2026 ഫെബ്രുവരി 17, ചൊവ്വാഴ്ച

അമേരിക്കയിലെ ഹോസ്റ്റൽ ജീവിതം

അമേരിക്കൻ ട്രിപ്പുകളിലെ ഒരു പ്രധാന ചിലവ് താമസം ആയിരുന്നു. കൊള്ളാവുന്ന ഒരു ഹോട്ടലിനു $100 ഒരു ദിവസം വേണം. അതിനു ഒരു പരിഹാരമാണ് ഹോസ്റ്റലുകൾ. ഡോർമിറ്ററി സംവിധാനമുള്ള ഹോസ്റ്റലിലെ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ.


2026 ഫെബ്രുവരി 12, വ്യാഴാഴ്‌ച

എന്തുകൊണ്ടാണിപ്പോൾ ഞാൻ കമ്പനി തുടങ്ങാത്തത്?

ഞങ്ങളുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ  പൊട്ടിയ കദനകഥ കഴിഞ്ഞ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. അപ്പോൾ കേട്ട ചോദ്യമാണ് എന്നാൽ ഇപ്പോൾ ഒരു കമ്പനി തുടങ്ങിക്കൂടെ?

കോഡിങ് മാത്രം മതിയോ ഒരു ഐ.ടി  കമ്പനി തുടങ്ങാൻ? എന്നൊരു ചോദ്യമാണ് ആദ്യത്തേത്. അതുമാത്രം പോരെന്നും വേറെ കുറെ കാര്യങ്ങൾ അറിഞ്ഞാൽ മാത്രമേ കമ്പനി തുടങ്ങാൻ പോകാവൂ എന്നും പറയാൻ ശ്രമിക്കുകയാണ് ഈ വീഡിയോയിൽ .


2026 ഫെബ്രുവരി 10, ചൊവ്വാഴ്ച

അഞ്ചു മിനിറ്റിൽ വയർലെസ്സ് സെക്യൂരിറ്റി ക്യാമറ ഫിറ്റ് ചെയ്യാം - Wyze

ആലായാൽ തറ, വീടായാൽ സെക്യൂരിറ്റി ക്യാമറ വേണമെന്ന് ആണല്ലോ. ചിലതിനു, വീട് മുഴുവൻ വയർ വലിക്കണം, മാസാമാസം സബ്‌സ്‌ക്രിപ്ഷൻ എടുക്കണം. അതൊന്നും വേണ്ടാത്ത ഒരു സിമ്പിൾ വൈഫൈ സെക്യൂരിറ്റി ക്യാമറ. ഇന്ത്യയിൽ വാങ്ങിക്കാൻ കിട്ടില്ല, പക്ഷെ കൊണ്ടുപോയാൽ ഉപയോഗിക്കാം.

 

2026 ഫെബ്രുവരി 9, തിങ്കളാഴ്‌ച

മൂക്കടപ്പ് ഉള്ള പട്ടി ആയിരുന്നു,

അന്നൊക്കെ സിനിമയിൽ എന്ത് ലോജിക് ? ഫിലിം ഉപയോഗിച്ച് ഉണ്ടാക്കുന്ന സിനിമയിൽ എഡിറ്റിംഗ് നേർത്ത് കണ്ടുപിടിച്ചാൽ വേറെ എന്ത് ചെയ്യാൻ? 

സിനിമയുടെ പേര് - തിരിച്ചടി



2025 ഡിസംബർ 10, ബുധനാഴ്‌ച

മലയാളത്തിൽ നമ്മൾ കാണാത്ത ചില അക്ഷരങ്ങൾ - 'ആന'യല്ലടാ 'ആഩ'

ഇത് മുൻപ് മലയാളത്തിലെ എഴുതിയത് പോലെയല്ലാതെ വായിക്കുന്ന അക്ഷരത്തെപ്പറ്റിയുള്ള വീഡിയോയുടെ പാർട്ട് 2. ഇതിൽ നമ്മൾ മലയാളത്തിൽ അധികം കണ്ടു പരിചയം ഇല്ലാത്ത അക്ഷരത്തെയാണ് കാണുന്നത്.


അവലംബം

2025 നവംബർ 26, ബുധനാഴ്‌ച

🩳🎦 പറയുന്നത് പോലെയാണൊ മലയാളം എപ്പോഴും എഴുതുന്നത്?

