ഈ ഇന്വിറ്റേന്‍ ലെറ്റര്‍ ഒക്കെ എന്നാ ഉണ്ടായത്.ടിക്കറ്റ് ആണല്ലോ ആദ്യം വേണ്ടത്.അത് ഉണ്ട്.പിന്നെ വിസ അത് 10 വര്‍ഷത്തേക്ക് ഉണ്ട്.പിന്നെ താമസം അത് കിട്ടി.ഇനിയിപ്പോ രണ്ടും കല്പിച്ചു പോവുക തന്നെ.അല്ലെങ്കിലും എന്‍റെ ജീവിതത്തില്‍ പ്ലാന്‍ ചെയ്തത് ഒന്നും സംഭവിച്ചിട്ടില്ല.അങ്ങനെ പോയി മുടി വെട്ടി.മുടി വെട്ടലും അമേരിക്കയില്‍ പോക്കും തമ്മില്‍ എന്താ ബന്ധം എന്നല്ലേ?ബന്ധമുണ്ട് അവിടെ പോയാല്‍ മുടി വെട്ടാന്‍ ഡോള്ലെഴ്സ് കൊടുക്കേണ്ടി വരും.ഇവിടെ ആകുമ്പോള്‍ ഉണ്ണിചേട്ടന്‍ പത്തോ മുപ്പതോ രൂപക്ക് ചെയ്തു തരും .ഒരു മാസത്തിനു പോകുന്നതല്ലേ.മുടി ഒരു പ്രശ്നമാക്കേണ്ട.
ഇത് എഴുതിത്തുടങ്ങുമ്പോള്‍ തന്നെ മെയിന്‍ കാര്യങ്ങള്‍ കാണ്ഡം കാണ്ഡം ആയി തിരിച്ചിട്ടിരുന്നു.ആദ്യ കാണ്ഡം സ്കോര്‍പിയോയില്‍ നിന്നും തുടങ്ങാം.
കാണ്ഡം സ്കോര്‍പിയോ
എടാ നമുക്ക് ഇവിടെ ഓടുന്ന വലിയ വിക്രം ഓട്ടോറിക്ഷ വിളിച്ചുപോയാല്‍ പോരെ.നിന്‍റെ രണ്ടു ബാഗിന് വേണ്ടി കാറ് വിളിക്കണോ?അപ്പന്‍ അത് ചോദിച്ചപ്പോള്‍ ആദ്യം തോന്നി അത് ഒരു പോയിന്റ് ആണ്.പക്ഷെ ജാടക്ക് കുറച്ചിലാ.അതുപോട്ടെ എന്ന് വക്കാം.ഒരുപക്ഷെ ഇന്‍ഫോപാര്‍ക്കിലെ നമ്മുടെ സ്ഥിരം വായില്‍ നോക്കി ഇരകളായ പാമ്പോ,വാണിയോ,കിളിച്ചുണ്ടനോ എയര്‍ പോര്‍ട്ടില്‍ വന്നാല്‍. ഏയ് കാറ് മതി.അപ്പോള്‍ തന്നെ രണ്ടു കസിന്‍സിനെ വിളിച്ചു ഡേയ് വാ ചുമ്മാ എയര്‍ പോര്‍ട്ട് വരെ പോയിട്ട് വരാം.പക്ഷെ ശനിയാഴ്ച കാലത്ത് വിളിച്ചു അന്ന് ഉച്ചക്ക് വരാന്‍ ടാസ്കി വല്ലതും ഉണ്ടായിട്ടു വേണ്ടേ.അങ്ങനെ അവസാനം ഒന്ന് പോകാന്‍ സ്കോര്‍പിയോ വരേണ്ടി വന്നു.
