വിസയുടെ കഥ വായിച്ചപ്പോള്‍ തോന്നിയിട്ടുണ്ടാകും അമേരികയിലേക്ക് പോയാല്‍ ആ കഥയും വിസ്തരിച്ച് എഴുത്തുമെന്ന്.പക്ഷേ തെറ്റി.വിസയെടുക്കല്‍ ഒരു വാശി ആയിരുന്നു.കാരണം നമ്മുടെ അവിടെ കുറെ പേര് അമേരികയിലേക്കുള്ള വിസയെടുക്കാന്‍ നടക്കുന്നുണ്ട്.അവരെക്കാളും മുമ്പ് എടുക്കുക അതൊരു സംഭവമല്ലേ.അതുകൊണ്ട് മാത്രം.ആ ഇന്‍ററസ്റ്റ് കൊണ്ട് മാത്രമാണ് വിസയെടുക്കാന്‍ പോയ കഥ എഴുതിയത്.
അങ്ങോട്ട് പോകുക എന്നത് അത്ര ആഗ്രഹം അല്ലാത്തതിനാല്‍ പോയതിന്റെ കഥ എഴുതാന്‍ തോന്നുന്നില്ല.പക്ഷേ ഒന്ന് താരതമ്യപ്പെടുത്താന്‍ തോന്നുന്നുണ്ട്.എന്തു ചെയ്യനാ ബ്ലോഗര്‍ ആയതിന് ശേഷം എങ്ങോട്ട് പോയാലും എന്തെങ്കിലും എഴുതത്തെ ഉറക്കം വരുന്നില്ല.അപ്പോള്‍ കാര്യത്തിലേക്ക് വരാം.ഞാന്‍ കണ്ടിട്ടുള്ള ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യത്യാസങ്ങള്‍.ഞാന്‍ കണ്ട ഇന്ത്യ എന്ന് പറയുന്നത് കേരളവും(21 വര്‍ഷം) തമിഴ് നാടും(5 വര്‍ഷം).അമേരിക്ക എന്നത് ന്യൂ ജേഴ്സിയും ന്യൂ യോര്‍കും മാത്രം(20 ദിവസങ്ങള്‍).
മേഖല | ഇന്ത്യ | അമേരിക്ക |
വാഹനം | വലതുവശത്ത് സ്റ്റീറിംഗ്,ഇടത്ത് വശം ചേര്‍ന്ന് പോകുന്നു. | ഇടത്ത് വശത്ത് സ്റ്റീറിംഗ്,വലതു വശം ചേര്‍ന്ന് പോകുന്നു. |
വാഹനം | സാധാരണയായി കാറിനാണ് ബൈക്കിനേക്കാള്‍ വില കൂടുതല്‍ | കാറിന് വിലകുറവും ബൈക്കിന് വില കൂടുതലും |
വാഹനം | 99% കാറുകളിലും മാനുവല്‍ ആയി ഗിയര്‍ മാറ്റണം. | ഭൂരിഭാഗവും കാറുകളിലും ഓട്ടോമാറ്റിക് ഗിയര്‍ ആണ്. |
വാഹനം | ലിറ്ററില്‍ പെട്രോള്‍ അടിക്കുന്നു. | ഗ്യാലനില്‍ ഗ്യാസ്(പെട്രോള്‍ തന്നെ) അടിക്കുന്നു. |
വാഹനം | ഒരു സൂചി കയറ്റാനുള്ള ഗ്യാപ്പ് കിട്ടിയാല്‍ ഓവര്‍ടേക്ക് ചെയ്യും. ഓവര്‍ടേക്കിങ് നിരോധിച്ച റോഡിലാണെങ്കിലും | ഓവര്‍ടേക്കിങ് ഫ്രീവേകളില്‍ മാത്രം.അല്ലെങ്കില്‍ തള്ളികൊണ്ട് പോകുന്ന വണ്ടിയാണെങ്കിലും പുറകില്‍ കാത്ത് കിടക്കും. |
