2025, ഓഗസ്റ്റ് 16, ശനിയാഴ്‌ച
🎦 തുടക്കക്കാർക്ക് അമേരിക്കൻ വനാന്തരങ്ങളിലെ ടെന്റ് ക്യാമ്പിംഗ് ഐഡിയകൾ
2025, ഓഗസ്റ്റ് 14, വ്യാഴാഴ്‌ച
ടെമു.കോം - ഡയറക്റ്റ് ഫ്രം ചൈന - റിവ്യൂ
കുറച്ചുനാൾ മുൻപ് ടെമു.കോം സൈറ്റിൽ നിന്നും വാങ്ങിയ കുറച്ചു സാധനങ്ങൾ വാങ്ങിയതിന്റെ റിവ്യൂ ആണ്
പാർട്ട് 1 ടെലെസ്കോപ്പ് , തെർമോമീറ്റർ, മൂർച്ച കൂട്ടുന്ന ഉപകരണം
പാർട്ട് 2 ഡെക്കർ ഫോട്ടോസ്, GPS കാർ പമ്പ്,
പാർട്ട് 3 ഐഫോൺ wireless ചാർജർ, കാര് കാമറ, Drone
നിങ്ങളുടെ ടെമു അനുഭങ്ങൾ വീഡിയോയിൽ കമന്റ് ചെയ്യാം. പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും.2025, ഓഗസ്റ്റ് 13, ബുധനാഴ്‌ച
🩳 നന്നായി പഠിച്ചിട്ടും അമേരിക്കൻ വീട്ടുപണി
2025, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച
നിറതോക്കുകൾക്ക് നടുവിലെ ഞങ്ങളുടെ US ജീവിതം
ഞങ്ങൾക്ക് ഒരു ആശ്വാസം ഉണ്ടായിരുന്നു. ഇടക്കിടെ അറ്റ്ലാന്റ സിറ്റിയിലും, ഷോപ്പിംഗ് മാളിലും അല്ലെ വെടിവെപ്പ് ഉണ്ടാകുന്നത്. നമ്മൾ അങ്ങോട്ട് പോകാതിരുന്നാൽ മതിയല്ലോ. അങ്ങനെ ഇരിക്കുമ്പോഴാണ് ധന്യ പഠിപ്പിക്കാൻ പോയിരുന്ന സ്കൂളിൽ വെടിവെപ്പ് ഉണ്ടായത്. പുള്ളിക്കാരിപഠിച്ചുകൊണ്ടിരുന്ന ക്‌ളാസിനു അടുത്തതന്നെ. അന്ന് ഹൈ സ്കൂൾ കുട്ടി നടത്തിയ വെടിവെപ്പിൽ, അവിടെ കുട്ടികളും ടീച്ചർമാരും കൊല്ലപ്പെട്ടു. അപ്പോൾ വിചാരിച്ചു പുറത്തിറങ്ങാതെ ഇരുന്നാൽ ഒരു പ്രശ്നവും ഇല്ലെന്നു. പക്ഷെ ഇപ്പോൾ അതും രക്ഷയില്ല ഗുയ്സ്.
അപ്പോൾ ഇതാണ് ഗുയ്സ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ അവസ്ഥ. നിങ്ങൾ അമേരിക്കയിൽ താമസിക്കുന്നത് ഇതുപോലത്തെ സ്ഥലത്താണെങ്കിൽ കമന്റ് ചെയ്യാൻ മറക്കരുത്. ഒന്നുല്ലെങ്കിലും നമ്മൾ ഒരേ തൂവല്പക്ഷികളല്ലെ?
ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും ചോദിക്കും. എന്തിനാണ് അവിടെ തന്നെ കടിച്ചുതൂങ്ങി നിൽക്കുന്നത്? ഇന്ത്യയിലേക്ക് വന്നുകൂടെ എന്ന്? പക്ഷെ എന്റെ പരിമിതമായ കണക്കും സ്റ്റാറ്റിസ്റ്റിക്‌സ് വെച്ച് നോക്കുമ്പോൾ, അതുപോലെ AI യോട് ചോദിക്കുമ്പോൾ മനസിലാകുന്നത്, നമ്മൾ സ്വാഭാവികമായി മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ അമേരിക്കയെ അപേക്ഷിച്ചു കൂടുതലാണ്. അതെങ്ങിനെ എന്ന് സംശയം ഉള്ളവർക്കും കമന്റ് ബോക്സിൽ വരാം.