ചുവന്ന സ്കോര്‍പിയോ ഇടക്കിടെ ഒന്ന് വെട്ടുന്നുണ്ടെങ്കിലും 100 -120 ഇല് നെടുമ്പാശ്ശേരി എത്തിച്ചു.എത്തിയപാടെ ഡ്രൈവര്‍ ചേട്ടന്‍ ചോദിച്ചു .മോനെ അമേരിക്കയ്ക്ക് അല്ലെ?ദേ ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍ എത്തി.ആ ചോദ്യം കേള്‍ക്കുമ്പോഴുണ്ടാകുന്ന ആ ഒരു ഇത് ,ഓ പേടിയാകുന്നു എങ്ങാനും അവന്മാര് കടത്തി വിട്ടില്ലെങ്കില്‍ രണ്ട് ആഴ്ച ഹോട്ടലില്‍ മുറിയെടുത്തു കഴിയേണ്ടി വരും.ഇറങ്ങിയ ഉടനെ പതിവുപോലെ പെട്ടിയില്‍ പേര് എഴുതിയ കടലാസ് ഇളകി വരുന്നു.അത് ശരിയാക്കാന്‍ ഒരു 10 മിനിറ്റ് എയര്‍ പോര്‍ട്ടിനു പുറത്ത് .മുറ്റ് ജാഡ .ചുമ്മാ നാലു പേര് കാണട്ടെ നമ്മളും അമേരിക്കക്ക് പോവുകാണെന്ന്.ഇനി ഇപ്പോള്‍ മുമ്പ് പറഞ്ഞപോലെ വല്ല ഇന്ഫോപര്‍ക്ക് കിളികളും പരിസരത്ത്എങ്ങാനും ഉണ്ടെങ്കിലോ അല്ലെ?
എന്തിനു പറയാന്‍ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ ക്യു വളരെ ചെറുത്.അല്ലെങ്കില്‍ അവിടെയും കുറച്ചു ജാടക്ക് സ്കോപ് ഉണ്ടായിരുന്നു.പെട്ടെന്ന് തന്നെ സെക്യൂരിറ്റിക്ക് മുമ്പിലെത്തി.ഹിന്ദിക്കാരനാണ്.ये दिल्ली अमेरिका में हे क्या? അതായത് ഡല്‍ഹി അമേരികയിലാണോ?എന്നാണ് ചോദ്യം .നിന്നും സ്ഥലം മെനക്കെടുത്താതെ പോയി മറ്റേ ടെര്‍മിനലില്‍ നിന്നും കയറെടെ എന്നൊരു ധ്വനി അയാളുടെ മുഖത്ത് നിന്നും ഞാന്‍ വായിച്ചെടുത്തു.സോറി അണ്ണാസോറി.ഞാനറിഞ്ഞില്ല ആരുമൊട്ടു പറഞ്ഞതുമില്ല.
അകത്തോട്ടു പോയ അതെ സ്പീഡില്‍ പുറത്തേക്കു വന്നപ്പോള്‍ ,എന്തേടാ വണ്ടി നീങ്ങി തുടങ്ങിയോ എന്നാല്‍ ചാടിക്കേറിക്കോ.എന്ന് വീട്ടുകാര്‍ പറഞ്ഞില്ലെങ്കിലും മുഖത്ത് അത് പ്രകടമായിരുന്നു.പണി പാളി ചലോ ഡോമെസ്ട്ടിക് ടെര്‍മിനല്‍.തുടക്കം തന്നെ പണി കിട്ടി.ഓ ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നോ എന്തോ?ഡല്‍ഹിയില്‍ വച്ച് ഈ പെട്ടികളൊക്കെ ഇറക്കി കയറ്റുന്ന അവസ്ഥ .ആലോചിക്കാനേ വയ്യ.
ഡോമെസ്ട്ടിക് ടെര്‍മിനല്‍ ആളൊഴിഞ്ഞ പൂരപറമ്പ് പോലെ കിടക്കുന്നു.കിംഗ് ഫിഷറിന്റെ ബൂത്തിനടുത് മാത്രം കുറച്ചു ആളുണ്ട്.അല്ലേല്ലും ചക്കയിലല്ലേ ഈച്ച പോതിയൂ.എയര്‍ ഇന്ത്യ ബൂത്തിനടുത് ആട് കിടന്നിടത്ത് പൂട പോലും ഇല്ലെന്ന അവസ്ഥ.8 മണിക്ക് പോകേണ്ട വണ്ടിക്കു ആളെ കയറ്റാന്‍ ഒരുത്തനും അവിടെയില്ല.സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന ചേട്ടന്മാരോട് ചോദിച്ചു.എയര്‍ ഇന്ത്യക്കാര് വരോ ?
ഉം അവര് പ്ലെയിന്‍ വിടണേക്കാളും മുമ്പ് വരും.
