എല്ലാവരെയും പോലെ നമ്മുടെ നായകനും +2 കഴിഞ്ഞപ്പോള്‍ തമിഴ് നാട്ടിലേക്ക് വണ്ടി കയറി.ലക്ഷ്യം ഒരു ഐടി ബിരുദം എടുക്കുക.ആകെയുള്ള ഒരു വ്യത്യാസം മാത്രം നായകന്‍ വന്നത് നേരെ ഗള്‍ഫില്‍ നിന്നാണ് .അതുകൊണ്ട് തന്നെ മലയാളത്തിലെ പല വാക്കുകളും പുള്ളിക്ക് വലിയ പരിചയമില്ല.പഠിച്ചു വരികയാണ് .ഏതൊരുത്തന്‍റെയും പോലെ ആദ്യം പടിക്കുന്നത് തെറി വാക്കുകളാണ്.
സാധാരണയായി കേരളത്തിലെ അലമ്പന്‍സ് ആന്‍ഡ് ഒഴപ്പന്‍സ് ആണല്ലോ തമിഴ് നാട്ടില്‍ വന്നടിയുന്നത്.അതായത് മാര്‍ക്കില്ലാതെ കേരളത്തില്‍ സീറ്റ് കിട്ടാതെ വരുമ്പോള്‍.അതുകൊണ്ട് തന്നെ റാഗിങ്ങിനും അടിപിടിക്കും ഒരു പഞ്ഞവും ഉണ്ടാകില്ല.നായകന്‍ പഠിക്കുന്ന കോളേജും ഈ നാട്ടുനടപ്പിന് ഒരു കളങ്കവും വരുത്താറില്ല.
അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന് പറയുമ്പോലെ കുറെ സഹിച്ച് കഴിയുമ്പോള്‍ ജൂനിയര്‍ പിള്ളേരും ഏതെങ്കിലും ഒരു സീനിയറിനിട്ട് ഒന്ന് പൊട്ടിക്കും.അങ്ങനെ ഒരു സീനിയറിനിട്ട് പൊട്ടിച്ചതിന്റെ ഫലമായി ഒരു കൂട്ടം സീനിയേഴ്സ് നായകന്‍റെ റൂമിലേക്ക് കയറി വന്നു.ആസ് യൂഷ്വല്‍ കൂട്ടത്തില്‍ നന്നായി ചേട്ടാ എന്ന് വിളിക്കാന്‍ അറിയാവുന്നവന്‍ സീനിയേഴ്സിനോട് മാപ്പ് പറഞ്ഞു തുടങ്ങി.
"അയ്യോ ചേട്ടാ ഞങ്ങളല്ല ഞങ്ങളുടെ ഇടി ഇങ്ങനെയല്ല".
എടെ ഈ നില്‍ക്കുന്നവന്‍ ഇടിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നു.ഇടി കൊണ്ടവനു നായകന്‍റെ മേല്‍ ഒരു ചെറിയ ഡൌട്ട്?
ഇല്ല ചേട്ടാ ഇവന്‍ വെറും നിരപരാധിയാ...
ഹും..ഓകെ എന്നാല്‍ ശരി ..ഞങ്ങള്‍ ഇപ്പോള്‍ പോകുന്നു.
ഹാവൂ രക്ഷപ്പെട്ടു എന്ന് പറഞ്ഞു തിരിഞ്ഞ കൂട്ടുകാരനു കിട്ടിയതു നമ്മുടെ നായകന്‍റെ വക പച്ച തെറി ആയിരുന്നു.
"നിരപരാധി നിന്റെ തന്ത"
----------------------------------------------
പാവം ആ കൂട്ടുകാരന്‍ .തെറികള്‍ പഠിപ്പിക്കുന്നതിന് മുന്‍പ് നിരപരാധി എന്ന വാക്കിന്‍റെ അര്‍ഥം പഠിപ്പിക്കേണ്ടതായിരുന്നു.
2 അഭിപ്രായങ്ങൾ:
കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com
ഇതുപോലുള്ള പോസ്റ്റുകള്‍ പണ്ടും ഇട്ടിട്ടുണ്ട്.അതൊക്കെ വായിച്ചു ഓരോ കമന്‍റ് അങ്ങ് ഇട്ടോ.എന്തായാലും ഒരു വഴിക്ക് പോകുകയല്ലേ??
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