ഞങ്ങൾ അമേരിക്കയിൽ വന്ന സമയത്തു താങ്ക്സ് ഗിവിങ് സമയത്തു ടർക്കി പാചകം ചെയ്തു പരീക്ഷിച്ചിരുന്നു. അത് പാളി. ഞങ്ങളുടെ പോലെ പലർക്കും പറ്റിയിട്ടുണ്ട്. ഇത്തവണ വേറെ ഒരു വീഡിയോ കണ്ടു അതിലെപോലെ ടർക്കി ഇറച്ചി ഒന്നു മയം വരുത്തിയിട്ട് ചെയ്യാം എന്ന് വിചാരിച്ചു. പിന്നെ ഞങ്ങളുടെ കുറച്ചു പൊടികൈകളും ചേർന്ന ടർക്കി കുക്കിംഗ് വീഡിയോ ആണിത്.
സാരി വിസ കിട്ടാനുള്ള ഐഡിയകൾ വേണേൽ തരാം എന്നും പറഞ്ഞു ഞാൻ ഒരു വീഡിയോ ചെയ്തിയിരുന്നു. അതിനു കുറെ അധികം ആവശ്യക്കാർ വന്നതുകൊണ്ട്. സാരി വിസ ഒപ്പിക്കാനുള്ള ഒരു വീഡിയോ കൂടി ചെയ്യുന്നു.
സാരിവിസ എന്ന വാക്ക് അത്രക്ക് പൊളിറ്റിക്കളി കറക്റ്റ് അല്ല എന്ന് തോന്നുന്നുണ്ട്. ഒരു തമാശക്ക് ആയി ആണ് ആ വാക്ക് ഉപയോഗിച്ചിരിക്കുന്നത്.
കോവിഡ് കാലത്തു ആയിരുന്നെങ്കിൽ പൊളിച്ചേനെ, ഇപ്പോൾ എന്തിനാണ് വീഡിയോ ഉണ്ടാക്കുന്നത്? ട്രെൻഡ് കഴിഞ്ഞു. വേറെ പണിയില്ലാതെ സാരി വിസയിൽ ഇരിക്കുന്നത് കൊണ്ടാണോ വീഡിയോ ചെയ്യാൻ സമയം കിട്ടുന്നത്? ഈ ചാനെൽ ഒന്നും monetize ആകില്ല. വീഡിയോ ഉണ്ടാക്കി നടക്കാതെ വേറെ പണിയില്ലേ?
ഇങ്ങനെ ഒരു ചോദ്യം മിക്കവാറും യൂട്യൂബർസ് അതുപോലെ സോഷ്യൽ മീഡിയ കൊണ്ടെന്റ് ക്രീയേറ്റർമാർ കേട്ടിട്ടുണ്ടാകും. ഞാൻ എന്തായാലും കേട്ടിട്ടുണ്ട്. അവർക്കുള്ള എൻ്റെ ചെറിയ മറുപടിയാണ് ഈ വീഡിയോ.
ഇപ്പോൾ ഓരോ വീഡിയോ ചെയ്യുമ്പോഴും സ്ക്രിപ്റ്റ് ഉണ്ടാക്കാൻ സമയം എടുക്കുന്നുണ്ട്. കുറെ എഡിറ്റിംഗ് സമയം പോകുന്നുണ്ട്.വോയിസ് ഓവർ ചെയ്യാൻ സമയം. അതുകുറച്ചു കൊണ്ട് വരണം. ഇങ്ങനെ ഇരുന്നിട്ടുള്ള വീഡിയോ, സ്ട്രീമിംഗ് ആക്കണം, ട്രിപ്പ് വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ തന്നെ കാര്യങ്ങൾ പറഞ്ഞു വോയിസ് ഓവർ തന്നെ ഒഴിവാക്കണം എന്നതാണ് അടുത്ത ലക്‌ഷ്യം.
