2025 ഓഗസ്റ്റ് 13, ബുധനാഴ്‌ച
🩳 നന്നായി പഠിച്ചിട്ടും അമേരിക്കൻ വീട്ടുപണി
2016 ഫെബ്രുവരി 20, ശനിയാഴ്‌ച
ഒരു ഫാനിന്റെ കഥ
2014 മേയ് 2, വെള്ളിയാഴ്‌ച
കാര്‍ത്തിക ക്രിസ്ത്യാനിയാണോ?
ഫര്‍ത്താവ് - ആള് ഇപ്പോള്‍ വയറ്റില്‍ സുഖമായി, ഫുട്ബോള്‍ കളിച്ചിരിക്കല്ലേ.പുള്ളി പുറത്തെത്തിയിട്ട്പോരേ പേര്?
ഫാര്യ - ആശുപത്രിയില്‍ ഒക്കെ ഇപ്പോള്‍ പേര് കൊടുക്കണന്നേ. അല്ലേല്‍ ജനനസര്‍ട്ടിഫിക്കറ്റ് ഒക്കെ പ്രശ്നമാകും. ജനന സര്‍ട്ടിഫിക്കറ്റിലെ പേരും എസ്‌എസ്‌എല്‍സി ബുക്കിലെ പേരും രണ്ടായാല്‍ പിന്നെ പുലിവാലാന്നേയ്..
ഫര്‍ത്താവ് - എന്തായാലും മാമോദീസ പേര് എന്‍റെ അപ്പന്‍റെയോ അമ്മയുടെയോ ഇടണം.ആദ്യത്തെ കൊച്ചല്ലേ.പിന്നെ വിളിക്കാന്‍ ഒരു പേര് അത് ആ പേര് തന്നെ ഇട്ടാല്‍ പോരേ? എന്തിനാ വേറെ ഒരു പേര് നോക്കി ബുദ്ധിമുട്ടണേ.
ഫാര്യ - അതുവേണോ.അപ്പന്‍റെ പേരിട്ടു വിളിച്ചാല്‍ കണ്‍ഫ്യൂഷന്‍ ആകില്ലേ.എടാ ജോര്‍ജേ എന്നു മോനുണ്ടായി അവനെ വിളിച്ചാല്‍ അപ്പന്‍ വിളികേള്‍ക്കോ അതോ മോന്‍ കേള്‍ക്കൊ?
ഫര്‍ത്താവ് -അത് നല്ലപോയന്‍റാ.അപ്പനെങ്ങാനും അമ്മയെ ചീത്ത പറഞ്ഞാല്‍ അമ്മക്ക് എടാ ജോര്‍ജേ ഇങ്ങോട്ട് വാടാന്നു മോനേ വിളിച്ചു,അപ്പനിട്ട്ചുമ്മാ പണി കൊടുക്കാം.
ഫാര്യ - എയ് എന്തായാലും അത് വേണ്ടാന്നേ.മാമോദീസ പേര് വേറെ ...വിളിക്കണ പേര് വേറെ.
ഫര്‍ത്താവ് . - എന്നാല്‍ അങ്ങനെയെങ്കില്‍ അങ്ങനെ.പക്ഷേ ഒരു കാര്യം.പേരിടുമ്പോ കേട്ടാല്‍ ക്രിസ്ത്യാനിയാണെന്ന് മനസിലാകുന്ന പേരിടണം. ഒരു മാതിരി നിന്‍റെ പേരുപോലത്തെ പേരിടരുത്.നിന്‍റെ പേരിന്‍റെ കൂടെ അപ്പന്‍റെ പേരില്ലെങ്കില്‍ ,നിന്നെ നിന്‍റെ നായര്‍ കൂട്ടുകാരികള്‍ അവരുടെ ആങ്ങളമാര്‍ക്ക് ആലോചിച്ചേനെ...
ഫാര്യ - എന്നാ നമ്മള്തന്നെ പേരിട്ടോ..എന്‍റെ പേര് ഹിന്ദു പേരല്ലേ......ഞാന്‍ പേരിടുന്നില്ല..
ഫര്‍ത്താവ് - അല്ല..അങ്ങനെയല്ലേ...കവി ഉദ്ദേശിച്ചത് എന്താണെന്ന് വച്ചാല്‍...
ഫാര്യ -എന്‍റെ കൂടെ പഠിച്ച ഒരു കുട്ടിയുടെ പേര് രമ്യ സ്റ്റീഫന്‍നായിരുന്നല്ലോ. അവര്‍ക്കെന്താ പേരിനു കുഴപ്പം? കീര്‍ത്തി ജോസും ഉണ്ടായിരുന്നു.
ഫര്‍ത്താവ് - അല്ലാ എന്നാ ഒരു കാര്യം ചെയ്യാം.ബൈബിളില്‍നിന്ന് ഒരു പേരുണ്ടാക്കാം.പ്രശ്നം കഴിഞ്ഞില്ലേ.
ഫാര്യ - അല്ല ഇവിടത്തെ ചേച്ചിമാരുടെ പേരൊക്കെ സുധ എന്നൊക്കെയുണ്ടല്ലോ.അങ്ങനെ ഒരു പേര് ഞാന്‍ ഇവിടെ കേട്ടിട്ടുണ്ടല്ലോ.
ഫര്‍ത്താവ് - ബൈബിളീന്ന് പേരെടുത്തു...പ്രശ്നം തീര്‍ന്നല്ലോ..
ഫാര്യ -ബൈബിളീന്ന് എന്താ മത്തായി ,മാര്‍ക്കോസ്, മറിയം എന്നൊക്കെ പേര് എടുക്കാനാണോ. അതിലും ഭേദം എന്‍റെ പേരാ.
ഫര്‍ത്താവ് -നിന്‍റെ പേര് കിടിലന്‍ പേരല്ലേ.നിന്‍റെ പേരിന് എന്താ ഒരു പ്രശ്നം ?എത്ര ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലാ നിന്‍റെ പേരുള്ളത്.
ഫാര്യ -ബൈബിളീന്ന് ഏത് പേരാ ? പറ.
ഫര്‍ത്താവ് - അല്ല നീ പറ. നീയെന്താ ബൈബിള്‍ വായിച്ചിട്ടില്ലേ?
ഫാര്യ -ഞാന്‍ ആവശ്യത്തിനുള്ള ബൈബിളെ വായിച്ചിട്ടുള്ളൂ.നമ്മള്‍ ബൈബിള്‍, കഥാപുസ്തകം വായിക്കണപോലെയല്ലേ വായിക്കണേ..ഞാന്‍ അതുപോലെ വായിക്കാറില്ലായേ..
ഫര്‍ത്താവ് -അല്ല .......അ...അങ്ങനെയല്ല....നീ പേര് പറ......
ഫാര്യ -തന്നത്താന്‍ ഒരെണ്ണം പറഞ്ഞേ.കുറെ നാളായല്ലോ ഐപാഡില്‍ ഇരുന്ന്‍ ബൈബിള്‍ വായിക്കുന്നു...
ഫര്‍ത്താവ് -ഓകെ.എന്ന ദേ പിടിച്ചോ ഒരു ജോഡി.പെണ്ണാണെങ്കില്‍ "കാര്‍ത്തിക"..ആണാണെങ്കില്‍..
ഫാര്യ -അയ്യോ കാര്‍ത്തിക...എന്നാ പേരാന്നേ...ബൈബിളാണെന്ന് വച്ച് വേറെ ഏതോ ബുക്കാന്നോ ഐപാഡില്‍ വായിക്കുന്നേ
ഫര്‍ത്താവ് - നിനക്കെന്താടീ ഇടക്കിടെ ഒരു കോട്ടയം ഭാഷ.കുറച്ചു കാലം അച്ചായത്തിമാരുടെ കൂടെ ഹോസ്റ്റലീ നിന്നപ്പോ ഭാഷ മാറ്യാ? എടി കാര്യമായിട്ട് പറഞ്ഞതാ.ബൈബിളില്‍ പേരുണ്ടെടി.നീ ജോബിന്‍റെ പുസ്തകം ജോബിന്‍റെ പുസ്തകം എന്നു കേട്ടണ്‍ഡാ.
ഫാര്യ - ഏത് ജോബിന്‍റെ പുസ്തകം. ബൈബിളില്‍ എവിടെയാ അത്?
ഫര്‍ത്താവ് - ഓ ജോബിന്‍റെ പുസ്തകം അറിയില്ലേ? വലിയ കാര്യത്തില്‍ പള്ളിയില്‍ പോകാന്‍ എന്താ ഇന്‍ററസ്റ്റ്.നമ്മുടെ അവിടെ കോഴിക്കച്ചോടം ചെയ്യണ ജോബിന്‍റെ പറ്റു പുസ്തകം.
ഫാര്യ -പറയണുണ്ടെങ്കില്‍ പറ.എനിക്കു വേറെ പണിയുണ്ട്.
ഫര്‍ത്താവ് -എടീ പഴയനിയമത്തിലെ ജോബിന്‍റെ പുസ്തകം 9ആം അധ്യായം 9ആം വാക്യത്തിലുണ്ട് കാര്‍ത്തിക എന്ന്‍.ഞാന്‍ ദേ കഴിഞ്ഞ ആഴ്ച വായിച്ചതാ.നിനക്കു സംശയണ്ടെങ്കില്‍ നീ ബൈബിളെടുത്ത് നോക്ക്
ഫാര്യ -ശരിയാ ഞാന്‍ നോക്കി ജോബിന്‍റെ പുസ്തകത്തില്‍ ഉണ്ട്.ഇനി ഇപ്പോ എന്‍റെ പേരും ഉണ്ടോവോ?
അല്ല അപ്പോ നമ്മുടെ അപ്പുറത്ത് താമസിക്കുന്ന നാരായണന്‍ ചേട്ടന്‍റെ മോള് ബിഎ ക്കു പഠിക്കുന്ന കാര്‍ത്തിക ക്രിസ്ത്യാനിയാണോ?
ഫര്‍ത്താവ് - പിന്നെ അല്ലാതെ.പുള്ളിക്കാരി അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോ പള്ളിപ്പെരുന്നാളിന് തിരക്കിനിടയില്‍ കൂട്ടം തെറ്റി പള്ളിയില്‍ കയറിയപ്പോള്‍ അച്ചന്‍ വെഞ്ചിരിക്കണ വെള്ളം, അറിയാണ്ട് തലേല്‍ വീണു.
വായനക്കാരുടെ ശ്രദ്ധക്ക് - ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധവുമില്ല എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ മരിച്ചു കിടക്കുന്നവര്‍ കുഴിയില്‍ നിന്നെഴുന്നേറ്റ് വന്ന്‍ തല്ലും. ഒരു കഥാതന്തു വീണു കിട്ടി. പിന്നെ കംപ്ലീറ്റ് ഗ്യാസടിച്ചുകയറ്റിയതാ.
എന്‍റെ ഭാവനയെകൊണ്ട് ഞാന്‍ തന്നെ തോറ്റു. ഭാവന... കൊള്ളാം നല്ല പേരാ.
2012 നവംബർ 30, വെള്ളിയാഴ്‌ച
കമ്പ്യൂട്ടര്‍ ലാബിലെ വൈറസ്
HOD: ഞാനും ശ്രദ്ധിക്കാറുണ്ട് .ഒറ്റ ഒരുത്തനും ഷൂസ് പുറത്തുവയ്ക്കുന്നില്ല. ലാബിലോക്കെ ഈ വെള്ളം കാണാത്ത സോക്ക്സും , വാങ്ങിയതില്‍പ്പിന്നെ അലക്കിയിട്ടില്ലാത്ത കോട്ടും ഇട്ടുവന്നാല്‍ വൈറസ് മാത്രമല്ല ബാക്ടീരിയയും, പുഴുവും, പാമ്പും വരെ കയറും.
കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു ഷട്ട്ഡൌണ്‍ ചെയ്യാന്‍ പോലുമറിയാത്തവന്‍മാര്‍ക്കൊക്കെ B.E തമിഴ്നാട്ടില്‍ കാശിന് കൊടുക്കുന്നതു കണ്ടപ്പോള്‍ വിചാരിച്ചു ഇത് BE അല്ലെങ്കില്‍ ഡിഗ്രി കോഴ്സുകള്‍ക്ക് മാത്രമേ ഉണ്ടാകൂ എന്നു.പിന്നെ മനസിലായി പോസ്റ്റ് ഗ്രാജുവഷനും ഇതുപോലെ കിട്ടുമെന്ന്. ദാണ്ടെ ഇപ്പോള്‍ PhD യും ഇങ്ങനെ കിട്ടുമത്രേ. ഇങ്ങനെയുള്ള ഉഡായിപ്പുകള്‍ സായിപ്പന്‍മാര്‍ അറിഞ്ഞാല്‍ മിക്കവാറും അവര്‍ ഇന്‍ഡ്യയില്‍ നിന്നുള്ള എന്‍ജിനിയര്‍ ഇറക്കുമതി നിറുത്തും. അങ്ങനെയെങ്കില്‍ അങ്ങനെ ഇന്‍ഡ്യയില്‍ നിന്നും പഠിച്ചിറങ്ങുന്ന എന്നെപ്പോലെയുള്ളവര്‍ സ്വന്തമായി എന്തെങ്കിലും തുടങ്ങിയാല്‍ മതിയായിരുന്നു.
2012 നവംബർ 23, വെള്ളിയാഴ്‌ച
സേവ് എനര്‍ജി
സ്ഥലം :
മദ്ധ്യകേരളത്തിലെ കൂണ്‍ പോലെ പൊട്ടിമുളച്ച എഞ്ചിനീയറിങ് കോളേജുകളില്‍ അത്ര പ്രശസ്തമൊന്നുമല്ലാത്ത ഒരു കോളേജിലെ ബയോ-ടെക്നോളജി ലാബ്. ഛേ..അത്ര പ്രശസ്തമല്ല എന്നു പറയാന്‍ പറ്റില്ല.കാരണം Bio Technology യില്‍ യൂണിവേഴ്സിറ്റി റാങ്കുകള്‍ കിട്ടുന്ന കോളേജാണ്.
സന്ദര്‍ഭം:
ബയോടെക്നോളജി ലാബിലെ ബാക്റ്റീരിയകള്‍ ഒക്കെ ചെത്ത് കിടക്കുന്നു.കാരണം മറ്റൊന്നുമല്ല ആവശ്യമായ ലൈറ്റുകളും അതുപോലെയുള്ള ഉപകരണങ്ങളും തലേ ദിവസം ആരോ ഓഫ് ചെയ്തു വച്ചിരിക്കുന്നു.
ഇംഗ്ലിഷ് പറയുകയും,എഴുത്തുകയും മാത്രമല്ല ,ഇംഗ്ലിഷില്‍ മാത്രം പല്ലുത്തേക്കുകയും,കുളിക്കുകയും ,ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ടിരുന്ന BioTechnology HOD അങ്ങനെ ആദ്യമായി ഗ്രീന്‍ മലയാളത്തില്‍ മൊഴിഞ്ഞ സന്ദര്‍ഭം കൂടിയാണിത്.
"ഇലക്ട്രിസിറ്റി എന്നതിന്‍റെ പ്രധാന്യം അറിയാതെ നമ്മള്‍ ആരും മൂന്നു ഇ യുള്ള ഈ EEE എന്ന ഡിപാര്‍ട്ട്മെന്‍റില്‍ പഠിച്ചിട്ടു ഒരു കാര്യവുമില്ല. കറന്‍റ് ആണ് ബാക്കി എല്ലാ കാര്യങ്ങളും ചെയ്യാന്‍ വേണ്ട ആവശ്യ വസ്തു. കറന്‍റ് ഇല്ലാതെ ഒരു മാതിരിപ്പെട്ട മെക്കാനിക്കല്‍ മെഷീനുകള്‍ ഒന്നും ഓടുകയില്ല.എലെക്ട്രോണിക്സുകാര്‍ക്ക് ഗെയ്റ്റ് ഇട്ടു തുറക്കുകയും അടക്കുകയും ചെയ്യണമെങ്കില്‍ കറന്‍റ് കൂടിയേ തീരൂ. ഗെയ്റ്റും,ട്രാന്‍സിസ്റ്ററും ഇല്ലാതെ പിന്നെ എന്തു കമ്പ്യൂട്ടര്‍ സയന്‍സ്?
കറന്‍റ് കണ്ടുപിടിച്ചപ്പോള്‍ തന്നെ ഉണ്ടായ പ്രശ്നമാണ് അത് എങ്ങിനെ സ്റ്റോര്‍ ചെയ്യാം എന്നത്? സ്റ്റോര്‍ ചെയ്യാന്‍ പറ്റുകയാണെങ്കില്‍ മഴക്കാലത്ത് നമുക്ക് കുറെ ഉണ്ടാക്കി വേനല്‍ക്കാലത്ത് ഉപയോഗിക്കാം.വേനല്‍ക്കാലത്ത് കപ്പ പുഴുങ്ങി മഴക്കാലത്ത് തിന്നുന്നത്പോലെ .പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇതുവരെ അതിനൊരു പരിഹാരവും ഉണ്ടായിട്ടില്ല.അതുകൊണ്ട് നമ്മള്‍ കറന്‍റ് സൂക്ഷിച്ചേ ചിലവാക്കാന്‍ പാടുള്ളൂ. കാഷ് ഉണ്ടെന്ന് വച്ച് അങ്ങോട്ട് ചിലവക്കരുത്.പറയാന്‍ ആര്‍ക്കും എളുപ്പമാണ് .പക്ഷേ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്.EEE സ്റ്റുഡന്‍റ്സ് ആയ നിങ്ങള്‍ അങ്ങനെയാകരുത്. എവിടെയെങ്കിലും കറന്‍റ് പാഴാകുന്നത് കണ്ടാല്‍ നിങ്ങള്‍ അത് തടയണം. അതുപോലെ അവരെ ബോധവല്‍ക്കരിക്കണം.
ഇന്നലെതന്നെ,കോളേജ് കഴിഞ്ഞു ഞാന്‍ ആ ബയോടെക്നോളജി ലാബിന്‍റെ അടുത്തുകൂടെ പോകുമ്പോള്‍ അതിനകത്ത് ആരോ ലൈറ്റ് ഓഫ് ചെയ്യാതെ പോയിരിക്കുന്നു.അക്വേറിയം ടാങ്ക് പോലത്തെ ടാങ്കുകളുടെ മുകളില്‍ ചുമ്മാ കുറെ ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നു. ഞാന്‍ അത് അപ്പോഴേ ഓഫ് ചെയ്തു. അതോടുകൂടി നമ്മുടെ കര്‍ത്തവ്യം കഴിഞ്ഞു എന്നു കരുതരുത്.ഇന്ന് ഞാന്‍ അവിടെ പോയി അവരെ ഒന്നു ബോധവല്‍ക്കരിക്കുന്നുണ്ട്."
സ്ഥലം : അതേ കോളേജിലെ EEE ഡിപാര്‍ട്ട്മെന്‍റ്
സന്ദര്‍ഭം: ഗ്രീന്‍ എനര്‍ജി ക്ലബ് ഉത്ഘാടനം.EEE HOD യുടെ അദ്ധ്യക്ഷപ്രസംഗം.
കടപ്പാട് : സ്വന്തം ഭാര്യയോട്.അവള്‍ക്ക് സ്വന്തമായി ബ്ലോഗില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു.ഇത് കണ്ടിട്ടു എങ്ങാനും തുടങ്ങോ എന്തോ? കഥാതന്തു മാത്രമേ അവളുടേതുള്ളൂ ..ബാക്കി മസാലയെല്ലാം എന്റെ വകതന്നെ.
2012 ജനുവരി 28, ശനിയാഴ്‌ച
കുമ്പസാരരഹസ്യം
ജോസഫ് എന്തായാലും വികാരിയച്ചന്‍റെ അടുത്തു തന്നെ പോയി. സത്യക്രിസ്ത്യാനിക്ക് എന്തൊന്നു പേടിക്കാന്‍.. ? അങ്ങനെ പുള്ളി പാപങ്ങള്‍ പറഞ്ഞു തുടങ്ങി.
ജോസഫ് : കുമ്പസാരിച്ചിട്ട് 2 മാസമായി അച്ചോ?
