2026 ഫെബ്രുവരി 17, ചൊവ്വാഴ്ച
അമേരിക്കയിലെ ഹോസ്റ്റൽ ജീവിതം
അമേരിക്കൻ ട്രിപ്പുകളിലെ ഒരു പ്രധാന ചിലവ് താമസം ആയിരുന്നു. കൊള്ളാവുന്ന ഒരു ഹോട്ടലിനു $100 ഒരു ദിവസം വേണം. അതിനു ഒരു പരിഹാരമാണ് ഹോസ്റ്റലുകൾ. ഡോർമിറ്ററി സംവിധാനമുള്ള ഹോസ്റ്റലിലെ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ.
2026 ഫെബ്രുവരി 12, വ്യാഴാഴ്‌ച
എന്തുകൊണ്ടാണിപ്പോൾ ഞാൻ കമ്പനി തുടങ്ങാത്തത്?
ഞങ്ങളുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ പൊട്ടിയ കദനകഥ കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. അപ്പോൾ കേട്ട ചോദ്യമാണ് എന്നാൽ ഇപ്പോൾ ഒരു കമ്പനി തുടങ്ങിക്കൂടെ?
കോഡിങ് മാത്രം മതിയോ ഒരു ഐ.ടി കമ്പനി തുടങ്ങാൻ? എന്നൊരു ചോദ്യമാണ് ആദ്യത്തേത്. അതുമാത്രം പോരെന്നും വേറെ കുറെ കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ കമ്പനി തുടങ്ങാൻ പോകാവൂ എന്നും പറയാൻ ശ്രമിക്കുകയാണ് ഈ വീഡിയോയിൽ .
2026 ഫെബ്രുവരി 10, ചൊവ്വാഴ്ച
അഞ്ചു മിനിറ്റിൽ വയർലെസ്സ് സെക്യൂരിറ്റി ക്യാമറ ഫിറ്റ് ചെയ്യാം - Wyze
ആലായാൽ തറ, വീടായാൽ സെക്യൂരിറ്റി ക്യാമറ വേണമെന്ന് ആണല്ലോ. ചിലതിനു, വീട് മുഴുവൻ വയർ വലിക്കണം, മാസാമാസം സബ്‌സ്‌ക്രിപ്ഷൻ എടുക്കണം. അതൊന്നും വേണ്ടാത്ത ഒരു സിമ്പിൾ വൈഫൈ സെക്യൂരിറ്റി ക്യാമറ. ഇന്ത്യയിൽ വാങ്ങിക്കാൻ കിട്ടില്ല, പക്ഷെ കൊണ്ടുപോയാൽ ഉപയോഗിക്കാം.
2026 ഫെബ്രുവരി 9, തിങ്കളാഴ്‌ച
മൂക്കടപ്പ് ഉള്ള പട്ടി ആയിരുന്നു,
അന്നൊക്കെ സിനിമയിൽ എന്ത് ലോജിക് ? ഫിലിം ഉപയോഗിച്ച് ഉണ്ടാക്കുന്ന സിനിമയിൽ എഡിറ്റിംഗ് നേർത്ത് കണ്ടുപിടിച്ചാൽ വേറെ എന്ത് ചെയ്യാൻ?
സിനിമയുടെ പേര് - തിരിച്ചടി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള് (Atom)