ഒരു ആണി തറക്കാൻ ഇത്ര കഷ്ടപ്പാടോ? നാട്ടിൽ കട്ട വെച്ച് പണിയുന്ന ചുമരിൽ എവിടെ വേണേലും ആണിയടിച്ചു ഒരു TV വെക്കാം എന്നാൽ മരത്തിൽ വീട് പണിയുന്ന അമേരിക്കയിൽ കനമുള്ള സ്റ്റഡ് കണ്ടു പിടിച്ചു അതിൽ വേണം TV മുതലായ കനമുള്ള വസ്തുക്കൾ തൂക്കിയിടാൻ. അതിനു സഹായിക്കുന്ന സ്റ്റഡ് ഫൈൻഡർ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോ
നോർത്തിന്ത്യയിലെ പശുപ്രേമം പ്രസിദ്ധമാണല്ലോ.പ്രത്യേകിച്ച് ഹിന്ദു മത വിശ്വാസികൾക്കിടയിൽ. ഒട്ടുമുക്കാൽ എല്ലാ ചടങ്ങുകൾക്കും പ്രത്യേകിച്ച് മതപരമായതിനു പശുവിനു സുപ്രധാനമായ സ്ഥാനമുണ്ട്. പശുപ്രേമം നാട്ടിൽ വെച്ചിട്ടല്ല ആരും അമേരിക്കയിലേക്ക് വണ്ടി കയറുന്നത്. അത് മനസിലാക്കിയ അമേരിക്കയിലെ സായിപ്പ് പുതിയ ബിസിനസ് ആശയവും ആയി എത്തിയിരിക്കുകയാണ്. മതപരമായ ചടങ്ങുകൾക്ക് പശുവിനെ വാടകക്ക് നൽകുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
കഴിഞ്ഞ ഒരു വീഡിയോയിൽ എന്തുകൊണ്ട് അമേരിക്കയിൽ വന്നവർ ആരും എന്തുകൊണ്ട് തിരിച്ചു പോകുന്നില്ല എന്ന് പറഞ്ഞതിന് ഒരു കാരണം കാണിച്ചത് ഇവിടത്തെ പബ്ലിക് ലൈബ്രറി ആയിരുന്നു.
സാധാരണ നാട്ടിലെ ലൈബ്രറി എന്നു വെച്ചാൽ പുസ്തകങ്ങൾ ആണല്ലോ, ലൈബ്രറിക്കുള്ളില് നമുക്ക് ഫ്രീ ആയി ഉപയോഗിക്കാന് പറ്റുന്ന ഒരു സ്റ്റുഡിയോ ഉണ്ടെങ്കില് എന്തെങ്കിലും വിരോധം ഉണ്ടോ?
അങ്ങനെയുള്ള ഞങ്ങളുടെ ലൈബ്രറിയിലെ സ്റ്റുഡിയോ ടൂർ ആണ് ഈ വീഡിയോയിൽ
നാട്ടിലുള്ള പലരും അതുപോലെ ഏതെങ്കിലും വെസ്റ്റേൺ രാജ്യത്തു താമസിക്കുന്ന പല യൂട്യൂബർമാരും പറയുന്ന ഒരു പരാതിയുണ്ട്. ഇവിടെങ്ങും ജീവിതമില്ലത്രേ, പണം മാത്രമേ കിട്ടൂ എന്ന്. ഈ ജീവിതത്തിൽ ഒരു കാര്യമാണല്ലോ ആഘോഷങ്ങൾ. അതിവിടെയുണ്ടെന്നു കാണിക്കാമെന്നു വിചാരിച്ചു.
അമേരിക്കയിൽ യാത്ര ചെയ്യുമ്പോൾ പൈസ നന്നായിട്ട് പൊട്ടുന്ന പരിപാടിയാണ് താമസം. മൂട്ടകടി കിട്ടാത്ത ഹോട്ടൽ കിട്ടണമെങ്കിൽ ഒരു രാത്രിക്ക് $100 അല്ലേൽ അതില്കൂടുതൽ ആകും. അങ്ങനെയുള്ളപ്പോൾ കാറിൽ തന്നെ കിടന്നുറങ്ങി കുറച്ചു പൈസ ലഭിക്കാൻ പറ്റുമോ എന്ന ചോദ്യം വരാം. അതിനുള്ള മറുപടിയാണീ വീഡിയോ.