ഡോമെസ്ട്ടിക് ടെര്‍മിനല്‍ ആളൊഴിഞ്ഞ പൂരപറമ്പ് പോലെ കിടക്കുന്നു.കിംഗ് ഫിഷറിന്റെ ബൂത്തിനടുത് മാത്രം കുറച്ചു ആളുണ്ട്.അല്ലേല്ലും ചക്കയിലല്ലേ ഈച്ച പോതിയൂ.എയര്‍ ഇന്ത്യ ബൂത്തിനടുത് ആട് കിടന്നിടത്ത് പൂട പോലും ഇല്ലെന്ന അവസ്ഥ.8 മണിക്ക് പോകേണ്ട വണ്ടിക്കു ആളെ കയറ്റാന്‍ ഒരുത്തനും അവിടെയില്ല.സെക്യൂരിറ്റി ചെക്കിംഗ് കഴിഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന ചേട്ടന്മാരോട് ചോദിച്ചു.എയര്‍ ഇന്ത്യക്കാര് വരോ ?
ഉം അവര് പ്ലെയിന്‍ വിടണേക്കാളും മുമ്പ് വരും.
വരും വരാതിരിക്കില്ല എന്നൊക്കെ പറഞ്ഞു ബാലചന്ദ്രമേനോന്‍ സിനിമ എടുക്കുന്നപോലെ അവസാനം അവര് വന്നു.അവര് എന്ന് പറയുമ്പോള്‍ ഒരു 35 -40 വയസുള്ള ചേച്ചി അല്ല ഏതോ ഒരു ഒരുത്തന്‍ .നമുക്ക് പണ്ടേ ഒരേ ഒരു ചോദ്യമേ ഉള്ളു."May I check in the luggage till JFK?" ഓ അത് കുഴപ്പമില്ല ചേട്ടാ എമിഗ്രേഷന്‍ മാത്രമേ ഡല്‍ഹിയില്‍ ചെയ്യേണ്ടതുള്ളൂ.ലഗ്ഗേജ് ചെക്ക് ഇന്‍ ചെയ്യാം.ലേറ്റായാല്‍ എന്താ അവന്മാര് എന്നെ മനസിലാക്കി കളഞ്ഞു.പച്ച മലയാളത്തില്‍ അല്ലെ മറുപടി അടിച്ചത്.മസില് പിടിച്ചു ഇംഗ്ലീഷില്‍ ചോദിച്ച ഞാന്‍ അപ്പോള്‍ ആരായി.ഇതിനൊക്കെ അവനോടു ദൈവം ചോദിക്കും.വീണ്ടും ഒരു സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു വെയിറ്റിംഗ് റൂമിലേക്ക്.ഒരു ഒന്നര മണിക്കൂര്‍ എങ്ങിനെ തള്ളി നീക്കുമൊഎന്തോ?
കാണാന്‍ കൊള്ളാവുന്ന പെങ്കൊച്ചുങ്ങള്‍ എല്ലാം ഞാന്‍ പോകുന്ന വിവരം എങ്ങിനെയോ അറിഞ്ഞെന്നു തോന്നുന്നു.ഒരെറ്റഎണ്ണത്തിനെ ആ പരിസരത്തൊന്നും കാണാനില്ല.എല്ലാം കൂടെ പാര്‍ട്ടി നടത്തി ആഘോഷിക്കുകയായിരിക്കും ഇനിയിപ്പോള്‍ എന്തായാലും ചുമ്മാ ഇരുന്നു ബോറടിക്കാം.അങ്ങനെ ഒരരമണിക്കൂര്‍ ബോറടിച്ചപ്പോള്‍ തോന്നി എന്തായാലും വെറുതെ ഇരിക്കുകയല്ലേ ബുക്ക് സ്റ്റാളില്‍ഒന്ന് കയറിക്കളയാം.ചുമ്മാ ഒന്നും വാങ്ങാനല്ല നമ്മളും മോഡേണ്‍ ആണെന്ന് നാലുപേര് അറിഞ്ഞിരിക്കട്ടെ എന്ന് കരുതിയാണ്.അങ്ങനെ അവിടെയും നിന്ന് ബോറടിച്ചു തിരിച്ചു വന്നിരുന്നപ്പോഴാണ് ആരോ എന്നെ നിരീക്ഷിക്കുന്നില്ലേ എന്ന് തോന്നിയത്.
