വീഡിയോ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വീഡിയോ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2025 നവംബർ 26, ബുധനാഴ്‌ച

🩳🎦 പറയുന്നത് പോലെയാണൊ മലയാളം എപ്പോഴും എഴുതുന്നത്?

ഇംഗ്ലീഷ് പഠിച്ചപ്പോൾ നമ്മളിൽ പലരും അനുഭവിച്ച പ്രശ്നമാണ് ഇംഗ്ലീഷ് പറയുന്നത് പോലെയല്ല എഴുതുന്നത്. എഴുതിയത് പോലെയല്ല പറയുന്നത്. മലയാളം നേരെ തിരിച്ചാണ് സാധാരണ. എന്നാൽ മലയാളത്തിലും എഴുത്തു കണ്ടാൽ സാഹചര്യത്തിന് അനുസരിച്ചു വായിക്കേണ്ട അക്ഷരങ്ങൾ ഉണ്ട് .  അതാണ് ഈ വീഡിയോയിൽ.    




2025 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ടെമു.കോം - ഡയറക്റ്റ് ഫ്രം ചൈന - റിവ്യൂ

കുറച്ചുനാൾ മുൻപ് ടെമു.കോം സൈറ്റിൽ നിന്നും വാങ്ങിയ കുറച്ചു സാധനങ്ങൾ വാങ്ങിയതിന്റെ റിവ്യൂ ആണ്  

പാർട്ട് 1 ടെലെസ്കോപ്പ് , തെർമോമീറ്റർ, മൂർച്ച കൂട്ടുന്ന ഉപകരണം

പാർട്ട് 2 ഡെക്കർ ഫോട്ടോസ്, GPS  കാർ പമ്പ്,

പാർട്ട് 3 ഐഫോൺ wireless ചാർജർ, കാര് കാമറ, Drone

നിങ്ങളുടെ ടെമു അനുഭങ്ങൾ വീഡിയോയിൽ കമന്റ് ചെയ്യാം. പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും.




2025 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

നിറതോക്കുകൾക്ക് നടുവിലെ ഞങ്ങളുടെ US ജീവിതം

 ഞങ്ങൾക്ക് ഒരു ആശ്വാസം ഉണ്ടായിരുന്നു. ഇടക്കിടെ അറ്റ്ലാന്റ സിറ്റിയിലും, ഷോപ്പിംഗ് മാളിലും അല്ലെ വെടിവെപ്പ് ഉണ്ടാകുന്നത്. നമ്മൾ അങ്ങോട്ട് പോകാതിരുന്നാൽ മതിയല്ലോ. അങ്ങനെ ഇരിക്കുമ്പോഴാണ് ധന്യ പഠിപ്പിക്കാൻ പോയിരുന്ന സ്കൂളിൽ വെടിവെപ്പ് ഉണ്ടായത്. പുള്ളിക്കാരിപഠിച്ചുകൊണ്ടിരുന്ന ക്‌ളാസിനു അടുത്തതന്നെ. അന്ന് ഹൈ സ്കൂൾ കുട്ടി നടത്തിയ വെടിവെപ്പിൽ, അവിടെ കുട്ടികളും ടീച്ചർമാരും കൊല്ലപ്പെട്ടു. അപ്പോൾ വിചാരിച്ചു പുറത്തിറങ്ങാതെ ഇരുന്നാൽ ഒരു പ്രശ്നവും ഇല്ലെന്നു. പക്ഷെ ഇപ്പോൾ അതും രക്ഷയില്ല ഗുയ്സ്.


അപ്പോൾ ഇതാണ് ഗുയ്സ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ അവസ്ഥ. നിങ്ങൾ അമേരിക്കയിൽ താമസിക്കുന്നത് ഇതുപോലത്തെ സ്ഥലത്താണെങ്കിൽ കമന്റ് ചെയ്യാൻ മറക്കരുത്. ഒന്നുല്ലെങ്കിലും നമ്മൾ ഒരേ തൂവല്പക്ഷികളല്ലെ?

ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും ചോദിക്കും. എന്തിനാണ് അവിടെ തന്നെ കടിച്ചുതൂങ്ങി നിൽക്കുന്നത്? ഇന്ത്യയിലേക്ക് വന്നുകൂടെ എന്ന്? പക്ഷെ എന്റെ പരിമിതമായ കണക്കും സ്റ്റാറ്റിസ്റ്റിക്‌സ് വെച്ച് നോക്കുമ്പോൾ, അതുപോലെ AI യോട് ചോദിക്കുമ്പോൾ മനസിലാകുന്നത്, നമ്മൾ സ്വാഭാവികമായി  മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ അമേരിക്കയെ അപേക്ഷിച്ചു കൂടുതലാണ്. അതെങ്ങിനെ എന്ന് സംശയം ഉള്ളവർക്കും കമന്റ് ബോക്സിൽ വരാം.  

2025 ജൂലൈ 1, ചൊവ്വാഴ്ച

📹 ഒരു വീഡിയോ ഉണ്ടാക്കാൻ നിങ്ങളത്രെ സമയം ചിലവഴിക്കുന്നുണ്ട്?

നമ്മളിൽ പലരും യൂട്യൂബർ അല്ലെങ്കിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയിരിക്കും. ഒരു വീഡിയോ ഉണ്ടാക്കാൻ വേണ്ടി നമ്മൾ ആ വീഡിയോ കാണാൻ വേണ്ട സമയത്തിന്റെ എത്ര ഇരട്ടി സമയം ചിലവാക്കുന്നുണ്ടെന്നു ആലോചിച്ചിട്ടുണ്ടോ?

8 മിനിറ്റ് വീഡിയോ ഉണ്ടാക്കാനുള്ള സമയം എനിക്ക് എത്രയെന്നു ആണ് ഈ വീഡിയോ പറയുന്നത്/

വീഡിയോ ഉണ്ടാക്കാൻ നിങ്ങൾക്കെത്ര സമയം വേണം? പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ കമന്റ് ആയി ഇടാം. അതുപോലെ സമയം ലഭിക്കാനുള്ള കുറുക്കുവഴികൾ ഉണ്ടെങ്കിൽ അതും.


2025 മേയ് 25, ഞായറാഴ്‌ച

[വീഡിയോ] റോഡ്ട്രിപ്പ് ടിപ്സ് & ട്രിക്സ്

സഞ്ചാരം ട്രിപ്പ് ,യാത്ര   
അമേരിക്കയിൽ റോഡ് ട്രിപ്പ് അടുത്തിടെ നടത്തിയിരുന്നു. അതിൽ നിന്നും ഉള്ള അനുഭവങ്ങളുടെ വെളിച്ചത്തിൽ കുറച്ചു ടിപ്സ് & ട്രിക്സ് ആണ്‌ ഈ വീഡിയോയിൽ



2025 മേയ് 19, തിങ്കളാഴ്‌ച

[വീഡിയോ] റോഡ്ട്രിപ്പ് - 17 🇺🇸 സംസ്ഥാനങ്ങൾ, 5417 KMs, 6 ദിവസങ്ങൾ

അമേരിക്കയിലെ താഴെ കാണുന്ന 17 സംസ്ഥാനങ്ങളിലൂടെ 6 കൊണ്ട് നടത്തിയ യാത്രയുടെ ചെറിയ വിവരണം ആണ്.

