സാമ്പത്തികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
സാമ്പത്തികം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2026 ഫെബ്രുവരി 12, വ്യാഴാഴ്‌ച

എന്തുകൊണ്ടാണിപ്പോൾ ഞാൻ കമ്പനി തുടങ്ങാത്തത്?

ഞങ്ങളുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ  പൊട്ടിയ കദനകഥ കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. അപ്പോൾ കേട്ട ചോദ്യമാണ് എന്നാൽ ഇപ്പോൾ ഒരു കമ്പനി തുടങ്ങിക്കൂടെ?

കോഡിങ് മാത്രം മതിയോ ഒരു ഐ.ടി  കമ്പനി തുടങ്ങാൻ? എന്നൊരു ചോദ്യമാണ് ആദ്യത്തേത്. അതുമാത്രം പോരെന്നും വേറെ കുറെ കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ കമ്പനി തുടങ്ങാൻ പോകാവൂ എന്നും പറയാൻ ശ്രമിക്കുകയാണ് ഈ വീഡിയോയിൽ .


2025 സെപ്റ്റംബർ 24, ബുധനാഴ്‌ച

🎦 ഞങ്ങളുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ പൊട്ടിയ കദനകഥ

രണ്ടായിരങ്ങളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയപ്പോൾ ബാക്കി പലരും ചെയ്തപോലെ എനിക്കും ഉണ്ടായിരുന്നു സ്റ്റാർട്ടപ്പ് സ്വപ്‌നങ്ങൾ. എൻ്റെ സ്റ്റാർട്ടപ്പ് പരീക്ഷണങ്ങൾ ആണ് ഈ വീഡിയോയിൽ. എൻ്റെ എന്നതിനും നല്ലത് ഞങ്ങളുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ, അത് പൊട്ടിയ കദനകഥ ഇവിടെ കേൾക്കാം.

ഇത് കേട്ടാൽ നിങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ നിരവധിയാണ്. സ്റ്റാർട്ടപ്പ് പ്രശ്നങ്ങൾ, സ്റ്റാർട്ടപ്പ് പഠിപ്പിച്ച പാഠങ്ങൾ, എന്തൊക്കെയായിരുന്നു ഞങ്ങളുടെ പഴയ കമ്പനി, 2007-09 ഇൽ ചെയ്തത്.



2025 ഓഗസ്റ്റ് 24, ഞായറാഴ്‌ച

KSEB ഒരു സഹകരണസംഘം ആയിരുന്നെങ്കിൽ ?

KSEB ഒരു സഹകരണസംഘം ആയിരുന്നെങ്കിൽ? എത്ര നന്നായിരുന്നു. ഞങ്ങൾക്ക് ഇവിടെ അമേരിക്കൽ കറന്റ് തരുന്ന ലെ സഹകരണ സംഘമായി പ്രവർത്തിക്കുന്ന  ഇലക്ട്രിക് വിതരണകമ്പനിയുടെ വിശേഷങ്ങൾ ഒക്കെയായിരുന്നു ഈ വീഡിയോയിൽ പറയാൻ ഉദേശിച്ചത്. പറഞ്ഞു വന്നപ്പോൾ താഴെ പറയുന്ന കുറച്ചധികം കാര്യങ്ങളും കേറി വന്നു
  • അമേരിക്കയിൽ സഹകരണ സംഘങ്ങൾ ഉണ്ടോ ?
  • എൻ്റെ DCU എന്ന അമേരിക്കൻ സഹകരണബാങ്ക് അനുഭവങ്ങൾ
  • സഹകരണസംഘത്തിൽ ജോലിചെയുന്നതിന്റെ വ്യത്യാസം
  • ESOP - തൊഴിലാളികൾ ഉടമസ്ഥരായ കമ്പനികൾ


2025 ജൂൺ 15, ഞായറാഴ്‌ച

[വീഡിയോ] സ്വർണ്ണം 2025 ഇൽ ഇപ്പോൾ വാങ്ങിക്കണോ? അതോ കുറയാൻ കാത്തു നിൽക്കണോ?