ഇംഗ്ലീഷ് പഠിച്ചപ്പോൾ നമ്മളിൽ പലരും അനുഭവിച്ച പ്രശ്നമാണ് ഇംഗ്ലീഷ് പറയുന്നത് പോലെയല്ല എഴുതുന്നത്. എഴുതിയത് പോലെയല്ല പറയുന്നത്. മലയാളം നേരെ തിരിച്ചാണ് സാധാരണ. എന്നാൽ മലയാളത്തിലും എഴുത്തു കണ്ടാൽ സാഹചര്യത്തിന് അനുസരിച്ചു വായിക്കേണ്ട അക്ഷരങ്ങൾ ഉണ്ട് .  അതാണ് ഈ വീഡിയോയിൽ.    




2025 സെപ്റ്റംബർ 24, ബുധനാഴ്‌ച

🎦 ഞങ്ങളുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ പൊട്ടിയ കദനകഥ

രണ്ടായിരങ്ങളിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പഠിച്ചിറങ്ങിയപ്പോൾ ബാക്കി പലരും ചെയ്തപോലെ എനിക്കും ഉണ്ടായിരുന്നു സ്റ്റാർട്ടപ്പ് സ്വപ്‌നങ്ങൾ. എൻ്റെ സ്റ്റാർട്ടപ്പ് പരീക്ഷണങ്ങൾ ആണ് ഈ വീഡിയോയിൽ. എൻ്റെ എന്നതിനും നല്ലത് ഞങ്ങളുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ, അത് പൊട്ടിയ കദനകഥ ഇവിടെ കേൾക്കാം.

ഇത് കേട്ടാൽ നിങ്ങൾക്ക് ലഭിക്കുന്ന അറിവുകൾ നിരവധിയാണ്. സ്റ്റാർട്ടപ്പ് പ്രശ്നങ്ങൾ, സ്റ്റാർട്ടപ്പ് പഠിപ്പിച്ച പാഠങ്ങൾ, എന്തൊക്കെയായിരുന്നു ഞങ്ങളുടെ പഴയ കമ്പനി, 2007-09 ഇൽ ചെയ്തത്.



2025 സെപ്റ്റംബർ 14, ഞായറാഴ്‌ച

🎦ഫ്രീ ആയി സ്റ്റാച്യു ഓഫ് ലിബർട്ടി കണ്ടു ന്യൂയോർക്ക് ഫെറി

ലാഭം മാത്രം നോക്കുന്ന കുത്തക മുതലാളിത്ത അമേരിക്കയിൽ ഫ്രീ ഫെറി സർവീസ് ഉള്ള കാര്യം അറിയാമോ? അതും വാൾ സ്ട്രീറ്റ് നിൽക്കുന്ന ന്യൂ യോർക്കിൽ.

അതെ സുഹൃത്തുക്കളെ ന്യൂയോർക്കിലേക്ക് സിറ്റി ഫ്രീ ആയി ഒരു ഫെറി ഇട്ടിട്ടുണ്ട്. അതിലെ യാത്രയാണ് ഈ വിഡിയോയിൽ.

2025 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

മൊണ്ടാനയിലെ ജൻഡർ ന്യൂട്രൽ ബാത്രൂം

അമേരിക്കയിലെ മൊണ്ടാന സംസ്ഥാനത്തിൽ കണ്ട ജൻഡർ ന്യൂട്രൽ ബാത്രൂം. ഇനി ബാത്രൂം കേസ് പറഞ്ഞു LGBTQ+ നെ വെറുക്കരുത്.


https://www.cbsnews.com/news/federal-court-rules-that-transgender-students-must-be-allowed-to-use-bathrooms-that-match-their-gender/ 



2025 ഓഗസ്റ്റ് 24, ഞായറാഴ്‌ച

KSEB ഒരു സഹകരണസംഘം ആയിരുന്നെങ്കിൽ ?

KSEB ഒരു സഹകരണസംഘം ആയിരുന്നെങ്കിൽ? എത്ര നന്നായിരുന്നു. ഞങ്ങൾക്ക് ഇവിടെ അമേരിക്കൽ കറന്റ് തരുന്ന ലെ സഹകരണ സംഘമായി പ്രവർത്തിക്കുന്ന  ഇലക്ട്രിക് വിതരണകമ്പനിയുടെ വിശേഷങ്ങൾ ഒക്കെയായിരുന്നു ഈ വീഡിയോയിൽ പറയാൻ ഉദേശിച്ചത്. പറഞ്ഞു വന്നപ്പോൾ താഴെ പറയുന്ന കുറച്ചധികം കാര്യങ്ങളും കേറി വന്നു
  • അമേരിക്കയിൽ സഹകരണ സംഘങ്ങൾ ഉണ്ടോ ?
  • എൻ്റെ DCU എന്ന അമേരിക്കൻ സഹകരണബാങ്ക് അനുഭവങ്ങൾ
  • സഹകരണസംഘത്തിൽ ജോലിചെയുന്നതിന്റെ വ്യത്യാസം
  • ESOP - തൊഴിലാളികൾ ഉടമസ്ഥരായ കമ്പനികൾ