വാഹനം | വാഹനത്തിലെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഭാഗം ഹോണ്‍ ആണ്. ഹോണ്‍ ഇല്ലാതെ വണ്ടി ഓടിക്കാന്‍ പറ്റില്ല. | ഏറ്റവും കുറവ് ഉപയോഗിക്കുന്ന ഭാഗം ഹോണ്‍.ഹോണ്‍ ഒരു അലങ്കാര വസ്തു മാത്രം. |
വാഹനം | സീബ്ര ലൈന്‍ ആയാലും ഒന്ന് നീട്ടി ഹോണ്‍ അടിച്ചുകൊണ്ട് പോകും.എത്ര പേര്‍ വിടെ ക്രോസ്സ് ചെയ്യാന്‍ നില്‍പ്പുണ്ടെങ്കിലും. | റോഡില്‍ ഏത് ഭാഗത്തായാലും ആരെങ്കിലും ക്രോസ്സ് ചെയ്യാന്‍ നില്‍പ്പുണ്ടെങ്കില്‍ അവര്‍ ക്രോസ്സ് ചെയ്യുന്നതുവരെ കാത്ത് നില്‍ക്കും. |
വാഹനം | തിയററ്റിക്കലി പറ്റിലെങ്കിലും പ്രാക്ടീകലി ഏതു റോഡിലും,പാര്‍ക്കിങ് സ്ഥലത്തും പാര്‍ക്ക് ചെയ്യാം. | പാര്‍ക്ക് ചെയ്യുന്നതിന് മുന്പ് അത് വികലാംഗര്‍ക്ക് ഉള്ളതാണോ ഫയര്‍ ലൈന്‍ ആണോ എന്നൊക്കെ നോക്കണം. |
വാഹനം | ഒരുമണിക്കൂര്‍ ഓടിച്ചാലെ ക്ഷീണവും മടുപ്പും. | ഡെയ്ലി ആളുകള്‍ ഓഫീസില്‍ പോകുന്നത് ഒന്നര രണ്ട് മണിക്കൂര്‍ ഓടിച്ചിട്ടാ. |
വാഹനം | ലോഡ് കയറ്റിയ ലോറി ഒന്ന്‍ പോകുകയാണെങ്കില്‍ തീര്‍ന്നു.ട്രാഫിക് ജാം. | ലോഡ് കയറ്റിയ ട്രക്കുകള്‍ വേണ്ടി വന്നാല്‍ കാറിനെ ഓവര്‍ടേക്ക് ചെയ്യും. |
വാഹനം | കുട്ടികളെ കാറിന്റെ ഡിക്കിയില്‍ വേണമെങ്കിലും കയറ്റികൊണ്ട് പോകാം. | കുട്ടികളെ കാറില്‍ കയറ്റണമെങ്കില്‍ അവരുടെ പാകത്തിലുള്ള ചെറിയ സീറ്റ് പിടിപ്പിക്കണം. |
റോഡ് | ഡിവൈഡെര്‍ ഇല്ലാത്ത എവിടെ വച്ച് വേണമെങ്കിലും U റ്റേണ്‍ എടുക്കാം. | U റ്റേണ് ചെയ്യണമെങ്കില്‍ ചിലപ്പോള്‍ മൈലുകള്‍ പോകേണ്ടിവരും |
റോഡ് | വഴിയറിയില്ലെങ്കില്‍ ചോയ്ച് ചോയ്ച് പോകാം. | G.P.S. ഇല്ലെങ്കില്‍ തെണ്ടിപോകും. റോഡിലെങ്ങും ഒരു മനുഷ്യനും ഉണ്ടാകില്ല. |
ഹോട്ടല്‍ | ഇടത്തരം ഹോട്ടല്‍ ആണെങ്കില്‍ രാത്രിയില്‍ റൈയ്ഡ് ഉറപ്പ്. | രാത്രിയില്‍ മാത്രമുള്ള റൈയ്ഡ് എന്നൊരു ഏര്‍പ്പാടെ ഇല്ല. |
ഹോട്ടല്‍ | ഹോട്ടേലിന്‍റെ മുമ്പില്‍ ഒരു സ്കൂള്‍ ബസ് വന്നുനിന്നു ഒരു കുട്ടിയെ കയറ്റുന്നത് കാണാനെ പറ്റില്ല. | ഹോട്ടേലിന്‍റെ മുന്‍പില്‍ വന്നു നിന്ന് കുട്ടികളെ കയറ്റുന്നത് കാണാം. |
