- അമേരിക്കയിൽ സഹകരണ സംഘങ്ങൾ ഉണ്ടോ ?
- എൻ്റെ DCU എന്ന അമേരിക്കൻ സഹകരണബാങ്ക് അനുഭവങ്ങൾ
- സഹകരണസംഘത്തിൽ ജോലിചെയുന്നതിന്റെ വ്യത്യാസം
- ESOP - തൊഴിലാളികൾ ഉടമസ്ഥരായ കമ്പനികൾ
2025 ഓഗസ്റ്റ് 24, ഞായറാഴ്‌ച
KSEB ഒരു സഹകരണസംഘം ആയിരുന്നെങ്കിൽ ?
2024 ജൂൺ 19, ബുധനാഴ്‌ച
അമേരിക്കയുടെ രണ്ടാം സ്വാതന്ത്ര്യദിനം - Juneteenth
അമേരിക്ക സ്വതന്ത്രരാഷ്ട്രമായത് 1776 July 4 നു ആണ്. ജൂലൈ 4 ആണ് ഇവിടെ ആഘോഷിച്ചു വന്നിരുന്നത്. ഇപ്പോൾ അടുത്തിടെ ഒരു സ്വാതന്ത്ര്യദിനവും കൂടി അമേരിക്കക്ക് വന്നിട്ടുണ്ട്, അതിവിടെ ആളുകൾ ആഘോഷിക്കുന്നുമുണ്ട്. Juneteenth എന്നറിയപ്പെടുന്ന ആ രണ്ടാം സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചു ആണ് ഈ വീഡിയോ.
അവലംബം
2011 നവംബർ 26, ശനിയാഴ്‌ച
മുല്ലപ്പെരിയാര്‍ - പരിഹാരങ്ങളും, ഉത്തരമില്ലാത്ത ചോദ്യങ്ങളും
രണ്ടു ആഴ്ച ഫേസ്ബുക്കിലും മറ്റും നിരങ്ങിയപ്പോള്‍ ഒരു കാര്യം മനസിലായി. എന്താണ് ചെയ്യേണ്ടത് എന്ന്‍ ആര്‍ക്കും വലിയ നിശ്ചയമില്ല.കുറെ പേര്‍ പറയുന്നു. ഗവണ്‍മെന്‍റ് ആണ് എല്ലാം ചെയ്യേണ്ടത് എന്നു, ചിലര്‍ പറയുന്നു സിനിമാക്കാര്‍ ഇറങ്ങാത്തതുകൊണ്ടാണ് ഒന്നു നടക്കാത്തതത്രേ, വേറെ ചിലര്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരെ കുറ്റം പറയുന്നു.
എല്ലാം പോട്ടെ...ഇപ്പോള്‍ ഏകദേശം എല്ലാ ഓണ്‍ലൈന്‍ കൂട്ടായ്മകളും തെരുവില്‍ ഇറങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക് അതുപോലെ ഒരു പ്രതിഷേധപരിപാടി മറൈന്‍ ഡ്രൈവില്‍ നടന്ന സ്ഥിതിക്ക് എങ്ങിനെ ഈ പ്രശ്നത്തില്‍ നിന്നും കരകയറാം എന്നു കൂടെ ചിന്തിക്കണം എന്നു എനിക്കു തോന്നുന്നു.വെറുതെ കിടന്നു സേവ് മുല്ലപ്പെരിയാര്‍ എന്നു പറഞ്ഞതുകൊണ്ടോ,ശാശ്വതമായ പരിഹാരം ഉണ്ടാക്കണം എന്നു പറഞ്ഞത് കൊണ്ടോ മനുഷ്യചങ്ങല തീര്‍ത്തതുകൊണ്ടോ ആയില്ല.നമ്മളെക്കൊണ്ടു ആയ ഒരു പരിഹാരമാര്‍ഗം നമുക്കും പറയാന്‍ പറ്റണം. ചിലപ്പോള്‍ അധികാരികളും ഇത് എങ്ങിനെ സോള്‍വ് ചെയ്യാം എന്നറിയാതെ ഇരിക്കുകയായിരിക്കും.അവരും മനുഷ്യരല്ലേ?
സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ് ഏകദേശം ഇതുപോലെതന്നെയാണ്. പെട്ടെന്നു ചെയ്തു തട്ടിക്കൂട്ടി വിടുന്ന സോഫ്റ്റ്വെയറുകള്‍ പ്രൊഡക്ഷന്‍ എന്ന സ്റ്റേജില്‍ ചെല്ലുമ്പോള്‍ പൊട്ടും.അപ്പോള്‍ പിന്നെ മെയിലുകളുടെയും മീറ്റിങ്ങുകളുടെയും ഒരു ബഹളമാണ് . അങ്ങോട്ടും ഇങ്ങോട്ടും പഴിചാരലുകളായിരിക്കും ആദ്യം നടക്കുക. പക്ഷേ എല്ലാവര്‍ക്കും കാര്യങ്ങള്‍ ശരിയാകണം എന്നുമുണ്ട്.അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശരിയാക്കാനുള്ള വഴിയും അറിയാം.പക്ഷേ ആരും ഇപ്പോള്‍ എങ്ങിനെ ചെയ്യാം എന്നു പറയില്ല.ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ step by step ആയിട്ടുള്ള സൊല്യൂഷന്‍ ആണ് വേണ്ടത്.ആദ്യം ഇപ്പോഴുള്ള ഗുരുതരാവസ്ഥ പരിഹരിക്കുക.പിന്നെ അതിന്‍റെ ശരിയായ പരിഹാരം ഉണ്ടാക്കുക. 'Put the hack first then fix the root cause' .
സാധാരണ നമ്മളെപ്പോലെയുള്ള ടെക്നികല്‍ ആളുകള്‍ ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍ ചെയ്യുന്ന പരിപാടിയാണ് കുറച്ചധികം പോംവഴികള്‍ കണ്ടുപിടിക്കുക.കൂടെ അതെങ്ങിനെ ചെയ്യാമെന്നും ,അതിന്‍റെ ഏകദേശം എസ്റ്റിമേറ്റും പിന്നെ അതിന്‍റെ നല്ലതും ചീത്തയും ആയ വശങ്ങളും പറഞ്ഞു കൊടുക്കുക.അതിനുശേഷം ബാക്കിയുള്ളവര്‍ക്ക് അതില്‍നിന്നും ഒന്നു തെരെഞ്ഞെടുക്കാന്‍ വലിയ പ്രയാസമുണ്ടാകില്ല.അങ്ങനെ എന്‍റെ ചിന്തയില്‍ വന്ന കുറച്ചു പോം വഴികളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
- മുല്ലപ്പെരിയാര്‍ കഴിഞ്ഞു കേരളത്തില്‍ കടന്നു പുതിയ ഒരു ഡാം പണിയുക.
- മുല്ലപ്പെരിയാറിനും,ഇടുക്കിക്കും ഇടയില്‍ കേരളത്തില്‍ ഡാം പണിയാന്‍ പാകത്തിലുള്ള സ്ഥലം ഉണ്ടോ എന്നെനിക്കറിയില്ല. അങ്ങനെ ഒരു സ്ഥലമുണ്ടെങ്കില്‍ പിന്നെ ഡാം പണിയാനുള്ള കാശിന്‍റെ കാര്യം? ഷെയര്‍ ഇട്ടു ഒരു വിമാനത്താവളം ഉണ്ടാക്കിയ നമുക്ക് ഒരു ഡാം പണിയാന്‍ ആവശ്യമായ പണം ഉണ്ടാക്കാനാണോ പ്രയാസം? എങ്ങാനും മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ പിന്നെ ഈ പുതിയ ഡാമില്‍ നിന്നല്ലേ വെള്ളം കൊടുക്കുന്നതു .അപ്പോ പിന്നേ ഇറക്കിയ കാശും അതിന്‍റെ കൂട്ട് പലിശയും നമുക്ക് വസൂലാക്കിക്കൂടേ? കേരളത്തിന്‍റെ സ്ഥലത്തു ഒരു ഡാം പണിയാന്‍ തമിഴ് നാടിന്റെ അനുമതി ആവശ്യമാണോ എന്നറിയില്ല. അറിയാവുന്ന ആരെങ്കിലും ഇത് വായിച്ചാല്‍ ഇതിന്‍റെ നിയമവശങ്ങള്‍ കമന്‍റുക.
- മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ള ആള്‍ക്കാര്‍ക്ക് യാതൊരു കുഴപ്പവും സംഭവിക്കില്ല. കാര്യങ്ങള്‍ രണ്ടു കൂട്ടര്‍ക്കും കുഴപ്പമില്ലാതെ പരിഹരിക്കാം.ഡാം കെട്ടുന്ന കോണ്ട്രാക്ടര്‍മാര്‍ക്ക് മിനിമം മുല്ലപ്പെരിയാറിന്റെ തീരത്ത് ഒരു വീടുണ്ടായിരിക്കണം.
- ഒരു ദോഷ വശം എന്നു പറഞ്ഞാല്‍,ഡാം കെട്ടുന്നതിന് വരുന്ന കാലതാമസം ,അഴിമതി .അതൊന്നും ഭൂകമ്പത്തിനു വിഷയമല്ല.അതുപോലെ പുതിയ ഡാമില്‍ നിന്നും വെള്ളം കൊടുക്കുമ്പോള്‍ ഉണ്ടാക്കുന്ന കരാര്‍ എന്തായാലും തമിഴ് നാട്ടുകാര്‍ക്ക് പിടിക്കില്ല.