സംശയങ്ങൾ ഉള്ളവർ വീഡിയോയുടെ താഴെ കമന്റ് ചെയ്യേണ്ടതാണ്.
നമ്മൾ അമേരിക്കയിലോ മറ്റു പടിഞ്ഞാറൻ രാജ്യങ്ങളിലോ താമസിക്കുന്നവരാണെങ്കിൽ തീർച്ചയായും ഒരു ചോദ്യം കേട്ടിട്ടുണ്ടാകും. എങ്ങിനെ ആ രാജ്യങ്ങളിലേക്ക് കുടിയേറാം. അമേരിക്കയിലേക്ക് എങ്ങിനെ വരാം എന്നുള്ള വഴികളാണ് ഈ വീഡിയോയിൽ. ഇനി ചോദിക്കുന്നവർക്ക് ഈ വീഡിയോ ഫോർവേഡ് ചെയ്തു കൊടുത്താൽ പോരെ?
ദുൽഖർ സൽമാന്റെ CIA സിനിമയുടെ പടം വെച്ചതുകൊണ്ട് തെറ്റിദ്ധരിക്കരുത്. പറയുന്നത് എല്ലാം നിയമപരമായ വഴികളാണ്.
പണ്ട് കോളേജിലെ ഓൺലൈൻ മീറ്റ് സംഘടിപ്പിക്കുമ്പോൾ, ഈ ഒരു കാര്യം പറഞ്ഞു എയറിൽ കയറിയതാണ്. അന്ന് തീരുമാനിച്ചതാ ടൈം സോണുകളെ പറ്റി ഒരു വീഡിയോ ചെയ്യണം എന്ന്. ഇതാണ് ആ വീഡിയോ.
കോവിഡ് സമയത്തു 2022 ഫെബ്രുവരിയിൽ നാട്ടിൽ പോയപ്പോൾ അമേരിക്കൻ വിസ അടിച്ചു കിട്ടേണ്ടതുണ്ടായിരുന്നു. ആ സമയത്തു ഓഫീസ് സ്റ്റാഫ് കുറവായിരുന്നതുകൊണ്ട് അടുത്തുള്ള ചെന്നെയിൽ കിട്ടിയില്ല. അവസാനം കിട്ടിയത് കൊൽക്കത്ത ആയിരുന്നു. അതും ഫിംഗർ പ്രിന്റ് തിങ്കളും ഇന്റർവ്യൂ ബുധനാഴ്ച്ചയും ആയിട്ടാണ് കിട്ടിയത്. എപ്പോൾ വേണേലും ഫ്ലൈറ്റ് ക്യാൻസൽ ആകാം അങ്ങനെ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് നേരത്തെ പോയി. അങ്ങനെ രണ്ടു മൂന്ന് ദിവസങ്ങൾ കിട്ടിയതു കൊണ്ട്, കൊൽക്കത്ത കാണാനിറങ്ങി.
മൂന്ന് ഭാഗങ്ങൾ ആയിട്ടാണ് വീഡിയോകൾ ചെയ്തത്. അവ താഴെ കൊടുക്കുന്നു.
അമേരിക്ക സ്വതന്ത്രരാഷ്ട്രമായത് 1776 July 4 നു ആണ്. ജൂലൈ 4 ആണ് ഇവിടെ ആഘോഷിച്ചു വന്നിരുന്നത്. ഇപ്പോൾ അടുത്തിടെ ഒരു സ്വാതന്ത്ര്യദിനവും കൂടി അമേരിക്കക്ക് വന്നിട്ടുണ്ട്, അതിവിടെ ആളുകൾ ആഘോഷിക്കുന്നുമുണ്ട്. Juneteenth എന്നറിയപ്പെടുന്ന ആ രണ്ടാം സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചു ആണ് ഈ വീഡിയോ.