വികാരി : ഏത് പള്ളിയിലാടാ നീ 2 മാസം മുമ്പ് കുമ്പസാരിചത്?
ജോസഫ് : നുണ പറയാറുണ്ടച്ചാ..
വികാരി : ഉം..
ജോസഫ്: പിന്നെ ഒരു വലിയ പാപം ചെയ്തച്ചോ..ഒരു പെണ്ണുമായി...അത്...
വികാരി : ഏത് പെണ്ണ്?
ജോസഫ് : അത് ഞാന്‍ പറയില്ലച്ചോ?
വികാരി : അതെന്താടാ പറയാത്തെ ? ആ പിള്ളേരെ തയ്പ്പ് പഠിപ്പിക്കാന്‍ വരുന്ന മേരിയാണോ?
ജോസഫ് : ഇല്ലച്ചോ .ഞാന്‍ അങ്ങനെ പറഞ്ഞാല്‍ ആ പെണ്‍കുട്ടിയുടെ ഭാവി പോകും? പിന്നെ എനിക്കു ബിസിനെസ് ആണല്ലോ പിടിച്ച് നില്ക്കാന്‍ വേണ്ടി കുറച്ചു മായം ചേര്‍ക്കാറുണ്ട്..
വികാരി : മായമല്ലേ ചേര്‍ത്തോള്ളോ,വിഷമൊന്നും അല്ലല്ലോ. വാങ്ങാന്‍ വരുന്നവന് നോക്കി വാങ്ങിക്കാന്‍ അറിയില്ലെങ്കില്‍ അത് അവന്‍റെ കുഴപ്പം. പെണ്‍കുട്ടി എന്നു പറയുമ്പോള്‍ ആ വളവില്‍ ചായക്കട നടത്തുന്ന ശാന്തയുടെ ഡിഗ്രി സെക്കന്‍ഡ് ഇയര്‍ പഠിക്കുന്ന രണ്ടാമത്തെ മോളാണോ?
ജോസഫ് : അതൊന്നും ഞാന്‍ പറയില്ലച്ചോ. ഒരുമിച്ച് കളിച്ചു വളര്‍ന്ന ഒരു പെണ്ണിനെ ഞാന്‍ ചതിക്കില്ലച്ചോ.പിന്നെ ടാക്സ് കൊടുക്കാതെ ഞാന്‍ ഗവണ്‍മെന്‍റിനെ പറ്റിച്ചിട്ടുണ്ട്..
വികാരി : എടാ ദൈവത്തിനുള്ളത് ദൈവത്തിനും, സീസറിനുള്ളത് സീസറിനും കൊടുക്കാനെ പറഞ്ഞിട്ടുള്ളൂ.ദൈവത്തിനുള്ളത് എത്രയെന്ന് ദൈവമല്ലല്ലോ നീയല്ലേ തീരുമാനിക്കുന്നത് .അതുപോലെ സീസറിനുള്ളത് നീയങ് തീരുമാനിച്ചു കൊടുത്താല്‍ മതി.സീസര്‍ തീരുമാനിക്കേണ്ട കാര്യമില്ല.
നിന്‍റെ കൂടെ കളിച്ചു വളര്‍ന്ന പെണെന്ന് പറയുമ്പോള്‍ ??? നിന്‍റെ അതേ പ്രായത്തിലുള്ള ഇപ്പോള്‍ ക്രിസ്തുമസിന് ലീവിന് വന്നിട്ടുള്ള നഴ്സ് ലിസിയാണോ?
ജോസഫ് : ഇല്ലച്ചോ എന്തൊക്കെ പറഞ്ഞാലും ഞാന്‍ പറയില്ല.ഇനി വേറെ പാപങ്ങള്‍ ഒന്നുമില്ലച്ചോ.
വികാരി : ശരി.നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. ഒരു പത്തു സ്വര്‍ഗസ്ഥനായയും,10 നന്മ നിറഞ്ഞ മറിയവും,10 ത്രിത്വസ്തുതിയും ചെല്ലിയെരു..
പാപപരിഹാരം ചൊല്ലുമ്പോ ജോസഫിന്‍റെ ശ്രദ്ധ മുഴുവനും വഴിയിലേക്കായിരുന്നു. ബൈക്കില്‍ സുമേഷ് വന്നപ്പോള്‍ ഒമ്പതാമത്തെ നന്മ നിറഞ്ഞ മറിയത്തില്‍ നിറുത്തി ജോസഫ് പുറത്തേക്കോടി. ജോസഫിനെ കണ്ട മാത്രയില്‍ സുമേഷ് ചോദിച്ചു.
എടാ പോയ കാര്യം എന്തായി ?
"കിട്ടിയെടാ കിട്ടി .മൂന്നെണ്ണത്തിന്‍റെ ഡീറ്റൈല്‍സ് കിട്ടി. ഒരുത്തി ക്രിസ്മസ് ലീവിന് വന്നതാ.പെട്ടെന്നു അങ്ങോട്ട് വിട്ടോ."
2011 നവംബർ 19, ശനിയാഴ്‌ച
6 മാസങ്ങളില്‍ നിന്നും 6 വര്‍ഷങ്ങളിലേക്ക്
-എത്രയുണ്ടെടെ സാലറി? കമ്പനി ചാടാറായില്ലെ? എന്നെ ഒന്നു റെഫര്‍ ചെയ്യാവോ?
-പണിയൊന്നും ആയില്ലേടെ? നീ ഇപ്പൊഴും ഓരോ കോഴ്സുകളും ചെയ്തോണ്ട് നടക്കുവാണോ? പെട്ടെന്നു ജോലി കിട്ടാന്‍ ചാന്‍സ് ഉള്ള കോഴ്സ് വല്ലതും ഉണ്ടോഡേ? എനിക്കൊന്നു ചേരാനാ..
-എന്‍റെ ഒരു മാനേജര്‍ ഉണ്ടെടെ..ഒരു പണിയും ചെയ്യത്തില്ല..ചുമ്മാ എക്സെല്‍ തുറന്നിരിക്കുന്ന കാണാം.
- ഇപ്പ്രാവശ്യം നീ മാത്സ് പാസാകുമോ? ഞാന്‍ എന്തായാലും ഇത്തവണ എല്ലാ സപ്പ്ളി പേപ്പറും എഴുതുന്നില്ല.
-എടാ നിന്‍റെ ക്ലാസിലെ ലൈന്‍ പൊട്ടിയെന്നു കേട്ടല്ലോ.അവള് അവളുടെ ഓഫീസിലെ ഒരുത്തനെ കെട്ടിയല്ലേ..അളിയാ പോട്ടെടാ...വിഷമം തീര്‍ക്കാന്‍ ഒരു പെഗ്ഗ് കൂടിയാകാം.
-എടാ നിന്‍റെ ഓഫീസില്‍ കൊള്ളാവുന്ന പിള്ളേരു വല്ലവരും ഉണ്ടോടെ?
- നിന്‍റെ ടീമിലെ ആ പെണ്ണിന് നീ അപ്പ്ളി വെച്ചോ? - നമ്മുടെ ബാച്ചിലെ പെണ്‍പിള്ളേരൊക്കെ കെട്ടിത്തീര്‍നോ അതോ വല്ലതും ബാക്കിയുണ്ടോ?
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു കല്യാണത്തിന് ഒത്തുകൂടിയപ്പോള്‍
- എടെ ഇപ്പോള്‍ ഡോക്ടര്‍മാര്‍ എല്ലാവരും സിസേറിയനാ ചെയ്യുന്നെ.നോര്‍മല്‍ കേള്‍ക്കാനെയില്ല.നിന്‍റെ വൈഫിന്‍റെ എങ്ങിനെയായിരുന്നു.
- കൊച്ചിന്‍റെ നേഴ്സറി അഡ്മിഷന്‍ ഇപ്പോഴേ ബുക്ക് ചെയ്യണം.ഡൊനേഷന്‍ ഇപ്പോഴേ കൊടുത്തിടുവാ നല്ലത്. വെറുതെ എന്തിനാ അവരുടെ ഭാവി നശിപ്പിക്കുന്നെ?
- രണ്ടാമത്തെ കൊച്ച് ആയല്ലേ. കലക്കിയെടാ...
-കല്യാണം കഴിച്ചാല്‍ വലിയ ടെന്‍ഷന്‍ ആടെ.കംപ്ലീറ്റ് അഡ്ജസ്റ്റ്മെന്‍റ് ആണ്.നൂറു പേരെ സമാധാനം ബോധിപ്പിക്കണം.നീ ഒരു പെഗ്ഗിങ്ങോട്ട് ഒഴിച്ചേ..
- നീ 6 കൊല്ലമായി ഇപ്പൊഴും അതേ കമ്പനി തന്നെയാണോ? ഞാനിത് ഏഴോ എട്ടോ ആയി
- മാന്ദ്യം വരുന്നുണ്ടെന്ന് കേട്ടല്ലോ.ശരിയാണോ?
- കുറെ ഫ്രെഷെര്‍സ് ഇറങ്ങിയിട്ടുണ്ട് അളിയാ.ഒന്നും പണിയെടുക്കുകേലാ..കാശു മാത്രം മതി.
- നമുക്ക് 30 ആകാറായി.കെട്ടാനുള്ള പ്ലാന്‍ ഒന്നുമില്ലെടെ? അല്ല എന്താ നിന്‍റെ ആക്ചുവല്‍ പ്രോബ്ലം?
- വീട്ടുകാര്‍ നോക്കുന്നുണ്ട്.ഒരു ആറേഴു മാസത്തിനുള്ളില്‍ ഉണ്ടാകും.
- രണ്ടു കൊല്ലമായേടെ പെണ്ണുകണ്ട് നടക്കുന്നു.ഒന്നും അങ്ങട് ശരിയാകുന്നില്ല.ചായകുടിച്ച് മടുത്തു.അടുത്ത റൌണ്ട് ഒഴിച്ചേ..
- നീ ആ പഴയ കാറു മാറ്റിയില്ലേ. എന്‍റെ പോലെ നല്ല പവര്‍ ഉള്ള ഒരെണ്ണം വാങ്ങായിരുന്നില്ലേ?
- കേരളം ശരിയാവില്ല അളിയാ. അതിനൊക്കെ യുഎസ്സും ,യുകെയും ഞാന്‍ അവിടെങ്ങാനും പോയി സെറ്റില്‍ ആകാന്‍ പോകുവാ...
2011 നവംബർ 4, വെള്ളിയാഴ്‌ച
പെണ്ണുചോദ്യം
കാലത്ത് എഴുന്നേറ്റയുടനെ ഓഫീസില്‍ വരും എന്നുവച്ചാല്‍ വെളുപ്പിനെ ആറുമണിക്ക് വരും എന്നൊന്നും വിചാരിക്കരുത്.ഒരു പത്തു പത്തരക്ക് എഴുന്നേറ്റ് പത്തേമുക്കാലിന് വരും. പത്തരക്ക് എഴുന്നേറ്റിട്ട് എങ്ങിനെ പത്തേമുക്കാലിന് വരും അറ്റ്ലീസ്റ്റ് കുളിക്കുകയെങ്കിലും ചെയ്യേണ്ടെ എന്നാലോചിച്ച് കണ്‍ഫ്യൂഷന്‍ ആകേണ്ട കാര്യമൊന്നുമില്ല..പുള്ളി കുളിച്ചാല്‍ പുള്ളിക്ക്, പുള്ളിയുടെ തലയില്‍ വളര്‍ത്തുന്ന ഓമനജീവികളായ പാമ്പ്,പഴുതാര, അട്ട തുടങ്ങിയവയെ സംരക്ഷിക്കാനാവില്ല.സായിബാബ കടയാടിയെ കണ്ടാണ് ഹെയര്‍ സ്റ്റൈല്‍ തീരുമാനിച്ചതെന്നാണ് കടയാടിയുടെ ഫാന്‍സ് പറയുന്നതു. .ഫാന്‍സ് എന്നുപറഞ്ഞാല്‍ ഓഫീസില്‍ എല്ലാവരും നിശബ്ദമായിരിക്കുമ്പോള്‍ ഓഫീസിന്‍റെ അങ്ങേ അറ്റത്തുപോയി "കടൂ..." എന്നുനീട്ടി വിളിക്കുന്ന കടയടിയുടെ നാട്ടുകാരനായ മറ്റൊരു ചങ്ങനാശേരിക്കാരന്‍.അതൊരു സിഗ്നല്‍ ആണ് ..അപ്പോഴേ കുടുംബത്തില്‍ പിറന്ന പെണ്‍പിള്ളാരെല്ലാം ചെവിപൊത്തും...പിന്നെ 10 മിനിറ്റ് കഴിഞ്ഞേ ചെവിതുറക്കൂ.പക്ഷെ ഇത്രയൊക്കെയാണെങ്കിലും പുള്ളി പെണ്‍പിള്ളാരുടെ അപ്പന്‍മാര്‍ക്ക് വളരെ വേണ്ടപ്പെട്ടവനാണ്.ഒന്നു നോക്കിയാല്‍ മതി, നോക്കുന്ന പെങ്കുട്ടിയുടെ കല്യാണം പെട്ടെന്നു തന്നെ ഉറക്കും...സ്ത്രീധനം കൊടുക്കാന്‍ കഴിവില്ലാത്ത, ജാതകദോഷം, ചൊവ്വാ, ബുധന്‍, ശനി ദോഷങ്ങള്‍ മൂലം കല്യാണം ഉറയ്ക്കാത്ത പെങ്കുട്ടികളുടെ കല്യാണം ഉറപ്പിച്ച് കൊടുക്കുക ഇതിലും വലിയ സാമൂഹ്യസേവനം വേറെ എന്തുണ്ട് ഈ നാട്ടില്‍?
അങ്ങനെയിരിക്കുമ്പോള്‍ തേജോമയയിലെ ഒരുച്ചനേരം..
കടയാടി:"ദാണ്ടെ പോകുന്നു എന്‍റെ ഹൃദയം മോഷ്ടിച്ച സുന്ദരി. ഇനി എന്നും അവള്‍ക്കാന് കൂടുതല്‍ മാര്‍ക്ക്".
നിനക്കു ഹൃദയമോ ,ഒന്നുപോടെ തമാശ പറയാതെ.ഇനിയിപ്പോ ഉണ്ടെങ്കില്‍ തന്നെ ടി.ജി രവിയുടെയല്ലേ ,അതവള് എടുത്തിട്ട് എന്നാ ചെയ്യാനാ...
കടയാടി:എടോ ഞാന്‍ സീരിയസ് ആയിട്ടാഡോ...
അപ്പോള്‍ കഴിഞ്ഞമാസം പറഞ്ഞ ആ അഹങ്കാരിയുടെ കൂട്ടുകാരിയോ...അവളും എന്തോ ഹൃദയമോ,കിഡ്നിയോ കൊണ്ടുപോയല്ലോ...
കടയാടി: ഓ അവള് ആ അഹങ്കാരിയേക്കാള്‍ വലിയ അഹങ്കാരിയാ... അവളെയിപ്പോള്‍ കാണുന്നില്ലല്ലോ..കല്യാണം കഴിഞ്ഞുകാണും...പക്ഷെ ഇത് ഞാന്‍ സീരിയസാണെടോ..
ഓഹോ അങ്ങനെയാണോ ,ആ വരുന്നതില്‍ ഏതാണ് ആ കള്ളി?
കടയാടി:എടോ ദേ നേരെ വരുന്നതാ..കമ്പനിയുടെ ഐഡി കാര്ഡ് ഉള്ള ടാഗ് കയ്യിലെടുത്തു കറക്കികൊണ്ടു വരുന്നത്..ദേ അവള് അവളുടെ ഫ്രണ്ടിനെ അടിക്കുന്നു...അല്ല പിച്ചുന്നു.
ഓഹോ ഇപ്പോള്‍ മനസിലായി .പ്രിയാമണിയുടെ ഫേസ്കട്ട് ഉള്ള അത്യാവശ്യം ഉയരമുള്ള കൊച്ച്.ഇതൊരുമാതിരി കൊച്ചുകുട്ടികളെപോലെയുണ്ടല്ലോ.. പക്വത എന്ന സാധനം തൊട്ടുതീണ്ടിയിട്ടില്ല എന്നു തോന്നുന്നു.അതോ ലാളിച്ചു വഷളാക്കിയെക്കുവാനോ.
കടയാടി: ഓ അതൊന്നും കുഴപ്പമില്ലെഡോ..ഞാനങ്ങു സഹിച്ചു.
കണ്ടിട്ടു തന്‍റേടക്കാരിയാണെന്ന് തോന്നുന്നു. റയിഞ്ച് വേറെയാ..വരച്ച വരയില്‍ നിറുത്തണമെങ്കില്‍ നീ ഒരു 10 മാര്‍ക്കര്‍ വാങ്ങി വീടുമൊത്തം വരക്കേണ്ടിവരും..അതുപോലെ നിനക്കു മലയാളം അക്ഷരങ്ങളായ ക്ഷ,ണ്ണ,ജ്ഞ ച്ഛ ഒക്കെ വരക്കാനറിയാവോ.. മൂക്കുകൊണ്ട്...
കടയാടി:അവളെ കെട്ടുവാണെല്‍ അവളെന്തു പറഞ്ഞാലും ഞാനനുസരിക്കും..ഞാനൊരു അടിമയായി മാറുമെടോ...അടിമ..
എന്നാല്‍ ശരി അവളുടെ പേരെന്നാ...
കടയാടി:ഒരു പേരിലെന്തിരിക്കുന്നു..താന്‍ കേട്ടിട്ടില്ലേ..പ്രേമത്തിന് കണ്ണില്ല,കാലില്ല പേരില്ല എന്നൊക്കെ...
അപ്പോള്‍ പേരറിയില്ല. തല്‍ക്കാലം പ്രിയാമണി എന്നു തന്നെ വിളിക്കാം.നാട്,വീട് പോട്ടെ..അവള് ഓള്‍റെഡി കെട്ടിയതാണോ എന്നെങ്കിലും അറിയാമോ?
കടയാടി:ആ കുട്ടിത്തം കണ്ടാല്‍ അറിയില്ലേ...കെട്ടിയിട്ടില്ല...ഇനിയിപ്പോള്‍ ഒന്നു കെട്ടിയാലും ഞാനങ്ങു സഹിച്ചു...
എന്തായാലും നിനക്കു പറ്റിയത് തന്നെ..എപ്പോള്‍ നോക്കിയാലും ഉറക്കത്തില്‍ നിന്നും എഴുന്നേറ്റ് വന്നപോലെയാണ് പ്രിയാമണിയുടെ മുഖം.വര്‍ക്ക് ചെയ്യുന്ന കമ്പനി കുഴപ്പമില്ല,ടാഗിന്‍റെ കളര്‍ വച്ച് കണ്ടു പിടിക്കാം..ബാക്കി ഡീറ്റൈല്‍സ് ..യെസ് യുറേക്കാ..
കടയാടി:എന്തു യുറേക്കാ...
ഓകെ അപ്പോള്‍ ശരി ഇന്നുമുതല്‍ കടയാടിക്കുവേണ്ടി ഓര്‍കൂട്ടും, ഫേസ്ബുക്കും അരിച്ച് പെറുക്കുന്നു. മീറ്റിങ് ഡിസ്പെര്‍സെഡ് .ഗോറ്റു യുവര്‍ ക്ലാസ്സെസ്,അല്ല ക്യുബിക്കിള്‍സ്...
ഒരു വീകെന്‍ഡ് സര്‍ച്ച് കൊണ്ട് തന്നെ ആളെ പൊക്കി.മ്യൂചുവല്‍ ഫ്രെന്‍ഡ്സ് അല്ലാതെന്താ...പൊന്‍കുന്നം - കാഞ്ഞിരപ്പിള്ളി ഭാഗത്ത് നിന്നുള്ള ഒന്നാന്തരം അച്ചായത്തി. പഠിച്ചത് ഇന്‍ഫോപാര്‍ക്കിനടുത്തുള്ള പ്രശസ്തമായ എഞ്ചിനീയറിങ് കോളേജില്‍.താമസം കാക്കനാടിനടുത്തുതന്നെ ..പക്ഷെ ഹോസ്റ്റലില്‍ അല്ല.