- ഡാം എന്നും ഒരു തലവേദനയാണ്. ഭൂകമ്പം ഇടക്കിടെ ഉണ്ടാകുന്ന സ്ഥലത്തു വീണ്ടും ഒന്നുകൂടെ പണിതാല്‍ അത് നമ്മുടെ അടുത്ത തലമുറകള്‍ക്ക് നാം കൊടുക്കുന്ന ഒരു പണിയായിരിക്കും.ഡാം പണിയുന്നതിന് പകരം വെള്ളം കിട്ടാന്‍ മറ്റെന്തെങ്കിലും സംവിധാനം.
- കുഴല്‍കിണര്‍ കുത്താനുള്ള സബ്സിഡി കൊടുക്കട്ടെ.അല്ലെങ്കില്‍ വലിയ ഡാമിന് പകരം ചെറിയ തടയിണകള്‍ നിര്‍മ്മിക്കാം. അല്ലെങ്കില്‍ ബണ്ട്.എന്നിട്ട് ഇപ്പോള്‍ വെള്ളം ലഭിക്കുന്നതുപോലെ വെള്ളം പുതിയ സങ്കേതമനുസരിച്ച് ലഭിച്ചുതുടങ്ങിയാല്‍ ഇപ്പോഴുള്ള ഡാം പൊളിച്ച് കളയാം.അതുപോലെ ഡാമിലെ വെള്ളത്തിന്‍റെ നിരപ്പ് ക്രമമായി താഴ്ത്തുകയും ചെയ്യാം.
- ഇതാണ് ശരിയായ പ്രശ്ന പരിഹാരം.പക്ഷേ ഇപ്പോഴത്തെ അവസ്ഥ വച്ച് ഇത് എപ്പോള്‍ പ്രവര്‍ത്തികമാക്കാം എന്നു പറയാന്‍ പറ്റില്ല.ഡാം പണിയുന്ന പൈസ വച്ച് എന്തായാലും നമുക്ക് തടയിണകള്‍ നിര്‍മിക്കാം.
- എത്ര നാള്‍ സബ്സിഡി കൊടുക്കേണ്ടി വരും.അല്ലെങ്കില്‍ ആരൊക്കെയാണ് ഇതിന് അര്‍ഹര്‍ എന്നൊക്കെ നോക്കിയാല്‍ കാര്യങ്ങള്‍ കോംപ്ലിക്കേറ്റഡ് ആകും.അതുപോലെ തടയിണകള്‍ എവിടെ കെട്ടും എന്നതും ഒരു പ്രശ്നമാണ്.
- മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന്‍റെ നിരപ്പ് കുറക്കുക.
- അപ്പോള്‍ പൊട്ടിയാലും വരുന്ന വെള്ളത്തിന്‍റെ അളവ് കുറയും. എന്നിട്ട് സാവധാനം ചര്‍ച്ചകള്‍ നടത്തുകയോ എന്തോ എന്നു വച്ചാല്‍ രാഷ്ട്രീയക്കാര്‍ ആയിക്കോട്ടെ.
- ചിലപ്പോള്‍ കുറച്ചു കാലത്തേക്ക് കൂടിഡാം പൊട്ടതിരിക്കാന്‍ കൂടി സാധ്യതയുണ്ട്.അങ്ങനെ വന്നാല്‍ മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ളവര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടാകില്ല.
- ഒന്നു ഇന്‍സ്പെക്ഷന്‍ നടത്താന്‍ പോലും തമിഴ് നാടിന്റെ അനുമതി വേണമെന്നിരിക്കെ, അവിടെ പോയി വെള്ളത്തിന്‍റെ അളവ് കുറക്കുക എന്നു പറയുന്നതു പോലും ചിന്തിക്കാന്‍ പറ്റില്ല.അതുപോലെ മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ള ജനങ്ങള്‍ ,അവരെ എന്തു ചെയ്യും എന്നു ഒരു പിടിയും കിട്ടുന്നില്ല.അതുപോലെ എത്ര നാള്‍ വെള്ളം കുറച്ചു നിറുത്തും.അവിടെ കൃഷിയില്ലെങ്കില്‍ ഇവിടെ എങ്ങിനെ ഫുഡടിക്കും?
- ഇടുക്കി ഡാമിലെ വെള്ളത്തിന്‍റെ അളവ് നന്നായി കുറക്കുക.
- മുല്ലപ്പെരിയാര്‍ പൊട്ടി വെള്ളം വന്നാലും ഉള്‍ക്കൊള്ളാന്‍ പാകത്തിന്,എന്തായാലും മുല്ലപ്പെരിയാറിനെക്കാള്‍ വലുതാണല്ലോ ഇടുക്കി.അപ്പോള്‍ പിന്നെ ഒരു കോമണ്‍സെന്‍സ് വച്ച് നോക്കിയാല്‍ അത് താങ്ങണം.