കൽക്കട്ട ഇപ്പോഴത്തെ കൊൽക്കത്തയിൽ പോകുന്നുണ്ടെങ്കിൽ എക്സ്പീരിയൻസ് ചെയ്യേണ്ട ഒരു യാത്രയാണ് അവിടത്തെ ട്രാം. റോഡിലൂടെ പോകുന്ന ട്രെയിൻ. ബ്രിട്ടീഷ്‌കാർ പണിതത്. ഒരു ട്രാം വീഡിയോ ആണ് ഈ പോസ്റ്റിൽ.
ബാംഗ്ലൂർ, ചെന്നെ ജോലിചെയ്യുന്നവർ മാസത്തിൽ വരുന്നപോലെയോ, ഗൾഫിൽ ജോലിചെയ്യുന്നവർ വർഷത്തിൽ വരുന്ന പോലെയോ അല്ല, അതിലും കുറച്ചുകൂടി അകലെ കിടക്കുന്നവർ 4-5 കൊല്ലങ്ങൾ കഴിഞ്ഞു വരുമ്പോൾ. ഓരോരുത്തരും വലിയ മാറ്റങ്ങൾ കാണും, നമ്മുടെ നാട് ഇങ്ങനെയൊക്കെ മാറുമോ എന്ന് തോന്നും. അങ്ങനെ ഞാൻ 7 കൊല്ലങ്ങൾ കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ കണ്ട വൻ മാറ്റമാണ് വീഡിയോയിൽ.
പറഞ്ഞപോലെ എനിക്ക് ഭയങ്കര മാറ്റം ആയി തോന്നിയത് മറ്റൊരാൾക്ക് തോന്നണം എന്നില്ല. നിങ്ങൾക്ക് ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമന്റ് ചെയ്യുമല്ലോ.
ഒരു പ്രവാസിയെന്ന നിലയിൽ നാട്ടിൽ നിന്നും അടുത്തിടെ കേൾക്കുന്നത് മൊത്തം നെഗറ്റീവ് വാർത്തകളാണ്. സർക്കാർ കടമെടുത്തു കൂട്ടുന്നു, +2 കഴിഞ്ഞ പിള്ളേർ സർവ്വതും വിറ്റും ലോൺ എടുത്തും, ഒരിക്കലും തിരിച്ചുവരാൻ ആഗ്രഹിക്കാതെ പാശ്ചാത്യനാടുകളിലേക്ക് പഠിക്കാൻ പോയി കുടിയേറുന്ന, സ്ഥലം വില്പന അധികം നടക്കുന്നില്ല, അടുത്ത് തന്നെ സ്ഥലവില കൂപ്പു കുത്തും, ഇപ്പോഴും സദാചാര പൊലീസിങ് നടക്കുന്നു, അങ്ങനെ
അതിനിടയിൽ കണ്ട എനിക്ക് പോസിറ്റീവ് ആയ മൂന്ന് വാർത്തകൾ കാണാം.
