ദേശാടനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ദേശാടനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 സെപ്റ്റംബർ 14, ഞായറാഴ്‌ച

🎦ഫ്രീ ആയി സ്റ്റാച്യു ഓഫ് ലിബർട്ടി കണ്ടു ന്യൂയോർക്ക് ഫെറി

ലാഭം മാത്രം നോക്കുന്ന കുത്തക മുതലാളിത്ത അമേരിക്കയിൽ ഫ്രീ ഫെറി സർവീസ് ഉള്ള കാര്യം അറിയാമോ? അതും വാൾ സ്ട്രീറ്റ് നിൽക്കുന്ന ന്യൂ യോർക്കിൽ.

അതെ സുഹൃത്തുക്കളെ ന്യൂയോർക്കിലേക്ക് സിറ്റി ഫ്രീ ആയി ഒരു ഫെറി ഇട്ടിട്ടുണ്ട്. അതിലെ യാത്രയാണ് ഈ വിഡിയോയിൽ.

2025 ഓഗസ്റ്റ് 16, ശനിയാഴ്‌ച

🎦 തുടക്കക്കാർക്ക് അമേരിക്കൻ വനാന്തരങ്ങളിലെ ടെന്റ് ക്യാമ്പിംഗ് ഐഡിയകൾ

അമേരിക്കയിൽ വരുമ്പോൾ മുതൽ കേൾക്കുന്നതായിരിക്കും ക്യാമ്പിംഗ്. സംഗതി സിമ്പിൾ ആണ്. സുഖിച്ചിട്ട് എല്ലിന്റെ ഇടയിൽ കയറുമ്പോൾ ഇടക്ക് ബുദ്ധിമുട്ട് എന്താണ് എന്ന് അറിയാൻ വീടിനു പുറത്തു ടെന്റ് കെട്ടി ഉറങ്ങുക. വീടിനു അകത്തു മാത്രം ഉറങ്ങിയവർക്ക് ആദ്യം ഒരു പകപ്പ് ഉണ്ടാകും പ്രത്യേകിച്ച് ഫാമിലി കൂടെ ഉണ്ടെങ്കിൽ. അവിടെ കറന്റ് ഉണ്ടാകുമോ, വെള്ളം, ടോയ്ലറ്റ് എങ്ങിനെ, കാട്ടിൽ നിന്നും മൃഗങ്ങൾ വന്നാൽ എന്ത് ചെയ്യും?

അങ്ങനെയുള്ളവർക്ക് ഈസി ആയി ഒരു ക്യാമ്പിംഗ് ചെയ്യാൻ പറ്റിയ ഐഡിയകൾ ആണ് ഈ വീഡിയോയിൽ



2025 ജൂൺ 19, വ്യാഴാഴ്‌ച

അമേരിക്കയിൽ പതിനായിരങ്ങൾ, കേരളത്തിലെ ഫ്രീ ഫിഷ് സ്പാ

അമേരിക്കയിലെ ഫിഷ് സ്‌പാ അല്ലെങ്കിൽ ഫിഷ് തെറാപ്പി എന്നും പറയുന്ന പരിപാടിക്ക് ഒരാൾക്ക് 25 മിനിറ്റിനു ചെലവ് മാത്രം 89 ഡോളർ ടിപ്പ് വേറെ… ഏകദേശം 7200 രൂപ!

ഞങ്ങളുടെ തൃശൂർ ഉള്ള തുമ്പൂർമുഴി അതുപോലെ നാട്ടിലെ കുളത്തിൽ ഒന്നു ഇറങ്ങിയാൽ മതി. എണ്ണമെങ്കിൽ എണ്ണിക്കോ, ലക്ഷം ലക്ഷം പിന്നാലെ എന്നുപറഞ്ഞപോലെയാണ് പിന്നെ മീനുകൾ വന്നു തെറാപ്പിചെയ്യുന്നത്.  അതിൻ്റെ വീഡിയോ ഒന്ന് കണ്ടു നോക്കാം.


