്? ഇന്ത്യയിലേക്ക് വന്നുകൂടെ എന്ന്? പക്ഷെ എന്റെ പരിമിതമായ കണക്കും സ്റ്റാറ്റിസ്റ്റിക്‌സ് വെച്ച് നോക്കുമ്പോൾ, അതുപോലെ AI യോട് ചോദിക്കുമ്പോൾ മനസിലാകുന്നത്, നമ്മൾ സ്വാഭാവികമായി മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ അമേരിക്കയെ അപേക്ഷിച്ചു കൂടുതലാണ്. അതെങ്ങിനെ എന്ന് സംശയം ഉള്ളവർക്കും കമന്റ് ബോക്സിൽ വരാം.
2025, ജൂലൈ 31, വ്യാഴാഴ്‌ച
2025 ലെ അമേരിക്കൻ സ്വാതന്ത്ര്യദിന പരേഡ്
അമേരിക്കയിൽ വന്നിട്ട് പരേഡ് കണ്ടില്ല എന്ന വിഷമം തീർക്കാൻ പോയതാണ്. സ്ഥലം ജോർജിയ സംസ്ഥാനത്തിലെ ഡൺവൂഡി എന്ന സ്ഥലം. ജോർജിയയിലെ ഏറ്റവും വലിയ പരേഡ് ആണ്. സംഗതി എങ്ങെനെയുണ്ടെന്ന് കണ്ടിട്ട് വിലയിരുത്തുക.
2025, ജൂലൈ 30, ബുധനാഴ്‌ച
ഫിലോസഫി പഠിച്ചാൽ കൂടുതൽ ശമ്പളം കിട്ടുമോ?
ഫിലോസഫി പഠിക്കാനുണ്ടായ സാഹചര്യങ്ങൾ, ഇന്നും ഇതാവശ്യമുണ്ടോ? എൻ്റെ ഇന്നത്തെ ഫിലോസഫിയെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ ഒക്കെയാണ് ഈ വീഡിയോയിൽ. ഫിലോസഫി ആയതുകൊണ്ട് ദൈവം മതം ഒക്കെ ഉണ്ട്. വികാരം വ്രണപ്പെടുന്നവർ ആണെങ്കിൽ കാണണമെന്നില്ല.
2025, ജൂലൈ 1, ചൊവ്വാഴ്ച
📹 ഒരു വീഡിയോ ഉണ്ടാക്കാൻ നിങ്ങളത്രെ സമയം ചിലവഴിക്കുന്നുണ്ട്?
2025, ജൂൺ 26, വ്യാഴാഴ്‌ച
[വീഡിയോ] ചീങ്കണ്ണിയുടെ ഇറച്ചി കഴിച്ചിട്ടുണ്ടോ?
ഇത് ഒരു ഫുഡ് വ്ലോഗ് ആണ്. പറക്കുന്നതും, ചാടുന്നതും, ഓടുന്നതും, ഇഴയുന്നതും ഒക്കെ തിന്നാൻ ആഗ്രഹം ഉണ്ടെങ്കിലും നടക്കാറില്ല. നമുക് കിട്ടുന്നത് ചിക്കൻ, ബീഫ് മീൻ അതുകക്ക് മേലെ പോയാൽ പോർക്ക്, ആട്. താറാവ് പോലും വല്ലപ്പോഴും. ന്യൂ ഓർലീൻസ് കണ്ടു തിരിച്ചു പോകേണ്ട ഞാൻ അവിടെന്നു കുറച്ചു തിരിഞ്ഞു പോയി ബ്ലാക്കൻഡ് അലിഗേറ്റർ മീറ്റ് അഥവാ ചീങ്കണ്ണി ഇറച്ചി കഴിച്ച കഥയാണ് ഈ ഷോർട്ടിൽ
2025, ജൂൺ 19, വ്യാഴാഴ്‌ച
അമേരിക്കയിൽ പതിനായിരങ്ങൾ, കേരളത്തിലെ ഫ്രീ ഫിഷ് സ്പാ
അമേരിക്കയിലെ ഫിഷ് സ്‌പാ അല്ലെങ്കിൽ ഫിഷ് തെറാപ്പി എന്നും പറയുന്ന പരിപാടിക്ക് ഒരാൾക്ക് 25 മിനിറ്റിനു ചെലവ് മാത്രം 89 ഡോളർ ടിപ്പ് വേറെ… ഏകദേശം 7200 രൂപ!
ഞങ്ങളുടെ തൃശൂർ ഉള്ള തുമ്പൂർമുഴി അതുപോലെ നാട്ടിലെ കുളത്തിൽ ഒന്നു ഇറങ്ങിയാൽ മതി. എണ്ണമെങ്കിൽ എണ്ണിക്കോ, ലക്ഷം ലക്ഷം പിന്നാലെ എന്നുപറഞ്ഞപോലെയാണ് പിന്നെ മീനുകൾ വന്നു തെറാപ്പിചെയ്യുന്നത്. അതിൻ്റെ വീഡിയോ ഒന്ന് കണ്ടു നോക്കാം.