- ഇവിടെയും അതായത് ഇടുക്കി ഡാമിലെ വെള്ളത്തിന്‍റെ അളവ് കുറക്കാന്‍ തമിഴ്നാടിന്‍റെ അനുമതി ആവശ്യമില്ല എന്നു തോന്നുന്നു.വെറുതെ ചര്‍ച്ചകള്‍ നടത്തി സമയം കളയാതെ കേരളത്തിന് പെട്ടെന്നു ചെയ്യാവുന്ന ഒരേ ഒരു കാര്യം.
- വെള്ളം മാത്രം വന്നാല്‍ ഇടുക്കി താങ്ങുമായിരിക്കും .പക്ഷേ .ഇവിടെ വെള്ളം മാത്രമാവില്ല വരുന്നത് .മുല്ലപ്പെരിയാറിനും ഇടുക്കിക്കും ഇടയിലുള്ള സകലമാന കെട്ടിടങ്ങളുടെയും ,വാഹനങ്ങളുടെയും,പാറകളുടെയും ഭാഗങ്ങള്‍ ആ വെള്ളത്തില്‍ ഉണ്ടായിരിക്കും.അതുവന്നിടിച്ചു ഇടുക്കി തകര്‍ന്നാല്‍ പിന്നെ നോക്കാനില്ല. പിന്നെ ഇടുക്കിയില്‍ വെള്ളമില്ലെങ്കില്‍ കേരളത്തിലെ കറണ്ട്? പവര്‍കട്ട് നമ്മള്‍ക്ക് പുത്തിരിയൊന്നുമല്ലല്ലോ.കൂടി വന്നാല്‍ പവര്‍കട്ട് കൊണ്ട് കേരളത്തിലെ ജനസംഖ്യ ഒരു കോടി കൂടിയെന്നിരിക്കും അല്ലപിന്നെ.ഈ കാര്യത്തിലും മുല്ലപ്പെരിയാറിനും ,ഇടുക്കിക്കും ഇടയിലുള്ളവരുടെ കാര്യം എനിക്കൊന്നും പറയാനില്ല.
ഇംഗ്ലിഷില്‍ എഴുതി തമിഴ് ഫ്രെന്‍ഡ്സ് അത് കാണണം എന്നുണ്ട്.പക്ഷേ ഇപ്പോള്‍ സമയമില്ല.
ഞാന്‍ ഒരു സിവില്‍ എന്‍ജിനിയര്‍ അല്ല.അധികം ആരും വേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാത്തതു കണ്ടപ്പോള്‍ എനിക്കു തോന്നിയത് എഴുതിയതാണ്. നിങ്ങള്‍ക്ക് ഈ ഐഡിയകള്‍ അതേപടി എടുത്തു പ്രസിദ്ധീകരിക്കുകയോ ,അല്ലെങ്കില്‍ നിങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുകയോ ആകാം.എനിക്കെന്തായാലും ഒരു പരിഹാരം ഉണ്ടായികണ്ടാല്‍ മതി.ഓരോ SMS വരുമ്പോഴും ഡാം പൊട്ടിയതിന്‍റെ ആണോ എന്നു പേടിച്ച് കഴിയാന്‍ ഇനി വയ്യ...
2011 മേയ് 30, തിങ്കളാഴ്‌ച
വാഹന രജിസ്ട്രേഷന്‍ വിവരങ്ങള്‍
നമ്മുടെ നാട്ടില്‍ ചില ജാഡ ഗഡികളുണ്ട്.ഓരോ ദിവസം അവര് ഓരോ വണ്ടിയുമായിട്ടങ്ങനെ വരും.അടുപ്പം വച്ച് ചിലരോടൊക്കെ നമുക്ക് ചോദിക്കാം.നീയാ വര്‍ക്ക് ഷോപ്പിലെ പണി ഇനിയും വിട്ടില്ലേ?ഈ വണ്ടി എപ്പോഴാ തിരിച്ചുകൊടുക്കേണ്ടത് എന്ന്.പക്ഷേ ചില അവന്മാരുണ്ട് നമുക്ക് എന്തെങ്കിലും ഉപയോഗമുള്ളവര്‍.അവരോടു ഇങ്ങനെ ചോദിക്കാന്‍ പറ്റില്ല.ഫിനാന്‍ഷ്യലി കട്ട ടീംസ് ആണെങ്കില്‍ ചിലപ്പോള്‍ അവന്‍റെ തന്നെ വണ്ടിയായിരിക്കും.അങ്ങനെയാകുമ്പോള്‍ അതൊന്നു കണ്‍ഫേം ചെയ്യുന്നതിനുള്ള കേരള ഗവണ്‍മെന്‍റിന്റെ സൈറ്റ് അഡ്രെസ്സ് ആണ് താഴെ കൊടുത്തിട്ടുള്ളത്.