കടയാടി ഒന്നൂടെ ആലോചിച്ചിട്ടു പോരേ..അവള്‍ക്ക് വല്ല ആങ്ങളമാരുമുണ്ടോ എന്നെങ്കിലും കണ്‍ഫേം ആക്കിയിട്ടു പോരേ ഈ ചോദിക്കാന്‍ പോക്ക്..
കാഞ്ഞിരപ്പള്ളി എന്‍റെ നാടാഡോ.ഇപ്പോള്‍ ചങ്ങനാശ്ശേരിയില്‍ താമസിക്കുന്നുവെന്നേയുള്ളൂ.. കാഞ്ഞിരപ്പള്ളിയില്‍ എന്‍റെ അപ്പാപ്പനു രണ്ടു മലയുണ്ട് അറിയാവോ?വേണ്ടിവന്നാല്‍ മലകളുടെ ഇടയിലൂടെ ഒഴുകുന്ന പുഴ ഞങ്ങള്‍ ഇടുക്കി ഡാം പോലെ പണിതു വെള്ളം മുട്ടിച്ചു കളയും.. അവിടെ വച്ച് എന്നെ ആരെങ്കിലും തൊട്ടാലുണ്ടല്ലോ.. എന്നോടാ കളി..
അല്ലെങ്കില്‍ നീ അറ്റ്ലീസ്റ്റ് അവളോടു ഒന്നു ചോദിച്ചിട്ടു പോടാ...അല്ലെങ്കില്‍ ഹായി എന്നൊന്ന് പറയ്..
ഞാന്‍ തറവട്ടില്‍ പിറന്നവനാ..ഞങ്ങള്‍ ആണുങ്ങള്‍ തമ്മില്‍ പറഞ്ഞുറപ്പിച്ചോളാം..കേട്ടോഡോ...വേണേല്‍ ഇത് കഴിഞ്ഞു വരുമ്പോള്‍ ഞാന്‍ കഥ പറഞ്ഞു തരാം..താന്‍ വേണേല്‍ തന്‍റെ ആ ഒണക്ക ബ്ലോഗിലിട്ടോ...
അങ്ങനെ കടയാടി പ്രിയാമണിയുടെ വീട്ടിലെത്തി. ഒരു മിനി കൊട്ടാരം പോലെയിരിക്കുന്നു. അംഗരക്ഷകര്‍ വേറെ...പുറത്തു പിച്ചക്കാരനെപോലെയൊത്തനെ കണ്ടതും ഒരു ഒറ്റ രൂപ കോയിന്‍ വീടിനകത്തുനിന്നും നീട്ടി. വിത്ത് ഒരിടങ്ങഴി അരി..
അയ്യോ ഞാന്‍ പിച്ചക്കാരനല്ല. പ്രിയാമണിക്ക് അല്ല ജബ അത് ഇവിടത്തെ മോള്‍ക്കു കല്യാണലോചനയായിട്ട് വന്നതാ.
കയറിയിരിക്കൂ...അതും പറഞ്ഞ് വന്ന സ്ത്രീ അകത്തേക്ക് പോയി
കടയാടി ചുമ്മാ പുറത്തേക്ക് നോക്കി.അന്യായ സെറ്റപ്.കൊച്ചു ഗള്ളീ ,ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യേണ്ട കാര്യമൊന്നുമില്ലല്ലേ..പിന്നെ ടൈംപാസിനായിരിക്കും അല്ലേല്‍ പക്വത വരാന്‍വേണ്ടിയായിരിക്കും..എന്തായാലും കോളടിച്ചൂ..
മുമ്പ് അകത്തേക്ക് പോയസ്ത്രീ കുടിക്കാനുള്ളത് കൊണ്ടുവന്നു.
അല്ല... ഡാഡ് ഇല്ലേ മമ്മീ..
എന്‍റെ ഡാഡ് ഇവിടെ ഉണ്ടാകേണ്ടകാര്യമില്ല..സാറിപ്പോള്‍ വരും...വിളിച്ച് പറഞ്ഞിട്ടുണ്ട്.
ഓഹോ അപ്പോള്‍ വേലക്കാരിയാണല്ലേ...കൊള്ളാം..
പുറത്തു ഒരു ജീപ്പ് വന്നു നില്‍ക്കുന്ന ശബ്ദം.എന്താണെന്നറിയില്ല പുറത്തോട്ടു നോക്കിയപ്പോള്‍ മുതല്‍ കടയടിക്കൊരു ഒരു മൂത്രശങ്ക.പുറത്തെന്താണെന്ന് വച്ചാല്‍..
ഒരു സെവന്‍റീസ് മോഡല്‍ ഓപ്പണ്‍ ടൈപ്പ് വില്ലീസ് ജീപ്പ്.അതില്‍നിന്നും ആറടിക്കു മേല്‍ പൊക്കമുള്ള ഒരു കൊമ്പന്‍മീശക്കാരന്‍ ഇറങ്ങുന്നു..വേഷം ഒരു ബനിയനും നിക്കറും,തോളില്‍ ഒരു ഇരട്ടക്കുഴല്‍ തോക്ക്, ചുണ്ടില്‍ ഒരു പൈപ്പ്, കൂടെ ഒരു പെട്ടി,നാല് പട്ടി.ഒരു പട്ടി എന്നു പറഞ്ഞാല്‍ ഒരു ഒന്നൊന്നര പട്ടി വരും.വേട്ടനായ് എന്നു മലയാളത്തില്‍ പറയുമത്രേ.
വന്നപ്പാടെ കടയാടിയെ അടിമുടി നോക്കി. പുള്ളി ഇരുന്നതിന്‍റെ ഇരുവശങ്ങളിലുമായി ജോസ് പ്രകാശിന്‍റെ അടുത്ത് ഗുണ്ടകള്‍ നില്‍ക്കുന്നതുപോലെ പട്ടികളും.അപ്പോഴാണ് ഈ പാമ്പേഴ്സും, സ്നഗ്ഗീസുമെല്ലാം കുട്ടികള്‍ക്ക് മാത്രം ഉള്ളതല്ല എന്നു കടയടിക്ക് തോന്നിയത്. ഇനിയിപ്പോള്‍ പറഞ്ഞിട്ടു കാര്യമില്ലല്ലോ വാവിട്ട വാക്കും ,കൈവിട്ട ആയുധവും ഇതും ഒക്കെ ഒരുപോലെയാണ് തിരിച്ചെടുക്കാന്‍ പറ്റില്ല..
ഇത്രക്ക് ബഹുമാനം വേണ്ട ഇരിക്കൂ.ഞാന്നാന് നിങ്ങള്‍ പറഞ്ഞ പ്രിയാമണിയുടെ ഡാഡ്. ഞാനങ് പട്ടാളത്തിലായിരുന്നു. ഇപ്പോള്‍ പെന്‍ഷന്‍ ആയി കുറച്ചു എസ്റ്റേറ്റുകളും, അബ്ക്കാരി ബിസിനസുമായി അങ്ങ് പോകുന്നു. ഇപ്പോള്‍ ഞാന്‍ ഒരു പ്രശ്നം തീര്‍ത്തിട്ടു വരുന്ന വഴിയാ..എന്താ വന്ന കാര്യം?
ഞാന്‍ അല്ല അതുപിന്നെ പ്രിയാമണിയെ അല്ല ഓ..എങ്ങിനാ അത്..അതേയ് നിങ്ങടെ ..അല്ലേല്‍ അങ്ങിനെ വേണ്ട...
നിങ്ങടെ മോളെ പെണ്ണുചോദിക്കാന്‍ വന്നതാ...
ഒറ്റശ്വാസത്തില്‍ പറഞ്ഞുതീര്‍ത്തു.
ഗ്വാ.ഹ..ഹഖ്ഹ്വ.ഗ്വാ.ഹ..ഹഖ്ഹ്വ.ഹഹഹ.ഹ..
ഉറപ്പുള്ളവീടായതുകൊണ്ടു നന്നായി .അല്ലെങ്കില്‍ ഈ ചിരിയില്‍ ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായെന്നെ...
അല്ല,ഞാനവിടെതന്നെയാ വര്‍ക്ക് ചെയ്യുന്നെ.അവിടെ വച്ച് കണ്ടിട്ടുണ്ട്...കടയാടിക്കു കുറച്ചു ബലം എവിടെനിന്നോ കിട്ടി..
ആട്ടെ അവള്‍ക്ക് നിന്നെ അറിയാവോ,അവളോടു നീ മിണ്ടിയിട്ടുണ്ടോ? കേട്ടോടാ മക്കളെ..റോണി,റൂബി,റോമി നിങ്ങടെ പെങ്ങളെ പെണ്ണ് ചോദിചോണ്ട് ഒരുത്തന്‍ വന്നിരിക്കുന്നു.അളിയനെ നിങ്ങളൊന്നു നന്നായി സല്‍ക്കരിച്ചേര്...
സല്‍ക്കാരം കഴിഞ്ഞ കടയാടി പിന്നെ കേരള പഞ്ചായത്തില്‍ കാലുകുത്തിയിട്ടില്ല. അതുപോലെ ഇന്‍ഫോ പാര്‍ക്കിലെ തേജോമയയിലെ ബെഞ്ചിലും. പെണ്ണ് കാണലിനെ കുറിച്ച് ചോദിച്ചാല്‍ പറയും. ചുമരുണ്ടായാലല്ലേ അവിടെ ചിത്രം വരക്കാനുള്ള പെയിന്‍റ് വാങ്ങേണ്ടകാര്യമുള്ളൂ..
കടൂ,ഞാനെവിടെയാ താമസിക്കുന്നതെന്നറിയമെങ്കിലും,കടുംകൈ ഒന്നും ചെയ്തെക്കരുത്. സാങ്കല്‍പ്പികം എന്ന ലേബല്‍ ഞാന്‍ കൊടുത്തിട്ടുണ്ടെടാ.. നോക്കേടാ..
2011 സെപ്റ്റംബർ 17, ശനിയാഴ്‌ച
ഓമാനത്തിങ്കള്‍ക്കിടാവോ...നല്ലാ…
സ്ഥലം - കൊച്ചി ഇന്‍ഫോപാര്‍ക്കിനു നേരെ മുന്നിലുള്ള പെട്ടിക്കട.മുന്നില്‍തന്നെ തട്ടുകളിലായി പലതരം പലഹാരങ്ങള്‍ വച്ചിട്ടുള്ളതുകൊണ്ടു വേണമെങ്കില്‍ തട്ടുകട എന്നും വിളിക്കാം.
സമയം - ഉച്ചേമുക്കാല്‍ അതായത് നാലിനും അഞ്ചിനും ഇടയില്‍.ഈ സമയത്താണു 12 മണിക്കൂര്‍ ജോലിയെടുക്കുന്ന സോഫ്റ്റ് വയറന്‍മ്മാര്‍ വയറ്റിലേക്ക് "വിത്ത് ചായ" എന്തെങ്കിലും കയറ്റുന്നത്.അതുപോലെ പത്രം വായിക്കാന്‍ പോലും സമയമില്ലാത്തവര്‍ അണ്ണാ ഹസാരെ ആരാണെന്നും പുള്ളി എന്തിനാണു പട്ടിണികിടക്കുന്നതെന്നും അറിയുന്നത്.ചുരുക്കിപറഞ്ഞാല്‍ ഒരു നാടന്‍ ചായക്കട സെറ്റപ്പ്.പരദൂഷണവും,പൊങ്ങച്ചവും മുതല്‍ ലിബിയയിലെ ആഭ്യന്തരപ്രശ്നവും ഇന്‍റര്‍വ്യൂക്ക് പോയപ്പോള്‍ പറ്റിയ അമളികളും വരെ.
കേരളത്തിലെ എല്ലാജില്ലകളേയും പ്രതിനിധീകരിച്ച് ഒരു ആളെങ്കിലും മിനിമം ഉണ്ടാകും.അപ്പോള്‍ പിന്നെ ഭാഷാപ്രയോഗത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ കളിയാക്കാല്‍ ആയി മാറും എന്നു പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.സാധാരണയായി കൂടുതല്‍ ആളുകള്‍ ഉള്ള ജില്ലക്കാര്‍ ജയിക്കും.
കഴിഞ്ഞയാഴ്ചയും പതിവ് തെറ്റിച്ചില്ല.കറെക്റ്റ് 4മണിക്ക് തന്നെ എല്ലാവരും എത്തി.എത്തിയപാടെ വിളിച്ച് പറയല്‍ തുടങ്ങി.ചേട്ടാ മൂന് ചായ.ഒന്ന്‍ സ്ട്രോങ്,ഒന്നു മധുരം കൂട്ടി."അപ്പോള്‍ മറ്റേതോ?"ചോദ്യം ചായ അടിക്കുന്ന ചേട്ടന്‍റെയാണ്.ആ ചേട്ടാ മറ്റേത് ചായ തന്നെ.അങ്ങനെയിരിക്കുമ്പോള്‍ ഒരു തൃശ്ശൂരുകാരനു "എന്‍റെ ക്ടാവിനു സുഖണ്ടായില്ലടാ"എന്നു പറയേണ്ടി വന്നു.പനിയായിരുന്നോ എന്നൊക്കെ കേട്ടു നിന്നവര്‍ ആദ്യം ചോദിച്ചെങ്കിലും ,കുറച്ചു കഴിഞ്ഞപ്പോള്‍ സംഭവിക്കേണ്ടത് സംഭവിച്ചു.അല്ലെങ്കിലും വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ.വണ്ടി വിളിച്ചു വരൂലോ..
കിടാവിനെയും കൊണ്ട് ഏത് മൃഗാശുപത്രിയിലാ പോയേ? എത്ര പ്രായാമായതാ?
മൂക്കുകയറൊക്കെ ഇട്ടതാണോ? ചോദിക്കുന്നവര്‍ക്കെല്ലാം അറിയാം ,പുള്ളിയുടെ മോള്‍ക്കാണു അസുഖം.പിന്നെ കിട്ടുന്ന ഒരു ചാന്സു കളയേണ്ടല്ലോ. കിടാവിനു പശുക്കുട്ടി എന്നും അര്‍ഥമുണ്ടത്രെ.ഫാര്യയും ഫര്‍ത്താവും കളിക്കുന്നവനും,ജ്ജ് മധു പകരൂ എന്നു പാടിയവനും,അപ്പി എന്ന വാക്കിനു മറ്റൊരു അര്‍ഥം ഉണ്ടാക്കിയവനും എന്നു വേണ്ടാ നുമ്മ അങ്ങാട് പൊയപ്പോ ഇങ്ങാട് വന്നവനും വരെ അവനവന്‍റെ മലയാളമാണു ഒറിജിനല്‍ മലയാളം എന്നു പറഞ്ഞു തുടങ്ങി.
"ഓമനതിങ്കള്‍ക്കിടാവോ നല്ല കോമള...."
തര്‍ക്കം മുറുകിക്കഴിഞ്ഞപ്പോള്‍ തൃശ്ശൂരുകാരന്‍ ഒരു പാട്ടു പാടിത്തുടങ്ങിയതാ.ഒരു താരാട്ട് പാട്ട്.പക്ഷെ ബാക്കിയെല്ലാവരുടേയും മൂഡ് തര്‍ക്കം ആയിരുന്നതിനാല്‍ പാടി മുഴുവിക്കാന്‍ അനുവദിച്ചില്ല.അഭിപ്രായങ്ങള്‍ ചറപറ വന്നു തുടങ്ങി.ഈ പദ്യം ഏതോ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ടെന്നു ഒരുത്തന്‍.ഇത് ഇരയിമ്മന്‍ തമ്പി എന്നൊരാള്‍ എഴുതിയതാണെന്നു വേറെ ഒരുത്തന്‍.ഏതോ രാജകൊട്ടാരത്തില്‍ കുഞ്ഞു പിറന്നപ്പോള്‍ ആ കൊച്ചിനെ പാടിയുറക്കാന്‍ വേണ്ടിയാണ്‍ ഇത് എഴുതിയതെന്ന് വേറെ ഒരു ബുജി.തിരുവിതാംകൂറില്‍ ആണെന്നും അല്ല കൊച്ചി രാജകൊട്ടാരത്തില്‍ ആയിരുന്നു എന്നും രണ്ടു പക്ഷം.ഇത്രയുമായപ്പോള്‍ തൃശ്ശൂര്‍ക്കാരന്‍ എഴുന്നേറ്റു നിന്നു പറഞ്ഞു.
നിങ്ങള്‍ മുമ്പ് പറഞ്ഞതു വച്ചു നോക്കുമ്പോള്‍ ചിലപ്പോള്‍ കൊട്ടാരത്തിലെ പശു പെറ്റപ്പോളായിരിക്കാം ഇത് എഴുതിയത്.രാജ്ഞി തൊട്ടിലില്‍ പശുക്കിടാവിനെ കിടത്തി ഈ താരാട്ട് പാട്ട് പാടിയിരിക്കാം.ഗഡീടെ ഒരു ടൈം...
അങ്ങനെ അന്നത്തെ ചായചര്‍ച്ച അവിടെ അവസാനിച്ചു
ഞാന്‍ ഇരിങ്ങാലക്കുടക്കാരനാണ്.തൃശ്ശൂര്‍ ഭാഷയാണു ശരിക്കുമുള്ള മലയാള ഭാഷ എന്നൊന്നും സ്ഥാപിക്കാനുള്ള ഒരു പോസ്റ്റല്ല ഇത്.ഒരു നല്ല തമാശ കേട്ടപ്പോള്‍ എഴുതണം എന്നു തോന്നി.ബ്ലോഗ് ഉണ്ടാകുന്നതിനു മുമ്പ് കുറെ ഇതുപോലുള്ള നല്ലത് കേട്ടിട്ടുണ്ട്.പക്ഷെ എവിടെയും രേഖപ്പെടുത്താത്തതുകൊണ്ട് അതൊന്നും ഇപ്പൊള്‍ ഓര്‍മ്മയില്ല.ഇനി വരുന്ന തലമുറയില്‍ ഇതുപോലെയുള്ള സംഭാഷണങ്ങള്‍ ഉണ്ടാകും എന്നും തോന്നുന്നില്ല.അങ്ങനെയുള്ള കാലത്ത് അവന്‍മ്മാര്‍ ചുമ്മാവായിച്ചു രസിക്കട്ടെ...
ഇംഗ്ലീഷിന്‍റെ കാര്യവും ഇതുപോലെയാണു.അമേരിക്കക്കാര്‍ പറയും അവരുടെയാണു ശരിക്കും ഉള്ള ഇംഗ്ലീഷ് എന്നു.ഇംഗ്ലണ്ട് പറയും അവരുടെയാണു ക്യൂന്‍സ് ഇംഗ്ലീഷ് എന്നു.ഇവിടത്തെ നാടന്‍ സായിപ്പന്‍മ്മാര്‍ മാത്രം പറയും "ഴ" ഇല്ലാത്ത നമ്മുടെ ഇംഗ്ലീഷ് ഇംഗ്ലീഷേ അല്ലെന്ന്.രണ്ട് പ്രാവശ്യം അമേരിക്കയില്‍ പോയപ്പോള്‍ എനിക്ക് ഒരു കാര്യം മനസ്സിലായി.തട്ടും മുട്ടും ഇല്ലാതെ വ്യക്തമായി പറഞ്ഞാല്‍ ഇംഗ്ലീഷ് എല്ലാവര്‍ക്കും മനസ്സിലാകും.അല്ലെങ്കില്‍ പിന്നെ എങ്ങിനെയാണു 'ബ' പറയാനറിയാത്ത മെക്സിക്കനും,'റ'യുടെ അതിപ്രസരമുള്ള കിഴക്കന്‍ യൂറോപ്യന്‍മ്മാരും ലോകത്ത് ഇംഗ്ലീഷ് വിറ്റ് കാശാക്കുന്നത്?അല്ലെങ്കിലും വില്‍ക്കുന്നവന്‍ വാങ്ങുന്നവന്‍റെ ഭാഷ പറയണം എന്നേയുള്ളൂ.അത് വാങ്ങുന്നവന്‍ പറയുന്ന അതേപോലെതന്നെയാകണം എന്നില്ല.അതൊക്കെ പിന്നെ കൂടുതല്‍ ഇടപെടലുകളിലൂടെ താനെ ശരിയാകും.