  1. Washington
  2. Oregon
  3. Idaho
  4. Montana
  5. Wyoming
  6. South Dakota
  7. North Dakota
  8. Minnesota
  9. Iowa
  10. Nebraska
  11. Missouri
  12. Kansas
  13. Arkansas
  14. Tennessee
  15. Mississippi
  16. Alabama
  17. Georgia



2025 മേയ് 6, ചൊവ്വാഴ്ച

ആലം ഗുഹയിലേക്ക് ഹൈക്കിങ്

ഫാമിലി വക്കേഷനാണ് നാട്ടിൽപോയതുകൊണ്ട് മാത്രം ബാച്ചിലറായവന് ഒരു വെളിപാടുണ്ടാകുന്നു, എന്താ മീറ്റുപ്പിലെ ദേശി ഗ്രുപ്പുകളുടെ കൂടെ ഹൈക്കിങ് പോകണം. എന്തിനാ ഹിന്ദി പഠിക്കണം.. ഹിന്ദി പഠിക്കണമെന്ന മോഹവുമായി ചെന്ന് കയറിയത് ഒരു പഴയ സിംഹത്തിൻ്റെ ഗ്രൂപ്പിൽ. ഉസ്താദ് "ദേശി ഔട്ട് ഡോർസ് നേച്ചർ അഡ്വെഞ്ചർ എക്സ്പീരിയൻസ്".  ആഗ്രഹം അറിയിച്ചപ്പോൾ പണ്ട് ഞാൻ ചെയ്ത ഹൈക്കുകളെ പാട്ടി പറയാൻ പറഞ്ഞു. കഴിഞ്ഞ രണ്ടു കൊല്ലം വീടും കുടുമ്പവുമായി മാത്രം നടന്നവൻ്റെ കൈയിൽ എന്തുണ്ട്. ഹിക്കിങ് ബാലപാഠം പഠിച്ച ന്യൂ ജേർസിയെ ധ്യാനിച്ചു ഒരു അവിടെചെയ്ത ഹൈക്കുകളെപ്പറ്റി ഒരു ക്യാച്ചങ്ങു കാച്ചി. പറഞ്ഞു മുഴുമിപ്പിക്കുംമുപ്പ മൂപ്പർ പറഞ്ഞു. आप हमारे साथ नहीं आ सकते തനിക്ക് ഞങ്ങളുടെ കൂടെ വരാൻ അനുവദല്യാ. വേണേൽ താനായിട്ട് എവെങ്കിലും താമസിച്ചു ഹൈക്കിങ് മാത്രം വരാം 

അങ്ങനെ ഞാൻ അവരുടെ കൂടെ ഹൈക്കിങ് ചെയ്യാൻ പോയ കഥയാണ്‌ 3 ഭാഗങ്ങൾ ആയി ചെയ്തിരിക്കുന്നത്. അവരുടെ പേര് കൊടുക്കാൻ പറ്റാത്തതുകൊണ്ട് തൂലിക നാമങ്ങൾ ആണ്. ആശാൻ, കത്തിച്ചേട്ടൻ, സർദാർജി, മിലിറ്ററി ചേച്ചി, പിങ്കി ചേച്ചി.






2025 മേയ് 5, തിങ്കളാഴ്‌ച

[വീഡിയോ] തടി കൊണ്ടുള്ള ഒരു ഗരാജ് ഷെൽഫ് നിർമാണം

ഗരാജ്‌ അഥവാ കാർ ഷെഡ് ഒതുക്കുന്നതിന്റെ ഭാഗമായി ഷെൽഫുകൾ തപ്പി നടന്നു ഒടുവിൽ വേറെ വഴി ഇല്ലതായപ്പോൾ സ്വന്തമായി മരംകൊണ്ട് ഒരു ഷെൽഫ് നിർമിക്കേണ്ടി വന്നു. അതിൻ്റെ വീഡിയോ ആണിത്.



2025 മേയ് 1, വ്യാഴാഴ്‌ച

[വീഡിയോ] ന്യൂജെൻ പിള്ളേർ എല്ലാവരും കുറ്റവാളികളാണോ?