http://smartweb.keralamvd.gov.in/kmvdnew/services/registration/Dereg_details.php
പണ്ടായിരുന്നെങ്കില്‍ ആലപ്പുഴയിലുള്ള ഒരുത്തന്‍ തൃശ്ശൂര്‍ ഉള്ള ഒരുത്തിയെ കെട്ടി അതിനുശേഷം KL-8 റജിസ്ട്രേഷന്‍ വണ്ടിയെടുത്താല്‍ അപ്പോഴേ പറയമായിരുന്നു. അത് അമ്മായപ്പനെ ഓസിയതാണെന്ന്.പക്ഷേ ഇപ്പോള്‍ 1 മുതല്‍ 60 വരെ റജിസ്ട്രേഷന്‍ ഉള്ളപ്പോള്‍ ഇത്തിരി ബുദ്ധിമുട്ടാ.പക്ഷേ ഈ സൈറ്റില്‍ പോയി നോക്കിയാല്‍ RTO ഓഫീസ് ഏതാണെന്ന് കൂടി അറിയാം.
എനിക്ക് ഈ സൈറ്റ് ഉപകാരപ്പെട്ടത് നമ്മള്‍ സ്ഥിരമായി വായില്‍ നോക്കുന്ന TCSസിലെ ഒരുത്തി ഒരു വെള്ള ഷെവര്‍ലെ ബീറ്റിനടുത്ത് കീയുമായി നില്‍ക്കുന്നത് കണ്ടപ്പോഴാണ്.ഇനി മാരുതി ഓള്‍ട്ടോയില്‍ എങ്ങിനെ വരും?ഇന്നോവ പ്ലാന്‍ വിചാരിച്ചതിലും വേഗം പൂര്‍ത്തിയാക്കേണ്ടി വരുമോ എന്നുപോലും സംശയിച്ചു.എന്നാലും TCS ഇല്‍ കയറി ഒരു വര്‍ഷത്തിനുള്ളില്‍ ഷെവര്‍ലെ ബീറ്റ് ഒക്കെ വാങ്ങാന്‍ പറ്റുമോ എന്ന് കരുതി ഈ സൈറ്റില്‍ നോക്കിയപ്പോഴാണ് മനസിലായത് വേറെ ഒരുത്തന്‍റെ പേരിലാണ് വണ്ടി.പക്ഷേ അവന്‍റെ ലാസ്റ്റ് നെയിമും ഇവളുടെ ലാസ്റ്റ് നെയിമും ഒന്നു തന്നെ.ചേട്ടനാണെങ്കില്‍ ഇടി കൊള്ളാനുള്ള വകുപ്പുണ്ട്. എന്തായാലും ഫേസ്ബുക്കില്‍ ഒരു റിക്വെസ്റ്റ് കൊടുത്തിട്ടുണ്ട്.മിക്കവാറും അവളുടെ കല്യാണം പെട്ടെന്നു തന്നെ കഴിയും.നമ്മളെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.
2010 മേയ് 12, ബുധനാഴ്‌ച
സെന്‍സസ് 2010
ഹലോ മേരിക്കുട്ടിയല്ലേ?...
അതേ മേരിക്കുട്ടി തന്നെയല്ല ചേട്ടന്‍ ലീവിന് വന്നിട്ടുമുണ്ട്.
ഇത് ലൂസി ടീച്ചറാ.പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങള്‍?
എന്തു പറയാനാ.പിള്ളേര് രണ്ടും ജയിച്ചു.മൂത്തത് 7ലും രണ്ടാമത്തേത് 3നിലും.
അല്ല മേരിക്കുട്ടി നിന്റെ അമ്മായി അമ്മ ഇപ്പോഴും നിന്റെ കൂടെ ആണോ? അതോ അനിയത്യാരുടെ കൂട്യാ?
ഓ തള്ള കഴിഞ്ഞ മാസം അവരുടെ വീട്ടിലേക്ക് പോയി.
.................
.................
നിന്റെ വീടിന്‍റെ അപ്പുറത്ത് താമസിക്കുന്നവര്‍ ഇപ്പോഴും ഉണ്ടോ? അവിടെ എത്രയാ ആള്‍ക്കാര്? അവര്‍ക്ക് എത്ര പിള്ളാരുണ്ട്?
............................
...............
അതെ നിന്റെ വീടിന്‍റെ കിഴക്കേന്‍റെ കിഴക്കേല് താമസിക്കുന്ന രമണിയുടെ ഫോണ്‍ നമ്പര്‍ ഒന്ന് തരാവോ? സെന്‍സസ് എടുക്കാനാണെ...നിന്റെ എല്ലാം ഞാന്‍ എഴുതി വച്ചേക്കാം .പള്ളിയില്‍ വച്ച് കാണുമ്പോള്‍ ഒന്ന് ഒപ്പിട്ട് തന്നാല്‍ മതി....അനിയത്യാരും പള്ളിയില്‍ കാലത്തെ കുര്‍ബാനക്ക് തന്നെ വരുമല്ലോ അല്ലേ?
