എടാ നീയറിഞ്ഞോ നാളെ നമ്മുടെ രജേഷിന്‍റെ എന്‍ഗേജ്മെന്‍റ് ആണെടാ.ആഴ്ചയില്‍ ആകെ കിട്ടുന്ന ഒരു വെള്ളിയാഴ്ചയാ ഒന്ന് സ്വസ്ഥമായി വായില്‍ നോക്കുമ്പോഴാ അവന്‍റെ ഒരു എന്‍ഗേജ്മെന്‍റ്.എന്തായാലും നോക്കികൊണ്ടിരുന്നത് പോയി.ഇനി അടുത്തത് ഭക്ഷണം കഴിച്ച് ഇറങ്ങണം. ഇനിയിപ്പോള്‍ എന്‍ഗേജ്മെന്‍റ് എങ്കില്‍ അത്.
"ഓഹോ അവന് പെണ്ണ് കിട്ട്യാ.ആശ്വാസമായി."അതെന്താ?അല്ലാ അവനു കിട്ടിയാല്‍ ഒന്നും പേടിക്കേണ്ട നമുക്ക് എന്തായാലും കിട്ടും.അപ്പോള്‍ എങ്ങിനെയാ പരിപാടി? പയ്യന്നൂര്‍ വരെ പോകണം.19നു ആണ് കല്യാണം.ടാ എനിക്കൊരു പ്രോജക്റ്റ് റിലീസ് ഉണ്ട്.എന്നാലും നോക്കാം.പഴയ ടീമുകളൊക്കെ വരില്ലേ? പിന്നെ സജീവും,കെഡിയും അനീഷും ഒക്കെ കാണും.
സൂരജ് വന്നു പറയുമ്പോള്‍ പോകാന്‍ പറ്റും എന്ന് എനിക്കൊരിക്കലും തോന്നിയില്ല.പക്ഷേ കാര്യങ്ങള്‍ എങ്ങിനെയൊക്കെയോ നടന്നു.ടിക്കെറ്റ് ബുക്ക് ചെയ്തു.റിലീസ് പാതി വഴിയില്‍ നില്‍ക്കുമ്പോള്‍ വേറെ ഒരുത്തനെ ഏല്‍പ്പിച്ചിട്ടു ഓഫീസില്‍ നിന്നും ഇറങ്ങാന്‍ പറ്റി.അങ്ങനെ പയ്യന്നൂരിനടുത്തുള്ള പിലാത്തറ പോയി കല്യാണം കൂടി.ബൈ പറഞ്ഞു മണ്ഡപത്തിന് പുറത്ത് കടന്നപ്പോഴാണ് തിരിച്ചു എങ്ങിനെ എറണാകുളത്തോട്ട് പോകാം എന്ന്‍ ചിന്തിച്ചത്.ടിക്കറ്റ് തിരിച്ചു റിസര്‍വ് ചെയ്തിട്ടില്ല.
എടാ നമുക്ക് ചാടിക്കേറി ട്രൈയിനില്‍ പോകാം.സിനിമക്ക് പോകാം.അല്ലെങ്കില്‍ വേണ്ട തത്കല്‍ എടുക്കാം.ഏഴിമല പോയാലോ.അല്ലേല്‍ ബസില്‍ പോകാം.അങ്ങനെ നിരവധി അഭിപ്രായങ്ങള്‍ക്ക് ശേഷം ഒരു തീരുമാനമായി.ഞങ്ങള്‍ മൂന്നുപേര്‍ (കെഡിയും സജീവും )രാവന്‍ സിനിമ കാണാണ്‍ പയ്യന്നൂര്‍ പോകുന്നു.അവിടെ നിന്നും ബസ്സില്‍ എറണാകുളം പോകുന്നു.വരുന്നവര്‍ക്ക് കൂടെ വരാം.
കൂടെ ആര്‍ക്കും വരാമെന്ന് പറഞ്ഞെങ്കിലും ആരും വന്നില്ല.അങ്ങനെ രാവന്‍ സിനിമ കണ്ടു കഴിഞ്ഞു പയ്യന്നൂര്‍ K.S.R.T.C സ്റ്റാഡില്‍ ചെന്നപ്പോഴാണ് അറിയുന്നത് ലോങ് ട്രിപ്പ് ബസ്സുകള്‍ മാത്രമേ അവിടെ വരൂ.ബാക്കിയെല്ലാം പോകുന്നത് പുതിയ ബസ് സ്റ്റാന്‍റിലെക്കാണു.അവിടെതന്നെയാണ് പ്രൈവറ്റും വരുന്നത്.അതായത് തൃശ്ശൂര്‍ പോലെ ആനവണ്ടികള്‍ എല്ലാം ഒരു സ്ഥലത്തും മറ്റേത് വേറെയിടത്തും അല്ല.ആഫ്റ്റര്‍ എഫെക്ട് എന്താണെന്ന് വച്ചാല്‍ വായില്‍ നോക്കാന്‍ അവിടെ ആരും ഇല്ല.ആകെകൂടി ഇനി വരാനുള്ളത് രണ്ട് ലോങ് ട്രിപ്പുകള്‍ മാത്രം.അതില്‍ കയറാന്‍ എത്ര പേര്‍ വരും?