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിജയകരമായി ഓടുന്ന കാര്യങ്ങളാണ് താഴെ
  • കുട്ടികളിൽ മയക്ക് മരുന്ന് ലഹരി ഉപയോഗങ്ങൾ കൂടുന്നു.
  • ഇപ്പോഴത്തെ പിള്ളേർ എല്ലാവരും ലഹരിക്ക് അടിമകളാണ്, അപകടകാരികളാണ്.
  • പണ്ട് കുട്ടികളുടെ ഉൾപ്പെടെ ക്രൈം റേറ്റ് കുറവായിരുന്നു. മാവേലി നാടുവാണപോലെയായിരുന്നു
ഡാറ്റ വെച്ച് ഇക്കാര്യങ്ങളുടെ വസ്തുത പരിശോധിക്കാൻ ഒരു ശ്രമമാണ് ഈ വീഡിയോയിൽ. 

നിങ്ങൾക്ക് വിയോജിപ്പുകൾ ഉണ്ടാകുമെന്നറിയാം. ഡാറ്റ വെച്ച് വിയോജിപ്പുകൾ കമന്റ് ആയി വീഡിയോയിൽ ഇടുകയാണെങ്കിൽ എൻ്റെ ഭാഗത്തു നിന്ന് തിരുത്താൻ തയ്യാറാണ്.

2025 ഏപ്രിൽ 29, ചൊവ്വാഴ്ച

[🩳 വീഡിയോ] ജോർജിയയിലെ പ്രൊവിഡൻസ് കാന്യോൺ

അരിസോണയിലെ ഗ്രാൻഡ് കാന്യോൺ ആയി താരതമ്യവും ഇല്ല. എന്നാലും ജോർജിയക്കാരുടെ അഹങ്കാരമായ കാന്യോൺ, പ്രൊവിഡൻസ് കാന്യോൺ. 

അമ്മ വന്നപ്പോൾ അവിടേക്ക് ഞങ്ങൾ പോയതിന്റെ ഷോർട് വീഡിയോകൾ ആണിത്.
ഒരു ഉറവയുടെ ഉത്ഭവം 

2025 ഏപ്രിൽ 28, തിങ്കളാഴ്‌ച

അമേരിക്കയിലെ ഫ്രീ സ്കൂൾ സിസ്റ്റം

അമേരിക്കയിലെ സ്കൂൾ സിസ്റ്റം ഇന്ത്യയിലേതിൽ നിന്നും കുറച്ചു വ്യത്യാസം ഉണ്ട്. മിക്കവർക്കും സർക്കാർ സ്കൂളുകൾ ഫ്രീ ആണെന്ന് അറിയുമായിരിക്കും. പക്ഷെ ഡീറ്റെയിൽസ് അറിയുന്നുണ്ടാവില്ല.
അങ്ങനെയുള്ളവർക്ക് ആണ് ഈ വീഡിയോ. ഞങ്ങൾ കുറച്ചു കഷ്ടപ്പെട്ട് അറിഞ്ഞ കാര്യങ്ങൾ ബാക്കിയുള്ളവർക്ക് എളുപ്പത്തിൽ പറഞ്ഞു മനസിലാക്കാനുള്ള ശ്രമം.

താഴെ പറയുന്ന കാര്യങ്ങൾ ആണ് പ്രധാനമായും വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
  • പ്രൈവറ്റ് / സർക്കാർ പബ്ലിക്
  • പബ്ലിക് സ്കൂളിൽ ഫീസുണ്ടോ?
  • പബ്ലിക് സ്കൂൾ നടത്തുന്നതാര്
  • പബ്ലിക് സ്കൂൾ അഡ്മിഷൻ
  • ഏത് പബ്ലിക് സ്കൂളുകൾ ആണ് നല്ലത് റേറ്റിംഗ്
  • പബ്ലിക് സ്കൂൾ ട്രാൻസ്ഫർ
  • K-12 എലിമെന്ററി, മിഡിൽ ഹൈ സ്കൂളുകൾ 
  • പ്രീസ്‌കൂൾ ഫ്രീ ആണോ?
  • സ്കൂളിലെ ഉച്ചഭക്ഷണം
  • സ്കൂൾ സമയം
  • സ്കൂൾ ബസ്  
  • വെക്കേഷൻ 