2010 മാർച്ച് 15, തിങ്കളാഴ്‌ച
കേരളത്തിന്‍റെ പൊതുകടം തീര്‍ക്കാന്‍ 3 വഴികള്‍
ചാരായം
അതെ നമ്മുടെ അന്തോണി സര്‍ നിറുത്തിയ കുടിയന്മാര്‍ക്കെല്ലാം ഗതകാലസ്മരണകള്‍ ഉണ്ടാക്കുന്ന അതെ സാധനം.മര്യാദക്കുണ്ടാക്കി ഒരു ബ്രാന്‍ഡ് ചെയ്തു നമുക്കെന്തുകൊണ്ടത് എക്സ്പോര്‍ട്ട് ചെയ്തുകൂടാ?.നമുക്കെന്താ അതുണ്ടാക്കാന്‍ അറിയാന്‍ പാടില്ലാഞ്ഞിട്ടാണോ?സര്‍ക്കാര്‍ നേരിട്ടുണ്ടാക്കുകയോ ,ലൈസെന്‍സ് കൊടുക്കുകയോ ചെയ്യട്ടെ.ഇനിയിപ്പോള്‍ സര്‍ക്കാരിന്‍റെ കൈയ്യില്‍ പൈസയില്ലെങ്കില്‍ ഒരു പൊതുമേഘല കമ്പനിയുണ്ടാക്കി ഷെയര്‍ ഇറക്കട്ടെ.ഞാന്‍ എന്തായാലും അതിന്റ ഷെയര്‍ വാങ്ങിക്കും.
ഗോവക്കാര്‍ ഫെനിയുണ്ടാക്കി അവരുടേതായ ലേബലില്‍ വില്‍ക്കുന്നു.കണ്ട അണ്ടനും അടകോടനും, സായിപ്പും അത് വാങ്ങി അടിക്കുന്നു.ഗോവ ഇന്ത്യയിലാണ്.അതുകൊണ്ട് പോട്ടെ .നാഴിക്ക് നാല്‍പ്പതു വട്ടം ഓരോ വികസനം എന്നു പറഞ്ഞു വിദേശരാജ്യങ്ങളില്‍ കറങ്ങുന്ന, അവിടത്തെ വികസനമാണ് വികസനം എന്നു പറയുന്ന മന്ത്രിമാര്‍ക്ക് ഒന്ന് സ്കോട്ട്ലണ്ട് വഴി പോയി ജോണി വാക്കര്‍ എന്ന ലേബലിനെ പറ്റി പഠിച്ചുകൂടെ? എന്തുമാത്രം പൈസയാ അവന്മാനുണ്ടാക്കുന്നത്.
ചിലവന്മാരുണ്ട്.മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണ് എന്നു പറഞ്ഞു അതുണ്ടാക്കരുത് എന്നു പറയുന്നവര്‍.അവന്മാരോട് ഞാനും യോജിക്കുന്നു.പക്ഷെ അപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധനം വരണം.ഒരുത്തനും ഉണ്ടാക്കേണ്ട ,കുടിക്കേണ്ട.ഇത് ഒരുമാതിരി ചാരായം മാത്രം നിറുത്തിയിരിക്കുന്നു.ബാക്കിയെല്ലാം ഇഷ്ടം പോലെ കിട്ടാനുമുണ്ട്.
അടുത്ത തലമുറയായാല്‍ ചിലപ്പോള്‍ ചാരായം വാറ്റുന്ന കല തന്നെ മറ്റു അനുഷ്ടാനകലകള്‍ പോലെ ആളുകള്‍ മറന്നു പോകും.അതുകൊണ്ട് എത്രയും പെട്ടെന്നായാല്‍ അത്രയും നല്ലത്. ശുഭസ്യ ശീഘ്രെ എന്നങ്ങാണ്ടല്ലേ.
ചന്ദനം
ചന്ദനമരങ്ങള്‍ മാത്രമല്ല.മറ്റു പല മരങ്ങളും പൊതുജനങ്ങള്‍ക്കു വളര്‍ത്താന്‍ പാടില്ല.എന്തുകൊണ്ടാണ് അതെന്നു എനിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.വിലകൂടിയ മരങ്ങളല്ലേ.ഒരു ക്രമസമാധാനപ്രശ്നം ഉണ്ടാകേണ്ട എന്നു വിചാരിച്ചായിരിക്കും.എല്ലാവരുടെയും പറമ്പില്‍ ഈ വക മരങ്ങള്‍ ഉണ്ടെങ്കില്‍ എന്ത് പ്രശ്നം വരാനാ അല്ലേ.പറമ്പില്‍ കുറച്ചു തേക്ക് നില്‍പ്പുണ്ട്.കാലമാകുമ്പോള്‍ വില്‍ക്കാന്‍ പറ്റുമോ എന്തോ?