നമ്മള്‍ ജനിച്ച് വളര്‍ന്നസ്ഥലത്ത് ഉപയോഗിക്കുന്ന നമുക്ക് നന്നായി പറയാനറിയാവുന്ന ഒരു ഭാഷയും അതിന്‍റെ ഒരു പ്രയോഗവുമുണ്ട്.അത് നമ്മളെക്കൊണ്ട് മാത്രം പറ്റുന്നഒന്നാണു.അഥവാ നമ്മളതില്‍ പുലിയാണ്.അതങ്ങട് എടുത്ത് പൂശാ...അല്ലാതെ മസ്സിലു പിടിച്ച് അച്ചടിഭാഷ പറയേണ്ട യാതൊരു കാര്യവും ഇല്ല.
2011 സെപ്റ്റംബർ 3, ശനിയാഴ്‌ച
ഇരിഞ്ഞാലകുടയിലെ പ്രതിമ
പണ്ട് പണ്ടു... വടക്കാഞ്ചേരി,ഒറ്റപ്പാലം,ഷൊര്‍ണൂര്‍ മേഖലയില്‍ നിന്നുള്ള "കുട്ടീ ,ഒന്നിങ്ങട്ട് വര്വാ എന്ന" മട്ടിലുള്ള ഒരുത്തന്‍ തന്‍റെ നാട്ടില്‍ ഉള്ള ഒരു പെങ്കുട്ടിക്ക് വേണ്ടി കല്യാണം അന്വേഷിക്കാക്കാനായി ചെറുക്കന്‍റെ നാടായ ഇരിഞ്ഞാലകുടയില്‍ എത്തി.ഠാണാവില്‍ വന്ന്‍ ഒരു കടയില്‍ കയറി പുള്ളി അന്വേഷിച്ചു.കടക്കാരന്‍ ചെറുക്കനെ അറിയും.ഇത് നമ്മടെ ജോറേട്ടന്‍റെ മോനല്ലേ.ഭയങ്കര ചെത്ത് സ്റ്റ്യൈലാട്ടാ..കൊച്ചിയില്‍ ആണ് ജോലി..ഇടക്കിടെ അമേരിക്കേലൊക്കെ പോണുണ്ടേ.പിന്നെ ചെക്കന് യാതൊരു ദുശ്ശീലോല്യാ.നിങ്ങള്‍ ധൈര്യാട്ടു പെങ്കുട്ടീനെ കൊടുത്തോ..
അല്ല ചെറുക്കനു കുടിയോ വലിയോ അങ്ങനെ വല്ലതും?? ഇത് കേട്ടതും കടക്കാരന്‍റെ മുഖം മാറി.
"അങ്ങട് പുറത്തേക്ക് ഇറങ്ങിയെ."
അല്ല നമ്മള്‍ കല്യാണം ആലോചിക്കുമ്പോള്‍ എല്ലാം അറിയണമല്ലോ.അതുകൊണ്ടു ചോദിച്ചതാ.
അതെന്യാ ഇറങ്ങാന്‍ പറഞ്ഞേ..നീ ദാ അപ്പറത്തെ കടെടെ മോളില്‍ കുതിരപ്പുരത്തിരുന്ന് പാമ്പിനെ കുന്തം കൊണ്ട് കുത്തുന്ന ആളെ കണ്ടാ?
ആ കണ്ടു.അത് ഒരു നിങ്ങടെ ഒരു പുണ്യാളനല്ലേ?
"അതേടാ പുണ്യാളനാ.ഇവിടെ ആ പ്രതിമ ഒഴിച്ച് ബാക്കി എല്ലാവരും കുടിക്കും."
കുറച്ചു നാള്‍ മുന്പ് ഒരു ഫങ്ഷന് പോയപ്പോള്‍ ഒരു കാര്യം കൂടി മനസിലായി.അടുത്ത തലമുറയും ചാലക്കുടിയുടെ റിക്കോര്‍ഡ് വിട്ടുകൊടുക്കില്ല.അമ്മയുടെ അടുത്ത് ചിണുങ്ങിക്കൊണ്ടിരുന്ന ഒരു അഞ്ചു വയസ്സുകാരന്‍ കുപ്പി വാങ്ങിക്കൊണ്ട് വന്നത്തോട് കൂടി അത് വച്ചിരിക്കുന്ന കാറിന്‍റെ അടുത്തായി നില്‍പ്പ്.മുതിര്‍ന്നവര്‍ കാറിനകത്തോട്ട് കയറുന്നു.അതുപോലെ സംതൃപ്തരായി ഇറങ്ങുന്നു.അവനെ ആരും വിളിച്ചില്ല.പക്ഷേ അവന്‍റെ അപ്പാപ്പന്‍ കാറില്‍ കയറിയപ്പോള്‍ അവനെയും വിളിച്ചു.ഒരു തുള്ളി ബിയര്‍ നാവില്‍ വച്ച് ഹരിശ്രീ തൊട്ടപ്പോള്‍ അവന്‍ പറഞ്ഞു.അപ്പാപ്പാ ഇതിന് നല്ല ടേസ്റ്റ്.ഇനി മറ്റേ കുപ്പിയില്‍ നിന്നു കുറച്ചു ഒഴിക്ക് എന്നാലേ ശരിക്കും ടേസ്റ്റ് വരൊളോ.
2011 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച
വായില്‍ നോട്ടം v/s പെണ്ണുകാണല്‍
വായില്‍ നോട്ടം:
വീട്ടുകാരുടെ അനുവാദമില്ലാതെ ബസ് സ്റ്റോപ്പിലോ,പാര്‍ക്കിലോ,ഷോപ്പിങ് മാളിലോ ,കോളേജിലോ അതുപോലെ പെങ്കുട്ടികള്‍ ഉള്ള സ്ഥലങ്ങളില്‍ പോയി അവിടെയുള്ള പെങ്കുട്ടികള്‍ക്ക് ചില മാനദണ്ഡങ്ങള്‍ വച്ച് മാര്‍ക്കിടുകയും, തനിക്ക് പറ്റിയ പെണ്ണുണ്ടോ എന്നു നോക്കുകയും പറ്റിയാല്‍ അവള്‍ക്ക് ഒരു ആപ്ലികേഷന്‍ കൊടുക്കുകയും ചെയ്യുക.
പെണ്ണുകാണല്‍:
വീട്ടുകാരുടെ അനുവാദത്തോടെ ,അവരുടെ കൂടെ പെണ്ണിന്‍റെ വീട്ടില്‍ പോയി ,ചായയും കഴിച്ചു മുകളില്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ വച്ച് മാര്‍ക്കിടുകയും തനിക്ക് പറ്റിയതാണെങ്കില്‍ അവളുടെ വീട്ടുകാര്‍ക്ക് ഒരു ആപ്ലികേഷന്‍ തന്‍റെ വീട്ടുകാര്‍ വഴി കൊടുക്കുകയും ചെയ്യുക.
സാമ്യങ്ങള്‍:
ഉദ്ദേശം രണ്ടിലും ഏറെക്കുറെ ഒന്നാണ്.തനിക്ക് പറ്റിയ ഒരു ഇണയെ കണ്ടുപിടിക്കുക.(മാടപ്രാവിന്‍റെ ഹൃദയവും .ടി.ജി രവിയുടെ മനസുമുള്ളവര്‍ ക്ഷമിക്കുക.നിങ്ങളെ വായില്‍നോക്കികള്‍ എന്നു വിളിക്കാന്‍ പറ്റില്ല.)
രണ്ടിലും മാര്‍ക്കിടാന്‍ ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍ ഏറെക്കുറെ ഒന്നായിരിക്കും.(ജാതിയൊഴിച്ച് ,വായില്‍ നോക്കുമ്പോള്‍ ഏത് ജാതിയാണെന്ന് നോക്കാന്‍ പറ്റില്ല).
വായില്‍ നോക്കുമ്പോള്‍ ,കൂട്ടുകാരുടെ അഭിപ്രായം കേട്ടിട്ടായിരിക്കും അടുത്ത സ്റ്റെപ്പ് എടുക്കുന്നത്.പെണ്ണ് കാണാന്‍ പോകുമ്പോള്‍ വീട്ടുകാരുടെയും.
തലയില്‍ ആയാല്‍ സോറി കല്യാണം കഴിഞ്ഞാല്‍,കൂടെയിരുന്നു വായില്‍ നോക്കിയവരെയും കാണില്ല,അതുപോലെ പെണ്ണുകാണാന്‍ കൂടെ വന്നവരെയും.പിന്നെ അവനവന്റെ വിധി.
പ്രോബബിലിറ്റി ഓഫ് ഡി ഡിവോര്‍സ് രണ്ടിലും ഏകദേശം തുല്യമാണ്.
വ്യത്യാസങ്ങള്‍:
വായില്‍ നോക്കാന്‍ പറ്റാത്ത അതായത് കല്യാണം കഴിഞ്ഞ നാട്ടുകാരും ബന്ധുക്കാരും വായില്‍ നോട്ടം ഒരു വലിയ തെറ്റായി കാണുന്നു.അതിനെ നിരുത്സാഹപ്പെടുത്തുന്നു.പക്ഷേ പെണ്ണുകാണല്‍ പ്രോത്സാഹിപ്പിക്കുന്നു.പെണ്ണ് കേട്ടാത്ത കൂട്ടുകാര്‍ നേരെ തിരിച്ചും.
വായില്‍ നോക്കാന്‍ പ്രത്യേക ചിലവൊന്നുമില്ല.ഫ്രീ ആയിട്ടുള്ള സമയമാണ് മിക്കവരും ഉപയോഗിക്കുന്നത്.(ചിലമണ്ടന്‍മാര്‍ ഉണ്ട്,പണിയെടുക്കാതെയും പഠിക്കാതെയും വായില്‍ നോക്കുന്നവര്‍)..പെണ്ണ് പക്ഷേ പെണ്ണുകാണാന്‍ നല്ല ചിലവുണ്ട്.മൂന്നാന്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക് ,അല്ലെങ്കില്‍ ഇന്റെര്‍നെറ്റിലെ ഏറ്റെങ്കിലും ഒരു സൈറ്റിന് .പെണ്ണുകാണാന്‍ കാറില്‍ വേണം പോകാന്‍.സ്വന്തമാണെങ്കില്‍ അതിന്‍റെ പെട്രോള്‍ കാശ് അല്ലെങ്കില്‍ വാടക.
ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ വായില്‍ നോട്ടം നടത്താം.പക്ഷേ പെണ്ണ് കാണാന്‍ കുറെ അധികം ആളുകളുടെ തീരുമാനം വേണം.ജോലിക്കു പോകുന്ന പെണ്ണ്‍ ആണെങ്കില്‍ പെണ്ണിന് ഒഴിവുണ്ടായിരിക്കണം.പിന്നെ അവളുടെ വീട്ടുകാര്‍ക്ക്,ചെറുക്കന്‍റെ വീട്ടുകാര്‍ക്ക്, മൂന്നാന്‍ ഉണ്ടെങ്കില്‍ അയാള്‍ക്ക്.
വായില്‍ നോക്കി (പ്രേമിച്ച്) കെട്ടിയാല്‍ സ്ത്രീധനം പ്രത്യേകിച്ചു പ്രതീക്ഷിക്കേണ്ട.പക്ഷേ പെണ്ണുകാണാന്‍ പോയാല്‍ ചെറുക്കന് വേണ്ടെങ്കിലും കൂടെയുള്ളവര്‍ സമ്മതിക്കില്ല.
കല്യാണം റെജിസ്ട്രാര്‍ ഓഫീസില്‍ വച്ച് നടത്തുന്നത് എന്തുകൊണ്ടും ദേവാലയത്തില്‍ പോയി നാട്ടുകാരെ വിളിച്ച് നടത്തുന്നതിലും ലാഭകരമാണ്.
കൂടെ പഠിച്ച അല്ലെങ്കില്‍ ഒരേ പ്രായക്കാരെ വായില്‍ നോക്കിയാല്‍ ഭാവിയില്‍ എടാ എന്ന വിളികേള്‍ക്കാന്‍ സാധ്യതയുണ്ട്.പെണ്ണ് കാണാന്‍ പോയാല്‍ സാധ്യത കൂടുതല്‍ ദേ,അതേ, ചേട്ടാ..എന്ന വിളികള്‍ക്കാണ്.
ഒടിവ് ,ചതവ്,മുറിവ് തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ വായില്‍നോട്ടത്തില്‍ പതിവാണ് പ്രത്യേകിച്ചും പെങ്കുട്ടിക്ക് ആങ്ങളമാര്‍ ഉണ്ടെങ്കില്‍ .പക്ഷേ പെണ്ണുകാണല്‍ അതില്‍ നിന്നും വിമുക്തമാണ്.ആങ്ങളമാര്‍ തന്നെ വന്നു ശരിക്കും കണ്ടോ ,ഇഷ്ടപ്പെട്ടോ എന്നൊക്കെ ചോദിക്കും.
കുറെ കാര്യങ്ങള്‍ വിട്ടു പോയിട്ടുണ്ട്..അതെല്ലാം സ്വന്തമായി ആലോചിച്ച് മനസിലാക്കുക.എല്ലാം പറഞ്ഞാല്‍ പിന്നെ അതില്‍ ഒരു ത്രില്‍ കാണില്ല. പിന്നെ മുകളില്‍ എഴുതിയത് എന്‍റെ ചില നിരീക്ഷണങ്ങള്‍ മാത്രം.എന്‍റെ ജീവിതവുമായി യാതൊരു ബന്ധവും ഇല്ല.
2011 ഓഗസ്റ്റ് 20, ശനിയാഴ്‌ച
ഒരു ലക്ഷം രൂപ ലാഭമുണ്ടാക്കാന്‍...
2011 ജൂൺ 16, വ്യാഴാഴ്‌ച
കുടുംബകൂട്ടായ്മ വര്‍ഷത്തിലെ ദിവ്യജ്യോതി
ഇനി കാര്യത്തിലേക്ക് വരാം .എല്ലാ വര്‍ഷവും ആ വര്‍ഷം ഒരു പ്രത്യേക കാര്യത്തിന് വേണ്ടി നീക്കിവക്കുന്ന ഒരു ഏര്‍പ്പാട് ഞങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ഉണ്ട്.ഒരു വര്‍ഷം ദാരിദ്രനിര്‍മ്മാര്‍ജനം ,അടുത്ത വര്‍ഷം മദ്യനിരോധനം അങ്ങനെ നീളും ആ പട്ടിക. ലതായത് 1997 ഇന്‍ഡ്യന്‍ ജനത സ്വതന്ത്രമായതിന്‍റെ 50ആം വര്‍ഷം ആഘോഷിച്ചതുപോലെ.ഇന്‍ഡ്യന്‍ ജനത എല്ലാവരും ഒരേ കാര്യത്തിന് വേണ്ടി മാത്രമാണു ആ കൊല്ലം നീക്കി വച്ചത് കേരളവും തമിഴ്നാടും ,തൃശ്ശൂരും എല്ലാം ഒരേ പോലെ ആഘോഷിച്ചു, 50ആം വാര്‍ഷികം.പക്ഷേ ഇവിടെ സ്ഥിതി മറ്റൊന്നാണ് അങ്ങ് റോമില്‍ മാര്‍പ്പാപ്പ പറയും ഈവര്‍ഷം ദാരിദ്രനിര്‍മ്മാര്‍ജനമാണെന്ന്.കുറച്ചു കഴിയുമ്പോള്‍ ഇങ്ങ് മെത്രാന്‍ പറയും ഈ വര്‍ഷം മദ്യനിരോധനമാണെന്ന്.കുറച്ചു കാര്യപ്രാപ്തിയും കഴിവുമുള്ള ഒരു വികാരിയാണ് നമ്മുടെ ഇടവകയിലെങ്കില്‍ അങ്ങേരും കേറി ഒന്നു പ്രഖ്യാപിച്ചു കളയും.പിന്നെ നമുക്ക് പ്രത്യേകിച്ചു കുഴപ്പമൊന്നും ഇല്ലാത്തതുകൊണ്ട് നമ്മള്‍ കുഞ്ഞാടുകളെല്ലാം എല്ലാം തല കുലുക്കി സമ്മതിക്കും.
അങ്ങനെ ഇരിഞ്ഞാലകുട രൂപത ഈ വര്‍ഷം കുടുംബകൂട്ടായ്മ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചു.ദാരിദ്രനിര്‍മ്മാര്‍ജനമോ ,മദ്യവിരുദ്ധമോ ആയിരുന്നെങ്കില്‍ നമ്മളൊന്നും അറിയേണ്ട കാര്യം തന്നെയില്ല.സംഘടനക്കാര്‍ കുറച്ചു വീടുകള്‍ വച്ചു കൊടുക്കുകയോ,ഒരു റാലി നടത്തുകയോ ചെയ്തോളും.പക്ഷേ ഇത് കുടുംബത്തെ ബാധിക്കുന്ന കാര്യമല്ലേ നമ്മളറിഞ്ഞേ പറ്റൂ എന്ന നിലയിലായി കാര്യങ്ങള്‍.അച്ചന്‍ പള്ളിയില്‍ വിളിച്ച് പറഞ്ഞതനുസരിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ ഇങ്ങനെയാണ്.
1.അടുത്തടുത്ത മൂന്നു വീട്ടുകാര്‍ക്ക് കൂടി ഒരു ജ്യോതി തരും.അത് കെടാതെ 9 ദിവസം സൂക്ഷിക്കണം.(ജ്യോതി എന്നു പറഞ്ഞാല്‍ ഒരു എണ്ണയൊഴിച്ച് കത്തിക്കുന്ന വിളക്ക്)
2.ഈ ജ്യോതി ഒരു വീട്ടില്‍ 3 ദിവസം വയ്ക്കണം.
3.ജ്യോതി വച്ചിട്ടുള്ള വീട്ടിലാണ് ഈ മൂന്നു വീട്ടുകാരും ചേര്‍ന്ന് സന്ധ്യപ്രാര്‍ഥന ചൊല്ലേണ്ടത്.
പണി പാളി.കുടുംബകൂട്ടായ്മ കുടുംബങ്ങളുടെ കൂട്ടായ്മയായി.ഒരു വീടെടുത്താലേ അതിനുള്ളില്‍ കൂട്ടായ്മയില്ല.പിന്നല്ലേ മൂന്നു കുടുംബങ്ങള്‍.പക്ഷേ അതിനുള്ളിലെ മാനേജ്മെന്‍റ് തന്ത്രം എനിക്കിഷ്ടപ്പെട്ടു.അതായത് ഇപ്പോഴത്തെ തലമുറ പഴയ തലമുറ പോലെയല്ല.ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയില്ല.പരസ്പരം അറിഞ്ഞാലെ നസ്രാണികള്‍ക്ക് ഒത്തൊരുമ ഉണ്ടാകൂ.അടിവേരു പൊളിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടനയായ കത്തോലിക്കാ സഭക്ക് നിലനില്‍ക്കാന്‍ പാടുപെടും.പിന്നെ പള്ളിപ്പെരുന്നാളും മറ്റും നടക്കണമെങ്കില്‍ നമ്മുടെ എന്നൊരു വികാരം വേണമല്ലോ.അതിനു ആള്‍ക്കാര്‍ തമ്മില്‍ നല്ല സഹവര്‍ത്തിത്വത്തില്‍ ആയിരിക്കുകയും വേണം.ഈ ഐഡിയ ഉണ്ടാക്കിയവനെ കിട്ടിയിരുന്നെങ്കില്‍ പുള്ളിയെ HR മാനേജരാക്കി ഒരു ഐടി കമ്പനി തുടങ്ങമായിരുന്നു.
അങ്ങനെ ഒരു പള്ളിയില്‍ നടപ്പിലാക്കിയപ്പോള്‍ സംഭവിച്ച അല്ലെങ്കില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ സംഭവിച്ചേക്കാവുന്ന കുറച്ചു കാര്യങ്ങള്‍..
അച്ചന്‍ ഇത് പറഞ്ഞതിന് ശേഷം ആണുങ്ങളുടെ ഭാഗത്ത് :
എടാ ജോസെ ,വര്‍ഗീസേ കോളടിചെടാ ,ഇനി 9 ദിവസം അടിച്ചുപൊളിക്കാം..