2025 മാർച്ച് 10, തിങ്കളാഴ്‌ച

[🩳വീഡിയോ] Lakawana coal mine tour

ഇന്ന് കൽക്കരി ഖനിതാത്കാലികമായി അടച്ചിട്ടിരിക്കുകയാണ് എന്നാണ് ഗൂഗിൾ മാപ്‌സ് പറയുന്നത്. പണ്ട് ഇത് മുഴുവൻ പ്രതാപത്തിലും പ്രവർത്തിച്ചിരുന്ന കാലത്തു കാലത്തു ഞങ്ങൾ അവിടെ പോയിട്ടുണ്ട്. ഇത്രയും താഴ്ചയിലേക്ക് ഒരു റെയിൽ യാത്ര, ഒരു ഒന്നൊന്നര അനുഭവം ആണ്. 


2025 മാർച്ച് 9, ഞായറാഴ്‌ച

അമേരിക്കയിൽ വീട് വാങ്ങിച്ചപ്പോൾ കിട്ടിയ പണികൾ

ഇതിൽ പ്രധാനമായി രണ്ടു വീഡിയോകൾ ആണ്. എങ്ങിനെയാണ് അമേരിക്കയിൽ വീട് വാങ്ങിക്കുന്നതിന്റെ നടപടിക്രമങ്ങൾ 


പിന്നെ രണ്ടാമത്തെ ഞങ്ങൾ വീട് വാങ്ങിയപ്പോൾ കിട്ടിയ പണികൾ 
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി യൂട്യൂബിൽ ഇടുമല്ലോ. ..
 

2025 ഫെബ്രുവരി 3, തിങ്കളാഴ്‌ച

[വീഡിയോ] അമേരിക്കയുടെ AI കുത്തക ചൈനീസ് ഡീപ്പ് സീക്ക് തകർക്കുമോ?

നിർമ്മിതബുദ്ധി മേഖലയിൽ അമേരിക്കൻ കമ്പനികൾ ആയിരുന്നു കുത്തക. പക്ഷെ കുറച്ചു ദിവസങ്ങളായി ഒരു ചൈനീസ് കമ്പനി ഈ മേഖലയിൽ പുതിയ ഒരു ഓളം ഉണ്ടാക്കുന്നുണ്ട്. മുൻകിട അമേരിക്കൻ കമ്പനികളുടെ സ്റ്റോക്ക് വില താഴുന്നു. AI എന്താണെന്നു ഒരു ചെറിയ ആമുഖവും chatgpt എന്താണെന്നും പുതുതായി വന്ന ഡീപ് സീക് എങ്ങിനെയാണ് കളി മാറ്റിയതെന്നും ആണ് ഇന്നത്തെ വീഡിയോ.

2025 ജനുവരി 26, ഞായറാഴ്‌ച

ട്രംപ് ഇറക്കിയ പൗരാവകാശം സംബന്ധിച്ച ഓർഡർ എങ്ങിനെ H-1B വിസക്കാരെ ബാധിക്കുന്നു?

എന്താണ് ഈ ആഴ്ച ട്രംപ് ഇറക്കിയ ജന്മാവകാശ പൗരത്വ ഓർഡർ
PROTECTING THE MEANING AND VALUE OF AMERICAN CITIZENSHIP എന്നാണ് ഈ വീഡിയോയിൽ പറയുന്നത്. 

അതിനു വേണ്ടി chatgpt ഉപയോഗിച്ചിട്ടുണ്ട്. താഴെ പറയുന്ന ചോദ്യങ്ങൾ ആണ് പ്രധാനമായും എടുത്തിരിക്കുന്നത്.  