വീണ്ടും റഡാര്‍ ഓണ്‍ ചെയ്തു നോക്കിയപ്പോള്‍ ഞെട്ടി ഇന്ഫോപര്‍ക്കില്‍ ഡെയ്ലി വായില്‍ നോക്കുന്ന വാണി അതാ മുന്നിലത്തെ നിരയില്‍ .ഞാനിരിക്കുന്ന ഡയരക്ഷനില്‍ തന്നെയാണ് അവളിരിക്കുന്നത്.അതുകൊണ്ട് മുഖം കാണാന്‍ മേല.ഏയ് അവളെങ്ങോട്ടു പോകാന്‍ കാക്കനാട്-കാലടി ,കാലടി-കാക്കനാട് അല്ലാതെന്തു ?ഇനി തന്തപ്പിടി വല്ല അമേരിക്കയിലുമാണോ ?അങ്ങട്ട് കാണാന്‍ പോവുകണോ?എന്താണെന്നറിയില്ല ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ വല്ലാത്ത ദാഹം വരും.അതായത് വെള്ളം കുടിക്കാനുള്ള ദാഹം.അങ്ങനെ വെള്ളം കുടിച്ചു വരുമ്പോള്‍ പിന്നെ എവിടെ വേണേലും ഇരിക്കാമല്ലോ.ഇന്ന സീറ്റില്‍ മാത്രം വെയിറ്റ് ചെയ്യാന്‍ പാടുള്ളൂ എന്നൊന്നും ഇല്ലല്ലോ.അങ്ങനെ വീണ്ടും വന്നിരുന്നത് കറക്റ്റ് സ്ഥലത്ത്.ഓ ആള് മാറിപോയി.പക്ഷെ രണ്ടു പേര്‍ക്കും ഒരേ തടി ഒരേ മുടി.അതേ ഉണ്ടക്കണ്ണുകള്‍.ഒരു പപ്പടം വറക്കാനുള്ള എണ്ണ രണ്ടിന്റെയും മുഖത്ത്.അതേ സ്റ്റൈല്‍ അതേ ജാഡ.പക്ഷെ ഇവിടെ ഇരിക്കുന്നതിനു ഉയരം കുറവ്.അതുകൊണ്ട് തല്ക്കാലം കൊച്ചുവാണിഎന്ന് വിളിക്കാം.അമേരിക്കക്ക് വന്നില്ലെങ്കിലും ഡല്‍ഹി വരെ എങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു.എന്തായാലും പ്ലെയിനില്‍ കയറുന്നതിനു മുന്പ് ഒന്ന് ടോയിലെറ്റില്‍ പോയേക്കാം.നമ്മള്‍ പണ്ടേ റിച്ച് ഫാമിലി ആയതുകൊണ്ട് പേപ്പര്‍ ഒന്നും നമുക്ക് പറ്റില്ല വെള്ളം തന്നെ വേണമല്ലോ.
അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ ജെറ്റ് എയര്‍ ചെന്നെക്ക് ആളെ വിളിച്ചു കയറ്റി തുടങ്ങി.അത് കഴിഞ്ഞപ്പോള്‍ എയര്‍ ഇന്ത്യ ക്യു നിറുത്തിതുടങ്ങി.അവരുടെ മുഖം കണ്ടാല്‍ നമുക്ക് തോന്നും "ഒരു പ്ലെയിന്‍ കാലിയടിച്ചു ഡല്‍ഹിക്ക് പോകുന്നുണ്ട് .വേണേല്‍ കയറിക്കോ".ബോര്‍ഡിംഗ് പാസ് കാണിക്കാന്‍ നേരം ദാണ്ടേ നില്‍ക്കുന്നു കൊച്ചുവാണി മുന്‍പില്‍.ഇതിനെയാണോ "വാണി എഫ്ഫക്റ്റ് ഓഫ് ദി ഇന്‍ഫോപാര്‍ക്ക് വായില്‍നോട്ടം" എന്ന് പറയുന്നത്.എന്തായാലും 8:05 ഓടുകൂടി പ്ലെയിനില്‍ ആളെ കയറ്റി .15 മിനിറ്റ് ലേറ്റ് ആയി 8:15 നു വണ്ടി വിട്ടു. ശ്ശ്ശൂ...ശൂ...ശൂ...
തെറ്റിദ്ധരിക്കരുത് പ്ലെയിന്‍ പൊങ്ങുമ്പോ പ്ലെയിനില്‍ നിന്നും ഉണ്ടാകുന്ന ഒരു പ്രത്യേക തരം സൌണ്ടാ...സിനിമയില്‍ കണ്ടിട്ടില്ലേ ...
1 അഭിപ്രായം:
നിരീക്ഷണങ്ങളും നര്‍മ്മവും നന്നായിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