2025 ഓഗസ്റ്റ് 16, ശനിയാഴ്‌ച

🎦 തുടക്കക്കാർക്ക് അമേരിക്കൻ വനാന്തരങ്ങളിലെ ടെന്റ് ക്യാമ്പിംഗ് ഐഡിയകൾ

അമേരിക്കയിൽ വരുമ്പോൾ മുതൽ കേൾക്കുന്നതായിരിക്കും ക്യാമ്പിംഗ്. സംഗതി സിമ്പിൾ ആണ്. സുഖിച്ചിട്ട് എല്ലിന്റെ ഇടയിൽ കയറുമ്പോൾ ഇടക്ക് ബുദ്ധിമുട്ട് എന്താണ് എന്ന് അറിയാൻ വീടിനു പുറത്തു ടെന്റ് കെട്ടി ഉറങ്ങുക. വീടിനു അകത്തു മാത്രം ഉറങ്ങിയവർക്ക് ആദ്യം ഒരു പകപ്പ് ഉണ്ടാകും പ്രത്യേകിച്ച് ഫാമിലി കൂടെ ഉണ്ടെങ്കിൽ. അവിടെ കറന്റ് ഉണ്ടാകുമോ, വെള്ളം, ടോയ്ലറ്റ് എങ്ങിനെ, കാട്ടിൽ നിന്നും മൃഗങ്ങൾ വന്നാൽ എന്ത് ചെയ്യും?

അങ്ങനെയുള്ളവർക്ക് ഈസി ആയി ഒരു ക്യാമ്പിംഗ് ചെയ്യാൻ പറ്റിയ ഐഡിയകൾ ആണ് ഈ വീഡിയോയിൽ



2025 ഓഗസ്റ്റ് 14, വ്യാഴാഴ്‌ച

ടെമു.കോം - ഡയറക്റ്റ് ഫ്രം ചൈന - റിവ്യൂ

കുറച്ചുനാൾ മുൻപ് ടെമു.കോം സൈറ്റിൽ നിന്നും വാങ്ങിയ കുറച്ചു സാധനങ്ങൾ വാങ്ങിയതിന്റെ റിവ്യൂ ആണ്  

പാർട്ട് 1 ടെലെസ്കോപ്പ് , തെർമോമീറ്റർ, മൂർച്ച കൂട്ടുന്ന ഉപകരണം

പാർട്ട് 2 ഡെക്കർ ഫോട്ടോസ്, GPS  കാർ പമ്പ്,

പാർട്ട് 3 ഐഫോൺ wireless ചാർജർ, കാര് കാമറ, Drone

നിങ്ങളുടെ ടെമു അനുഭങ്ങൾ വീഡിയോയിൽ കമന്റ് ചെയ്യാം. പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതും.




2025 ഓഗസ്റ്റ് 13, ബുധനാഴ്‌ച

🩳 നന്നായി പഠിച്ചിട്ടും അമേരിക്കൻ വീട്ടുപണി

പണ്ട് പറയും നന്നായി പഠിച്ചില്ലെങ്കിൽ കൂലിപ്പണിക്ക് പോകേണ്ടി വരുമെന്ന്. പക്ഷെ പഠിച്ചാലും ആ പറഞ്ഞ പണികൾ എടുക്കേണ്ടി വരുമെന്നാണ് എൻ്റെ ജീവിതാനുഭവം. നിങ്ങളുടെ അങ്ങനെയാണോ?