ഈ ഓഡർ അനുസരിച്ചു H1 ഉള്ള പിതാവും ഡിപെൻഡന്റ് മാതാവിനും ജനിക്കുന്ന കുട്ടിക്ക് പൗരത്വം കിട്ടുമോ
ഈ ഓഡർ അനുസരിച്ചു H1 ഉള്ള മതവും ഡിപെൻഡന്റ് പിതാവും ജനിക്കുന്ന കുട്ടിക്ക് പൗരത്വം കിട്ടുമോ
ആർക്കെങ്കിൽ ഒരാൾക്ക് മാത്രം ഗ്രീൻ കാർഡ് ഉണ്ടെങ്കിൽ കുട്ടിക്ക് പൗരത്വം കിട്ടുമോ?


ഓർഡർ ലിങ്ക് താഴെ
https://www.whitehouse.gov/presidential-actions/2025/01/protecting-the-meaning-and-value-of-american-citizenship/

2025 ജനുവരി 22, ബുധനാഴ്‌ച

ട്രംപ് വന്നാൽ ഞങ്ങൾ H1b വിസക്കാരുടെ അവസ്ഥ

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നാൽ ഞങ്ങൾ H1 വിസക്കാർക്ക് എന്ത് സംഭവിക്കാം എന്നുള്ളതിന്റെ ഒരു അവലോകനം ആണീ വീഡിയോയിൽ. കഴിഞ്ഞ പ്രാവശ്യം അധികാരത്തിൽ ഇരുന്നപ്പോൾ ചെയ്തത് ആദ്യം ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതിൽ പറഞ്ഞത് എല്ലാം പുള്ളി ഇപ്പ്രാവശ്യം ചെയ്യുമോ എന്നറിയില്ല. എന്തായാലും അധികാരത്തിൽ കയറിയിട്ട് പുള്ളി ചെയ്യുന്നത് നേരിട്ട് കാണുകതന്നെ.


അവലംബം


2024 ഡിസംബർ 1, ഞായറാഴ്‌ച

[വീഡിയോ] സാരി വിസ ഐഡിയ

സാരി വിസ കിട്ടാനുള്ള ഐഡിയകൾ വേണേൽ തരാം എന്നും പറഞ്ഞു ഞാൻ ഒരു വീഡിയോ ചെയ്തിയിരുന്നു. അതിനു കുറെ അധികം ആവശ്യക്കാർ വന്നതുകൊണ്ട്. സാരി വിസ ഒപ്പിക്കാനുള്ള ഒരു വീഡിയോ കൂടി ചെയ്യുന്നു.

സാരിവിസ എന്ന വാക്ക് അത്രക്ക് പൊളിറ്റിക്കളി കറക്റ്റ് അല്ല എന്ന് തോന്നുന്നുണ്ട്. ഒരു തമാശക്ക് ആയി ആണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത്.


 




2024 നവംബർ 30, ശനിയാഴ്‌ച

[വീഡിയോ] ചാനെൽ നിർത്തി വല്ല പണിക്കും പൊയ്ക്കൂടേ?

കോവിഡ് കാലത്തു ആയിരുന്നെങ്കിൽ പൊളിച്ചേനെ, ഇപ്പോൾ എന്തിനാണ് വീഡിയോ ഉണ്ടാക്കുന്നത്? ട്രെൻഡ് കഴിഞ്ഞു. വേറെ പണിയില്ലാതെ സാരി വിസയിൽ ഇരിക്കുന്നത് കൊണ്ടാണോ വീഡിയോ ചെയ്യാൻ സമയം കിട്ടുന്നത്? ഈ ചാനെൽ ഒന്നും monetize ആകില്ല. വീഡിയോ ഉണ്ടാക്കി നടക്കാതെ വേറെ പണിയില്ലേ? ഇങ്ങനെ ഒരു ചോദ്യം മിക്കവാറും യൂട്യൂബർസ്‌ അതുപോലെ സോഷ്യൽ മീഡിയ കൊണ്ടെന്റ് ക്രീയേറ്റർമാർ കേട്ടിട്ടുണ്ടാകും. ഞാൻ എന്തായാലും കേട്ടിട്ടുണ്ട്. അവർക്കുള്ള എൻ്റെ ചെറിയ മറുപടിയാണ് ഈ വീഡിയോ. 