ഹോട്ടല്‍ | നമ്മള്‍ കൊണ്ട് വന്ന ബാഗുകള്‍ എല്ലാം റൂം ബോയ് കൊണ്ട് വയ്ക്കും.എന്നിട്ട് തല ചൊറിഞ്ഞു നില്‍ക്കും ടിപ്പിനുവേണ്ടി. | നമ്മുടെ ബാഗുകള്‍ നമ്മള്‍ തന്നെ എടുത്തുകൊണ്ട് പോയാല്‍ നമുക്ക് കൊള്ളാം.ഒരുത്തനും വരുകേല. |
ഹോട്ടല്‍ | നല്ല ഹോട്ടല്‍ ആണെങ്കില്‍ അവര്‍ തന്നെ ഡെയ്ലി ക്ലീനിങ് ചെയ്യും. | ഡെയ്ലി ക്ലീന്‍ ചെയ്യണമെങ്കില്‍ വേറെ ഡോളര്‍ കൊടുക്കണം. അല്ലെങ്കില്‍ വല്ലപ്പോഴും.(ഞാന്‍ താമസിച്ച ഹോട്ടല്‍ അങ്ങനെയായിരുന്നു. ബാക്കിയുള്ളത് അറിയില്ല.) |
റെസ്റ്റോറന്‍റ് | സപ്ലയ് ചെയ്യുന്നവര്‍ പുരുഷന്മാര്‍ ആയിരിക്കും. | സപ്ലയ് ചെയ്യുന്നത് സ്ത്രീ ജനങ്ങള്‍ മാത്രം. |
റെസ്റ്റോറന്‍റ് | ഒരു സാധനം ചോദിച്ചാല്‍ ഇങ്ങ് കൊണ്ട് വരും. | ഒരു സാധനം ചോദിച്ചാല്‍ മറു ചോദ്യങ്ങള്‍ ആണ്.ഇതില്‍ ഉപ്പ് എത്ര ഇടണം,പഞ്ചസാര എത്ര,ഏതു ടൈപ്പ് കുരുമുളക് ഇടണം.മുടിഞ്ഞ കസ്റ്റമൈസേഷന്‍. |
റെസ്റ്റോറന്‍റ് | ഒരു ലൈം ജ്യൂസോ കോളയോ ചോദിച്ചാല്‍ ഒരു ഗ്ലാസ്സ് അത്രതന്നെ. | ഒരു ജ്യൂസ് വാങ്ങിയാല്‍ അത് മതിയാവോളം കുടിക്കാം.അവര്‍ റീഫില്‍ ചെയ്യും. |
റെസ്റ്റോറന്‍റ് | ടിപ്പു കൊടുത്താല്‍ കൊടുത്തു.ആരും ചോദിക്കില്ല | മിനിമം 10% ടിപ്പു ചോദിച്ചു വാങ്ങും.ചിലപ്പോള്‍ ബില്ലില്‍ കാണും. |
ഷോപ്പിങ് | കടയില്‍ കയറിയ ഉടനെ എന്താ വേണ്ടതെന്ന് ചോദിച്ചു രണ്ട് പേരെങ്കിലും വരും.ഒന്നും അറിയില്ലെങ്കിലും സാധനത്തിനെപ്പറ്റി വര്‍ണിച്ചുകൊണ്ടേ ഇരിക്കും. | എന്താണ് ചേട്ടാ വേണ്ടത് എന്ന്‍ ഒരുത്തനും ചോദിക്കില്ല. ഇതെന്താ എന്ന് ചോദിച്ചാല്‍ വില അല്ലാതെ മറ്റൊന്നും അറിയേഇല്ല. |
ഷോപ്പിങ് | ഷോപ്പിങ് മാളില്‍ വച്ച് കാഷ് തീര്‍ന്ന് പോയാല്‍ ഒന്നുകില്‍ വീട്ടില്‍ പോകണം. അല്ലെങ്കില്‍ A.T.M.ഇല്‍ പോകണം. | ഷോപ്പിങ് മാളുകളില്‍ ഉള്ള സ്വര്‍ണം എടുക്കുന്ന കടയില്‍ കയറി വേണമെങ്കില്‍ സ്വര്‍ണം വിറ്റു ഷോപ്പാം. |
ഷോപ്പിങ് | ഒന്ന് വാങ്ങിച്ചു പോയാല്‍ വാങ്ങിയത് തന്നെ.കേടായ സാധനം തന്നെ മാറ്റി കിട്ടണമെങ്കില്‍ അവരുടെ കയ്യും കാലും പിടിക്കണം. | വാങ്ങി ഒരാഴ്ച ഉപയോഗിച്ച് കടയില്‍ കൊണ്ടുപോയി കൊടുത്താലും ഒന്നും പറയില്ല.അവര്‍ തിരിച്ചെടുക്കും |