2025 ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

നിറതോക്കുകൾക്ക് നടുവിലെ ഞങ്ങളുടെ US ജീവിതം

 ഞങ്ങൾക്ക് ഒരു ആശ്വാസം ഉണ്ടായിരുന്നു. ഇടക്കിടെ അറ്റ്ലാന്റ സിറ്റിയിലും, ഷോപ്പിംഗ് മാളിലും അല്ലെ വെടിവെപ്പ് ഉണ്ടാകുന്നത്. നമ്മൾ അങ്ങോട്ട് പോകാതിരുന്നാൽ മതിയല്ലോ. അങ്ങനെ ഇരിക്കുമ്പോഴാണ് ധന്യ പഠിപ്പിക്കാൻ പോയിരുന്ന സ്കൂളിൽ വെടിവെപ്പ് ഉണ്ടായത്. പുള്ളിക്കാരിപഠിച്ചുകൊണ്ടിരുന്ന ക്‌ളാസിനു അടുത്തതന്നെ. അന്ന് ഹൈ സ്കൂൾ കുട്ടി നടത്തിയ വെടിവെപ്പിൽ, അവിടെ കുട്ടികളും ടീച്ചർമാരും കൊല്ലപ്പെട്ടു. അപ്പോൾ വിചാരിച്ചു പുറത്തിറങ്ങാതെ ഇരുന്നാൽ ഒരു പ്രശ്നവും ഇല്ലെന്നു. പക്ഷെ ഇപ്പോൾ അതും രക്ഷയില്ല ഗുയ്സ്.


അപ്പോൾ ഇതാണ് ഗുയ്സ് ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ അവസ്ഥ. നിങ്ങൾ അമേരിക്കയിൽ താമസിക്കുന്നത് ഇതുപോലത്തെ സ്ഥലത്താണെങ്കിൽ കമന്റ് ചെയ്യാൻ മറക്കരുത്. ഒന്നുല്ലെങ്കിലും നമ്മൾ ഒരേ തൂവല്പക്ഷികളല്ലെ?

ഇത് കേൾക്കുമ്പോൾ ചിലരെങ്കിലും ചോദിക്കും. എന്തിനാണ് അവിടെ തന്നെ കടിച്ചുതൂങ്ങി നിൽക്കുന്നത്? ഇന്ത്യയിലേക്ക് വന്നുകൂടെ എന്ന്? പക്ഷെ എന്റെ പരിമിതമായ കണക്കും സ്റ്റാറ്റിസ്റ്റിക്‌സ് വെച്ച് നോക്കുമ്പോൾ, അതുപോലെ AI യോട് ചോദിക്കുമ്പോൾ മനസിലാകുന്നത്, നമ്മൾ സ്വാഭാവികമായി  മരിക്കാനുള്ള സാധ്യത ഇന്ത്യയിൽ അമേരിക്കയെ അപേക്ഷിച്ചു കൂടുതലാണ്. അതെങ്ങിനെ എന്ന് സംശയം ഉള്ളവർക്കും കമന്റ് ബോക്സിൽ വരാം.  

2025 ജൂലൈ 31, വ്യാഴാഴ്‌ച

2025 ലെ അമേരിക്കൻ സ്വാതന്ത്ര്യദിന പരേഡ്

അമേരിക്കയിൽ വന്നിട്ട് പരേഡ് കണ്ടില്ല എന്ന വിഷമം തീർക്കാൻ പോയതാണ്. സ്ഥലം ജോർജിയ സംസ്ഥാനത്തിലെ ഡൺവൂഡി എന്ന സ്ഥലം. ജോർജിയയിലെ ഏറ്റവും വലിയ പരേഡ് ആണ്. സംഗതി എങ്ങെനെയുണ്ടെന്ന് കണ്ടിട്ട് വിലയിരുത്തുക.


  

2025 ജൂലൈ 30, ബുധനാഴ്‌ച

ഫിലോസഫി പഠിച്ചാൽ കൂടുതൽ ശമ്പളം കിട്ടുമോ?

ഫിലോസഫി പഠിക്കാനുണ്ടായ സാഹചര്യങ്ങൾ, ഇന്നും ഇതാവശ്യമുണ്ടോ? എൻ്റെ ഇന്നത്തെ ഫിലോസഫിയെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകൾ ഒക്കെയാണ് ഈ വീഡിയോയിൽ. ഫിലോസഫി ആയതുകൊണ്ട് ദൈവം മതം ഒക്കെ ഉണ്ട്. വികാരം വ്രണപ്പെടുന്നവർ ആണെങ്കിൽ കാണണമെന്നില്ല.



2025 ജൂലൈ 1, ചൊവ്വാഴ്ച

📹 ഒരു വീഡിയോ ഉണ്ടാക്കാൻ നിങ്ങളത്രെ സമയം ചിലവഴിക്കുന്നുണ്ട്?