പറഞ്ഞു വന്നത് എന്താണെന്നു വച്ചാല്‍ ഈ വക മരങ്ങള്‍ വളര്‍ത്തി വനവത്കരണം നടത്തിക്കൂടെ?ആഗോള താപനം കുറയുകയും ചെയ്യും.പോക്കറ്റില്‍ പൈസ വരികയും ചെയ്യും.
ചന്ദനം ആണെങ്കില്‍ അതില്‍ നിന്നും ചന്ദന തൈലം ഉണ്ടാക്കാന്‍ ഫാക്ടറികള്‍ വേണം.കുറച്ചു പേര്‍ക്കെങ്കിലും ജോലി കിട്ടും.മറ്റു മരങ്ങള്‍ ഉണ്ടാക്കിയാലും എക്സ്പോര്‍ട്ട് ചെയ്യാം എന്നു തന്നെയനെനിക്ക്തോന്നുന്നത്.
സ്വാശ്രയ കോളേജുകള്‍
ഇത് പിന്നെ നടപ്പില്‍ വന്ന ഒരു കാര്യമാണ്.കുറെക്കാലം തമിഴനും,കന്നടക്കാരനും,ആന്ത്രക്കാരനും നമ്മുടെ പൈസ കൊണ്ടുപോയി.പക്ഷെ ഇപ്പോഴും കോളേജുകള്‍ അങ്ങോട്ട് പോര എന്നു തന്നെയാണ് എന്‍റെ അഭിപ്രായം.സര്‍ക്കാര്‍ കോളേജിലും ഇരിക്കട്ടെ കുറച്ചു പൈസ കൊടുത്തു വാങ്ങാവുന്ന സീറ്റുകള്‍.സ്വാശ്രയ കോളേജുകള്‍ നിയമിക്കുന്ന അധ്യാപകര്‍ ഭൂരിഭാഗവും അതിനു തൊട്ടു മുന്‍പിലെ വര്‍ഷം അതേ കോളേജില്‍ നിന്നും തന്നെ ഇറങ്ങിയവരായിരിക്കും.പഠിപ്പിക്കുന്നതെല്ലാം കണക്കാ..അപ്പോള്‍ സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റുകള്‍ വന്നാല്‍ കാശു മുടക്കുന്നവന് മുതലാകും.അതായതു ഡിഗ്രി കഴിയുമ്പോള്‍ അതിനൊപ്പം അല്‍പ്പം വിവരം കൂടി ഉണ്ടാകും.
ഇനിയിപ്പോള്‍ സര്‍ക്കാരിനു കാശ് മേടിക്കാന്‍ ഒരു വിഷമം ഉണ്ടെങ്കില്‍ കുറച്ചുംകൂടി കോളേജുകള്‍ അനുവദിക്കട്ടെ.എന്തായാലും പഠിക്കാന്‍ വിചാരിച്ചാല്‍ പഠിക്കും.അതിനു എന്ട്രന്‍സ് മാര്‍ക്ക് ഒരു പ്രശ്നമല്ല.ലോണ്‍ തരുന്ന ബാങ്കുകളും ,പോക്കറ്റില്‍ പൈസയുള്ള അച്ഛനമ്മമാരും ഉണ്ടെങ്കില്‍.പിന്നെ വെറുതെ എന്തിനു നമ്മുടെ പൈസ അന്യ സംസ്ഥാനത്തേക്ക് ഒഴുക്കണം.
2009 നവംബർ 1, ഞായറാഴ്‌ച
അങ്ങിനെ ഞാനും IT@School Linux ഇന്‍സ്റ്റാള്‍ ചെയ്തു
IT@School
ഇതിനെപറ്റി മലയാളികളോടുപറയേണ്ട കാര്യമില്ല .എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് .അടുത്ത തലമുറയോട് എനിക്കെന്തെങ്കിലും കമ്പ്യൂട്ടര് ഭാഷയില്‍ പറയണമെങ്കില്‍ ലിനക്സ് പഠിക്കേണ്ടിവരും .ഒരു നിഗമനം ശരിയാണെങ്കില്‍ ഐടി നിയമങ്ങള്‍ ശക്തി പ്രാപിക്കുമ്പോള്‍ എല്ലാവരും ലിനക്സില്‍ വരും .വ്യാപാരവും വാണിജ്യവും എല്ലാം .അല്ലാതെ മലയാളികള്‍ ആരും തന്നെ പണം മുടക്കി ഒരു OS വാങ്ങും എന്ന് ഞാന്‍ വിചാരിക്കുന്നില്ല .ലിനക്സ് ഫ്രീ ആയിരിക്കുന്നവരെ.