എന്തൂട്ടണ്ടാ,കുടുംബകൂട്ടായ്മ വര്‍ഷം ആചാരിച്ചാല്‍ നമുക്കെന്താടാ കാര്യം.ഓഹോ അപ്പോള്‍ ഒന്നും മനസിലായില്ലേ? നമ്മുടെ കെട്ട്യോളുമാരും,പിള്ളേരും ഇനി 9 ദിവസം ഒരു വീട്ടില്‍ 1 മണിക്കൂര്‍ കൂടില്ലെ.അപ്പോള്‍ മറ്റേ വീട്ടില്‍ നമുക്ക് കൂടി ഒരു ഫുള്ള് അങ്ങട് തീര്‍ക്കാം എന്ത്യേ?
പെണ്ണുങ്ങളും വെറുതെ ഇരുന്നില്ല എന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ലല്ലോ..
എടീ ലില്ലീ നമുക്ക് ആലീസിനെയും വിളിച്ചങ്ങ് കൂടിയാല്‍ പോരേ? അതെങ്ങിനാ ചേച്ചി അവളുടെ വീട് കുറച്ചപ്പുറമല്ലേ.അടുത്ത വീട്ടുകാര്‍ തമ്മിലല്ലേ കൂടേണ്ടത്?
oഓ അതൊന്നും കുഴപ്പമില്ലന്നെ .നമ്മുടെ അടുത്തുള്ള മറിയാമ്മ മുടിഞ്ഞ പൊങ്ങച്ചമാ..അവളുടെ വീട്ടില്‍ പോയാല്‍ അവളത്ത് കാണിക്കും,അതൊന്നും കാണാന്‍ എന്നെക്കൊണ്ടു പറ്റില്ല.
അങ്ങനെ സന്ധ്യാ പ്രാര്‍ഥനയുടെ നേരമായി അതായത് 7 മണി.
eഎന്നാലും എന്‍റെ ചേടത്തി തെക്കേതിലെ ക്ലാരയോട് അവളുടെ മരുമോള് കാണിച്ചത് ഒട്ടും ശരിയായില്ല.എന്തൊക്കെ പറഞ്ഞാലും അവള്‍ടെ കെട്ട്യോന്‍റെ തള്ളയല്ലേ?പെണ്ണിന്ജോലിയുള്ളത്തിന്‍റെ ഹുങ്കാ...അവളത്തിന്നൊക്കെ എണ്ണം പറഞ്ഞു അനുഭവിക്കും..
രംഗത്ത്ഇപ്പോള്‍ അമ്മായിഅമ്മമാരുടെ എണ്ണം കൂടുതല്‍ ഉള്ളതുകൊണ്ടു മാത്രം ആ കമന്‍റ് പാസ്സായി.അപ്പോഴേക്കും കൂട്ടത്തില്‍ പ്രായമുള്ള മരുമകള്‍ഫോണെടുത്ത് വിളിച്ചു .എടീ നിങ്ങളൊക്കെ എവിടെ കെടക്കാ..ഞങ്ങള്‍ തുടങ്ങാന്‍ പുവ്വാ..വരുന്നെങ്ങേ വാ...
5 മിനിറ്റിനകം ഇപ്പോഴത്തെ കേരള നിയമസഭ പോലെ രണ്ടു ഭാഗത്തും തുല്യം ആള്‍ക്കാരായി .
"അതേ ജോലിയുള്ളവരാകുമ്പോള്‍ കുറച്ചു ഹുങ്ക് ഒക്കെ ഉണ്ടാകും.പകല് മുഴുവന്‍ പണിയെടുത്ത് വീട്ടില്‍ വരുമ്പോള്‍ പെട്ടെന്നു ദേഷ്യം വന്നെന്നൊക്കെയിരിക്കും.അമ്മായമ്മമാര്‍ അതിനോത്ത് നില്‍ക്കണം.മാസമാസം ശംബളം കൊണ്ടുതരുന്നതല്ലേ.അപ്പോള്‍ അമ്മായമ്മമാര്‍ക്ക്കുറച്ചു പണിയൊക്കെ എടുക്കാം.പിന്നെ അവളുടെ തള്ള തള്ളേടെ അമ്മായമ്മയോട് ചെയ്തതൊക്കെ എല്ലാവര്‍ക്കും അറിയാം."
അങ്ങനെ ഇഞ്ചോടിഞ്ച് പോരാട്ടം...കോളേജിലെ ഫസ്റ്റ് ഇയര്‍ ബാച്ചുകാരും സെക്കണ്ട് ഇയര്‍ പിള്ളേരും റാഗിങ്ങിനെ ചൊല്ലി അടിക്കുന്നപോലെ..കേന്ദ്രത്തിലെ എണ്ണകമ്പനികള്‍ വില കൂട്ടുമ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുന്ന പ്രതീതി.ഒരു കാര്യവുമില്ലാതെ മൂന്നാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ ക്രിക്കേറ്റ് കളിക്കിടയിലെ പരസ്യം പോലെ ടിന്‍റുമോന്‍ വിളിച്ച് പറഞ്ഞു
"അമ്മേ,,,അമ്മാമേ,,, ദിവ്യജ്യോതി കേട്ടുപോയി"
ഈ പോസ്റ്റ് ഇട്ടതുകൊണ്ട് എന്‍റെ കല്യാണം പള്ളിയില്‍ നടത്താന്‍ പറ്റില്ല എന്നു പറഞ്ഞാല്‍ കല്യാണത്തിന്‍റെ അന്ന് കാലത്ത് തന്നെ ഞാനിതു മായ്ക്കും.. അല്ല പിന്നെ നമ്മളോടാ കളി, എനിക്കൊന്നും പറ്റില്ല ഇനി റജിസ്ട്രാര്‍ ഓഫീസില്‍ പോയി കെട്ടാന്‍.റെജിസ്ട്രാര്‍ ഓഫീസില്‍ വച്ച് കെട്ടാനായിരുന്നെങ്കില്‍ പണ്ടേ ആവാമായിരുന്നില്ലേ??
2011 മാർച്ച് 31, വ്യാഴാഴ്‌ച
ഒരു അന്ധവിശ്വാസിയുടെ ജനനം
ഇന്ത്യയിലെ ഒരുമാതിരി എല്ലാ സ്ഥാപനങ്ങളും അതിലെ ജോലിക്കാര്‍ക്ക് കളി കാണുന്നതിനുവേണ്ടിയുള്ള സൌകര്യം ഒരുക്കിയിരുന്നു.ചിലത് അവധി പ്രഖ്യാപിച്ചു.ചിലയിടങ്ങളില്‍ എല്ലാവര്‍ക്കും ഒരുമിച്ച് കാണുന്നതിന് വേണ്ടിയുള്ള സൌകര്യങ്ങള്‍ ചെയ്തു.ഞങ്ങളുടെ കമ്പനിയിലും ഉണ്ടായിരുന്നു. ചില മാറ്റങ്ങള്‍.വര്‍ക്ക് ടൈം 8am-2pm ആക്കി.2 മണിക്കുശേഷം എല്ലാവര്‍ക്കും കാണുന്നതിന് വേണ്ടി ലൈവ് സ്ട്രീമിങ് ഉള്ള ഒരു സൈറ്റ് എടുത്തു പ്രൊജെക്ടറില്‍ കാണിച്ചു.പക്ഷേ ഞങ്ങളുടെ കമ്പനി ഇന്‍ഫോപാര്‍ക്കിലുള്ള L&T നടത്തുന്ന തേജോമയ എന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ ആയതുകൊണ്ടും,അതേ കെട്ടിടത്തില്‍ തന്നെ TCS ഉള്ളതുകൊണ്ടും,TCSസില്‍ കാണാന്‍ കൊള്ളാവുന്ന തരുണീമണികള്‍ ധാരാളം ഉള്ളതുകൊണ്ടും,അവിടെ ലൈവ് പ്രൊജെക്റ്റര്‍ വച്ച് കളി കാണിക്കാതിരുന്നതുകൊണ്ടും, L&T മറ്റൊരു ഹാളില്‍ ഒരു പ്രൊജെക്റ്റര്‍ വച്ച് കളികാണിച്ചതുകൊണ്ടും ഞങ്ങളൊന്നും 2 മണിക്ക്ശേഷം ഞങ്ങളുടെ കമ്പനിയുടെ നാലയലത്ത് പോയില്ല.
L&T ഒരുക്കിയ സെറ്റപ്പ് ഭയങ്കരമായിരുന്നു...പത്തുനൂറ്റമ്പതു പേര്‍ക്കിരിക്കാവുന്ന ഹാ.ള്‍ഒരു HD പ്രൊജെക്റ്റര്‍ വിത്ത് 5.1 സ്പീകര്‍ സെറ്റ്.ഒരു രണ്ടുരണ്ടേകാലോടുകൂടി ചെന്നപ്പോഴുണ്ട് L&T യുടെ ഹാള്‍ ഹൌസ്ഫുള്‍ .ഇരിക്കാന്‍ പോയിട്ട് നില്‍ക്കാന്‍ സ്ഥലമില്ല.എന്നാലും സാരമില്ല.അവിടെയിവിടെയായി കുറച്ചു കിളികള്‍ നില്‍ക്കുന്നുണ്ട്.
പീപ്പീ പീപ്പീ...പീപ്പീ പീപ്പീ.....പീപ്പീ പീപ്പീ...മൊബൈല്‍ റിങ്ങ് ചെയ്തതാ.എയര്‍ഹോണ്‍ എന്ന ഒരു റിംഗ്ടോണ്‍ ഇട്ടിട്ടു വളരെ കുറച്ചു നാളെആയുള്ളൂ.അതുകൊണ്ടു എടുക്കാന്‍ ഇത്തിരി വൈകി.എടാ നീയെവിടെയാ? "നമ്മുടെ കമ്പനിയില്‍ സ്ട്രീമിങ് സ്റ്റാര്‍ട്ട് ചെയ്തു.ഹാളില്‍ കസേരയെല്ലാംഒരുക്കിയിട്ടുണ്ട്.""ഒന്നു പോടെ..നിന്‍റെ ഒരു സ്ട്രീമിങ്.എടാ അത് രണ്ടു ബോള്‍ പുറകിലാ..."എന്തു? രണ്ടു ബോള്‍ പുറകിലോ?."അതേടാ ശരിക്കുള്ള കളി 30ഓ 60ഓ സെക്കന്‍ഡ് കഴിഞ്ഞാടെ സൈറ്റില്‍ കാണിക്കുന്നത്.ദേ നമ്മുടെ പെടപ്പ് ** തിരിഞ്ഞുനോക്കുന്നു.അല്ല സേവാഗ് 4 അടിച്ചു.ഒന്നു വച്ചിട്ടു പോടെ.
ഇനി ഞാനും ക്രിക്കെറ്റും തമ്മിലുള്ള ബന്ധം.ഓര്‍മവച്ചപ്പോള്‍ മുതല്‍ കളിക്കുന്ന കളി.ആദ്യം തെങ്ങിന്‍റെ മടല്‍* കൊണ്ടുള്ള ബാറ്റും സ്റ്റാംപ്സും.രണ്ടില്‍ പഠിക്കുമ്പോള്‍ ഒരു ചെറിയ ബാറ്റ്.പിന്നെ നാലാം ക്ലാസില്‍ ആദ്യകുര്‍ബാനസ്വീകരണം നടന്നപ്പോള്‍ സമ്മാനമായി ഒരു ശരിക്കുള്ള ബാറ്റ് കിട്ടി.പക്ഷേ അതിന്‍റെ കനം കാരണം അതുകൊണ്ടു കളിക്കാന്‍ പിന്നേയും മൂന്ന്‍നാലു കൊല്ലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു.പിന്നെയേപ്പോഴോ കളി കുറഞ്ഞതുകൊണ്ടോ,പഠിപ്പ് കൂടിയതുകൊണ്ടോ ക്രിക്കെറ്റില്‍ ഉള്ള ഇന്‍ററസ്റ്റ് കുറഞ്ഞു.അതിനുശേഷം ഇന്‍ററസ്റ്റ് വന്നത് 1999 വേള്‍ഡ്കപ്പ് നടന്ന സമയത്തായിരുന്നു.പണ്ടേ വേള്‍ഡ് കപ്പ് നടക്കുന്നതു 10ആം ക്ലാസ് പരീക്ഷയുടെ കൂടെയാണല്ലോ.അങ്ങനെ അതൊരു തീരുമാനമായി.കോഴവിവാദം വന്നത് അതിനുശേഷമായിരുന്നു.മനസില്‍ ഉണ്ടായിരുന്ന പല വിഗ്രഹങ്ങളും ഉടഞ്ഞപ്പോള്‍ ഒരു ഫുള്ള്സ്റ്റോപ്പിട്ടു.
ഇന്‍ററസ്റ്റ് പോകാനുണ്ടായ മറ്റൊരു കാരണം. ക്രിക്കെറ്റില്‍ ഉണ്ടായിരുന്ന അന്ധവിശ്വാസങ്ങള്‍ കൂടിയായിരുന്നു.കളിക്കുന്നവര്‍ ചുമ്മാ ഒരു ചരട് കെട്ടുക,തുണി തലയില്‍ കെട്ടുക തുടങ്ങി കേട്ടാല്‍ ചിരിക്കുന്ന മറ്റ് പലതും.അതുപോലെ കുറെ ഫ്രെന്‍ഡ്സ് ഉണ്ടായിരുന്നു.കളികാണുമ്പോള്‍ പ്രത്യേകരീതിയില്‍ ഇരിക്കുക.ഇന്‍ഡ്യയുടെ കളിയുള്ള ദിവസം ചൂടുവെള്ളത്തില്‍ കുളിക്കാതിരിക്കുക.ഇങ്ങനെയൊക്കെ ചെയ്താല്‍ ഇന്‍ഡ്യ ജയിക്കുംപോലും.
ഹും..ഫ്ലാഷ്ബാക്ക്കഴിഞ്ഞു.എന്തായാലും കമ്പനി 2മണിക്ക്ശേഷം ലീവ് തന്നതല്ലേ?ഇരിക്കാന്‍ സ്ഥലമില്ലെങ്കിലും വായില്‍നോക്കാന്‍ കിട്ടിയ ഒരു സുവര്‍ണ അവസരവും പാഴാക്കാന്‍ താല്‍പര്യം ഇല്ലാത്തതുകൊണ്ടു നിന്നുകൊണ്ടു തന്നെ കളി കണ്ടുതുടങ്ങി.സെവാഗ് അടിച്ചുതകര്‍ക്കുന്നു.പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ വലിയ കാര്യമൊന്നുമില്ലാതെ പുള്ളി ഔട്ട് ആയി.ഒരു എല്‍എല്‍ബി ഛേ തെറ്റി LBW.എന്തായിരുന്നു ഔട്ടാകാനുള്ള ഒരു കാരണം.
പ്രത്യേകിച്ചു ഒരുകാരണവും ഇല്ല.എന്‍റെ കൈ ഇത്രയും നേരം പോക്കറ്റില്‍ ആയിരുന്നു.പോക്കറ്റില്‍ നിന്നും കൈ എടുത്തപ്പോഴാണ് സെവാഗ് ഔട്ട് ആയത്.അയ്യേ എന്‍റെ കൈക്കും അങ്ങ് മൊഹാലിയില്‍ ബാറ്റ് ചെയ്യുന്ന സേവാഗിനും തമ്മില്‍ എന്തു ബന്ധം?എന്തായാലും കൈ പോക്കറ്റില്‍ തന്നെ ഇട്ടേക്കാം.നല്ല തിരക്കാണല്ലോ?പോക്കറ്റടിച്ചുപോണ്ട.ദാണ്ടെ സച്ചിന്‍ അടിച്ചു തകര്‍ക്കുന്നു.കൊള്ളാം നല്ല കളി.ഒരു 300 കടക്കുമെന്ന് പ്രതീക്ഷിക്കാം.
ഹൌസ്ദാറ്റ്...ദൈവമേ സച്ചിനെതിരെ ഒരു LBW അപ്പീല്‍.റിവ്യു കാണിച്ചു തുടങ്ങി.എന്‍റെ കൈയ്യെവിടെ? അയ്യോ അപ്പുറത്തുനില്‍ക്കുന്നവന്‍റെ തോളില്‍.ഇതെപ്പോള്‍ സംഭവിച്ചു?പെട്ടെന്നു തന്നെ പോക്കറ്റില്‍ ഇട്ടേക്കാം.ഇനിയിപ്പോള്‍ അതിന്‍റെ ഒരു കുറവുവേണ്ട.വണ്ടര്‍ഫുള്‍ സച്ചിന്‍ ഔട്ട് അല്ല...ഞാന്‍ കൈ പോക്കറ്റില്‍ ഇട്ടതുകൊണ്ടാണോ?ഏയ്..അങ്ങനെയൊന്നുമല്ല..
ദേ വീണ്ടും...സച്ചിന്‍ അടിച്ച ഒരു ഷോട്ട് ഒരുത്തന്‍റെ കൈയ്യിലേക്ക് പോകുന്നു.അയ്യോ എന്‍റെ കൈ എവിടെ?മുഖം തുടക്കാന്‍ പോയെക്കുവായിരുന്നോ?ഇങ്ങോട്ട് വാടാ പോക്കറ്റിലേക്ക്..തന്നെ ആ ക്യാച്ച് അവന്‍ തട്ടി തട്ടി നിലത്തിട്ടു.കൊള്ളാം ഈ കൈ എഫെക്ട് സച്ചിന് മാത്രമാണോ?അതോ എല്ലാവര്‍ക്കും ബാധകമാണോ?ഗൌതം ഗംഭീര്‍ ബാറ്റ് ചെയ്യുമ്പോള്‍ കൈ ഒന്നു ഫ്രീയാക്കിയേക്കാം.പണി പാളി.ഇതുകൊണ്ടാവില്ലാ.അവന്‍ വെറുതെ കയറിവന്നു അടിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു.അത്രതന്നെ.അറിയാവുന്ന പണിക്കുപോയാല്‍ പോരേ?
ഡേ ഒരു ചായ കുടിച്ചിട്ടുവരാടേ.അപ്പോഴേക്കും യുവരാജ്ഒന്നു സ്റ്റാന്‍ഡിങ് ആകട്ടെ.ചായകുടിക്കാന്‍ കുറച്ചു ദൂരം പോകണം.കൈ പോക്കറ്റില്‍ ഇടാന്‍ പറ്റി എന്നു വരില്ലകൈയ്യുടെ കാര്യം ഇവന്മാരോടു പറയണോ.വേണ്ട സ്വന്തം കുഴി ഞാന്‍ തന്നെ തോണ്ടാണോ?എന്നാല്‍ ശരിയെടെ പോയേക്കാം.ഹാളില്‍ നിന്നിറങ്ങിയപ്പോഴേ അവിടെ നിന്നും ഒരു അയ്യോ എന്നുതോന്നിപ്പിക്കുന്ന ശബ്ദം കേട്ടു.യുവരാജ് അടിച്ച 4 ആരെങ്കിലും തടഞ്ഞിട്ടുകാണും.അല്ലാതെന്താ.പക്ഷേ തിരിച്ചുവന്ന ഞാന്‍ ഞെട്ടി.യുവി ഡക്ക്.ധോനി നിന്നു തുഴയുന്നു.ഓഹോ അത്രക്കായോ ശരിയാക്കിയേക്കാം.ഇനി കൈ പോക്കറ്റില്‍ നിന്നും എടുക്കുന്ന പ്രശനമില്ല.കൊള്ളാം .പിന്നേയും പിന്നേയും ലൈഫ് കിട്ടികൊണ്ടിരിക്കുന്നു..മിക്കവരും ഒരു കളിയില്‍ കൂടുതല്‍ ലൈഫ് കിട്ടിയ റെകോര്‍ഡും സച്ചിന് കിട്ടും.ഇന്ന് സച്ചിന്‍ സെഞ്ചുറി അടിച്ചത് തന്നെ.അഫ്രീദിയും അവന്‍റെ ഒരു വെല്ലുവിളിയും.