2025, ജൂൺ 18, ബുധനാഴ്‌ച
[വീഡിയോ൦] ആമസോൺ തിരിച്ചെടുത്ത സാധനങ്ങൾ എന്ത് ചെയ്യുന്നു?
ആമസോൺ പോലുള്ള ഓൺലൈൻ വാണിജ്യ കമ്പനികൾ അവർ വിറ്റ സാധനങ്ങൾ തിരിച്ചെടുക്കാറുണ്ട്. നിശ്ചിതദിവസങ്ങൾക്കകം നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു കൊടുക്കാം. അങ്ങനെ അവർ തിരിച്ചെടുക്കുന്ന സാധനങ്ങൾ എവിടെ പോകുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ ?
അവരുടെ കൈയിൽ നിന്നും ഇങ്ങനെത്തെ സാധനങ്ങൾ വാങ്ങി കച്ചോടം ചെയ്യുന്ന കടയാണ് ഈ വീഡിയോയിൽ
2025, ജൂൺ 15, ഞായറാഴ്‌ച
[വീഡിയോ] സ്വർണ്ണം 2025 ഇൽ ഇപ്പോൾ വാങ്ങിക്കണോ? അതോ കുറയാൻ കാത്തു നിൽക്കണോ?
സ്വർണവില വളരെ അധികം ഉയർന്നു നിൽക്കുകയാണല്ലോ. ഇപ്പോൾ സ്വർണം വാങ്ങുന്നത് ബുദ്ധിയാണോ? ഇനിയും കൂടുമോ? സ്വർണവില ഇനിയും കൂടാനുള്ള കാരണങ്ങൾ ഒക്കെയാണ് ഈ വീഡിയോയിൽ.
2025, ജൂൺ 8, ഞായറാഴ്‌ച
[വീഡിയോ] ഏജൻറ് AI ഞങ്ങളുടെ പണി കളയാൻ പോകുന്നതെങ്ങിനെ?
2025, മേയ് 25, ഞായറാഴ്‌ച
[വീഡിയോ] റോഡ്ട്രിപ്പ് ടിപ്സ് & ട്രിക്സ്
2025, മേയ് 19, തിങ്കളാഴ്‌ച
[വീഡിയോ] റോഡ്ട്രിപ്പ് - 17 🇺🇸 സംസ്ഥാനങ്ങൾ, 5417 KMs, 6 ദിവസങ്ങൾ
അമേരിക്കയിലെ താഴെ കാണുന്ന 17 സംസ്ഥാനങ്ങളിലൂടെ 6 കൊണ്ട് നടത്തിയ യാത്രയുടെ ചെറിയ വിവരണം ആണ്.
- Washington
- Oregon
- Idaho
- Montana
- Wyoming
- South Dakota
- North Dakota
- Minnesota
- Iowa
- Nebraska
- Missouri
- Kansas
- Arkansas
- Tennessee
- Mississippi
- Alabama
- Georgia
2025, മേയ് 6, ചൊവ്വാഴ്ച
ആലം ഗുഹയിലേക്ക് ഹൈക്കിങ്
2025, മേയ് 5, തിങ്കളാഴ്‌ച
[വീഡിയോ] തടി കൊണ്ടുള്ള ഒരു ഗരാജ് ഷെൽഫ് നിർമാണം
2025, മേയ് 1, വ്യാഴാഴ്‌ച
[വീഡിയോ] ന്യൂജെൻ പിള്ളേർ എല്ലാവരും കുറ്റവാളികളാണോ?
- കുട്ടികളിൽ മയക്ക് മരുന്ന് ലഹരി ഉപയോഗങ്ങൾ കൂടുന്നു.
- ഇപ്പോഴത്തെ പിള്ളേർ എല്ലാവരും ലഹരിക്ക് അടിമകളാണ്, അപകടകാരികളാണ്.
- പണ്ട് കുട്ടികളുടെ ഉൾപ്പെടെ ക്രൈം റേറ്റ് കുറവായിരുന്നു. മാവേലി നാടുവാണപോലെയായിരുന്നു
2025, ഏപ്രിൽ 29, ചൊവ്വാഴ്ച
[🩳 വീഡിയോ] ജോർജിയയിലെ പ്രൊവിഡൻസ് കാന്യോൺ
2025, ഏപ്രിൽ 28, തിങ്കളാഴ്‌ച
അമേരിക്കയിലെ ഫ്രീ സ്കൂൾ സിസ്റ്റം
- പ്രൈവറ്റ് / സർക്കാർ പബ്ലിക്
- പബ്ലിക് സ്കൂളിൽ ഫീസുണ്ടോ?