സ്വകാര്യ വിദേശ സർവ്വകലാശാലകൾ
ഞാൻ പണ്ട് തമിഴ്‌നാട്ടിൽ ഒരു നിലവാരവും ഇല്ലാത്ത പ്രൈവറ്റ് കോളേജിൽ പോയി പഠിക്കാൻ കാരണം ഞാൻ കൂടി പിൻതുണച്ചിരുന്ന വിദ്യാർത്ഥി പ്രസ്ഥാനം ആയിരുന്നു. ഈക്കാലത്തും അവരുടെ നിലപാട് മാറിയിട്ടില്ല, പക്ഷെ അവരുടെഅമ്മാവൻ അത് കാര്യമാക്കാതെ മുന്നോട്ട് പോകും എന്നാണ് പറയുന്നത്. ഇതുവരെയുള്ള അനുഭവത്തിൽ നിന്നും ഇന്ന് ഞാൻ സ്വകാര്യ, വിദേശ പൂർണമായും പിന്തുണക്കുന്നു. ഓരോ കോളേജുകൾക്കും, സര്വകലാശാലകൾക്കും മികവിന്റെ റേറ്റിംഗ് ഉണ്ടാകണം, മികവ് ഇല്ലാതെ അധ്യാപകർക്ക് ജോലി ഉണ്ടാകരുത്, മികവ് ഇല്ലാത്ത സ്ഥാപനങ്ങൾ പൂട്ടിപോകണം. അങ്ങനെ വന്നാൽ കുറച്ചു കുട്ടികൾ എങ്കിലും നാട്ടിൽ മിച്ചം കാണും. പഠിച്ചു കഴിഞ്ഞു ജോലി കിട്ടിയിട്ടാകും അവർ നാട് വിട്ടു പോകുക. അങ്ങനെ കുറച്ചെങ്കിലും നമ്മുടെ നാട് പുഷ്പിക്കും.
ഒരു നാട് വികസിക്കാൻ വേണ്ട അത്യാവശ്യം ഒന്നാണ് താങ്ങാവുന്ന വിലയിൽ എപ്പോഴും ലഭിക്കുന്ന വൈധ്യുതി. എൻ്റെ ചെറുപ്പത്തിൽ നാട്ടിൽ പവർ കട്ട് , ലോഡ് ഷെഡിങ് എന്ന ഓമനപ്പേരിൽ ദിവസം കുറച്ചു സമയം കറന്റ് ഉണ്ടാവില്ലായിരുന്നു. അതിൽ നിന്നും നമ്മൾ മെച്ചപ്പെട്ടു, പക്ഷെ ഇപ്പോൾ കൂടുതൽ പൈസ കൊടുത്തു വാങ്ങി കുറച്ചു പൈസക്ക് കൊടുക്കുമ്പോൾ KSEB നഷ്ട്ടത്തിൽ. എത്രകാലം ഇങ്ങനെ നഷ്ടത്തിൽ പോകാൻ പാട്ടും? ആണവഊർജം ആണെങ്കിൽ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു എതിർക്കും. എൻ്റെ അഭിപ്രായത്തിൽ അതാണ് ഇന്നേക്ക് പറ്റിയ ഏറ്റവും നല്ല ഊർജ ശ്രോതസ്. അങ്ങനെ നമ്മുടെ നാട്ടിൽ ലഭ്യമാകുന്ന തോറിയം വെച്ച് വൈധ്യുതി ഉണ്ടാക്കാനുള്ള ഒരു പ്രൊപോസൽ ഇപ്പോൾ വെച്ചിട്ടുണ്ട്. കേന്ദ്ര അനുമതി കിട്ടി സംഗതി നടന്നാൽ കേരളത്തിലെ വൈധ്യുതി പ്രശ്ങ്ങൾ തീരും എന്ന് പ്രതീക്ഷിക്കാം. അങ്ങനെ വന്നാൽ ഇവിടെ വ്യവസായങ്ങൾ വീണ്ടും വരാം, എല്ലാരും ഇല്ലെങ്കിലും കുറച്ചു പേരെങ്കിലും നാട്ടിൽ താമസിക്കാൻ ഇഷ്ടപ്പെടും.