"ഇത് കണ്ടിട്ടു പഴയകളികള്‍ പോലെയാകും എന്നാ തോന്നുന്നേ?സച്ചിന്‍ കളിക്കും സെഞ്ചുറി നേടും.പക്ഷേ മറ്റവന്‍മാര്‍ കളിക്കില്ല.ഇന്‍ഡ്യ തോല്ക്കും.ആ മനുഷ്യന്‍റെ ഒരു വിധി.നന്നായി കളിച്ചിട്ടും ഇന്ത്യയെ ജയിപ്പിക്കാന്‍ പറ്റുന്നില്ല".തൊട്ടപ്പുറത്തുനിന്നും ഒരുത്തന്‍ പറഞ്ഞ കമന്‍റ് പാറപോലെ ഉറച്ച എന്‍റെ മനസിനെ ആടിയുലച്ചു.ആകെ കണ്‍ഫ്യൂഷന്‍.ഇവന്‍ പറഞ്ഞപോലെ ഇന്‍ഡ്യ തോല്‍ക്കുമോ?അങ്ങനെയാണല്ലോ ചരിത്രം.ഇന്‍ഡ്യയേയും സച്ചിനെയും തൂക്കി നോക്കിയപ്പോള്‍ എപ്പോഴത്തെയും പോലെ ഇന്‍ഡ്യ തന്നെ മുന്നില്‍.ശരി കൈ എടുത്തേക്കാം.
ഞാന്‍ ഒരു അന്ധവിശ്വാസിയായി മാറുകയാണോ?അതേ സച്ചിന്‍ ഔട്ട്...ഇനി രക്ഷയില്ല മോനേ കൈയ്യേ? പോക്കറ്റില്‍ കയറിക്കോ?പിന്നെ കൈ എടുത്തത് ഒരുത്തന്‍ ഹായെന്ന് പറഞ്ഞപ്പോള്‍.അപ്പോള്‍ ഒരു വിക്കറ്റ്.അത് കഴിഞ്ഞു മുഖം ഒന്നു തുടച്ചു.
പക്ഷേ പണി പാളിയത്ത്, ആളുകള്‍ കുറേശ്ശെയായി ഹാളില്‍ നിന്നും ഇറങ്ങിയപ്പോഴായിരുന്നു.കുറച്ചു കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നു.ആരൊക്കെയോ അങ്ങോട്ട് വരാന്‍ വിളിക്കുന്നുണ്ട്.പക്ഷേ കണ്ടില്ല എന്നു നടിച്ചു.പക്ഷേ ദാണ്ടെ നമ്മുടെ പെടപ്പിന്റെ അടുത്ത് ഒരു കസേര.ഓഹോ ഒന്നു മുട്ടാന്‍ പറ്റിയ സമയം.പക്ഷേ കൈ.വീണ്ടും ധര്‍മ സങ്കടം.കളി പിന്നേയുംകാണാം.പക്ഷേ ഇതുപോലൊരു അവസരം ഇനി കിട്ടില്ലാ.യെസ് അറ്റാക്ക്.പക്ഷേ ചെന്നു നോക്കിയപ്പോള്‍ ആ കസേരയില്‍ ഒരു ചെറിയ ബാഗ്.ഏച്ചുസ് മീ..ഇവിടെ ആളുണ്ടോ? "അയ്യോ ഉണ്ടല്ലോ?ഇപ്പോള്‍ വരുമല്ലോ?"ബ്ലഡിഫൂള്‍ അപ്പുറത്തിരിക്കുന്ന ഒരു അമ്മച്ചി ആര്‍ക്കോവേണ്ടി പിടിച്ചിട്ടിരിക്കുവാ.വല്ല നാമം ജപിച്ചിരിക്കേണ്ടതിന് പകരം കളി കാണാന്‍ വന്നിരിക്കുന്നു.എന്തായാലും പോകാനുള്ള വിക്കറ്റ് പോയി.ഞാന്‍ നിന്നിരുന്നതുകൊണ്ടു ആ ഔട്ട് കാണാന്‍ പറ്റാത്തതുകൊണ്ടോ എന്തോ പെടപ്പ് ഒന്നു പുഞ്ചിരിതൂകി.
അങ്ങനെ ഇന്‍ഡ്യ 260 റണ്‍സ് എടുത്തു.ഇപ്പോള്‍ അതൊന്നും ഒരു സ്കോര്‍ അല്ലല്ലോ?എന്നാലും പ്രതീക്ഷിക്കാം.ഇനിയിപ്പോള്‍ പാക് ബാറ്റിംഗ് തുടങ്ങുന്നതിന് മുന്പ് എന്തൊക്കെ പണികളാ.ഫേസ്ബുക്ക് സ്റ്റാറ്റസ് അപ്പ്ഡേറ്റ് ചെയ്യണം.പണ്ട് ഇട്ട ചൂണ്ടകള്‍ (കൊടുത്ത റിക്ക്വേസ്റ്റുകള്‍) എന്തായി എന്നു നോക്കണം.ബസ്സില്‍ റിപ്ലൈ ചെയ്യണം.റെയല്ലി ബിസി...
ഇതെല്ലാം കഴിഞ്ഞപ്പോള്‍ പാകിസ്ഥാന്‍ ബാറ്റിങ് തുടങ്ങി ഒരു വഴിക്കാക്കിയിരുന്നു.ഹാളില്‍ ചെന്നപ്പോള്‍ ഒരു മനുഷ്യക്കുഞ്ഞുങ്ങളുംഇല്ല അവിടെയും ഇവിടെയും കുറച്ചുപേര്‍ ഇരിക്കുന്നു.എന്തായാലും ഇരിക്കേണ്ടി വരും .പോക്കറ്റ് വിദ്യ നടപ്പില്ല.വേറെ എന്തെങ്കിലും കാണുമായിരിക്കും.അങ്ങനെ മടിയില്‍ ബാഗും വച്ച് അതിനു മുകളില്‍ കയ്യും വച്ച് ഇരുന്നു.വിക്കറ്റ് പോകുന്നില്ല.
ദാണ്ടെ ഒന്നു പോയി.വൈ? എന്‍റെ കൈ ബാഗിന്‍റെ രണ്ടു അറ്റങ്ങളിലുമായി ഇരിക്കുന്നു.യുറേക്കാ...ഇനി അവന്‍മാര്‍വെള്ളംകുടിച്ചത് തന്നെ.എന്നൊടാ കളി.ഞാന്‍ കൈ അനക്കിയില്ല.അതുപോലെതന്നെ നാലെണ്ണം വീണും.പക്ഷേ വളരെപെട്ടന്ന് എന്നിലെ യുക്തിവാദി തല പൊക്കി.തല പൊക്കാന്‍ മെയിന്‍ കാരണം ഇനിയിപ്പോള്‍ ഈസിയായി ജയിക്കും എന്നുള്ള വിശ്വാസമായിരുന്നു.അതിനു വളംവക്കാന്‍ അപ്പുറത്തിരുന്ന ഒരുത്തന്റെ കമന്‍റും."എടെ അവന്മാരും കുറച്ചു റണ്‍സ് എടുക്കട്ടെടെ.എല്ലെങ്കില്‍ അവന്മാരെ ചിലപ്പോള്‍ തിരിച്ചുചെല്ലുമ്പോള്‍ കത്തിച്ച്കളയും."
അക്മല്‍ കത്തിക്കയറുന്നു.രണ്ടു സിക്സ് യുവരാജിനെ.ഏയ് കുഴപ്പമില്ല.യുവരാജിനെക്കൊണ്ടു എറിയിക്കാതിരുന്നാല്‍ പോരേ?സമയം കഴിയുംതോറും റിക്വയേഡ് റണ്‍റേറ്റ് കുറഞ്ഞുവരുന്നു.പണി പാളുമൊ?ഛേ..ഇത് ജയിക്കും."എടാ ഇനി അഫ്രീദി വരാനുണ്ട്.അവനെങ്ങാനും ഫോമില്‍ ആകുമോ?ഇപ്പൊഴും ഏറ്റവും വേഗം കൂടിയ സെഞ്ചുറി പുള്ളിയുടെ പേരില്‍ തന്നെയാ.ഓര്‍മയുണ്ടോ ആകളി?" ഓഹോ അത്രക്കായോ? ഇവനെ അങ്ങ് ഔട്ട് ആക്കിയേക്കാം.എവിടെ കൈ? ഗോ റ്റു ദി എന്‍ഡ്സ് ഓഫ് ദി ബാഗ്.അത്രതന്നെ ഹര്‍ഭജന്‍റെ ഒരു തകര്‍പ്പന്‍ പന്ത് ദാണ്ടെ കുറ്റിയും തട്ടിയിട്ടു പോകുന്നു.അക്മലിന് വിശ്വസിക്കാന്‍ പ്രയാസം.
പക്ഷേ അഫ്രീദി കളി മാറ്റി.ആഫീദീ ഇറങ്ങാതെ റസ്സാക്കിനെ ഇറക്കി.ഓഹോ വാശിപ്പുറത്താണല്ലെ ?കൈ മാറ്റുന്ന പ്രശ്നമില്ല.അങ്ങനെ അഫ്രീദിക്കു ഇറങ്ങേണ്ടി വന്നു.
പുള്ളി ഫോമിലല്ല.ഇന്ത്യക്കാര്‍ കളിച്ചു പുറത്താക്കട്ടെ.ഒരു 4,പിന്നേയും 4 അടിക്കുമോ?റിസ്ക് എടുക്കേണ്ട.ഹാന്‍ഡ്സ്, ഗോറ്റു യുവര്‍ പ്ലേസ്.ഓകെ എല്ലാം ശുഭം.ഇനിയുള്ളത്ഒരു മിസ്ബയും കുറച്ചു ബൌളെഴ്സും.എറിഞ്ഞിടാം അല്ലേ?സഹീര്‍ ഖാന് ഇനി 3 ഓവറുകള്‍ ഉണ്ട്.ആരാണ് ഈ മിസ്ബ? പണ്ട് 20-20 വേള്‍ഡ് കപ്പില്‍ ഇന്‍ഡ്യക്കിട്ട് പണിതന്ന ആളാ.ഓ അന്ന് ഗോപുമോന്‍ ഇല്ലായിരുന്നെങ്കില്‍..പക്ഷേ ഇന്ന് ഇന്ത്യയെ രക്ഷിക്കാന്‍ പുള്ളിയില്ല.പണികിട്ടോ?ഏയ് മിസ്ബ ഫോമിലൊന്നും അല്ല.
പക്ഷേ അവസാന ഓവറുകളിലെ പുള്ളിയുടെ ചില തീരുമാനങ്ങള്‍ അതായത് ഓടിയുള്ള റണ്‍സ് വേണ്ട എന്നുള്ള തീരുമാനം.തനിക്ക് ഇനിയും ടീമിനെ ജയിപ്പിക്കാം പറ്റും അതും ബൌണ്ടറി കടത്തി.അത് ശരിവക്കും വിധം ഒരു വൈഡ് ബോള്‍ 4 ആകുന്നു.എന്നെ അത് വീണ്ടു ഒരു അന്ധവിശ്വാസിയാക്കി.കൈകള്‍ വീണ്ടും ബാഗിന്‍റെ രണ്ടു ഭാഗത്തേക്കും.അങ്ങനെ ഇന്‍ഡ്യ ജയിച്ചു.
പക്ഷേ ഇപ്പൊഴും എനിക്കു തോന്നുന്നത് എല്ലാം അവിചാരിത സംഭവങ്ങള്‍.ഞാന്‍ എങ്ങിനെ ഇരുന്നാലും ഇന്‍ഡ്യ ജയിക്കാനുള്ളത് ഇന്‍ഡ്യ ജയിക്കും.പിന്നെ സാഹചര്യങ്ങളാണല്ലോ ഒരുത്തനെ അന്ധവിശ്വാസിയാക്കുന്നത്.ഫൈനല്‍ വരെ എങ്കിലും ഈ വിശ്വസം നല്ലതാണ് അല്ലേ?
വീണ്ടും ഒരു 1983യുടെ ആവര്‍ത്തനം ഇന്‍ഡ്യന്‍ ടീമിന് ആശംസിച്ചുകൊണ്ട്...
2010 ഡിസംബർ 16, വ്യാഴാഴ്‌ച
എന്‍റെ എം.ബി.എ സ്വപ്നങ്ങള്‍
ഉണ്ടായിരുന്ന ലൈനുകളെല്ലാം എട്ടു നിലയില്‍ പൊട്ടുകയും അവരുടെ കുട്ടികള്‍ക്ക് എട്ടു മാസം പ്രായവുമായപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു തീരുമാനം ഞാനെടുത്തത്."ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ സര്‍വോപാരി കാശുകൊടുത്ത് തമിഴ് നാട്ടില്‍ B.Tech പഠിപ്പിച്ച കാര്‍ന്നോര്‍മ്മാര്‍ക്കെതിരെ നമ്മളൊന്നും ചെയ്യരുത്.അവര് പറയുന്ന പെണ്ണിനെ കെട്ടുക".അല്ലാതെന്ത്?നമുക്ക് വളക്കാന്‍ അറിയാഞ്ഞിട്ടൊന്നുമല്ല.
കാരണവന്‍മാര്‍ ആയിട്ട് നടത്തുന്ന കല്യാണമായാല്‍ ആലോചനക്കിടയില്‍ പറയുന്ന ഒരു ഫേമസ് ഡെയലോഗ് ഉണ്ട്.തൃശ്ശൂര്‍ ആയാല്‍ പ്രത്യേകിച്ചും."ഞങ്ങള്‍ക്ക് അങ്ങനെ പ്രത്യേകിച്ച് ഡിമാന്‍റുകള്‍ ഒന്നും ഇല്ല.നിങ്ങള്‍ പെണ്ണിന് കൊടുക്കാനുള്ളത് കൊടുത്താല്‍ മതി.പിന്നെ അറിയാലോ..അപ്പുറത്തെ വീട്ടിലെ ചെക്കന് അവന്‍ ഓട്ടോ ഓടിക്കുവാ കിട്ടി 5 ലക്ഷം.തെക്കേലെ വറീതേട്ടന്‍റെ മോന്‍ വെറും ഡിപ്ലോമ.അവന് കിട്ടി. 15ഉം കാറും.നമ്മുടെ മോളിക്കുട്ടീടെ മോള്‍ക്ക് കൊടുക്കുന്നത് 20ഉം സിഫ്റ്റുമാ ചെക്കന്‍ ഇഞ്ചിനീരാണേ."ശരിയാ പണിയെടുത്ത് പണിയെടുത്ത് ഏകദേശം ഇഞ്ചിനീരായിക്കാണും.ശരിക്കും നോക്കുവാണേല്‍ ഇവര്‍ക്കൊക്കെ നമ്മളോട് എന്തൊരു സ്നേഹമാ.നമ്മുടെ ജീവിതം ഫിനാന്‍ഷ്യലി ഉറപ്പുള്ളതാക്കാന്‍ എന്തൊരു ശുഷ്ക്കാന്തി.എന്‍റെ ഈ കാര്യത്തില്‍ എന്നെ സഹായിക്കണം എന്നുള്ള ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നുള്ള ഒരൊറ്റ ഉദ്ദേശ്യം മാത്രമാണ് ഒരു MBA എടുക്കണം എന്ന തീരുമാനം എന്നെക്കൊണ്ട് എടുപ്പിച്ചത്.അപ്പോള്‍ എളുപ്പമായല്ലോ..ചെക്കന്‍ ബി.ടെക് + എം.ബി.എ എന്ന് മാത്രം പറഞ്ഞാല്‍ മതി.
ചെന്നെയില്‍ 6 മാസം അലഞ്ഞു നടന്നിട്ടും ഡിസ്റ്റന്‍സ് MBA യുള്ള കളര്‍ഫുള്‍ ആയ ഓ സോറി നമ്മളുമായി കട്ടക്ക് കട്ട നില്‍ക്കുന്ന ഒരു കോളേജും കണ്ടില്ല.എല്ലായിടത്തും ഭയങ്കര സ്റ്റാഡേര്‍ഡ്.അസൈന്‍മെന്‍റ് വയ്ക്കണം പോലും.റെഗുലര്‍ ആയി ബി.ടെക് പഠിച്ചപ്പോള്‍ പോലും ഒരു നിവൃത്തിയും ഇല്ലാത്തപ്പോള്‍ മാത്രമാണ് വച്ചിട്ടുള്ളത്.ജാടത്തെണ്ടികള്‍....അങ്ങനെയാണ് കൊച്ചിയിലേക്ക് വന്നിട്ടാകാം എന്ന് തീരുമാനിച്ചത്.
കൊച്ചിയില്‍ വന്നാല്‍ മാത്രം പോരല്ലോ.കൂടെ പഠിക്കാന്‍ ഒരു കമ്പനി വേണമല്ലോ.അങ്ങനെ ഓഫീസില്‍ ഒരുത്തനെ കണ്ടുപിടിച്ചു.ചെറിയ ഒരു ആട്ടം ഉണ്ടായിരുന്നെങ്കിലും അവനെ ഒന്ന്‍ ബ്രെയിന്‍ വാഷ് ചെയ്തു കൂടെ കൂട്ടി.കളര്‍ഫുള്‍ ആയ സ്ഥലം തേവര എസ്എച്ച് ആയിരുന്നെങ്കിലും പാസ് ആകണമല്ലോ എന്ന്‍ വിചാരിച്ചു ഭാരതിയാര്‍ യൂണിവേര്‍സിറ്റിയുടെ ഒരു സ്റ്റഡി സെന്‍ററില്‍ ചേര്‍ന്നു.കിടിലന്‍ പരിപാടി.ടെക്സ്റ്റ് ബുക്ക് തരും.അത് മാത്രം പഠിച്ചാല്‍ മതി.പാസ്സ് ...ടെക്സ്റ്റ് ബുക്കിന്‍റെ കനം നോക്കി.കൊള്ളാം.ഏറ്റവും കൂടിയത് ഒരു മുക്കാല്‍ ഇഞ്ച്.എന്തൊരു മനോഹരമായ ആചാരങ്ങള്‍.യൂണിവേഴ്സിറ്റി സമ്മതിച്ചിരുന്നെങ്കില്‍ രണ്ട് MBA ഒരുമിച്ച് എടുക്കാമായിരുന്നു....
പക്ഷേ ആദ്യത്തെ ക്ലാസിന് ഇരുന്നപ്പോള്‍ തന്നെ കളി മാറി എന്നൊരു തോന്നല്‍.മുടിഞ്ഞ മാത്സ്.Mean,Median,Mode അതിന്‍റെ കൂടെ Standard Deviation.മാത്സ് അറിയുന്നവര്‍ വിചാരിക്കുന്നുണ്ടാകും ഇതൊക്കെ ഒരു പ്രശ്നമാണോ എന്ന്‍,പക്ഷേ രണ്ടും മൂന്നും പ്രാവശ്യം എഴുതി മാത്സ് പാസ്സായ എനിക്ക്ഇത് ഒരു പ്രശ്നം തന്നെ. ഇനിയിപ്പോള്‍ കുറച്ചു വായില്‍ നോട്ടം ആകാം എന്ന് കരുതി ഇടത്തോട്ടു തിരിഞ്ഞ ഞാന്‍ ഒന്ന് ഞെട്ടി.
വാഹ് ജെന്നി വാഹ്.അസ്പ്പരസ് ,മസാല്‍ദസ എന്നീ കാറ്റഗറിയിലൊന്നും പെടില്ലെങ്കിലും ഒരു കൊള്ളാവുന്ന അച്ചായത്തി.ദേവീ സാര്‍ ഒരു കോംപ്ലക്സ് പ്രോബ്ലം തരണേ എന്ന്‍ മനസില്‍ പറഞ്ഞതെയുള്ളൂ ഡേ കിടക്കുന്നു ഒരു കിടിലന്‍.ഇനി ഒന്നും നോക്കാനില്ല.അറ്റാക്ക്...
എക്സ്ക്യൂസ് മീ കാന്‍ യു പ്ലീസ്സ് ഹെല്‍പ്പ് മി ടു സോള്‍വ് ദിസ്?
ഓ യെസ്.ഷുവര്‍.
ദൈവമേ കൊള്ളാം മുടിഞ്ഞ ഇംഗ്ലിഷ്.അല്ലെങ്കിലും മുട്ടുവിന്‍ തുറക്കപ്പെടും എന്നാണല്ലോ.