നമ്മളിൽ പലരും യൂട്യൂബർ അല്ലെങ്കിൽ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ ആയിരിക്കും. ഒരു വീഡിയോ ഉണ്ടാക്കാൻ വേണ്ടി നമ്മൾ ആ വീഡിയോ കാണാൻ വേണ്ട സമയത്തിന്റെ എത്ര ഇരട്ടി സമയം ചിലവാക്കുന്നുണ്ടെന്നു ആലോചിച്ചിട്ടുണ്ടോ?

8 മിനിറ്റ് വീഡിയോ ഉണ്ടാക്കാനുള്ള സമയം എനിക്ക് എത്രയെന്നു ആണ് ഈ വീഡിയോ പറയുന്നത്/

വീഡിയോ ഉണ്ടാക്കാൻ നിങ്ങൾക്കെത്ര സമയം വേണം? പറയാൻ ബുദ്ധിമുട്ടില്ലെങ്കിൽ കമന്റ് ആയി ഇടാം. അതുപോലെ സമയം ലഭിക്കാനുള്ള കുറുക്കുവഴികൾ ഉണ്ടെങ്കിൽ അതും.


2025 ജൂൺ 26, വ്യാഴാഴ്‌ച

[വീഡിയോ] ചീങ്കണ്ണിയുടെ ഇറച്ചി കഴിച്ചിട്ടുണ്ടോ?

ഇത് ഒരു ഫുഡ് വ്ലോഗ് ആണ്. പറക്കുന്നതും, ചാടുന്നതും, ഓടുന്നതും, ഇഴയുന്നതും ഒക്കെ തിന്നാൻ ആഗ്രഹം ഉണ്ടെങ്കിലും നടക്കാറില്ല. നമുക് കിട്ടുന്നത് ചിക്കൻ, ബീഫ് മീൻ അതുകക്ക് മേലെ പോയാൽ പോർക്ക്, ആട്. താറാവ് പോലും വല്ലപ്പോഴും. ന്യൂ ഓർലീൻസ് കണ്ടു തിരിച്ചു പോകേണ്ട ഞാൻ അവിടെന്നു കുറച്ചു തിരിഞ്ഞു പോയി ബ്ലാക്കൻഡ് അലിഗേറ്റർ മീറ്റ് അഥവാ  ചീങ്കണ്ണി ഇറച്ചി കഴിച്ച കഥയാണ് ഈ ഷോർട്ടിൽ



 

2025 ജൂൺ 19, വ്യാഴാഴ്‌ച

അമേരിക്കയിൽ പതിനായിരങ്ങൾ, കേരളത്തിലെ ഫ്രീ ഫിഷ് സ്പാ

അമേരിക്കയിലെ ഫിഷ് സ്‌പാ അല്ലെങ്കിൽ ഫിഷ് തെറാപ്പി എന്നും പറയുന്ന പരിപാടിക്ക് ഒരാൾക്ക് 25 മിനിറ്റിനു ചെലവ് മാത്രം 89 ഡോളർ ടിപ്പ് വേറെ… ഏകദേശം 7200 രൂപ!

ഞങ്ങളുടെ തൃശൂർ ഉള്ള തുമ്പൂർമുഴി അതുപോലെ നാട്ടിലെ കുളത്തിൽ ഒന്നു ഇറങ്ങിയാൽ മതി. എണ്ണമെങ്കിൽ എണ്ണിക്കോ, ലക്ഷം ലക്ഷം പിന്നാലെ എന്നുപറഞ്ഞപോലെയാണ് പിന്നെ മീനുകൾ വന്നു തെറാപ്പിചെയ്യുന്നത്.  അതിൻ്റെ വീഡിയോ ഒന്ന് കണ്ടു നോക്കാം.


2025 ജൂൺ 18, ബുധനാഴ്‌ച

[വീഡിയോ൦] ആമസോൺ തിരിച്ചെടുത്ത സാധനങ്ങൾ എന്ത് ചെയ്യുന്നു?

ആമസോൺ പോലുള്ള ഓൺലൈൻ വാണിജ്യ കമ്പനികൾ അവർ വിറ്റ സാധനങ്ങൾ തിരിച്ചെടുക്കാറുണ്ട്. നിശ്ചിതദിവസങ്ങൾക്കകം നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു കൊടുക്കാം. അങ്ങനെ അവർ തിരിച്ചെടുക്കുന്ന സാധനങ്ങൾ എവിടെ പോകുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ ?

അവരുടെ കൈയിൽ നിന്നും ഇങ്ങനെത്തെ സാധനങ്ങൾ വാങ്ങി കച്ചോടം ചെയ്യുന്ന കടയാണ് ഈ വീഡിയോയിൽ