 ഇപ്പോൾ ഓരോ വീഡിയോ ചെയ്യുമ്പോഴും സ്ക്രിപ്റ്റ് ഉണ്ടാക്കാൻ സമയം എടുക്കുന്നുണ്ട്. കുറെ എഡിറ്റിംഗ് സമയം പോകുന്നുണ്ട്.വോയിസ് ഓവർ ചെയ്യാൻ സമയം. അതുകുറച്ചു കൊണ്ട് വരണം. ഇങ്ങനെ ഇരുന്നിട്ടുള്ള വീഡിയോ, സ്ട്രീമിംഗ് ആക്കണം, ട്രിപ്പ് വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ തന്നെ കാര്യങ്ങൾ പറഞ്ഞു വോയിസ് ഓവർ തന്നെ ഒഴിവാക്കണം എന്നതാണ് അടുത്ത ലക്‌ഷ്യം.


2024 നവംബർ 8, വെള്ളിയാഴ്‌ച

ഇന്ത്യക്കാരുടെ പശുപ്രേമം മുതലാക്കാൻ സായിപ്പ്


നോർത്തിന്ത്യയിലെ പശുപ്രേമം പ്രസിദ്ധമാണല്ലോ.പ്രത്യേകിച്ച് ഹിന്ദു മത വിശ്വാസികൾക്കിടയിൽ. ഒട്ടുമുക്കാൽ എല്ലാ ചടങ്ങുകൾക്കും പ്രത്യേകിച്ച് മതപരമായതിനു പശുവിനു സുപ്രധാനമായ സ്ഥാനമുണ്ട്. പശുപ്രേമം നാട്ടിൽ വെച്ചിട്ടല്ല ആരും അമേരിക്കയിലേക്ക് വണ്ടി കയറുന്നത്. അത് മനസിലാക്കിയ അമേരിക്കയിലെ സായിപ്പ് പുതിയ ബിസിനസ് ആശയവും ആയി എത്തിയിരിക്കുകയാണ്. മതപരമായ ചടങ്ങുകൾക്ക്  പശുവിനെ വാടകക്ക് നൽകുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

2024 നവംബർ 6, ബുധനാഴ്‌ച

നാട്ടുവിശേഷം - ഞങ്ങളുടെ ലൈബ്രറിയിലെ സ്റ്റുഡിയോ

കഴിഞ്ഞ ഒരു വീഡിയോയിൽ എന്തുകൊണ്ട് അമേരിക്കയിൽ വന്നവർ ആരും എന്തുകൊണ്ട് തിരിച്ചു പോകുന്നില്ല എന്ന് പറഞ്ഞതിന് ഒരു കാരണം കാണിച്ചത് ഇവിടത്തെ പബ്ലിക് ലൈബ്രറി ആയിരുന്നു. 

സാധാരണ നാട്ടിലെ ലൈബ്രറി എന്നു വെച്ചാൽ പുസ്തകങ്ങൾ ആണല്ലോ, ലൈബ്രറിക്കുള്ളില് നമുക്ക് ഫ്രീ ആയി ഉപയോഗിക്കാന് പറ്റുന്ന ഒരു സ്റ്റുഡിയോ ഉണ്ടെങ്കില് എന്തെങ്കിലും വിരോധം ഉണ്ടോ? 

അങ്ങനെയുള്ള ഞങ്ങളുടെ ലൈബ്രറിയിലെ സ്റ്റുഡിയോ ടൂർ ആണ് ഈ വീഡിയോയിൽ