വണ്‍ മിനിറ്റ്. ലെറ്റ് മി അറ്റെന്‍ഡ് ദ കോള്‍.ഓ ഈ മൊബൈല്‍ കണ്ടുപിടിച്ചവനെ എന്‍റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ പേനിന്നെ കൊല്ലുന്നപോലെ ഞെരിച്ചു കൊല്ലാമായിരുന്നു.
"നിങ്ങ അങ്ങാട് പോണെണാ? അപ്പ നിങ്ങ ഇങ്ങാട് വരേന്ന് പറഞ്ഞിട്ട്?അത് ഭയങ്കര ചെയ്തായിപോയി കെട്ടാ.."
അളിയാ,എസ്കേപ്...പിന്നെ ഞാന്‍ ആ കൊച്ചിനെ കണ്ടിട്ടുണ്ടെങ്കിലും അവള്‍ എന്നെ ഒരിക്കലും കണ്ടുകാണില്ല.
ഇനിയിപ്പോള്‍ ജൂനിയര്‍ പിള്ളേര്‍ വരട്ടെ.അതുവരെ പഠിക്കാം.സപ്പ്ളി/അരിയര്‍ ഇല്ലാത്ത ചേട്ടന്‍ എന്നത് ഒരു മുതല്‍ക്കൂട്ടാക്കാം.പക്ഷേ എല്ലാ സബ്ജെക്ടുകളും ഒരു ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസിലായി ആറ് സബ്ജെക്ടുകളില്‍ ഒരു 3 എണ്ണം സപ്പ്ളിയടിക്കും.കാരണം അതില്‍ എല്ലാം ചെറിയ തോതില്‍ മാത്സിന്‍റെ അംശം ഉണ്ട്.ബാക്കി മൂന്ന്‍ കുഴപ്പമില്ല.തിയറി ആണ്.ബിറ്റ് വയ്ക്കാം.തെറ്റിധരിക്കരുത്.പഠിച്ചു പാസാകാം എന്നത് ഒരു വിദൂരസ്വപ്നമായിപ്പോലും അവശേഷിക്കുന്നില്ല.ഞങ്ങള്‍ എല്ലാം അണ്ണന്‍റെ ഫാന്‍സ് ആയതുകൊണ്ട് അണ്ണന്‍റെ "നാന്‍ ഒരു തടവെ ശോന്നാല്‍ അത് നൂറു തടവു ശോന്ന മാതിരി" എന്ന പ്രമാണം ശിരസ്സാ വഹിച്ചിരുന്നു..ഞങ്ങളില്‍ ഒരാള്‍ വന്നാല്‍ മതി എല്ലാവരും വന്ന മാതിരി.എല്ലാവരുടെയും സൈന്‍ വന്നവന്‍ ഇട്ടുകൊള്ളും.അതുകൊണ്ട് attendence ഒരു പ്രശ്നമേ അല്ലായിരുന്നു.
ഹാള്‍ ടിക്കെറ്റ് കിട്ടിയപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.ആറ് അല്ല 7 സബ്ജെക്ടുകള്‍ ഉണ്ട്.നോട്ട് ഓണ്‍ലി ബട്ട് ഓള്‍സൊ.കൂടുതല്‍ വന്നത് തിയറി ആണ്. കുറച്ചു ബിറ്റ് കൂടുതല്‍ എഴുത്തേണ്ടി വരും.അല്ല പിന്നെ.
പണ്ടായിരുന്നെങ്കില്‍ ഒരു പരീക്ഷ അടുത്താല്‍ സബ്ജെക്ടുകള്‍ക്കനുസരിച്ച് നേര്‍ച്ചകള്‍ നേരാറുണ്ടായിരുന്നു.ബി ടെകിന് എഴുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജെന്‍സ് എന്ന പേപ്പര്‍ എങ്ങിനെ പാസ് ആയി എന്ന്‍ താഴേക്കാട് മുത്തപ്പനും ആ പേപ്പര്‍ നോക്കിയവനും മാത്രമേ അറിയൂ.ചോദ്യങ്ങള്‍ പകര്‍ത്തി എഴുതി പാസാകുന്ന ആ വിദ്യ പിന്നെ ഞാന്‍ പ്രയോഗിച്ചിട്ട് ഒരിടത്തും വിജയിച്ചിട്ടില്ല.പക്ഷേ ഇത്തവണ ഫുള്‍ ബിറ്റുകള്‍ ആയതുകൊണ്ട് ഒരു വിഷമം.വെറുതെ എന്തിനാ ദൈവങ്ങളെയുംകൂടി നമ്മുടെ തെറ്റിലേക്ക് വലിച്ചിഴക്കുന്നേ. വിട്ടേക്കാം.ആദ്യത്തെ ചാന്‍സ് അല്ലേ? നമ്മളെക്കൊണ്ട് പറ്റിയില്ലെങ്കില്‍ വിളിച്ചാല്‍ പോരെ?
അങ്ങനെ ആദ്യത്തെ കുത്ത് തകര്‍ത്തു.തിയറി എല്ലാം സ്റ്റോറീസ് ആക്കി.മാത്സ് ഒരു കണക്കിന് അടുത്തുള്ളവന്‍റെ ആന്‍സര്‍ അടിച്ചു മാറ്റി. ഒപ്പിച്ചു.സ്റ്റെപ്പ്സ് എല്ലാം ഒരു മായ.പേജ് മറയുമ്പോള്‍ ആവശ്യത്തില്‍ കൂടുതല്‍ ഉള്ള എക്സ്,വൈ തുടങ്ങിയവ എല്ലാം അപ്രത്യക്ഷമാകും.അവസാനം നമ്മള്‍ ഒരു വിധത്തില്‍ അങ്ങ് പ്രൂവ് ചെയ്യും.
അടുത്ത കൊല്ലത്തെ സിലബസ് കണ്ടപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പിച്ചു.ഇത് നമ്മള്‍ തകര്‍ക്കും.കാരണം എല്ലാം തിയരീസ്.അതും നമ്മുടെ സ്വന്തം ഡാറ്റബേസ് ,ഇ കോമേഴ്സ്,ഡാറ്റ സെക്യൂരിറ്റി തുടങ്ങിയ പേപ്പറുകള്‍.പിന്നെ ഒരു പ്രോജക്റ്റ്.ഒരു ആഴ്ച കൊണ്ട് ബി.ടെക് പ്രോജക്റ്റ് ചെയ്ത നമുക്കു ഇതൊക്കെ ഒരു ഇരയേ അല്ല.ആദ്യം ഒരു നല്ല കമ്പനി തപ്പി നടന്നെങ്കിലും പിന്നെ അതൊന്നും നടക്കില്ല എന്ന് കണ്ടപ്പോള്‍ നമ്മുടെ ഒരു ഗഡിയുടെ സ്വന്തം കമ്പനിയില്‍ ചെയ്യാന്‍ തീരുമാനിച്ചു..വെബ് സൈറ്റുകള്‍ ചെയ്തുകൊടുക്കുന്ന ഒരു ചെറിയ കമ്പനി.
അങ്ങനെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതെ പോയിക്കൊണ്ടിരുന്നപ്പോഴാണ് ആ കെടുതി സംഭവിച്ചത്.റിസല്‍റ്റ് അല്ലാതെന്താ?എല്ലാവരും മാര്‍ക്ക് കുറഞ്ഞു എന്ന്‍ കരയുമ്പോള്‍ നമ്മള്‍ വളരെ ഹാപ്പി.കാരണം ഒരു സപ്പ്ളി മാത്രം Quantitative Techniques .ഇനിയിപ്പോള്‍ അത് മാത്രം ഡിസംബറില്‍ ഒന്നുകൂടെ എഴുതണം.നിഷ്പ്രയാസം എടുക്കാം.പക്ഷേ അത് ഒരു ഓവര്‍ കോണ്‍ഫിഡന്‍സ് അല്ലേ എന്ന് പിന്നീടാണ് തോന്നിയത്.ഡിസംബറില്‍ ഒരു ദിവസം മാത്രം പഠിച്ചു വീണ്ടും കുത്തി.തീരെ പ്രതീക്ഷയില്ലാതെ..
അതുകഴിഞ്ഞു ഒന്നാശ്വസിക്കാമല്ലോ എന്നുകരുതിയപ്പോഴാണ് പ്രോജക്റ്റ് എന്ന മാരണം വീണ്ടും പൊന്തിയത്.അടുത്ത ആഴ്ച വയ്ക്കണം പോലും.പണി പാളിയോ?ഏയ് എത്ര അടുത്ത ആഴ്ചകള്‍ കണ്ടിരിക്കുന്നു.ആദ്യത്തെ പ്രാവശ്യം കണ്ടപ്പോഴേ സാറുമ്മാരുടെ അടുത്തു നിന്ന് ലാസ്റ്റ് വാണിങ് വാങ്ങിയിട്ടുള്ള നമ്മളോടാ കളി.അടുത്ത പ്രാവശ്യം വയ്ക്കാം.അങ്ങനെ അടുത്ത പ്രാവശ്യം എന്ന സംഗതി വന്നു.വച്ചേ പറ്റൂ.
അങ്ങനെ പ്രോജെക്ടിന്‍റെ പണി തുടങ്ങി.എന്ന് വച്ചാല്‍ ഗൂഗ്ലില്‍ തപ്പുക.കോപ്പി പേസ്റ്റ് ചെയ്യുക.കറെക്റ്റ് പ്രോജക്റ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ കിട്ടിയില്ല.അല്ലെങ്കില്‍ പേര് മാത്രം മാറ്റിയാല്‍ മതിയായിരുന്നു.പിന്നെയുള്ളത് നമ്മള്‍ പ്രോജക്റ്റ് ചെയ്ത കമ്പനിയെ പറ്റിയുള്ള ഒരു പേജാണ്.ആ പേജ് കണ്ടതോടെ ആ കമ്പനിയുടെ എം.ഡി അങ്ങ് അങ്കൂശിയായിപ്പോയി.വെബ് സൈറ്റുകള്‍ ചെയ്തുകൊണ്ടിരുന്ന ആ കമ്പനിയെ പുള്ളി ഒരിക്കലും വിചാരിക്കാത്ത ഒരു നിലയില്‍ നമ്മളെത്തിച്ചു.
അങ്ങനെ അടുത്ത എക്സാം തുടങ്ങുന്നതിന് മുമ്പ് വീണ്ടും റിസല്‍റ്റ് വന്നു.എഴുതിയ ഒരു എക്സാം എട്ടുനിലയില്‍ പൊട്ടി.വീണ്ടും അപ്ലൈ ചെയ്തു.മൊത്തത്തില്‍ നോക്കുവാണേല്‍ ഒരു കെട്ട് പരീക്ഷകള്‍.പക്ഷേ ഡേയ്റ്റ് അടുക്കുംതോറും ഒരു പേടി.ഫസ്റ്റ് ഇയറിലെ ഒരെണ്ണം എഴുതണോ വേണ്ടയോ?എക്സാമിന്റെ തലേദിവസം തീരുമാനിച്ചു.വേണ്ട.സെക്കന്‍ഡ് ഇയര്‍ പേപ്പേഴ്സ് മൊത്തം എഴുതാം.മറ്റേത് പിന്നെ ഒരിക്കല്‍ എഴുതാം.
പക്ഷേ അതൊരു തെറ്റായിപ്പോയോ എന്ന്‍ തോന്നിയത് സെക്കന്‍ഡ് ഇയര്‍ റിസല്‍റ്റ് വന്നപ്പോഴാണ്.എല്ലാം പാസ്.ഛൈ സപ്പ്ളിയും കൂടെ എഴുതാമായിരുന്നു.ഒരു ഒഴുക്കില്‍ പെട്ടെങ്കിലും കടന്നുകൂടാമായിരുന്നു.ആയിടക്കാണ് ഒന്ന് കമ്പനി മാറാമെന്ന് തീരുമാനിച്ചത്.അതോടുകൂടി കൂടെ ഉണ്ടായിരുന്നവന്‍ ഒരു സ്ഥലത്തും ഞാന്‍ വേറെ കമ്പനിയിലും ആയി.പുതിയ കമ്പനിയില്‍ സാലറിക്ക് അനുപതികമായി പണിയും ഉണ്ടായിരുന്നതിനാല്‍ എംബിഎ എന്നൊരു സംഗതിയെ മറന്നു.അങ്ങനെ ഒരു ചാന്‍സ് മിസ് ആയി.
പിന്നത്തെ ചാന്‍സ് ഞാന്‍ ഒരു വലിയ ത്യാഗം സഹിച്ച് വേണ്ട എന്ന് വച്ചു.ഓണ്‍ സൈറ്റില്‍ നമ്മടെ സേവനം അത്യാവശ്യമാണെന്ന് കമ്പനി പറഞ്ഞാല്‍ പിന്നെ പോകാതിരിക്കാന്‍ പറ്റുമോ?പിന്നെ അടുത്ത ചാന്‍സ് വന്നതിപ്പോഴാണ്.അതായത് ഡിസംബര്‍ 2010 .പഴയതുപോലെ ഫൈനും അടച്ചു അവസാന ദിവസം ആപ്ലികേഷന്‍ അയച്ചു.ഇനിയുള്ളത് പഠിക്കുക എന്ന തീരെ താല്‍പര്യമില്ലാത്ത പരിപാടി.
ഒക്ടോബെറില്‍ ആപ്ലികേഷന്‍ കൊടുത്തെങ്കിലും പഠിക്കുക എന്നത് വെറുതെ നേരത്തെ തുടങ്ങി പഠിച്ചതോന്നും മറന്നുപോകേണ്ട കാര്യമില്ലല്ലോ എന്ന് വിചാരിച്ചു ആ കടമ ഡിസംബറിലേക്ക് പെട്ടെന്ന് തന്നെ മാറ്റി.എന്താണെന്നറിയില്ല ഇത്തവണ ഡിസംബര്‍ പെട്ടെന്നുതന്നെ വന്നു.നേരത്തെ തന്നെ 3 ദിവസം ലീവ് അപ്ലൈ ചെയ്തു.അമേരിക്കയില്‍ നിന്ന് സായിപ്പുമാര്‍ വരുന്നതുകൊണ്ടാണോ എന്തോ? വലിയ പ്രയാസം കൂടാതെ ലീവ് കിട്ടി.വെറുതെ എന്‍റെ ഇംഗ്ലിഷ് കേട്ട് അവര്‍ അങ്കൂശിയാകേണ്ട എന്ന് കരുതിക്കാണും.അങ്ങനെ പെരുന്നാളിന്‍റെ ബാക്കിയായ ചിക്കനോടും,ബീഫിനോടും യാത്ര പറഞ്ഞു ഇനി ഡിസംബര്‍ 15നു ശേഷം കാണാം എന്ന് പറഞ്ഞു വീട്ടില്‍ നിന്നിറങ്ങി.
പതിവുപോലെ വീക്ഡേയ്സില്‍ ഒന്നും നടന്നില്ല.ആദ്യത്തെ വീകെന്‍ഡ് ആയ 4-5 ഡിസംബര്‍ വളരെ പ്രതീക്ഷയോടെയാണ് വന്നത്.ഒരു ഉച്ചഉച്ചരയോടെ എഴുന്നേറ്റപ്പോള്‍ ഒരു കോള്‍.എടെ ഒന്ന് കറങ്ങാന്‍ പോയാലോ.പിന്നെന്താ..പോയെക്കാം.എടാ എനിക്ക് പെട്ടെന്ന് തന്നെ തിരിച്ചു വരേണ്ടിവരും.എംബിഎ ക്കു പഠിക്കാനുള്ളതാ.ഓക്കെ..അങ്ങനെ തൃപ്പൂണിത്തുറ വഴി വൈറ്റില ചെന്നു കുറച്ചു ഷോപ്പിങ് നടത്തി.എന്തായാലും ഇനി ബ്രോഡ് വേയിലുംകൂടി പോയെക്കാം.അങ്ങനെ ബ്രോഡ് വേയിലേക്കുള്ള വഴിയില്‍ വെച്ച് കിട്ടി ഒരു ഫോണ്‍ കോള്‍.
ബ്രോഡ് വെയില്‍ വച്ചു കാണാം എന്ന് പറഞ്ഞിരുന്ന ഒരുത്തന്‍ ഇപ്പോള്‍ സ്റ്റേഷന്‍റെ അടുത്താണത്രേ.എടെ സൌത്ത് ആണോ? നോര്‍ത്ത് ആണോ? നീ നേരെ ഇങ്ങ് പോര്.എടാ ഞാന്‍ പോലീസ് സ്റ്റേഷനിലാ.വണ്ടി പിടിച്ചു.ആരെങ്കിലും വന്നാലെ വിടൂ..പണി പാളി..അങ്ങനെ ഒരു ദിവസം സ്വഹാ.
ആദിവസം അവസാനിച്ചു.അതായത് സൂര്യന്‍ കടലില്‍ കുളിക്കാന്‍ പോയി..ഗവണ്‍മെന്‍റ് പുളിക്ക് മാത്രം എന്താണാവോ ഒരു കുളിമുറി പണിതുകൊടുക്കാത്തത്?പിറ്റേദിവസം അതായത് ഞായര്‍.പ്രഭാതം പൊട്ടിവിടര്‍ന്നു.ഞാന്‍ പതിവുപോലെ വെയില്‍ മുഖത്തടിച്ചപ്പോള്‍ എഴുന്നേറ്റു.വീണ്ടും ഒരു ഫോണ്‍.എടാ നമ്മുടെ ഒരു കസിന്‍റെ കൊച്ച് അവിടെ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ കിടപ്പുണ്ട്.നീ ഒന്ന് പോയി കണ്ടേക്കു.താങ്ക്സ് മാതാജി താങ്ക്സ്...അങ്ങനെ ഇന്നത്തെ കാരണം കിട്ടി.
വീണ്ടും ഒരു വീകെന്‍ഡ് 11-12 ഡിസംബര്‍.ഈശ്വരാ ഒരു കാരണവും കിട്ടുന്നില്ലല്ലോ?അപ്പോഴാണ് ഞാന്‍ പണ്ടെപ്പോഴോ പ്രോജക്റ്റില്‍ ചെയ്ത ഒരു ഭാഗം പൊട്ടിയത്.അതും ഒരു പ്രോജക്റ്റ് റിലീസ് ഉണ്ട് 10ആം തിയ്യതി.യെസ്..ഐ ആം ഹിയര്‍..10ആം തിയ്യതി ഓഫീസില്‍ കയറിയ ഞാന്‍ പിന്നെ ഇറങ്ങിയത് 11-ആം തീയതി നേരം പരപര വെളുത്തപ്പോള്‍.ഒരു ദിവസം അങ്ങ് ഉറങ്ങി തീര്‍ത്തു.ക്ഷീണം ഉള്ളപ്പോള്‍ പഠിക്കാന്‍ പാടില്ല എന്ന്‍ പണ്ട് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്.ക്ഷീണം മാറിയത് പിറ്റേന്ന്.അപ്പോഴാണ് ഓര്‍ത്തത്.ഹാള്‍ ടിക്കെറ്റ് വാങ്ങിയിട്ടില്ല.എക്സാം എഴുതാതിരിക്കാന്‍ ഒരു വിദൂര പ്രതീക്ഷ കൂടി.പൂരിപ്പിച്ചത് വല്ലതും തെറ്റ് ആണെങ്കില്‍ ഹാള്‍ ടിക്കെറ്റ് വരില്ല.ഹാള്‍ ടിക്കെറ്റ് ഇല്ലാത്ത പരീക്ഷയ്ക്ക് വെറുതെ പഠിക്കേണ്ട കാര്യമില്ലല്ലോ.