സ്വർണവില വളരെ അധികം ഉയർന്നു നിൽക്കുകയാണല്ലോ. ഇപ്പോൾ സ്വർണം വാങ്ങുന്നത് ബുദ്ധിയാണോ? ഇനിയും കൂടുമോ? സ്വർണവില ഇനിയും കൂടാനുള്ള കാരണങ്ങൾ ഒക്കെയാണ്‌ ഈ വീഡിയോയിൽ.

2025 മാർച്ച് 9, ഞായറാഴ്‌ച

അമേരിക്കയിൽ വീട് വാങ്ങിച്ചപ്പോൾ കിട്ടിയ പണികൾ

ഇതിൽ പ്രധാനമായി രണ്ടു വീഡിയോകൾ ആണ്. എങ്ങിനെയാണ് അമേരിക്കയിൽ വീട് വാങ്ങിക്കുന്നതിന്റെ നടപടിക്രമങ്ങൾ 


പിന്നെ രണ്ടാമത്തെ ഞങ്ങൾ വീട് വാങ്ങിയപ്പോൾ കിട്ടിയ പണികൾ 
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ആയി യൂട്യൂബിൽ ഇടുമല്ലോ. ..
 

2022 മാർച്ച് 17, വ്യാഴാഴ്‌ച

[വീഡിയോ] 03 സാമ്പത്തികം - 500 രൂപയുടെ നോട്ടിൽ നിന്നും എങ്ങിനെ ഒരു ലക്ഷം രൂപ നേടാം

പഴയ നോട്ടുകളിൽ നിന്നും ലക്ഷങ്ങൾ ഉണ്ടാക്കുന്നവരെ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ നിലവിലുള്ള നോട്ടുകളിൽ നിന്നും തന്നെ ലക്ഷം ഉണ്ടാക്കാൻ ഉള്ള ഒരു വഴിയാണ് ഈ വീഡിയോയിൽ. ഒരു പ്രത്യേക നമ്പറിൽ ആളുകൾക്ക് ഉള്ള വിശ്വാസമാണ് ഇത്രക്ക് വില കൊടുത്തു ആ സീരിയൽ നമ്പർ ഉള്ള നോട്ട് വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്.



മുകളിലെ വീഡിയോ കാണാത്തവർ ഇവിടെ ക്ലിക്കുക

അവലംബം 


2022 ഫെബ്രുവരി 24, വ്യാഴാഴ്‌ച

[വീഡിയോ] 02 സാമ്പത്തികം - കുടുംബ ബഡ്ജറ്റ്. ഇതുവല്ലോം നടക്കുവോടെ?50-30-20 നിയമം

ഇത് കഴിഞ്ഞ വീഡിയോയുടെ രണ്ടാം ഭാഗം ആണ്. ഒരു വീഡിയോ 5 മിനുട്ടിൽ തീർക്കാൻ ആണ് പരമാവധി പ്രേമിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ കുടുംബ ബഡ്ജറ്റ് ഇട്ടു അത് കൊണ്ട് പോകുന്നതിന്റെ പ്രായോഗികവശങ്ങൾ ആണ് ചർച്ച ചെയ്യുന്നത്. 

മുകളിലെ വീഡിയോ കാണാത്തവർ ഇവിടെ ക്ലിക്കുക. 

2022 ഫെബ്രുവരി 17, വ്യാഴാഴ്‌ച

[വീഡിയോ] 01സാമ്പത്തികം - നാളെ 10 കോടി ലോട്ടറി അടിച്ചാൽ എന്ത് ചെയ്യും?

മലയാളം കോറയിൽ എഴുതിതുടങ്ങിയപ്പോൾ കണ്ട ഒരു ചോദ്യത്തെ അടിസ്ഥാനമാക്കി എൻ്റെ വ്യക്തിഗത സാമ്പത്തിക വീക്ഷണങ്ങൾ പറയുന്ന ഒരു വീഡിയോ ആണിത്.