2024 നവംബർ 1, വെള്ളിയാഴ്‌ച

[വീഡിയോ] അമേരിക്കയിലെ ട്രക്ക് ഷോപ്പിലെ ഉറക്കം

അമേരിക്കയിൽ യാത്ര ചെയ്യുമ്പോൾ പൈസ നന്നായിട്ട് പൊട്ടുന്ന പരിപാടിയാണ് താമസം. മൂട്ടകടി കിട്ടാത്ത ഹോട്ടൽ കിട്ടണമെങ്കിൽ ഒരു രാത്രിക്ക് $100 അല്ലേൽ അതില്കൂടുതൽ ആകും. അങ്ങനെയുള്ളപ്പോൾ കാറിൽ തന്നെ കിടന്നുറങ്ങി കുറച്ചു പൈസ ലഭിക്കാൻ പറ്റുമോ എന്ന ചോദ്യം വരാം. അതിനുള്ള മറുപടിയാണീ വീഡിയോ.


    സംശയങ്ങൾ ഉള്ളവർ വീഡിയോയുടെ താഴെ കമന്റ് ചെയ്യേണ്ടതാണ്.

2024 ജൂലൈ 16, ചൊവ്വാഴ്ച

കൽക്കട്ട കാഴ്ചകൾ

കോവിഡ് സമയത്തു 2022 ഫെബ്രുവരിയിൽ നാട്ടിൽ പോയപ്പോൾ അമേരിക്കൻ വിസ അടിച്ചു കിട്ടേണ്ടതുണ്ടായിരുന്നു. ആ സമയത്തു ഓഫീസ് സ്റ്റാഫ് കുറവായിരുന്നതുകൊണ്ട് അടുത്തുള്ള ചെന്നെയിൽ കിട്ടിയില്ല. അവസാനം കിട്ടിയത് കൊൽക്കത്ത ആയിരുന്നു. അതും ഫിംഗർ പ്രിന്റ് തിങ്കളും ഇന്റർവ്യൂ ബുധനാഴ്ച്ചയും ആയിട്ടാണ് കിട്ടിയത്. എപ്പോൾ വേണേലും ഫ്ലൈറ്റ് ക്യാൻസൽ ആകാം അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് നേരത്തെ പോയി. അങ്ങനെ രണ്ടു മൂന്ന് ദിവസങ്ങൾ കിട്ടിയതു കൊണ്ട്, കൊൽക്കത്ത കാണാനിറങ്ങി. 

മൂന്ന് ഭാഗങ്ങൾ ആയിട്ടാണ് വീഡിയോകൾ ചെയ്തത്. അവ താഴെ കൊടുക്കുന്നു.

ഭാഗം ഒന്ന്

ഭാഗം രണ്ട് 

ഭാഗം മൂന്ന്  



2024 ജനുവരി 28, ഞായറാഴ്‌ച

[വീഡിയോ] - ആദ്യ നയാഗ്ര ട്രിപ്പ്

ഞങ്ങൾ ന്യൂ ജേഴ്‌സിയിൽ നിന്നും അമേരിക്കൻ ഭാഗത്തുള്ള നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ വ്ലോഗ് ആണ്. താഴെ കൊടുത്തിരിക്കുന്നത്. കുഞ്ഞുകുട്ടി പരാധീനതകൾ ഉള്ളതുകൊണ്ട് കുറച്ചു മാത്രം സ്ഥലങ്ങളെ കാണാൻ സാധിച്ചുള്ളൂ.

5 മിനിറ്റു ആണ് ഞാൻ സാധാരണ ഒരു വീഡിയോ ഉണ്ടാക്കുന്നത് അതുകൊണ്ട് ഓരോ ദിവസവും നടന്നത് വെച്ച് രണ്ടു ഭാഗങ്ങൾ ആയിട്ട് ആണ് ചെയ്തത്.

ഭാഗം ഒന്ന്.

ഭാഗം രണ്ട്