എങ്ങിനെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം
കോളേജില്‍ പഠിക്കുന്ന സമയത്ത് RedHat Linux ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട് .പക്ഷെ അന്ന് രണ്ടെണ്ണം വേണം .സിലബസിലുള്ള ചില വിഷയങ്ങള്‍ കാരണം വിന്ഡോസ് കളയാന്‍ പാടില്ലായിരുന്നു .ഇന്ന് എല്ലാ കോളേജിലും ലിനക്സ് മാത്രം മതിയെന്നുതോന്നുന്നു .രണ്ടും കൂടി ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വിന്‍ഡോസ് ആദ്യവും ലിനക്സ് പിന്നെയും ഇന്‍സ്റ്റാള്‍ ചെയ്യണം .ലിനക്സില്‍ ഒന്ന് ശരിക്ക് പണിയുമ്പോള്‍ അത് പണി തരും.വീണ്ടും തഥൈവ.സിസ്റ്റമോ ഒരു 10GB,500MHz & 64MB RAM.
പക്ഷെ ഇപ്പോള്‍ കഥ മാറി .എല്ലാ പുതിയ സിസ്റ്റത്തിലും ആവശ്യത്തില്‍ കൂടുതല്‍ സംഗതികള്‍.ഒരു Virtual PC ഓടിക്കുകയെന്നത് ഒരു ചീള് കേസ് ആയി മാറി .
ഇപ്പോള്‍ ഒരു വിധം ധാരണകള്‍ കിട്ടിയിട്ടുണ്ടാകുമല്ലേ?. ഒരു Virtual PC അങ്ങോട്ട് ഓടിക്ക്യ.. അതിലോട്ടു ലിനക്സും കയറ്റുക .Dual boot & MBR changes ഒന്നും വേണ്ട.പിന്നെ ഒരു virtual machine backup എടുക്കാന്‍ മറക്കരുത് കാരണം ഇത് ലിനക്സ് ആണ് .എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം .അപ്പോള്‍ Restore ചെയ്യാം .
ഐടി ലിനക്സില്‍ നല്ല ഒന്നാന്തരം കുറിപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം വിവരിക്കുന്നുണ്ട് .സ്ക്രീന്‍ തിരിച്ചുള്ള ചിത്രങ്ങള്‍ സഹിതം. പക്ഷെ അതൊക്കെ നോക്കിയിട്ടും എനിക്ക് രണ്ടു പ്രാവശ്യം ചെയ്യേണ്ടിവന്നു .എന്നാലും ലിനക്സ് അടിപൊളി തന്നെ ..
2009 ഏപ്രിൽ 7, ചൊവ്വാഴ്ച
ലോകസഭ തിരഞ്ഞെടുപ്പ് ഗൂഗിളില്‍
സ്ഥാനാര്‍ഥികളെ അടുത്തറിയാനും മണ്ഡലത്തിലെ സ്ഥിതിവിവരകണക്കുകള്‍ മനസ്സിലാക്കാനും കഴിഞ്ഞ ലോകസഭയിലെ എം പി മാര്‍ എന്തു ചെയ്തു എന്നോക്കെയറിയാനും സഹായിക്കുന്ന ഒരു പോര്‍ട്ടല്‍ .
http://www.google.co.in/intl/en/landing/loksabha2009/
മുമ്പത്തേപോലെ സ്ഥാനാര്‍ഥികളുടെ വാചകകസര്‍ത്തുകളില്‍ മയങ്ങാതെ കാര്യങ്ങള്‍ മനസ്സിലാക്കി നിങ്ങളുടെ വോട്ടവകാശം ശരിയായി വിനിയോഗിക്കും എന്നു വിശ്വസിക്കുന്നു.
2009 മാർച്ച് 24, ചൊവ്വാഴ്ച
കെ.എസ്.ആര്‍.ടി.സി പുറകിലോട്ട്
2007 ഏപ്രിൽ 17, ചൊവ്വാഴ്ച
ഗവണ്‍മെന്‍റില്‍ പരാതി നല്‍കാന്‍ സൈറ്റ്
ഒരു ഫോര്‍വേഡ് മെയിലില്‍ നിന്നും കിട്ടിയതാണ് ഈ ലിങ്ക്.ഇതു വഴി നമുക്ക് ഗവണ്‍മെന്‍റിനോട് / സര്‍ക്കാരിനോട് പരാതി പറയാമത്രെ???
ഇതിനെ പറ്റി കൂടുതല്‍ അറിയാവുന്നവര്‍ അതിവിടെ കമന്‍റായി പങ്കുവക്കണമെന്നപേക്ഷിക്കുന്നു..
അതുപോലെ ആരെങ്കിലും ഇതു മൂലം പരാതി കൊടുത്തിട്ട് എന്തെങ്കിലും ഫലമുണ്ടായിട്ടുണ്ടെങ്കില്‍ അതും.