ഗണേഷ് പുള്ളിക്ക് മാജിക് വശമില്ലെന്ന് തുറന്നു പറഞ്ഞാണ് ഗതാഗത മന്തിയായി ചാർജെടുക്കുന്നത്. പണ്ടത്തെ പുള്ളിയുടെ ഭരണം നമ്മൾ കണ്ടതാണ്. കുട്ടിബസ് ഉൾപ്പെടെ കുറെ കാര്യങ്ങൾ ചെയ്തു. ഇനിയുള്ള കുറഞ്ഞ കാലം കൊണ്ട് KSRTC യെ രക്ഷപ്പെടുത്താൻ ഒന്നും കഴിയില്ലെങ്കിലും പുള്ളി പറഞ്ഞ ലോകോത്തര നിലവാരത്തിൽ ഉള്ള ഡ്രൈവിംഗ് ടെസ്റ്റ് അങ്ങനെ എന്തെങ്കിലും ചെയ്യാൻ പുള്ളിക്ക് കഴിയും എന്ന് പ്രതീക്ഷിക്കാം. ചുരുങ്ങിയപക്ഷം ഇനിയും കടമെടുക്കാതെ ചിലവ് ചുരുക്കി എങ്ങിനെ വരവ് കൂട്ടാം എന്നെങ്കിലും പുള്ളി ആലോചിക്കുന്നുണ്ട്. അതുപോലെ പുള്ളിയുടെ നാട്ടുകാരോട് സോഷ്യൽ മീഡിയ വഴി സംവദിച്ചു അവരെ വിശ്വാസത്തിലെടുക്കാനുള്ള കഴിവും കിടു ആണ്.
ഈ വീഡിയോ ഉണ്ടാക്കുന്ന സമയം കൊണ്ട് ഇതിൽ എത്ര എണ്ണത്തിൽ നിന്നും പിന്നോട്ടു പോയി എന്നറിയില്ല. എന്തായാലും ഇത്രയും നല്ല ഐഡിയകൾ കൊടുത്ത ആരായാലും അവർക്ക് ഒരായിരം നന്ദി.
ഇതുപോലെ വേറെ പോസിറ്റീവ് വാർത്തകൾ ഉണ്ടെങ്കിൽ കംമെന്റിൽ ഇടുക.
ചില യൂട്യൂബ് വീഡിയോകളിൽ എങ്കിലും കാണാം, ക്യാമറയല്ല അത് ഉപയോഗിക്കാൻ അറിയാത്ത ആണ് പ്രശനം എന്ന്. സിനിമയിൽ നമ്മൾ ചെയ്യുകയാണെങ്കിൽ സംഗതി ശരിയാണ്. സാധാരണ യൂട്യൂബ് ചാനൽ നടത്താൻ ഈ തിയറി ഒക്കെ പഠിക്കേണ്ട കാര്യമുണ്ടോ നല്ല ഒരു ഓട്ടോ ഫോക്കസ്, സിനിമാറ്റിക് ലുക്ക് ഒക്കെ ഉള്ള ക്യാമെറ വാങ്ങിച്ചാൽ പോരെ എന്നാണ് ഈ വീഡിയോ ചർച്ച ചെയുന്നത്.
കുറച്ചു വയസായവർക്ക് പുതിയ IT സംവിധാനങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത പാസ്സ്‌വേർഡ് ഉണ്ടാക്കലും ഓർമിച്ചു വെക്കലും കുറച്ചു ബുദ്ധിമുട്ടാണ്. ചിലർ അപ്പാടെ പാസ്സ്‌വേർഡ് ബുക്കിൽ എഴുതി വെക്കുന്നത് കണ്ടിട്ടുണ്ട്. ചിലർ ഒരേ പാസ്‌വേഡ് ആയിരിക്കും ബാങ്ക് അക്കൗണ്ടിനും, ലോക്കൽ സൈറ്റുകൾക്കും.
അവർക്ക് എങ്ങിനെ പാസ്സ് വേർഡ് ഉണ്ടാക്കി സംരക്ഷിക്കാം എന്നുള്ള ഒരു കുറുക്കു വഴിയാണ് ഈ വീഡിയോ.