ഷോപ്പിങ് | ഓണ്‍ലൈന്‍ ആയി വാങ്ങിച്ചാല്‍ വിലകൂടുതല്‍ | കടയില്‍ പോയി വാങ്ങിച്ചാല്‍ വില കൂടുതല്‍.പ്രത്യേകിച്ച് ഇലക്ട്രോണിക്സ്(ഓഫറുകളും കൂപ്പണുകളും ഉണ്ടെങ്കില്‍ go online) |
നിയമങ്ങള്‍ | വലിയ കുഴപ്പമില്ലാതെ മരങ്ങള്‍ മുറിക്കാം. | മരം മുറിക്കാന്‍ അനുവാദം വേണം. |
നിയമങ്ങള്‍ | നമ്മുടെ വീട് നമുക്കിഷ്ടമുള്ള പോലെ പരിപാലിക്കാം. | നമ്മുടെ വീടിന്‍റെ പരിസരം അലങ്കോലമായാല്‍ അയലോക്കക്കാരന്‍ കേസ് കൊടുക്കും |
നിയമങ്ങള്‍ | വീടിന്‍റെ മുന്‍പിലെ പുല്ല് നമുക്കിഷ്ടമുള്ളപ്പോള്‍ വെട്ടാം | 4 ഇഞ്ചില്‍ കൂടുതലായാല്‍ പോലീസ് നമ്മുടെ വീട്ടില്‍ വരും. |
നിയമങ്ങള്‍ | സ്കൂള്‍ ബസിനു ചുറ്റും കുട്ടികള്‍ ഓടികളിച്ചാലും ഇല്ലെങ്കിലും സ്കൂള്‍ബസിനെ ഓവര്‍ടേക്ക് ചെയ്യും. | ഒരു സ്കൂള്‍ ബസ് നിന്ന് കുട്ടികളെ കയറ്റുകയാണെങ്കില്‍ കയറ്റി കഴിഞ്ഞേ നമുക്ക് അത് വഴി പോകാന്‍ പറ്റൂ.അത് വരെ വെയിറ്റ് ചെയ്യണം. |
നിയമങ്ങള്‍ | നമ്മുടെ സ്വന്തം കുളമോ അല്ലെങ്കില്‍ പൊതു കുളമോ ആയാല്‍ അവിടെ മീന്‍ പിടിക്കാന്‍ ആരുടെയും അനുവാദം വേണ്ട. | ഒന്ന്‍ മീന്‍ പിടിക്കണമെങ്കില്‍ ലൈസന്‍സ് വേണം |
പലവക | വെള്ളം കിട്ടാനില്ലെങ്കിലും എല്ലാത്തിനും വെള്ളമെ ഉപയോഗിക്കൂ | വെള്ളം ധാരാളം ഉണ്ടെങ്കിലും പേപ്പറേ ഉപയോഗിക്കൂ. |
പലവക | മീന്‍ പിടിക്കാന്‍ പോയാല്‍ കിട്ടിയ മീനിന്നെ എപ്പോള്‍ പൊരിച്ചു എന്ന് ചോദിച്ചാല്‍ മതി. | മീന്‍ പിടുത്തം എന്നാല്‍ അത് മാത്രം.പിടിച്ചു കഴിഞ്ഞാല്‍ അതിനെ തിരിച്ചു വിടും. |
പലവക | ഭൂരിഭാഗം സമയങ്ങളില്‍ വെജ് കഴിക്കും.വെജിനാണ് വിലക്കുറവ്. | വെജ് വല്ലപ്പോഴും.വെജിന് വില കൂടുതലും. |
ഇനിയും കുറെ കാര്യങ്ങള്‍ ഉണ്ട്. സമയം കിട്ടുമ്പോള്‍ ചേര്‍ക്കാം.
1 അഭിപ്രായം:
kidooos...
joy-de amerikkand jeevitham angane annu oohicheduthu!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