വായില്‍ നോട്ടം ഇല്ലാത്തതുകൊണ്ട് മാത്രം സംസാരിക്കാനുള്ള ടോപ്പിക്കുകള്‍ ജനറല്‍ ആയി.പിന്നെ ബസ് സ്റ്റാഡ് ആയതുകൊണ്ട് ബസുകളിലേക്കും.എടാ നിങ്ങള്‍ ബോംബെയിലും മദ്രാസിലും പോയതല്ലേ ഈ രണ്ട് ബസ് ചേര്‍ത്തുണ്ടാക്കുന്ന ഡബിള്‍ ഡെക്കര്‍ ബസ്സിന്‍റെ മുകളിലത്തെ ബസിനു ടയര്‍ എങ്ങിനെയാ? സാധാരണയില്‍ നിന്നും ചെറുതാണോ? സജീവിന്‍റെ ഒരു നിഷ്കളങ്കമായ ചോദ്യം?
ഒരു രണ്ട് മിനിറ്റ് എന്തു പറയണമെന്ന് അറിയാതെ നിന്നെങ്കിലും പിന്നെ അവനെ അങ്ങു കളിയാക്കിക്കൊന്നു.അങ്ങനെ സജീവ് അടിയറവ് പറഞ്ഞിരിക്കുന്നസമയതാണ് കെഡി അവന്‍റെ "ഡബിള്‍ ഡെക്കര്‍ എന്‍സൈക്ലോപീഡിയ ഓഫ് ദി ഇന്ത്യ" തുറന്നത്.കാരണം അവന്‍ മാത്രമേ അതില്‍ കയറിയിട്ടുള്ളൂ.ഞാന്‍ കണ്ടിട്ടുണ്ടെങ്കിലും കയറിയിട്ടില്ല.സജീവാണെങ്കില്‍ കണ്ടിട്ടു പോലുമില്ല.
എടാ നിനക്കറിയോ? മുകളിലേക്ക് പോകാന്‍ ഒരു കോണി ഉണ്ടാകും.വേണമെങ്കില്‍ മുകളിലത്തെ ബസിലേക്ക് നേരെ കയറാം.കണ്ടക്ടര്‍ വരുമ്പോള്‍ താഴത്തെ നിലയിലേക്ക് പോയാല്‍ മതി.ഇതു കുറച്ചു കൂടുതല്‍ അല്ലേ എന്ന് വിചാരിച്ചു ഞാനും സജീവും മുഖത്തോട് മുഖം നോക്കിയപ്പോഴാണ് അടുത്തത് പൊട്ടിയത്.
എടാ അതുപോലെ മുകളിലെ ബസ്സിന് അല്‍പ്പം സ്പീഡ് കൂടുതലായിരിക്കും.ഡ്രൈവര്‍ ബ്രേക് ഇടുന്നതിന് മുന്പ് മുകളില്ലുള്ളവരൊക്കെ മുമ്പോട്ടു വീഴും.താഴെയുള്ളവര്‍ ബ്രേക് ഇട്ടത്തിന്ശേഷം .അതായത് സാധാരണ ബസ് പോലെ.
സ്റ്റോഓഓ...പ്പ്....ഇനി ഞങ്ങള്‍ പറയാം..കെഡി... നീ ഇനി കേട്ടാല്‍ മതി..
"മുകളിലത്തെ ബസിനു സ്പീഡ് കൂടുതലാ.താഴത്തെ ബസ് 30ഇല്‍ പോകുമ്പോള്‍ മുകളിലത്തെ ബസ് ഒരു 35 ഓ 40ഇലോ പോകും.താഴത്തെ ബസ് നിറുത്തുന്ന ചില സ്റ്റോപ്പുകളില്‍ മുകളിലത്തെ ബസ് നിറുത്തില്ല.നമ്മുടെ ഓര്‍ഡിനറിയും,ലിമിറ്റഡ് സ്റ്റോപ്പും പോലെ.അല്ലേ കെഡി"
എടാ അങ്ങനെയല്ല ഞാന്‍ ഉദ്ദേശിച്ചത്.കെഡി ചെറുതായി അപകടം മണത്തുകഴിഞ്ഞു.ഞങ്ങളുണ്ടോ വിടുന്നൂ.കുറച്ചു കൂടെ ഉണ്ടെടാ.
"അതുപോലെ ബ്രേക്കിന്‍റെ കാര്യം.ഡ്രൈവര്‍ ബ്രേക്കില്‍ കാലുവക്കണോ എന്ന് വിചാരിച്ചാലേ മുകളിളുള്ളവര്‍ മുന്നിലോട്ട് വീഴും.അത് കഴിഞ്ഞു ഡ്രൈവര്‍ ഓ വേണ്ട എന്ന് വച്ചാലും ആ വീഴ്ച വീണത് തന്നെ.കെഡി അങ്ങനെ എത്ര പ്രാവശ്യം വീണിരിക്കുന്നു.അല്ലെടാ?"
------------------------------------------------------------------
കവി ഉദ്ദേശിച്ചത് ബ്രേക് ഇട്ടാല്‍ മുകളിലുള്ളവര്‍ മുമ്പോട്ട് ആയുന്നതിന്‍റെ ആക്കം താഴെയുള്ളവരെ അപേക്ഷിച്ച് കൂടുതലാണ് എന്നതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