നമ്മൾ നാട്ടില് നിന്നും അമേരിക്കയിലേക്ക് വരുമ്പോള് കുറെ കാര്യങ്ങള് മാറ്റമുണ്ടാകും. ഉദാഹരണമായി മക്ഡൊണാൾഡ് ഭക്ഷണം കഴിച്ചു നമ്മൾ തന്നെ പ്ലെയ്റ്റ് കൊണ്ട്പോയി വേസ്റ്റ് എല്ലാം കളഞ്ഞു വെക്കണം. ന്യൂ ജേർസെയില് ആണ് നമ്മൾ ആദ്യം വന്നു ചാടുന്നത് എങ്കില് പെട്രോൾ അടിക്കൽ നാട്ടിലെ പോലെയാണ്. പക്ഷേ നമ്മൾ ഒരു വീകെൻഡ് അടുത്തുള്ള ന്യൂയോർക് പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ട്രിപ്പ് പോകുമ്പോള് സംഗതി മാറും. അവിടെ പമ്പിൽ പെട്രോൾ അടിക്കാൻ ഒരുത്താനും ഉണ്ടാവില്ല. നന്മ തന്നെ ചെയ്യാം. എന്നെപ്പോലെ തന്നെ ആദ്യം ച്ചെയ്യുമ്പോള് നമ്മൾ ഒന്നു പകയ്ക്കും. ഇത് ഇപ്പോ ഞങ്ങള് ന്യൂ ജേഴ്സിയില് നിന്നും വാഷിൻഗോൺ ഡിസി വന്നപ്പോള് ഒരു പമ്പിൽ കയറിയത് ആണ്. എങ്ങിനെയാണ് പെട്രോൾ അടിക്കുന്നത് എന്നു നോക്കാം.
കഴിഞ്ഞ മകരസംക്രാന്തി ദിവസം അതിൻ്റെ ആചാരത്തിന്റെ ഭാഗമായി അറ്റ്ലാന്റയിലെ രണ്ടു സ്ഥലങ്ങളിൽ ആയി നടന്ന പട്ടം പറത്തൽ മേളയിൽ ഞങ്ങൾ പങ്കെടുത്തതിന്റെ വീഡിയോ ആണ് ഈ പോസ്റ്റിൽ.
മകര സംക്രാന്തിയും പട്ടം പറത്തലും തമ്മിലുള്ള ബന്ധത്തിന്റെ വിവരിക്കുന്ന കണ്ണികൾ ആണ് താഴെ.
ഞങ്ങൾ ന്യൂ ജേഴ്‌സിയിൽ നിന്നും അമേരിക്കൻ ഭാഗത്തുള്ള നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയ വ്ലോഗ് ആണ്. താഴെ കൊടുത്തിരിക്കുന്നത്. കുഞ്ഞുകുട്ടി പരാധീനതകൾ ഉള്ളതുകൊണ്ട് കുറച്ചു മാത്രം സ്ഥലങ്ങളെ കാണാൻ സാധിച്ചുള്ളൂ.
5 മിനിറ്റു ആണ് ഞാൻ സാധാരണ ഒരു വീഡിയോ ഉണ്ടാക്കുന്നത് അതുകൊണ്ട് ഓരോ ദിവസവും നടന്നത് വെച്ച് രണ്ടു ഭാഗങ്ങൾ ആയിട്ട് ആണ് ചെയ്തത്.
2024 ലെ സൂര്യഗ്രഹണം കാണാൻ പോയാലോ എന്ന് ഇവിടെ അറ്റ്ലാന്റയിൽ ഉള്ളവരോട് പറഞ്ഞപ്പോൾ എന്ത്? എപ്പോൾ സൂര്യഗ്രഹണം? എവിടെ പോയാൽ കാണാം എന്ന് ചോദിച്ചവർക്ക് സഹായമാകാൻ വേണ്ടി ചെയ്ത വീഡിയോ ആണിത്.
ഇതിൽ
ഏപ്രിൽ 8 തിങ്കളാഴ്ച ലീവ് എടുത്തു ഒരു ദിവസത്തെ പ്ലാൻ, ഞായർ പോയാൽ ചെയ്യാവുന്ന രണ്ടു ദിവസത്തെ പ്ലാൻ ഒക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ താഴെ കൊടുക്കുന്നു. നിങ്ങളുടെ ബ്രൗസറിൽ കാണുന്നില്ല എങ്കിൽ ലിങ്കിൽ തട്ടുക.