- പബ്ലിക് സ്കൂൾ നടത്തുന്നതാര്
- പബ്ലിക് സ്കൂൾ അഡ്മിഷൻ
- ഏത് പബ്ലിക് സ്കൂളുകൾ ആണ് നല്ലത് റേറ്റിംഗ്
- പബ്ലിക് സ്കൂൾ ട്രാൻസ്ഫർ
- K-12 എലിമെന്ററി, മിഡിൽ ഹൈ സ്കൂളുകൾ
- പ്രീസ്‌കൂൾ ഫ്രീ ആണോ?
- സ്കൂളിലെ ഉച്ചഭക്ഷണം
- സ്കൂൾ സമയം
- സ്കൂൾ ബസ്
- വെക്കേഷൻ
2025, മാർച്ച് 10, തിങ്കളാഴ്‌ച
[🩳വീഡിയോ] Lakawana coal mine tour
ഇന്ന് കൽക്കരി ഖനിതാത്കാലികമായി അടച്ചിട്ടിരിക്കുകയാണ് എന്നാണ് ഗൂഗിൾ മാപ്‌സ് പറയുന്നത്. പണ്ട് ഇത് മുഴുവൻ പ്രതാപത്തിലും പ്രവർത്തിച്ചിരുന്ന കാലത്തു കാലത്തു ഞങ്ങൾ അവിടെ പോയിട്ടുണ്ട്. ഇത്രയും താഴ്ചയിലേക്ക് ഒരു റെയിൽ യാത്ര, ഒരു ഒന്നൊന്നര അനുഭവം ആണ്.
2025, മാർച്ച് 9, ഞായറാഴ്‌ച
അമേരിക്കയിൽ വീട് വാങ്ങിച്ചപ്പോൾ കിട്ടിയ പണികൾ
2025, ഫെബ്രുവരി 3, തിങ്കളാഴ്‌ച
[വീഡിയോ] അമേരിക്കയുടെ AI കുത്തക ചൈനീസ് ഡീപ്പ് സീക്ക് തകർക്കുമോ?
2025, ജനുവരി 26, ഞായറാഴ്‌ച
ട്രംപ് ഇറക്കിയ പൗരാവകാശം സംബന്ധിച്ച ഓർഡർ എങ്ങിനെ H-1B വിസക്കാരെ ബാധിക്കുന്നു?
2025, ജനുവരി 22, ബുധനാഴ്‌ച
ട്രംപ് വന്നാൽ ഞങ്ങൾ H1b വിസക്കാരുടെ അവസ്ഥ
ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നാൽ ഞങ്ങൾ H1 വിസക്കാർക്ക് എന്ത് സംഭവിക്കാം എന്നുള്ളതിന്റെ ഒരു അവലോകനം ആണീ വീഡിയോയിൽ. കഴിഞ്ഞ പ്രാവശ്യം അധികാരത്തിൽ ഇരുന്നപ്പോൾ ചെയ്തത് ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നു.
ഇതിൽ പറഞ്ഞത് എല്ലാം പുള്ളി ഇപ്പ്രാവശ്യം ചെയ്യുമോ എന്നറിയില്ല. എന്തായാലും അധികാരത്തിൽ കയറിയിട്ട് പുള്ളി ചെയ്യുന്നത് നേരിട്ട് കാണുകതന്നെ.
അവലംബം
- https://www.bbc.com/news/articles/ckg87n2ml11o
- https://trumpwhitehouse.archives.gov/briefings-statements/trump-administration-taking-action-tighten-foreign-worker-visa-requirements-protect-american-workers/
- https://www.uscis.gov/archive/uscis-temporarily-suspends-biometrics-requirement-for-certain-form-i-539-applicants
- https://www.ndtv.com/world-news/lawyers-urge-foreign-tech-workers-on-visas-to-return-to-us-before-trump-takes-office-7294402
- https://www.cnn.com/2024/12/06/politics/green-cards-college-graduates-trump-cec/index.html
[🩳 വീഡിയോ] അമേരിക്കയിലെ കഴുത വളർത്തൽ
അമേരിക്കയിൽ വന്നതിനു ശേഷം പലതരം ജീവികളെ വളർത്തുന്ന കണ്ടിട്ടുണ്ട്. ഹാംസ്റ്റെർ എന്ന് പറയുന്ന ഏലി, അരണ, ഓന്ത് പല്ലി പോലുള്ള ജീവികൾ, പാമ്പ് വർഗ്ഗത്തിൽ പെട്ടവ പ്രധാനമായും മലമ്പാമ്പ്. അലിഗേറ്റർ അഥവാ ചീങ്കണി. ആദ്യമായിട്ട് ആണ് കഴുതയെ വളർത്തുന്നത് കാണുന്നെ. രണ്ടെണ്ണത്തിനെ പുറത്തു കണ്ടു വേറെ എത്രെയെണ്ണം ഉണ്ടോ ആവോ?