പക്ഷേ ഹാള്‍ ടിക്കെറ്റ് എന്ന് ചോദിച്ചപ്പോഴേ ഓഫീസില്‍ നില്‍ക്കുന്ന ചേച്ചി അതെടുത്ത് തന്നു.എനിക്ക് വയ്യ. എന്നെക്കൊണ്ട് എഴുതിച്ചേ അടങ്ങൂ...ഇന്നിനി എന്തു കാരണം കണ്ടു പിടിക്കും.ഓ ഐഡിയ...ഞങ്ങളുടെ കൂടെ പണ്ട് വര്‍ക്ക് ചെയ്തിരുന്ന ഒരുത്തന്‍റെ കല്യാണം.15ആം തീയതി ഉണ്ട്.വീക്ഡേ ആയതുകൊണ്ട് ഓഫീസില്‍ നിന്നും ആര്‍ക്കും പോകാന്‍ പറ്റില്ല.എനിക്കാണെങ്കില്‍ അന്നാണ് എക്സാം.എന്നാല്‍ പിന്നെ ഒരു കാര്യം ചെയ്തേക്കാം ഇപ്പോള്‍ തന്നെ പൊയേക്കാം.വിളിച്ചുനോക്കിയപ്പോള്‍ ഉണ്ട് വേറെ രണ്ട് പേര് റെഡി.യെസ് വണ്ടി വിടെടാ അടൂരിലേക്ക്.
അങ്ങനെ ആ വീക് എന്‍ഡ് സ്വഹ.ഇനിയുള്ളത് രണ്ട് ദിവസം.തിങ്കള്‍, ചൊവ്വ പിന്നെ ബുധനാഴ്ച എക്സാം.അതായത് ഈ പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുന്ന ബുധനാഴ്ച തന്നെ.തിങ്കളും,ചൊവ്വയും,എനിക്ക് വയ്യ,തിന്നുക,ഉറങ്ങുക, എന്തൊരു മനോഹരമായ ആചാരങ്ങള്‍.രണ്ട് ദിവസങ്ങള്‍ കൊണ്ട് എനിക്ക് ആകെക്കൂടെ എനിക്ക് മനസിലായ കാര്യങ്ങളാണ് ഒന്ന്‍ ലോകത്തില്‍ ബോറ് അഥവാ ബോറടി എന്നൊരു സാധനം ഉണ്ട്.രണ്ട് സിലബസില്‍ 5 യൂണിറ്റുകള്‍ ഉണ്ട്.അതില്‍ ഒരു യൂണിറ്റ് ഞാന്‍ ബി.ടെക് 4സെമില്‍ പഠിച്ച 2 തവണയെഴുതിയ ഒരു ഫുള്‍ പേപ്പര്‍ ആണ്.
ഒരേഒരു മെച്ചം മാത്രമേ ഞാന്‍ ഇന്നെഴുതിയ എക്സാമില്‍ കണ്ടുള്ളൂ.ചോദ്യങ്ങളിലെ വാക്കുകള്‍ക്ക് ഞാന്‍ വായിച്ച ബുക്കിലെ വാക്കുകളുമായി ഒരു വിദൂരബന്ധം ഉണ്ട്.എവിടെയോ കേട്ടുമറന്നതുപോലെ.
പിന്നെയുള്ള ഒരു വ്യത്യാസം.ഇത്തവണ ഒരു നേര്‍ച്ച നേര്‍ന്നു.ഞങ്ങളുടെ ഇടവക വിശുദ്ധയായ വി.അല്‍ഫോണ്‍സാമ്മക്ക്.പാസ്സ് ആയാല്‍ കിട്ടുന്ന ഓരോ മാര്‍ക്കിനും 100 റൂപ്പീസ്.51 മാര്‍ക്കില്‍ പാസ്സ് ആയാല്‍ 51x100=5100.അതുകൊണ്ട് തന്നെ ഇത്തവണ കോപ്പിയടിച്ചില്ല.എല്ലാ ചോദ്യവും എഴുതിയിട്ടുണ്ട്.മാര്‍ക്കിടാന്‍ സ്ഥലം ഇല്ല എന്നൊരു പരാതി ഉണ്ടാകരുത്.ദൈവം പാതി ഞാന്‍ പാതി എന്നാണല്ലോ.എന്‍റെ പാതി ഏകദേശം തീര്‍ന്നു.ഇനി പുള്ളിക്കാരിയുടെ പാതി.
ഇത് വായിച്ചു തുടങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് തോന്നിക്കാനും ഞാന്‍ എന്തോ അമേരിക്കയിലോ,ഓസ്ട്രേലിയയിലോ പോയി റാങ്കോടുകൂടി എംബിഎ എടുത്തു അഭിനന്ദനങ്ങള്‍ വാങ്ങിക്കാന്‍വേണ്ടി എഴുതിയതാണെന്ന്.പക്ഷേ ഇതിന്‍റെ തലക്കെട്ട് പോലെ ഈ നിമിഷം വരെ ഇതൊരു സ്വപ്നമാണ്.
ഇത് വായിച്ചു കഴിഞ്ഞു ഇതെന്താ,അതെന്താ,അതാരാ എന്നൊന്നും ആരും ചോദിക്കരുത്.കാരണം കഥയില്‍ ചോദ്യമില്ല.
2010 നവംബർ 30, ചൊവ്വാഴ്ച
ഈശോ മറിയോ യൌസേപ്പെ?
ഇത്തവണയും പതിവ് തെറ്റിയില്ല.അച്ചായന്‍ അമേരിക്കയില്‍ നിന്നും വന്നതുമുതല്‍ കൂട്ടുകാര്‍ ഒഴുകികൊണ്ടിരുന്നു.തലക്കു പിടിച്ചപ്പോഴാണ് അമ്മച്ചി ചൊല്ലുന്ന പ്രാര്‍ത്ഥന അച്ചായന്‍ ശ്രദ്ധിച്ചത്.ചൊല്ലുന്ന പ്രാര്‍ത്തനയില്‍ എന്തോ ഒരു വശപ്പിശകില്ലെ?കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അച്ചായന് കാര്യം പിടികിട്ടി.അപ്പഴേ അമ്മച്ചിയെ വിളിച്ചു ഉപദേശിച്ചു.
അമ്മച്ചിയെ ഈശോ മറിയം യൌസേപ്പെ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്നല്ല. ചോല്ലേണ്ടത്.അതില്‍ തെറ്റ് ഉണ്ട്.ദൈവമേ പണി പാളിയോ?മോനാണെങ്കില്‍ 2മാസം മുന്‍പാന് വിശുദ്ധസ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് വന്നത്.ഇനി മാറ്റിക്കാണുമോ? കുറച്ചു കാലം മുന്‍പാണ് പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ എന്നുപറഞ്ഞു പുതിയത് കൊന്തയില്‍ ചേര്‍ത്തത്.അതോകൊണ്ട് പ്രാര്‍ത്ഥനകളൊന്നും മാറില്ല എന്നുപറയാന്‍ പറ്റില്ല."കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്‍റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...".അമ്മച്ചി മനസില്‍ പാടിത്തുടങ്ങി.
അതായത് അമ്മച്ചി,ഞാന്‍ അങ്ങ് പോയപ്പോള്‍ കേട്ടതല്ലേ.യേശുവിനെ കുരിശില്‍ തറച്ചതിനുശേഷം ഭയങ്ങര കാറ്റും ,ഭൂമികുലുക്കവും എല്ലാം വന്നല്ലോ.ദേവാലയത്തിന്റെ തിരശീല നെടുകെ കീറിപ്പോയി എന്നെല്ലാം അമ്മച്ചി ബൈബിളില്‍ വായിച്ചിട്ടില്ലെ?അതേഡാ അതേ.നീ കാര്യം പറ.
അന്നേരം അവിടെ നിന്ന ഒരു പടയാളി അരിമത്തിയാക്കാരന്‍ യൌസേപ്പിനോട് ചോദിച്ചതാണമ്മച്ചി "യേശു മറിഞ്ഞു വീഴുമോ യൌസേപ്പെ" എന്ന്.
ഈ തമാശ ഉണ്ടാക്കിയത് ഞാനല്ല.കടല്‍ കടന്ന് വന്നതാണിത്.കുഴപ്പമില്ല എന്ന് കണ്ടപ്പോള്‍ എടുത്തു പൊട്ടിച്ചതാ.നാളെമുതല്‍ ക്രിസ്തുമസ് നോമ്പ് തുടങ്ങുന്നു.ഇനി ഇറച്ചിയും,മീനും,മുട്ടയും ഇല്ലാത്ത എനിക്ക് എന്നെതന്നെ കണ്‍ട്രോള്‍ ചെയ്യാം എന്ന്‍ എനിക്ക് ആത്മവിശ്വാസം തരുന്ന 25 ദിനങ്ങള്‍.
2010 നവംബർ 10, ബുധനാഴ്‌ച
ജനറേഷന്‍ ഗ്യാപ്പ്
പുതിയ വല്ലക്കുന്ന് പള്ളി പണിതിട്ട് ഏകദേശം രണ്ട് കൊല്ലം ആയിരിക്കുന്നു.കഴിഞ്ഞ കൊല്ലമായിരുന്നു ആദ്യത്തെ പെരുന്നാള്‍.ആ പള്ളിപ്പെരുന്നാളിന്‍റെ അമ്പുപ്രദക്ഷണത്തിനിടയില്‍ 6ആം ക്ലാസില്‍ പഠിക്കുന്ന കസിന്‍റെ മോന്‍റെ വക ഒരു ചോദ്യം.
എന്തോരം വഴിയാ ഈ രൂപക്കൂടും പിടിച്ചു നടക്കണ്ടേ?നമ്മളും കൂടെ നടക്കണം.
ആകെ അര കിലോമീറ്റര്‍ പോലും ഇല്ല...എന്നാലും അവന്നൊന്നും വയ്യ.അവനെ ഒന്ന് ഉപദേശിച്ചേക്കാം എന്ന് കരുതി ഞാന്‍ പറഞ്ഞു.
എടാ എന്‍റെ ഒക്കെ ചെറുപ്പകാലത്ത് കല്ലേറ്റുംകര പള്ളി ആയിരുന്നു ഇടവക.അങ്ങോട്ട് ഞാനൊക്കെ രണ്ടര കിലോമീറ്റര്‍ ആണ് അമ്പ്പ്രദക്ഷിണത്തിന്‍റെ കൂടെ നടന്നിട്ടുള്ളത്.അതുപോലെ വേദോപദേശം പഠിക്കാന്‍ എല്ലാ ഞായറാഴ്ചയും.
ഇതുകേട്ട് അപ്പന്‍ അടുത്ത് നിന്നത് ഞാന്‍ കണ്ടില്ല.അങ്ങേര് തുടങ്ങി.എന്‍റെ ചെറുപ്പകാലത്ത് മുരിയാട് നിന്നുപോലും അമ്പ് പ്രദക്ഷിണങ്ങള്‍ കല്ലേറ്റുംകരയിലേക്ക് വന്നിരുന്നു,ആറെഴു കിലോമീറ്ററുകള്‍ നടന്ന്‍.
ഓഹോ...അപ്പോള്‍ രണ്ട് കിലോമീറ്റര്‍ നടന്ന ഞാനാരായി?അപ്പാപ്പന്‍ ഇല്ലാതെ പോയത് അപ്പന്‍റെ ഭാഗ്യം. അല്ലെങ്കില്‍ ഒരു 10-15 കിലോമീറ്റര്‍ പറഞ്ഞേനെ.മിക്കവാറും അടുത്ത തലമുറക്ക് ലിഫ്റ്റ് വേണ്ടി വരും പള്ളിയില്‍ പോകാന്‍.30-40 നിലകളുള്ള ഫ്ലാറ്റില്‍ ,ഒരു നിലയില്‍ പള്ളി.അല്ലേ?
അപ്പോള്‍ പറഞ്ഞു വന്നത്...അടുത്ത പെരുന്നാള്‍ ഇനി വരുന്ന 20-21 തിയ്യതികളില്‍ ആഘോഷിക്കുന്നു.എല്ലാവര്‍ക്കും സ്വാഗതം...
2010 ഒക്‌ടോബർ 2, ശനിയാഴ്‌ച
ലോക്കല്‍ കമ്പനി
മാനേജര്‍ വിളിപ്പിക്കുന്നു.നീയാണെടാ ഈ കമ്പനിയിലെ നെടുംതൂണ്.നീയില്ലാതെ ഈ കമ്പനിക്ക് ഒരു അടി മുന്നോട്ട് പോകാന്‍ പറ്റില്ല.വ്യത്യസ്തനായൊരു പ്രോഗ്രാമര്‍ ആയ നിന്നെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.അയ്യോ മോനെ പോകല്ലേ.
പക്ഷെ ലവന്‍ ഒരു ഭയങ്കരന്‍ ആയതുകൊണ്ട് ഓഫര്‍ ചെയ്യപ്പെട്ട കമ്പനിയുടെ വി.പി സ്ഥാനം പോലും വലിച്ചെറിഞ്ഞു.ഗതികെട്ട മാനേജര്‍ ട്രാക്ക് മാറ്റി.ഇവനെ ഒന്ന് സോപ്പ് ഇട്ടു വച്ചേക്കാം.ഇവന്‍ പോകുന്ന കമ്പനിയില്‍ എനിക്ക് പറ്റിയ വല്ല വേക്കന്‍സി ഉണ്ടെങ്കിലോ?
ഓക്കേ. To which LOCAL COMPANY you are going ?
ഏത് ലോക്കല്‍ കമ്പനിയിലെക്കാടാ പോകുന്നത് ?
അതോ
കൊച്ചി ലോക്കലില്‍ ഉള്ള ഇതു കമ്പനിയിലേക്കാണ് പോകുന്നത്?
ചോദിച്ചതിന്റെ അര്‍ഥം ഇതുവരേക്കും ആര്‍ക്കും കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല.
2010 സെപ്റ്റംബർ 25, ശനിയാഴ്‌ച
അച്ചുവേട്ടന്‍ ആന്‍ഡ് ദി മലയാളം ഡേ
അങ്ങനെയിരിക്കുമ്പോള്‍ ഒരു എച് .ആര്‍ മീറ്റിംഗ് .ധാരാളം ബഗ്ഗുകള്‍ സ്വന്തം പേരില്‍ ഉണ്ടായിട്ടും അച്ചു അതില്‍ പങ്കെടുത്തു.നമ്മുടെ കമ്പനി പോളിസികള്‍ എല്ലാം ഒന്ന് ഉറപ്പു വരുത്തണം പോലും.ആദ്യത്തെ പോളിസി ഡ്രസ്സ് കോഡ്.നിലവിലുള്ള പോളിസി തന്നെ .പക്ഷെ എല്ലാവരും അത് പാലിക്കുന്നുണ്ടോ എന്ന് ഒരു വര്‍ണ്യത്തിലാശങ്ക .പോളിസി ഒന്ന് കൂടി വിശദികരിച്ചു.ഫോര്‍മല്‍ ഡ്രസ്സ് മാതമേ ധരിക്കാവു.ഷൂ വേണം.അങ്ങനെ പലതും...പിന്നെ വെള്ളിയാഴ്ച നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഇടാം.പക്ഷെ കറുത്ത ജീന്‍സ് പാടില്ല.കോളര്‍ ഇല്ലാത്ത ടി ഷര്‍ട്ട് പാടില്ല...ചുരുക്കി പറഞ്ഞാല്‍ കറുത്ത ജീന്‍സ് ,കോളര്‍ ഇല്ലാത്ത ടി ഷര്‍ട്ട് തുടങ്ങിയവയെ നിങ്ങള്‍ ഇഷ്ടപ്പെടാന്‍ പാടില്ല...
നിങ്ങള്‍ക്ക് എന്തെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടോ? കാര്യങ്ങള്‍ എല്ലാം തീരുമാനിച്ചു കഴിഞ്ഞിട്ട് ചോദിക്കുന്ന സ്ഥിരം ചോദ്യം...ചൂട് വെള്ളത്തില്‍ കുളിക്കാന്‍ പ്രശ്നം ഇല്ലാത്തതുകൊണ്ട് കീലേലി അച്ചു ഒരക്ഷരം പോലും മിണ്ടിയില്ല.ഓക്കേ ഇനി അടുത്തത്.ഓഫീസിനകത്ത് ഇംഗ്ലീഷ് മാത്രം...അന്യ സംസ്ഥാനത്ത് നിന്ന് ഉള്ളവര്‍ക്കും ,വിസിറ്റ് ചെയ്യുന്ന ക്ലയന്റ്സിനും മലയാളം ഒരു ബുദ്ധിമുട്ടാണ്.ആര്‍ക്കെങ്കിലും എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടോ? വീണ്ടും അതെ ചോദ്യം.
വളരെ നല്ലൊരു കാര്യം.എല്ലാവരും അത് അംഗീകരിച്ചു. പക്ഷെ കീലേലി അച്ചുവിന്റെ മനസ്സില്‍ അത് ഒരുപാടു ചോദ്യങ്ങള്‍ ഉയര്‍ത്തി.ആരും ഒന്നും പറയാതായപ്പോള്‍ അച്ചു തന്നെ ആ ചോദ്യം അങ്ങ് ചോദിച്ചു.
വെള്ളിയാഴ്ച ഡ്രസ്സ് കോഡ് ഇല്ലാത്തതുപോലെ എന്നാണ് മലയാളം പറയാന്‍ പറ്റുന്ന ദിവസം????? ഒരു ദിവസം തരോ മലയാളം പറയാന്‍?===================
മേല്‍പ്പറഞ്ഞ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരുന്നവരുമായോ മരിച്ചവരുമായോ യാതൊരു അവിഹിത ബന്ധവുമില്ല.അങ്ങനെ വായിക്കുന്നവര്‍ക്ക് തോന്നിയാല്‍ എനിക്കൊന്നു ചെയ്യാന്‍ പറ്റില്ല. ഐ അം വെരി സോറി.
2010 ജൂലൈ 15, വ്യാഴാഴ്‌ച
വര്‍ക്ക് ചെയ്താല്‍ ചെയ്തു അത്ര തന്നെ
റോഷിനെപ്പറ്റി പറയനാണെങ്കില്‍ വളരെയധികം ഉണ്ട്.പ്രായത്തില്‍ കവിഞ്ഞ പക്വതയാണോ അതോ പക്വതയില്‍ കവിഞ്ഞ പ്രായമാണോ എന്നറിയില്ല മേല്‍പറഞ്ഞ രണ്ട് സാധനങ്ങളും ഇഷ്ടന് വേണ്ടുവോളം ഉണ്ട്.അതിന്‍റെ കൂടെയാണ് ഒരു ഇംഗ്ലിഷ് അനുകരണം.സ്പൂണ്‍ കൊണ്ട് ചോറും സമ്പാറും കഴിക്കല്‍,ഇംഗ്ലിഷ് പറയുമ്പോള്‍ ഴ എന്ന അക്ഷരം ധാരാളമായി ഉപയോഗിക്കല്‍ തുടങ്ങിയ നമ്പരുകള്‍ വെച്ചാണ് ടിയാന്‍ ഇംഗ്ലീഷുകാരെ അനുകരിക്കുന്നത്.അങ്ങനെയുള്ള റോഷിന്‍റെ ഓണ്‍സൈറ്റിലെ ലീഡ് ഒരു റഷ്യക്കാരനായിരുന്നു.റഷ്യന്‍ ഇംഗ്ലിഷ് പറയുന്ന ഒരു ദിമിത്രി.അങ്ങനെ പോകുന്ന സമയത്തെ ഒരു സായാഹ്ന സ്റ്റാറ്റസ് കോള്‍.
ദിമിത്രി:വില്‍ ദിസ് വര്‍ക്ക്?
റോഷ്:ഇഫ് ദാറ്റ് വര്‍ക്സ് ദെന്‍ ദിസ് വര്‍ക്സ്.
ദിമിത്രി:ആര്‍ യു ഷുവര്‍ ?
റോഷ്:ഇഫ് വര്‍ക്സ് ദെന്‍ വര്‍ക്സ്.ദാറ്റ്സ് ഇറ്റ്.
----------------------------------------
അതായത് വര്‍ക്ക് ചെയ്താല്‍ ചെയ്തു.അത്രതന്നെ.പുള്ളിയുടെ ഭാഗം വര്‍ക്ക് ചെയ്യണമെങ്കില്‍ മറ്റാരോ വേറെ ഒരു ഭാഗം കൂടെ വര്‍ക്ക് ചെയ്യണം.അതാണ് ആദ്യം പറഞ്ഞത്.ഇത് കേട്ട ദിമിത്രി തന്‍റെ ഇംഗ്ലിഷ് മോശമാണെന്ന് കരുതി ജോലി രാജി വച്ച് സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന് ചേര്‍ന്നു എന്നാണ് ഓണ്‍ സൈറ്റില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.